Saudi Cabinet  

(Search results - 11)
  • <p>ನಗರ ಪ್ರದೇಶದ ಮಹಿಳೆಯರಲ್ಲಿ ಈ ಕಾಯಿಲೆ ಹೆಚ್ಚು. ಇದರಿಂದ ತಪ್ಪಿಸಿಕೊಳ್ಳುವ ಅತ್ಯುತ್ತಮ ವಿಧಾನ ಎಂದರೆ ಆರಂಭಿಕ ಹಂತದಲ್ಲೇ ಗುರುತಿಸುವುದು</p>

    pravasamMar 6, 2021, 8:52 AM IST

    സൗദി അറേബ്യയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവ്

    സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കും. വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

  • Saudi King Salman

    pravasamFeb 18, 2021, 11:34 PM IST

    സൗദിയിൽ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾക്ക് പ്രത്യേക ബാങ്ക് തുടങ്ങാൻ മന്ത്രിസഭാ തീരുമാനം

    സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം വ്യാണിജ്യ സംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടിയുള്ള ജനറൽ അതോറിറ്റിയായ ‘മൻശആത്തി’ന് കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലെ ബാങ്കുകളിലൊന്നായാണ് പ്രവർത്തിക്കുക. 

  • Saudi King Salman

    pravasamJan 27, 2021, 5:44 AM IST

    പ്രവാസികൾക്ക് സന്തോഷ വാർത്ത: സൗദി അറേബ്യയില്‍ ഇഖാമ ഫീസ് വർഷത്തിൽ നാല് തവണയായി അടയ്ക്കാം

    സൗദി അറേബ്യയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും അവരുടെ തൊഴിൽദാതാക്കൾക്കും സന്തോഷം നൽകുന്ന തീരുമാനവുമായി സൗദി മന്ത്രിസഭായോഗം. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായ ഇഖാമ എടുക്കുന്നതിനോ നിലവിലുള്ളയാൾക്ക് അത് പുതുക്കുന്നതിനോ ഒരു വർഷത്തേക്കുള്ള മുഴുവൻ ഫീസും അടക്കേണ്ടതുണ്ടായിരുന്നു. ആ നടപടിക്കാണ് ഇപ്പോൾ മാറ്റം വരുത്തിയത്. 

  • <p>Saudi Monetary Authority&nbsp;</p>

    pravasamNov 25, 2020, 4:10 PM IST

    സൗദി മോണിറ്ററി അതോറിറ്റിയുടെ പേര് മാറുന്നു; ഇനി സൗദി സെൻട്രൽ ബാങ്ക്

    സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ പേര് സൗദി സെൻട്രൽ ബാങ്ക് എന്നാക്കി മാറ്റാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 'സാമ'യുടെ വെബ്സൈറ്റിലും മറ്റു രേഖകളിലും പേര് മാറ്റം പൂർത്തിയായി വരികയാണ്. 

  • undefined

    pravasamOct 30, 2020, 3:24 PM IST

    സൗദിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് നല്‍കുന്നത് 125 കോടി

    സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്കായി 62.5 ദശലക്ഷം ദിര്‍ഹം (125 കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരില്‍ സ്വദേശികളും വിദേശികളുമായ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം റിയാല്‍ (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) വീതം നഷ്ടപരിഹാരം നല്‍കാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്. 

  • <p>King Salman Saudi Ruler</p>

    pravasamSep 10, 2020, 3:39 PM IST

    പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

    സൗദിയിൽ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളൂടെ സ്വകാര്യവത്ക്കരണ നീക്കത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 10 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകര്യവത്ക്കരണത്തിന് 2017ൽ രൂപവത്കരിച്ച സമിതിയുടെ നിർദേശങ്ങളാണ് ചൊവ്വാഴ്ച്ച ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്. 

  • Saudi Riyal

    pravasamSep 25, 2019, 10:38 AM IST

    സൗദിയില്‍ ലെവി ഇളവ് അടുത്തമാസം ഒന്നുമുതല്‍; നിര്‍ണായക തീരുമാനമെടുത്ത് മന്ത്രിസഭ

    സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി അനുവദിക്കാനുള്ള തീരുമാനം അടുത്തമാസം ഒന്നാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍വരും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

  • Saudi Cabinet

    pravasamMay 15, 2019, 3:59 PM IST

    പ്രിവിലേജ് ഇഖാമയ്ക്ക് അംഗീകാരം; പ്രവാസികള്‍ക്ക് സ്പോണ്‍സറില്ലാതെ താമസിക്കാം

    സൗദിയില്‍ പ്രിവലേജ് ഇഖാമ അനുവദിക്കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസികള്‍ക്ക് സ്‍പോണ്‍സറില്ലാതെ രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും അവസരം നല്‍കുന്ന ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമായിട്ടാണെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

  • King Salman

    pravasamDec 28, 2018, 6:06 PM IST

    സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

    റിയാദ്: സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. അസീർ പ്രവിശ്യയിലും അല്‍ജൗഫിലും പുതിയ ഗവർണർമാരെ നിയമിച്ചു.

  • Saudi Arabia

    May 8, 2016, 7:00 PM IST

    സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി

    റിയാദ്: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. പല പ്രമുഖ മന്ത്രിമാര്‍ക്കും സ്ഥാനചലനം. പെട്രോളിയം മന്ത്രിയെയും ഹജ്ജ് മന്ത്രിയെയും മാറ്റി. ചില മന്ത്രാലയങ്ങളുടെ പേര് മാറ്റി. ചില വകുപ്പുകള്‍ മറ്റു വകുപ്പുകളുമായി ലയിപ്പിച്ചു.