Sathyan 50th Death Anniversary  

(Search results - 7)
 • Artist Sathyan send letter

  Movie NewsJun 15, 2021, 9:29 AM IST

  മഹാനടൻ മരിക്കുന്നതിന് മുമ്പ് എഴുതി അയച്ച കത്ത്, നിധി പോലെ കാത്ത് രാജൻ അനശ്വര

  സത്യന്റെ ഓര്‍മകള്‍ വെള്ളിത്തിരയിലെന്ന പോലെ മിന്നിമറയുകയാണ് പലരുടെയും മനസില്‍. സത്യനെന്ന മഹാനടൻ മാത്രമല്ല സ്‍നേഹനിധിയായ മനുഷ്യനായാണ് ഉറ്റവരുടെ മനസില്‍ തെളിയുന്നത്. കലര്‍പ്പില്ലാതെ മനസ് നിറയെ സ്‍നേഹം മാത്രമുള്ള ഒരാള്‍. സത്യന്റെ ഓർമ്മകളുമായി ജീവിക്കുകയാണ് പത്തനംതിട്ട അടൂർ സ്വദേശി രാജൻ അനശ്വര. 

 • Satheesh Sathyan remember father

  Movie NewsJun 15, 2021, 9:15 AM IST

  'ഈ ഏണിപ്പടി ഞാൻ കയറുമെന്ന് തോന്നുന്നില്ല', നായകവേഷം മധുവിന് കൈമാറിയ സത്യൻ

  ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടി സത്യൻ. മലയാളക്കര നെഞ്ചേറ്റിയ മഹാനടനെ  മക്കൾ ഓര്‍മിക്കുന്നത് സ്‍നേഹനിധിയായ പിതാവ് എന്ന വിശേഷണത്തോടെയാണ്.  ജീവിതത്തിലും അഭിനയത്തിലും  കൃത്യനിഷ്‍ഠയിൽ വിട്ടുവീഴ്‍ച വരുത്തിയിരുന്നില്ല സത്യൻ.  കര്‍ക്കശ്ശക്കാരനെന്ന് ആദരവോടെ  എല്ലാവരും പറയുമ്പോഴും  ജീവിതത്തിൽ സ്‌‍നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യനായിരുന്നു അദ്ദേഹമെന്ന്മകനും നടനുമായ സതീഷ് സത്യന്‍ പറയുന്നു. മക്കളുടെ കാര്യങ്ങളിലും വിട്ടുവീഴ്‍ച വരുത്തിയില്ല സത്യൻ എന്ന അച്ഛൻ. സത്യന്റെ ഓര്‍മ്മകള്‍ അമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് സതീഷ് സത്യൻ.
   

 • Artist Sheela remember Sathyan

  Movie NewsJun 15, 2021, 9:06 AM IST

  'സത്യൻ സാറിനു മുന്നേ ലൊക്കേഷനില്‍ എത്താൻ ഒരിക്കലും സാധിച്ചിട്ടില്ല', ഷീല പറയുന്നു

  മലയാളത്തിന്‍റെ ആദ്യത്തെ വിജയ നായകൻ സത്യന്‍ വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച നടനാണ് സത്യൻ. ഗുരുതരമായ രോഗത്തോട് പൊരുതിയും സിനിമാ അഭിനയം തുടര്‍ന്ന നടൻ. സത്യനൊപ്പം മലയാളത്തിന്റെ ഇതിഹാസ നായിക ഷീലയും ചേര്‍ന്ന ചിത്രങ്ങലെല്ലാം മലയാള സിനിമാ ചരിത്രത്തിന്‍റെ ഭാഗമാണ്. സത്യനും ഷീലയും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളുമായി. തന്റെ നായകനെ കുറിച്ച് ഷീല ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുന്നത സമയനിഷ്‍ഠയെ കുറിച്ചാണ്.

 • Sathyan first best actor

  Movie NewsJun 15, 2021, 8:44 AM IST

  ആദ്യത്തെ മികച്ച നടൻ, മരണശേഷവും സംസ്ഥാന അവാര്‍ഡ്

  മലയാള സിനിമയിലെ ആദ്യത്തെ മികച്ച നടൻ. സംസ്ഥാന അവാര്‍ഡുകളിലും ശരിവെച്ച പ്രകടനമായിരുന്നു സത്യന്റേത്. തിയറ്ററുകളില്‍ അതിനു മുന്നേ സത്യന്റെ നടനവൈഭവം പ്രേക്ഷകര്‍ തലകുലുക്കി അംഗീകരിക്കുകയും ചെയ്‍തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു.
   

 • Interview with Director Ratheesh

  INTERVIEWJun 15, 2021, 8:13 AM IST

  സത്യന്റെ ജീവിതം സിനിമയാകുന്നത് ഇങ്ങനെ, താരനിർണയം കഴിഞ്ഞു- സംവിധായകനുമായി അഭിമുഖം

  അഭിനയത്തികവിന്റെ മാസ്റ്റർ വിശേഷണം ലഭിച്ച മലയാളത്തിലെ ഒരേ ഒരു നടനാണ് സത്യൻ. ആസ്വാദക  മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് തെളിയിച്ച താരം. സ്വാഭാവികാഭിനയത്തിലൂടെ  പ്രേക്ഷക മനസില്‍  നിറഞ്ഞു നിന്നു.  അതിഭാവുകത്വത്തിന്റെ പിടിയില്‍ കുടുങ്ങിയിരുന്ന മലയാള സിനിമക്ക് തന്റേതായ വേറിട്ട വഴി കാട്ടിയ താരം എന്നാണ് പലപ്പോഴും സത്യനെ വിശേഷിപ്പിക്കാറുള്ളത്. ഇരുപതുവര്‍ഷത്തോളം വെള്ളിത്തിരയില്‍ നായകനായി തുടര്‍ന്ന സത്യൻ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ താരമാണ്. സത്യൻ വിടപറഞ്ഞ് അൻപതാണ്ട് പിന്നിടുമ്പോൾ ആ മഹാനടന്റെ ജീവിതം വെള്ളിത്തിരയില്‍ ഒരുങ്ങുകയാണ്. നവാഗതനതായ രതീഷ് രഘു നന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ സത്യനെ അവതരിപ്പിക്കുന്നത് നടന്‍ ജയസൂര്യയാണ്. അനശ്വര നടന്റെ ജീവിതം സിനിമയായി വരുമ്പോൾ സംവിധായകൻ രതീഷ് രഘുനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് മനസ് തുറക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

 • Artist Sathyan unreleased film

  Movie NewsJun 15, 2021, 7:39 AM IST

  വെളിച്ചം കാണാതെപോയ നാല് ചിത്രങ്ങള്‍; 'ആത്മസഖി'ക്കു മുന്‍പ് സത്യന്‍ അഭിനയിച്ച സിനിമകള്‍

  നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത 'ആത്മസഖി'യിലൂടെയാണ് മലയാളി സിനിമാപ്രേമിക്കു മുന്നിലേക്ക് സത്യന്‍ ആദ്യമായി കടന്നുവരുന്നത്. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കഥ കെ പി കൊട്ടാരക്കരയുടേതും തിരക്കഥ തിരുനൈനാര്‍കുറിച്ചി മാധവന്‍ നായരുടേതുമായിരുന്നു. ബ്രദര്‍ ലക്ഷ്‍മണന്‍ സംഗീതം പകര്‍ന്ന ചിത്രത്തില്‍ എം എന്‍ നമ്പ്യാര്‍, ബി എസ് സരോജ, ടി എസ് മുത്തയ്യ, മുതുകുളം രാഘവന്‍ പിള്ള തുടങ്ങി ആ സമയത്തെ ശ്രദ്ധേയ സാന്നിധ്യങ്ങള്‍ പലരുമുണ്ടായിരുന്നു. പക്ഷേ സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും രണ്ടുമല്ല സത്യന്‍റേതായി പുറത്തുവരേണ്ടിയിരുന്ന നാല് ചിത്രങ്ങളാണ് പല ഘട്ടങ്ങളിലായി മുടങ്ങിപ്പോയതെന്നാണ് സിനിമാ മാധ്യമപ്രവര്‍ത്തകന്‍ സാജു ചേലങ്ങാടിന്‍റെ നിഗമനം.
   

 • Artist Sathyan last word

  Movie NewsJun 15, 2021, 7:23 AM IST

  സത്യൻ അവസാനമായി പറഞ്ഞു, 'ഞാനൊന്നുറങ്ങട്ടെ'

  മലയാള ചലച്ചിത്രത്തിന്റെ അഭിമാനസ്‍തംഭമാണ് എന്നും സത്യൻ. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രമായ നീലക്കുയിലിലെ നായകൻ. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി മാറിയ നടൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച നടൻ. അത്രത്തോളം സിനിമയെ സ്‍നേഹിച്ചിരുന്നു സത്യൻ.  ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.