Saudi Women  

(Search results - 30)
 • undefined

  pravasam20, Feb 2020, 3:08 PM IST

  ആശുപത്രിയിൽ നിന്ന്​ കുഞ്ഞുങ്ങളെ തട്ടിയെടുത്ത്​ വളർത്തിയ സൗദി വീട്ടമ്മ 27 വർഷത്തിന്​ ശേഷം പിടിയില്‍

  ആൺകുട്ടികളില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന്​ കുഞ്ഞുങ്ങളെ തട്ടിയെടുത്ത്​ വളർത്തിയ സൗദി വീട്ടമ്മ 27 വർഷത്തിന്​ ശേഷം പിടിയിൽ. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുള്ള ആശുപത്രിയിൽ നിന്ന്​ മൂന്ന്​ നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി വളർത്തിയ മറിയം എന്ന സൗദി വനിത​ ആദ്യ മോഷണം നടത്തി 27 വർഷത്തിന്​ ശേഷമാണ്​ പൊലീസ്​ പിടിയിലായത്​. അങ്ങനെ തട്ടിക്കൊണ്ടുപോയി വളർത്തിയ​ മൂന്ന്​ കുഞ്ഞുങ്ങളും യുവാക്കളായപ്പോൾ ദേശീയ തിരിച്ചറിയൽ കാർഡ്​ നേടാൻ നടത്തിയ ശ്രമമാണ്​ അന്യ​െൻറ മാതൃത്വം മോഷ്​ടിച്ച്​ സ്വന്തമാക്കാൻ ശ്രമിച്ച വീട്ടമ്മയെ​ പൊലീസി​െൻറ കൈകളിലെത്തിച്ചത്​. 

 • Saudi women driving licence

  pravasam26, Nov 2019, 4:01 PM IST

  ആറുമാസത്തിനുള്ളിൽ 2,000 സൗദി വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്

  അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്.

 • Saudi Woman

  pravasam13, Nov 2019, 12:02 PM IST

  സൗദി നിരത്തുകളിൽ ഉടൻ വനിതാ ട്രാഫിക്ക് പൊലീസുകാരെത്തും

  രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേനാ വിഭാഗങ്ങളിൽ സ്ത്രീകളെ നിയമിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പ് തന്നെ സിവിൽ സുരക്ഷാ വിഭാഗങ്ങളിലേക്കും വനിതാ പ്രാതിനിധ്യം വ്യാപിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഗതാഗതം നിയന്ത്രണ ചുമതലയിലാണ് ഇനി വനിതകളെ പങ്കാളികളാക്കുന്നത്. ഇതിനകം പരിശീലനം പൂർത്തിയാക്കിയ വനിതാ പൊലീസുകാർ ഉടൻ റോഡ് സുരക്ഷക്ക് നിയോഗിക്കപ്പെടും. പൊതുസുരക്ഷാ വിഭാഗവും റോഡ് സുരക്ഷാ അതോറിറ്റിയും ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണ്. 

 • natalya

  pravasam2, Nov 2019, 12:15 AM IST

  പുതു ചരിത്രമെഴുതിയ സൗദിയിലെ ആദ്യ വനിതാ ഗുസ്‌തി മത്സരത്തിൽ നതാലിയ ജേതാവ്

  റിയാദ്: മാറ്റത്തിന്റെ പാതയിൽ സൗദി. പുതു ചരിത്രമെഴുതിയ ആദ്യ വനിതാ ഗുസ്‌തി മത്സരത്തിൽ നതാലിയ ജേതാവ്. 

 • saudi women

  pravasam26, Oct 2019, 12:43 PM IST

  സൗദി സുരക്ഷാ സേനകളിലേക്ക് കൂടുതല്‍ സ്ത്രീകള്‍

  പരിശീലനം പൂര്‍ത്തിയാക്കിയ 178 സ്ത്രീകള്‍ കൂടി സൗദി സുരക്ഷാ സേനകളുടെ ഭാഗമായി. പബ്ലിക് സെക്യൂരിറ്റി ട്രെയിനിങ് സെന്ററിലെ പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകളുടെ രണ്ടാമത്തെ ബാച്ചാണിത്. പൊലീസ്, ട്രാഫിക്, റോഡ് സുരക്ഷ, സെക്യൂരിറ്റി പട്രോള്‍, ഹജ്ജ്-ഉംറ സുരക്ഷാ സേന എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായിരിക്കും ഇവര്‍ക്ക് നിയമനം നല്‍കുന്നത്

 • Saudi Women Face veil

  pravasam18, Oct 2019, 2:56 PM IST

  സൗദിയില്‍ മുഖാവരണം ധരിച്ചതിന്റെ പേരില്‍ വിവേചനം; അന്വേഷണത്തിന് ഉത്തരവ്

  സൗദി അറേബ്യയില്‍ മുഖാവരണം ധരിച്ചതിന്റെ പേരില്‍ യുവതിയോട് വിവേചനം കാണിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. റിയാദ് സീസണ്‍ പരിപാടി കാണാനെത്തിയ യുവതിയെ റസ്റ്റോറന്റുകള്‍ക്ക് സമീപം ഇരിക്കാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റി നിര്‍ദേശം നല്‍കി.

 • undefined

  GALLERY14, Sep 2019, 3:19 PM IST

  ഒടുവില്‍ സൗദി തെരുവുകളില്‍ ഹിജാബില്ലാതെ ഒരു സ്ത്രീ

  സൗദി അറേബ്യ ഇപ്പോള്‍ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്.  വസ്ത്രം, ഭാഷ, വിശ്വാസം എന്നീ കാര്യങ്ങളില്‍ സൗദി അറേബ്യയിലെ ചെറിയ മാറ്റം പോലും ഏറെ ചര്‍ച്ചയാകുന്നത് നിലവിലെ യാഥാസ്ഥിതിക സ്ഥിതിയില്‍ അത് അത്രമാത്രം പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നത് കൊണ്ട് തന്നെ. ശരിയത്ത് നിയമങ്ങള്‍ അത്യപൂര്‍വ്വമായി ലംഘിക്കപ്പെടുകയാണ്. തലമറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീ ശരിയത്ത് നിയമപ്രകാരം ശിക്ഷയ്ക്ക് അര്‍ഹയാണ്. എന്നാല്‍ ഇന്ന് സൗദി അറേബ്യയില്‍ അത്യപൂര്‍വ്വമായി സ്ത്രീകള്‍ ഹിജാബ് ഒഴിവാക്കാന്‍ ധൈര്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. കാണാം ആ ചിത്രങ്ങള്‍.
   

 • Saudi Car

  pravasam19, Aug 2019, 11:19 PM IST

  സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പ്; സൗദിയില്‍ യുവാക്കള്‍ കാര്‍ തടഞ്ഞു

  സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിഭാഗത്തിന്റെ എതിര്‍പ്പിന് അവസാനമില്ല.

 • saudi

  pravasam2, Aug 2019, 10:57 AM IST

  സൗദി സ്ത്രീകള്‍ക്ക് ഇനി യാത്ര ചെയ്യാൻ പുരുഷന്‍റെ അനുമതി വേണ്ട: സുപ്രധാന തീരുമാനം

  സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ഇല്ലാതെ വിദേശയാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം.

 • soudi women

  pravasam2, Apr 2019, 12:39 AM IST

  സൗദി വനിതകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് പണിയില്ലാതാകുന്നു

  സൗദിയിൽ വനിതകള്‍ വാഹനമോടിച്ചു തുടങ്ങിയതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്.  ഈ വർഷത്തെ ആദ്യ കണക്കു പ്രകാരം പതിമൂന്ന് ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് രാജ്യത്തുള്ളത്

 • saudi women

  pravasam30, Mar 2019, 12:10 AM IST

  സൗദിയിൽ ഇനി വനിതാ ട്രാഫിക് പൊലീസും; നിയമനം ഉടന്‍

  പരിശീലനം ലഭിച്ച വനിതകളിൽ ഒരു വിഭാഗത്തെ ട്രാഫിക് പോലീസിൽ നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ജൂൺ 24 മുതലാണ് സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരുന്നത്.
   

 • Flynas

  pravasam8, Jan 2019, 3:53 PM IST

  ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകള്‍ എയര്‍ ഹോസ്റ്റസുമാരാവുന്നു

  ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകളും ഇനി എയര്‍ ഹോസ്റ്റസുമാരാകും. ഫ്ലൈനാസ് എയര്‍ലൈന്‍സിലാണ് സൗദി വനിതകളുടെ ആദ്യ സംഘം ഉടന്‍ ജോലിയില്‍ പ്രവേശിക്കുക. ഇവരുടെ പരിശീലനം പുരോഗമിക്കുകയാണ്. ഈ മാസം തന്നെ വനിതകള്‍ ജോലിയില്‍ പ്രവേശിക്കും.

 • Saudi woman

  pravasam27, Dec 2018, 11:34 AM IST

  സ്ത്രീകളെ മുഖം മറയ്ക്കാന്‍ അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൗദി

  സ്ത്രീകളെ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കാന്‍ രാജ്യത്തെ ചില സ്വകാര്യ കമ്പനികള്‍ അനുവദിക്കുന്നില്ലെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി (എന്‍ എസ് എച്ച് ആര്‍). ശിരോവസ്ത്രമോ മുഖം മറയ്ക്കുന്ന നിഖാബോ ധരിക്കുന്നതിന്റെ പേരില്‍ സൗദി സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എന്‍ എസ് എച്ച് ആര്‍ ചെയര്‍മാന്‍ മുഫ്‍ലിഹ് അല്‍ ഖത്താനി അറിയിച്ചു.

 • undefined

  pravasam14, Dec 2018, 10:51 PM IST

  സൗദി നീതിന്യായ മന്ത്രാലയത്തിലും ഇനി വനിതാ ഉദ്യോഗസ്ഥർ

  റിയാദ്: സൗദി നീതിന്യായ മന്ത്രാലയത്തിലും ഇനി വനിതാ ഉദ്യോഗസ്ഥർ. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. നീതിന്യായ മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചത്.

 • Saudi Women Fight

  pravasam16, Sep 2018, 8:03 PM IST

  നടുറോഡില്‍ അഞ്ച് സൗദി വനിതകളുടെ തമ്മിലടി; വീഡിയോ വൈറലാവുന്നു

  റിയാദ്: നടുറോഡില്‍ വാഹനങ്ങള്‍ക്ക് നടുവില്‍ നിന്ന് തമ്മിലടിക്കുന്ന സൗദി സ്ത്രീകളുടെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഖലീജ് ടൈംസ് പോലുള്ള യുഎഇ മാധ്യമങ്ങളും വീഡിയോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടികൂടുന്നതിനിടെ ഒരു സ്ത്രീയുടെ കൈയ്യിലിരിക്കുന്ന കുട്ടി നിരവധി തവണ താഴെ വീഴുന്നതും സ്ത്രീകള്‍ പരസ്പരം ശിരോവസ്ത്രം വലിച്ച് കീറുന്നതും വീഡിയോയില്‍ കാണാം.