Saudi Tour  

(Search results - 11)
 • <p>Riyadh Oasis</p>

  pravasamJan 16, 2021, 11:15 PM IST

  റിയാദിൽ ഒയാസിസ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കം

  കൊവിഡ് ഭീതി കുറഞ്ഞതോടെ സൗദിയിൽ ടൂറിസം ലക്ഷ്യം വെച്ച് ജനറൽ എൻറർടെയിൻറ്മെൻറ് അതോറിറ്റി പ്രഖ്യാപിച്ച വൻകിട വിനോദ പദ്ധതികളിൽ ആദ്യത്തേതായ ‘റിയാദ് ഒയാസീസ്’ എന്ന വാണിജ്യ വിനോദ പരിപാടി ഞായറാഴ്ച തുടങ്ങും. ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യ മേളയാണ് ‘റിയാദ് ഒയാസിസ്’. 

 • <p>Al Ula Saudi Tourism</p>

  pravasamOct 18, 2020, 1:34 PM IST

  സൗദി ടൂറിസം: അൽഉല പുരാവസ്‍തു കേന്ദ്രങ്ങളിൽ ഒക്ടോബർ 31 മുതൽ സന്ദർശകരെ പ്രവേശിപ്പിക്കും

  സൗദി ടൂറിസം സാധാരണ ഗതിയിലേക്ക് മടങ്ങുന്നു. കൊവിഡ് മൂലം പല ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഘട്ടം ഘട്ടമായി നീക്കുകയാണ്. സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള അൽഉല പുരാവസ്തുക കേന്ദ്രങ്ങളിൽ ഒക്ടോബർ 31 മുതൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും. അൽഉല റോയൽ കമീഷൻ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 

 • undefined

  pravasamJan 26, 2020, 11:57 PM IST

  സൗദി അറേബ്യ അന്താരാഷ്​ട്ര സൈക്ലിങ്​​ മത്സരം തുടങ്ങുന്നു: ഉദ്​ഘാടനം ഫെബ്രുവരിയിൽ റിയാദിൽ

  സൗദി അറേബ്യ സ്വന്തം നിലയിൽ ഒരു രാജ്യാന്തര സൈക്ലിങ്​​ മത്സര പരിപാടിക്ക്​ തുടക്കം കുറിക്കുന്നു. തലസ്ഥാന നഗരമായ റിയാദാണ്​​ ആദ്യ തവണ ആതിഥേയത്വം വഹിക്കുകയെന്നും സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റി ചെയർമാൻ അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽഫൈസൽ അറിയിച്ചു. അഞ്ച്​ ഘട്ടങ്ങളായി മത്സരം ഫെബ്രുവരി നാല്​ മുതൽ എട്ട്​ വരെയാ​ണെന്നും അദ്ദേഹം വ്യാഴാഴ്​ച റിയാദിൽ മാധ്യമങ്ങളോട്​ വെളിപ്പെടുത്തി. ഫ്രാൻസിലെ പ്രശസ്​ത സൈക്ലിങ്​​ മത്സരം ‘ടൂർ ഡെ ഫ്രാൻസി’​െൻറ സംഘാടകരായ അമാരി സ്​പോർട്​ ഒാർഗനൈസേഷൻ (എ.എസ്​.ഒ) ആണ്​ ഉദ്​ഘാടന പതിപ്പായ 2.1 കാറ്റഗറി മത്സരം അവതരിപ്പിക്കുന്നത്​.

 • Saudi Tourism

  pravasamJan 4, 2020, 4:14 PM IST

  വിനോദസഞ്ചാരികള്‍ക്ക് സൗദി അറേബ്യയോട് പ്രിയമേറുന്നു

  ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്ക് സൗദി അറേബ്യയോട് പ്രിയമേറുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താഷ്ട്ര ഏജന്‍സിയായ 'യുഗോവിന്റെ' സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോകത്തിലെ ഓരോ അഞ്ച് വിനോദ സഞ്ചാരികളിലും ഒരാള്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സര്‍വേ ഫലം.

 • Saudi Tourist Project Foundation stone

  pravasamNov 23, 2019, 2:30 PM IST

  സൗദിയിൽ അന്തർദേശീയ ടൂറിസം കേന്ദ്രം: ‘ദിരിയ്യ ഗേറ്റ്’ പദ്ധതിക്ക് സൽമാൻ രാജാവ് തറക്കല്ലിട്ടു

  ഒന്നും രണ്ടും സൗദി അറേബ്യൻ സ്റ്റേറ്റുകളുടെ ആസ്ഥാനമായിരുന്ന ദറഇയ്യ നഗരം നവീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള ‘ദിരിയ്യ ഗേറ്റ്’ പദ്ധതിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് തറക്കല്ലിട്ടു. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗമായ ഈ പുരാതന നഗരത്തിന്റെ ഭൂമിശാസ്ത്ര, ചരിത്ര, പൈതൃക സവിശേഷതകൾ നിലനിർത്തി ദേശീയ, അന്തർദേശീയ ടൂറിസം കേന്ദ്രമാക്കുക ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

 • Saudi Tourism

  pravasamMar 8, 2019, 2:56 PM IST

  ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ സൗദി സന്ദര്‍ശിക്കാന്‍ അവസരം

  പ്രത്യേക വിസയില്ലാതെ തന്നെ സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക, ജപ്പാന്‍, ചൈന എന്നിവയ്ക്ക് പുറമെ യുറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വേണ്ടിയാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 • UAE Prostitition

  pravasamJan 29, 2019, 7:15 PM IST

  ഇടപാടുകാരന്‍ പറഞ്ഞ പണം നല്‍കാത്തതിന് ദുബായില്‍ ലൈംഗിക തൊഴിലാളി പൊലീസിനെ വിളിച്ചു; ഒടുവില്‍ കുടുങ്ങിയത്...

  നേരത്തെ പറഞ്ഞുറപ്പിച്ച പണം നല്‍കാത്ത ഇടപാടുകാരനെതിരെ പരാതിയുമായി ദുബായില്‍ ലൈംഗിക തൊഴിലാളി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് വിവാഹേതര ലൈംഗിക ബന്ധത്തിനും മദ്യപാനത്തിനും ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. 25 കാരനായ സൗദി പൗരനെതിരെ 22 വയസുള്ള മൊറോക്കോ പൗരയായ യുവതിയാണ് പൊലീസിനെ സമീപിച്ചത്. വേശ്യാവൃത്തി നടത്തിയതിന് യുവതിക്ക് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

 • saudi arabia tourism project amaala

  pravasamSep 30, 2018, 1:05 PM IST

  ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാന്‍ അത്യാഡംബര പദ്ധതിയുമായി സൗദി

  റിയാദ്: ലോകമെന്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരിൽ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും.

 • Kerala House Boat

  Jun 3, 2016, 2:06 AM IST

  എംബസിയുടെ പുതിയ നിര്‍ദ്ദേശം; സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുന്നു

  സൗദിയില്‍ നിന്നുള്ള ടൂറിസ്റ്റുകൾക്ക്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥ കേരളത്തിന്‍റെ മണ്‍സുൺ ടൂറിസത്തെ തകര്‍ക്കുന്നതാണെന്ന് ആക്ഷേപം.കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്ന സൗദി സ്വദേശികള്‍ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.