Saudi Visa  

(Search results - 34)
 • Passport Stamping

  pravasam9, Apr 2020, 10:49 AM

  എക്സിറ്റ്, എൻട്രി വിസകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിത്തുടങ്ങി

  സൗദിയിൽ നിന്ന് നാട്ടിൽ പോകാന്‍ നിലവിൽ കൈയിലുള്ള എക്സിറ്റ് / എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 25 മുതൽ മെയ് 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാനാണ് ഉത്തരവ്. 

 • saudi arabia

  pravasam19, Mar 2020, 10:31 PM

  സൗദിയില്‍ കുടുങ്ങിയവരുടെ സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കാം; സമയപരിധി പരിഗണിക്കില്ല

  വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തത് വഴി സൗദി അറേബ്യയില്‍ കുടുങ്ങിയ സന്ദര്‍ശകരുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിര്‍, മുഖീം എന്നിവ വഴി ഇതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചു. സന്ദര്‍ശക വിസയിലുള്ളവര്‍ പരമാവധി 180 ദിവസത്തിലധികം സൗദിയില്‍ തങ്ങാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ കാലാവധി കഴിഞ്ഞവരുടെ വിസയും ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്.

 • প্রকাশিত হল বিশ্বের পাওয়ারফুল পাসপোর্টের তালিকা, জেনে নিন ভারতীয় পাসপোর্ট রয়েছে কোন স্থানে

  pravasam16, Mar 2020, 6:19 PM

  ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി

  കൊറോണ വൈറസ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി. എന്നാല്‍ റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമില്ല.

 • Saudi Visa

  pravasam3, Mar 2020, 3:34 PM

  സൗദിയിൽ തൊഴിൽ സംരംഭകർക്ക് ഇനി ഉടനടി വിസ

  പുതിയ കമ്പികൾ തുടങ്ങുന്നവർക്ക് ഉടനടി വിസ കിട്ടുന്ന സംവിധാനം സൗദി അറേബ്യയിൽ ആരംഭിച്ചു. ഓൺലൈനായാണ് ‘തൽക്ഷണ വിസ’ (ഇൻസ്റ്റൻറ് വിസ) സേവനം മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ‘ഖിവ’ എന്ന പോർട്ടലിലാണ് ഈ സംവിധാനമുള്ളത്. അപേക്ഷിച്ചാൽ അപ്പോൾ തന്നെ വിസ കിട്ടുന്നതാണ് ഈ നൂതന സംവിധാനം.

 • Passport Stamping

  pravasam29, Feb 2020, 7:07 PM

  ഫാമിലി വിസയുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ തടസമില്ല

  ഫാമിലി വിസയില്‍ സൗദി അറേബ്യയില്‍ താമസിച്ചിരുന്നവര്‍ രാജ്യത്തിന് പുറത്തുപോയ ശേഷം തിരികെ വരുന്നതിന് തടസമില്ലെന്ന് ജവാസാത്ത് അറിയിച്ചു. കുടുംബ വിസയ്ക്ക് കാലാവധിയുണ്ടെങ്കില്‍ രാജ്യത്തേക്ക് തിരികെ വരുന്നതിന് തടസമില്ല. എന്നാല്‍ സൗദിയില്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളില്‍ ഇവര്‍ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കാന്‍ പാടില്ല.

 • Passport Stamping

  pravasam28, Feb 2020, 9:32 PM

  ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസകള്‍ നല്‍കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു

  ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്ന നടപടികള്‍ സൗദി അറേബ്യ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

 • Riyadh Airport

  pravasam13, Feb 2020, 3:52 PM

  സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ ഹിജ്റ കലണ്ടര്‍ ശ്രദ്ധിക്കണം

  സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ വിസയുടെ കാലാവധിയും മറ്റും പരിശോധിക്കേണ്ടത് ഹിജ്റ കലണ്ടര്‍ അടിസ്ഥാനമാക്കിയാണെന്ന് ഇമിഗ്രേഷന്‍ ആന്റ് പാസ്‍പോര്‍ട്ട് വിഭാഗം അറിയിച്ചു. സന്ദര്‍ശക വിസ പുതുക്കുമ്പോഴും മറ്റ് ആവശ്യങ്ങള്‍ക്കും അവലംബമായെടുക്കേണ്ടത് ഗ്രിഗോറിയന്‍ കലണ്ടറല്ല, മറിച്ച ഹിജ്റ കലണ്ടറാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

 • Passport Stamping

  pravasam12, Feb 2020, 2:40 PM

  സൗദിയില്‍ ഓൺ അറൈവൽ വിസ ഉപയോഗപ്പെടുത്തി മലയാളികളും എത്തിത്തുടങ്ങി

  അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ വേറെ വിസ വേണ്ടെന്ന പുതിയ നിയമം ഉപയോഗപ്പെടുത്തി മലയാളികളും സൗദിയിലെത്തിത്തുടങ്ങി. അമേരിക്കൻ വിസയുള്ള തൃശൂർ മാള സ്വദേശികളായ തോമസ് കല്ലറക്കലും മേരി തോമസും ഒരുപക്ഷേ ഈ രീതിയിൽ സൗദിയിലെത്തുന്ന ആദ്യ മലയാളി ദമ്പതികളാണെന്ന് കരുതപ്പെടുന്നു. 

 • Saudi Visa

  pravasam18, Jan 2020, 10:24 PM

  അഞ്ച് മാസത്തിനിടെ 30 ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചതായി സൗദി അറേബ്യ

  ഉംറ തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ അനുവദിച്ചത് 29,13,170 എന്‍ട്രി വിസകള്‍. ഏറ്റവും പുതിയ വിവരമനുസിച്ച് ഇവരില്‍ 25,95,830 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിക്കാനായി രാജ്യത്ത് പ്രവേശിച്ചു. ഇതില്‍ തന്നെ 22,10,041 പേര്‍ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തുനിന്ന് തിരികെ പോയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

 • pravasam14, Jan 2020, 6:13 PM

  സൗദിയിലെ പുതിയ വിസ ചട്ടങ്ങളില്‍ വിശദീകരണവുമായി അധികൃതര്‍

  അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് പ്രത്യേക മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാം. എന്നാല്‍ സൗദി അറേബ്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം. ഇവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച്  ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ അനുവദിക്കും.

 • pravasam3, Jan 2020, 1:22 PM

  ഈ രാജ്യങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ ഇനി ഓണ്‍ അറൈവല്‍ വിസ ലഭിക്കും

  പാസ്പോർട്ടിൽ ഷെൻഗൺ, അമേരിക്കൻ, ബ്രിട്ടീഷ് വിസയുണ്ടെങ്കിൽ സൗദി സന്ദർശിക്കാൻ വേറെ വിസ വേണ്ട. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും നൽകി.

 • Saudi Health Insurance

  pravasam26, Dec 2019, 3:05 PM

  സൗദിയിൽ ഇനി ചികിത്സ കിട്ടാൻ ഇഖാമ മതി; ഇൻഷുറൻസ് കാർഡ് വേണ്ട

  സൗദി അറേബ്യയിൽ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ ഇൻഷുറൻസ് കാർഡ് വേണ്ട, ഇഖാമയുണ്ടായാൽ മതി. രാജ്യത്തെ വിദേശികൾക്കുള്ള റസിഡൻസ് പെർമിറ്റ് കാർഡായ ’ഇഖാമ’ അനുവദിക്കാനും പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കെ അതിനായി വേറെ കാർഡ് കാണിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സൗദി കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ). 

 • Passport Stamp

  pravasam26, Dec 2019, 2:35 PM

  മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് സൗജന്യ വിസ

  സൗദി അറേബ്യയിലേക്ക് പ്രവാസികൾക്ക് സൗജന്യ വിസ വരുന്നു. മാർച്ച് മുതൽ നടപ്പാകുന്ന ഈ സംവിധാനം മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്കാണ്. സൗദി കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ മാർച്ചിൽ ആരംഭിക്കുന്ന ’ശർഖിയ സീസൺ’ (ഈസ്റ്റേൺ ഫെസ്റ്റിവൽ)  ആഘോഷം മുതൽ സൗജന്യ വിസ നടപ്പാകുമെന്നും സൗദി ജനറൽ അതോറിറ്റി ഫോർ എൻറർടെയിൻമെൻറ് വൃത്തങ്ങൾ അറിയിച്ചു. 

 • uae saudi

  pravasam20, Dec 2019, 8:47 PM

  യുഎഇ-സൗദി സംയുക്ത വിസ കുറഞ്ഞ കാലത്തേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

  യുഎഇയും സൗദി അറേബ്യയും നടപ്പാക്കുന്ന സംയുക്ത വിസ കുറഞ്ഞ കാലാവധിയിലേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹ്രസ്വ കാലത്തേക്കുള്ള സന്ദര്‍ശനത്തിന് വേണ്ടി മാത്രമേ ഇത്തരം വിസകള്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വൈസ് പ്രസിഡന്റ് ഹൈഫാ ബിന്‍ത് മുഹമ്മദ് അല്‍ സൗദ് രാജകുമാരിയാണ് അറിയിച്ചത്.

 • Passport Stamping

  pravasam20, Dec 2019, 5:40 PM

  പുതിയ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ വിസ; കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ സൗദി അനുവദിച്ചത് ആറു ലക്ഷം വിസകള്‍

  പുതിയതായി കൊമേർഷ്യൽ രജിസ്‌ട്രേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഒൻപതു തൊഴിൽ വിസകൾ വരെ ഉടൻ അനുവദിക്കുന്ന സേവനം സൗദി തൊഴിൽ മന്ത്രാലയം ആരംഭിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ആറു ലക്ഷം വിസകളാണ് ഇങ്ങനെ നൽകിയത്.