Saudi Accident

(Search results - 48)

Accident

pravasam6, Nov 2020, 10:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 59 ലക്ഷം നഷ്ടപരിഹാരം

ഒന്നര വർഷം മുമ്പ് റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സൗദിയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മൂന്ന് ലക്ഷം റിയാൽ (59 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി അബ്ദുൽ സലാമിെൻറ കുടുംബത്തിനാണ്‌ ഇത്രയും തുകയുടെ നഷ്ടപരിഹാരം അനുവദിച്ചുകിട്ടിയത്.

Saudi Accident

pravasam16, Oct 2020, 11:47 PM

സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ രണ്ട് മരണം

വെള്ളിയാഴ്ച പുലർച്ചെ ജിദ്ദ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നഗരത്തിന് തെക്ക് സനാബിൽ പാലത്തിന് മുമ്പ് തീരദേശ റോഡിലുണ്ടായ വാഹനാപകടത്തിലാണ് ജീവഹാനി സംഭവിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.

Saudi tanker accident

pravasam6, Oct 2020, 11:55 PM

സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരണപ്പെട്ടു. പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം.  റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു.

accident

pravasam24, Sep 2020, 1:57 PM

സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു

ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Saudi Accident One death

pravasam4, Sep 2020, 11:27 PM

സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ-മക്ക എക്സ്‍പ്രസ് വേയിലാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായത്. മക്കയിലേക്കുള്ള ദിശയില്‍ അല്‍ സായിദി പാലത്തിന് ശേഷമായിരുന്നു സംഭവം.

Saudi Accident Shihab

pravasam30, Aug 2020, 6:50 PM

വാഹനാപകടത്തിലേറ്റ പരിക്കിന് പുറമെ കൊവിഡും; പ്രവാസി മലയാളി യുവാവിനെ നാട്ടിലെത്തിച്ചു

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ കൊവിഡ് ബാധിക്കുകയും പിന്നീട്​ മുക്തനാവുകയും ചെയ്‍ത മലയാളി യുവാവിനെ നാട്ടിലെത്തിച്ചു. വയനാട് സുൽത്താൻ ബത്തേരി പൂമല സ്വദേശി കൂട്ടപ്പിലാക്കൽ ശിഹാബിനെയാണ് (31) കഴിഞ്ഞ ദിവസം റിയാദിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട കെ.എം.സി.സി ചാർട്ടേർഡ് വിമാനത്തിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയത്​. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങാണ്​ ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത്​.

Saudi Obit Shashi Kumar

pravasam15, Aug 2020, 7:43 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. റിയാദ് റൗദയിൽ വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തില്‍ നെയ്യാറ്റിൻകര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടിൽ ശശികുമാർ (53) ആണ് മരിച്ചത്. 22 വർഷമായി റിയാദിൽ കർട്ടൻ കടയിലെ തൊഴിലാളിയായിരുന്നു.

Saudi Obit Sideeq

pravasam27, Jun 2020, 3:46 PM

പ്രവാസി മലയാളി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. ജിദ്ദ- ഇർഫാൻ ആശുപത്രിക്ക് സമീപം സിത്തീൻ റോഡിലാണ് മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ  മങ്ങാട്ടുചാലിൽ എം.സി. മുഹമ്മദ് ഷാ ഹാജിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (47) വാഹനം ഇടിച്ച് മരിച്ചത്. ജിദ്ദയിൽ ഭക്ഷ്യധാന്യങ്ങൾ പൊടിച്ച് നൽകുന്ന കട നടത്തിവരികയായിരുന്നു.

Saudi Accident

pravasam26, Jun 2020, 9:39 AM

സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.  ജിദ്ദ അല്‍ ഖതാന്‍ പാലത്തിനടുത്ത് വെച്ചായിരുന്നു സംഭവം. ജിദ്ദയില്‍ നിന്നു മക്കയില്‍ നിന്നുമുള്ള റെഡ് ക്രസന്റ് സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

Saudi Obit Abdul Razaq

pravasam13, May 2020, 10:09 AM

അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ച് പ്രവാസി മലയാളി വെന്ത് മരിച്ചു

ഇടിച്ച കാറിന് തീപിടിച്ച് മലയാളി വെന്ത് മരിച്ചു. റിയാദ് ശിഫയിലെ ദിറാബ് റോഡിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ കരുനാഗപ്പള്ളി വഞ്ചിനോർത്ത് പുലിയൂർ സ്വദേശി കുളത്തിൽ തറയിൽ അബ്ദുൽ റസാഖ് (52) ആണ് അതിദാരുണമായി മരിച്ചത്. ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു.

• Saudi Riyadh AccidentSaudi Riyadh Accident

pravasam3, Apr 2020, 12:42 PM

സൗദിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

സൗദിയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ അല്‍ ഖസീം പ്രവിശ്യയിലെ അല്‍ ബദായിഇലായിരുന്നു സംഭവം.

• accident

pravasam2, Apr 2020, 10:59 AM

സൗദിയിൽ വാഹനാപകടം; ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

സൗദി അറേബ്യയിലെ അല്‍ ബാഹയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 10.53നായിരുന്നു അപകടം.

• man died in Riyadh

pravasam24, Mar 2020, 9:48 AM

പ്രവാസി മലയാളി റിയാദിന് സമീപം വാഹനമിടിച്ചു മരിച്ചു

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

• Saudi Obit Moosa

pravasam15, Mar 2020, 9:29 AM

സൗദി അറേബ്യയിൽ ട്രക്ക് മറിഞ്ഞ് മലയാളി മരിച്ചു

സൗദി അറേബ്യയിൽ മുനിസിപ്പൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി തൽക്ഷണം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ  നിന്ന് 200 കിലോമീറ്റർ അകലെ അൽജില്ല എന്ന സ്ഥലത്ത് ശനിയാഴ്ച പകലുണ്ടായ അപകടത്തിൽ മലപ്പുറം ആലത്തൂർപടി മേൽമുറി സ്വദേശി മൂസ  കുഴിക്കണ്ടനാണ് (49) മരിച്ചത്. കൂടെയുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

• Saudi Arabia Road accident one died

pravasam13, Mar 2020, 10:15 AM

സൗദിയിൽ വാഹനാപകടത്തിൽ ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

തെക്കുപടിഞ്ഞാറൻ സൗദിയിൽ മക്ക-അലൈത് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പഴയ തീരദേശ റോഡിൽ ബുധനാഴ്ച ഉച്ചക്കാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.