Sathyan  

(Search results - 89)
 • Prasanth Alaxander speaks about Sathyan Anthikad

  Movie NewsAug 18, 2021, 9:37 AM IST

  'സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ചത് 2002ല്‍, ഇതുവരെ വേഷം കിട്ടിയില്ല', പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു

  നമ്മള്‍ എന്ന സിനിമയിലൂടെ 2002ല്‍ വെള്ളിത്തിരയില്‍ എത്തിയ നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. തുടര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളില്‍ പ്രശാന്ത് അലക്സാണ്ടര്‍ വേഷമിട്ടു. അടുത്തിടെ ഹിറ്റ് ചിത്രങ്ങളിലും പ്രശാന്ത് അലക്സാണ്ടറിന് ഭാഗമാകായി. ഇപോഴിതാ സത്യൻ അന്തിക്കാട് ചിത്രത്തില്‍ ചാൻസ് ചോദിച്ചതിനെ കുറിച്ച് പ്രശാന്ത് അലക്സാണ്ടര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ചര്‍ച്ചയാാക്കുന്നത്.

 • Mammootty first film with Sathyan and Prem Nazir

  Movie NewsAug 6, 2021, 7:27 AM IST

  പ്രേം നസീര്‍ മമ്മൂട്ടിയോട് ചോദിച്ചു, 'എനിക്ക് പകരം വന്ന ആളാണല്ലേ?'

  മലയാള സിനിമയുടെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. മലയാളത്തിന്റെ ആദ്യത്തെ മികച്ച നടനാണ് സത്യൻ. പ്രേം നസീറും  സത്യനുമായിരുന്നു മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നത്.  സത്യൻ അവസാനമായി അഭിനയിച്ച സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി മുഖം കാട്ടിയതെങ്കില്‍ പ്രേം നസീര്‍ യാദൃശ്ചികമായി പകരക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്‍തു.
   

 • appuvinte sathyanweshanam trailer

  TrailerJul 9, 2021, 4:11 PM IST

  ശ്രദ്ധ നേടി 'അപ്പുവിന്‍റെ സത്യാന്വേഷണം'; ട്രെയിലർ കാണാം

  മാസ്റ്റർ റിഥുൻ, എ.വി അനൂപ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സോഹൻ ലാൽ സംവിധാനം ചെയ്ത 'അപ്പുവിന്റെ സത്യാന്വോഷണം' ഒടിടി റിലീസിനൊരുങ്ങുന്നു. 


   

 • An old letter to Sathyan anthikkad by Smith Anthikkad

  Web SpecialsJul 3, 2021, 7:15 PM IST

  സത്യേട്ടന് ഓര്‍മ്മയുണ്ടാവുമോ ആ കത്ത്?

  കുറേ കഴിഞ്ഞ്, ആരോ പറഞ്ഞാണ് ഞാനറിയുന്നത്, എന്നെ സഹസംവിധായകനാക്കാനൊക്കെ സത്യേട്ടനൊരു ആലോചന ഉണ്ടായിരുന്നു. എന്നാല്‍, ആ റോളിലേക്ക് മറ്റൊരാള്‍ ഒറ്റയടിക്ക് കയറി വന്നു.

 • actress vidhubala remembering Sathyan on his death anniversary
  Video Icon

  EntertainmentJun 15, 2021, 12:58 PM IST

  'സത്യന്‍മാഷ് എനിക്ക് മൂത്ത സഹോദരനായിരുന്നു': സത്യനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വിധുബാല

  ഒരുപടത്തിലേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും സത്യന്‍മാഷുമായി ഒരു ആത്മബന്ധമുണ്ടായിരുന്നെന്ന് നടി വിധുബാല. ആ ചിരിയും മോളെയെന്നുള്ള വിളിയും മറക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു...


   

 • actor sathyan rejects if someone offers cigarette

  spiceJun 15, 2021, 11:28 AM IST

  പലരും സിഗരറ്റ്‌ ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട്‌ സ്‌മോക്ക്‌, താങ്ക്യു.’

  മലയാളികളുടെ സ്വന്തം സത്യന്റെ മാഷിന്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതാണ്ട്. ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടിയ ഒരേയൊരു സത്യൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്ന് കൊതിച്ച,  സിനിമയെ അത്രത്തോളം സ്‍നേഹിച്ചിരുന്നു മഹാനടനായിരുന്നു സത്യൻ. അഭിനയ ചക്രവർത്തി എന്നതിലുപരി സിനിമയിലെയും ജീവിതത്തിലെയും കൃത്യനിഷ്ഠ കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ജന മനസുകളിൽ സത്യന്റെ തട്ട് ഇന്നും ഉയർന്നു തന്നെയാണ്. 
  ജീവിതത്തിന്റെ അവസാന കാലത്ത് ഗുരുതരമായ രക്താർബുദത്തോട് പടപൊരുതുകയായിരുന്നു സത്യൻ. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടരുകയായിരുന്നു. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.
  സിനിമയിലെ വലിയ താരമായിരുന്നെങ്കിലും സത്യൻ ഒരിക്കൽപ്പോലും മദ്യപിച്ചോ സിഗരറ്റ്‌ വലിച്ചോ കണ്ടിട്ടില്ലെന്ന് മകൻ സതീഷ് സത്യൻ പറയുന്നു. ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് പക്ഷെ അത് ആരും അറിയരുതെന്ന് നിർബദ്ധമുണ്ടായിരുന്നു സത്യന്. മദ്യപാനം ഒരിക്കലും നല്ല ശീലമല്ലെന്നും  ഒരിക്കലും മദ്യപാനി ആകരുതെന്നും സത്യൻ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സതീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന്‌ പലരും സിഗരറ്റ്‌ ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട്‌ സ്‌മോക്ക്‌, താങ്ക്യു.’

 • Artist Sathyan send letter

  Movie NewsJun 15, 2021, 9:29 AM IST

  മഹാനടൻ മരിക്കുന്നതിന് മുമ്പ് എഴുതി അയച്ച കത്ത്, നിധി പോലെ കാത്ത് രാജൻ അനശ്വര

  സത്യന്റെ ഓര്‍മകള്‍ വെള്ളിത്തിരയിലെന്ന പോലെ മിന്നിമറയുകയാണ് പലരുടെയും മനസില്‍. സത്യനെന്ന മഹാനടൻ മാത്രമല്ല സ്‍നേഹനിധിയായ മനുഷ്യനായാണ് ഉറ്റവരുടെ മനസില്‍ തെളിയുന്നത്. കലര്‍പ്പില്ലാതെ മനസ് നിറയെ സ്‍നേഹം മാത്രമുള്ള ഒരാള്‍. സത്യന്റെ ഓർമ്മകളുമായി ജീവിക്കുകയാണ് പത്തനംതിട്ട അടൂർ സ്വദേശി രാജൻ അനശ്വര. 

 • Satheesh Sathyan remember father

  Movie NewsJun 15, 2021, 9:15 AM IST

  'ഈ ഏണിപ്പടി ഞാൻ കയറുമെന്ന് തോന്നുന്നില്ല', നായകവേഷം മധുവിന് കൈമാറിയ സത്യൻ

  ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടി സത്യൻ. മലയാളക്കര നെഞ്ചേറ്റിയ മഹാനടനെ  മക്കൾ ഓര്‍മിക്കുന്നത് സ്‍നേഹനിധിയായ പിതാവ് എന്ന വിശേഷണത്തോടെയാണ്.  ജീവിതത്തിലും അഭിനയത്തിലും  കൃത്യനിഷ്‍ഠയിൽ വിട്ടുവീഴ്‍ച വരുത്തിയിരുന്നില്ല സത്യൻ.  കര്‍ക്കശ്ശക്കാരനെന്ന് ആദരവോടെ  എല്ലാവരും പറയുമ്പോഴും  ജീവിതത്തിൽ സ്‌‍നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യനായിരുന്നു അദ്ദേഹമെന്ന്മകനും നടനുമായ സതീഷ് സത്യന്‍ പറയുന്നു. മക്കളുടെ കാര്യങ്ങളിലും വിട്ടുവീഴ്‍ച വരുത്തിയില്ല സത്യൻ എന്ന അച്ഛൻ. സത്യന്റെ ഓര്‍മ്മകള്‍ അമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് സതീഷ് സത്യൻ.
   

 • writer sreekumaran thampi remembering actor sathyan
  Video Icon

  EntertainmentJun 15, 2021, 9:11 AM IST

  അനശ്വര നടന്റെ സ്മരണയില്‍ മലയാളക്കര; അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ശ്രീകുമാരന്‍ തമ്പി

  മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്‍ വിടവാങ്ങിയിട്ട് അരനൂറ്റാണ്ട്. സത്യനൊപ്പമുള്ള അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പി
   

 • Artist Sheela remember Sathyan

  Movie NewsJun 15, 2021, 9:06 AM IST

  'സത്യൻ സാറിനു മുന്നേ ലൊക്കേഷനില്‍ എത്താൻ ഒരിക്കലും സാധിച്ചിട്ടില്ല', ഷീല പറയുന്നു

  മലയാളത്തിന്‍റെ ആദ്യത്തെ വിജയ നായകൻ സത്യന്‍ വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച നടനാണ് സത്യൻ. ഗുരുതരമായ രോഗത്തോട് പൊരുതിയും സിനിമാ അഭിനയം തുടര്‍ന്ന നടൻ. സത്യനൊപ്പം മലയാളത്തിന്റെ ഇതിഹാസ നായിക ഷീലയും ചേര്‍ന്ന ചിത്രങ്ങലെല്ലാം മലയാള സിനിമാ ചരിത്രത്തിന്‍റെ ഭാഗമാണ്. സത്യനും ഷീലയും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളുമായി. തന്റെ നായകനെ കുറിച്ച് ഷീല ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുന്നത സമയനിഷ്‍ഠയെ കുറിച്ചാണ്.

 • Sathyan first best actor

  Movie NewsJun 15, 2021, 8:44 AM IST

  ആദ്യത്തെ മികച്ച നടൻ, മരണശേഷവും സംസ്ഥാന അവാര്‍ഡ്

  മലയാള സിനിമയിലെ ആദ്യത്തെ മികച്ച നടൻ. സംസ്ഥാന അവാര്‍ഡുകളിലും ശരിവെച്ച പ്രകടനമായിരുന്നു സത്യന്റേത്. തിയറ്ററുകളില്‍ അതിനു മുന്നേ സത്യന്റെ നടനവൈഭവം പ്രേക്ഷകര്‍ തലകുലുക്കി അംഗീകരിക്കുകയും ചെയ്‍തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു.
   

 • Jayasurya to play Sathyan in his biopic film production delayed due to covid
  Video Icon

  EntertainmentJun 15, 2021, 8:36 AM IST

  സത്യനായി ജയസൂര്യയെത്തും; മഹാനടന്റെ ആരുമറിയാക്കഥകള്‍ സിനിമയിലുണ്ടെന്ന് വിജയ് ബാബു

  അനശ്വര നടന്‍ സത്യന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ജീവചരിത്ര സിനിമ കൊവിഡ് പ്രതിസന്ധിയില്‍ മുടങ്ങിയെങ്കിലും പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. രണ്ടു വര്‍ഷം മുന്‍പ്, സത്യന്റെ ചരമവാര്‍ഷിക ദിനത്തില്‍ത്തന്നെയാണ് ജയസൂര്യ സത്യനായി എത്തുന്ന ചിത്രം പ്രഖ്യാപിച്ചത്. കൊവിഡ് മൂലമാണ് ചിത്രം വൈകുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു

 • Interview with Director Ratheesh

  INTERVIEWJun 15, 2021, 8:13 AM IST

  സത്യന്റെ ജീവിതം സിനിമയാകുന്നത് ഇങ്ങനെ, താരനിർണയം കഴിഞ്ഞു- സംവിധായകനുമായി അഭിമുഖം

  അഭിനയത്തികവിന്റെ മാസ്റ്റർ വിശേഷണം ലഭിച്ച മലയാളത്തിലെ ഒരേ ഒരു നടനാണ് സത്യൻ. ആസ്വാദക  മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് തെളിയിച്ച താരം. സ്വാഭാവികാഭിനയത്തിലൂടെ  പ്രേക്ഷക മനസില്‍  നിറഞ്ഞു നിന്നു.  അതിഭാവുകത്വത്തിന്റെ പിടിയില്‍ കുടുങ്ങിയിരുന്ന മലയാള സിനിമക്ക് തന്റേതായ വേറിട്ട വഴി കാട്ടിയ താരം എന്നാണ് പലപ്പോഴും സത്യനെ വിശേഷിപ്പിക്കാറുള്ളത്. ഇരുപതുവര്‍ഷത്തോളം വെള്ളിത്തിരയില്‍ നായകനായി തുടര്‍ന്ന സത്യൻ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ താരമാണ്. സത്യൻ വിടപറഞ്ഞ് അൻപതാണ്ട് പിന്നിടുമ്പോൾ ആ മഹാനടന്റെ ജീവിതം വെള്ളിത്തിരയില്‍ ഒരുങ്ങുകയാണ്. നവാഗതനതായ രതീഷ് രഘു നന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ സത്യനെ അവതരിപ്പിക്കുന്നത് നടന്‍ ജയസൂര്യയാണ്. അനശ്വര നടന്റെ ജീവിതം സിനിമയായി വരുമ്പോൾ സംവിധായകൻ രതീഷ് രഘുനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് മനസ് തുറക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

 • Artist Sathyan unreleased film

  Movie NewsJun 15, 2021, 7:39 AM IST

  വെളിച്ചം കാണാതെപോയ നാല് ചിത്രങ്ങള്‍; 'ആത്മസഖി'ക്കു മുന്‍പ് സത്യന്‍ അഭിനയിച്ച സിനിമകള്‍

  നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത 'ആത്മസഖി'യിലൂടെയാണ് മലയാളി സിനിമാപ്രേമിക്കു മുന്നിലേക്ക് സത്യന്‍ ആദ്യമായി കടന്നുവരുന്നത്. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കഥ കെ പി കൊട്ടാരക്കരയുടേതും തിരക്കഥ തിരുനൈനാര്‍കുറിച്ചി മാധവന്‍ നായരുടേതുമായിരുന്നു. ബ്രദര്‍ ലക്ഷ്‍മണന്‍ സംഗീതം പകര്‍ന്ന ചിത്രത്തില്‍ എം എന്‍ നമ്പ്യാര്‍, ബി എസ് സരോജ, ടി എസ് മുത്തയ്യ, മുതുകുളം രാഘവന്‍ പിള്ള തുടങ്ങി ആ സമയത്തെ ശ്രദ്ധേയ സാന്നിധ്യങ്ങള്‍ പലരുമുണ്ടായിരുന്നു. പക്ഷേ സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും രണ്ടുമല്ല സത്യന്‍റേതായി പുറത്തുവരേണ്ടിയിരുന്ന നാല് ചിത്രങ്ങളാണ് പല ഘട്ടങ്ങളിലായി മുടങ്ങിപ്പോയതെന്നാണ് സിനിമാ മാധ്യമപ്രവര്‍ത്തകന്‍ സാജു ചേലങ്ങാടിന്‍റെ നിഗമനം.
   

 • Artist Sathyan last word

  Movie NewsJun 15, 2021, 7:23 AM IST

  സത്യൻ അവസാനമായി പറഞ്ഞു, 'ഞാനൊന്നുറങ്ങട്ടെ'

  മലയാള ചലച്ചിത്രത്തിന്റെ അഭിമാനസ്‍തംഭമാണ് എന്നും സത്യൻ. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രമായ നീലക്കുയിലിലെ നായകൻ. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി മാറിയ നടൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച നടൻ. അത്രത്തോളം സിനിമയെ സ്‍നേഹിച്ചിരുന്നു സത്യൻ.  ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.