Save The Date  

(Search results - 28)
 • save the date photoshoot with snakesave the date photoshoot with snake

  GALLERYMar 5, 2021, 4:46 PM IST

  പെരുമ്പാമ്പുകളോടൊപ്പം ഒരു 'സേവ് ദ ഡേറ്റ്'

  കൊല്ലം സ്വദേശിയും ഇപ്പോള്‍ അമേരിക്കയില്‍ സൈക്യാട്രിക്ക് നേഴ്സുമായി ജോലി ചെയ്യുന്ന ആന്‍റണിക്ക് ചെറുപ്പം മുതലേ പാമ്പുകളോട് അനുകമ്പയായിരുന്നു. ആദ്യമായി ജോലി കിട്ടിയപ്പോള്‍ തന്നെ ആന്‍റണി പാമ്പുകളെ വളര്‍ത്തി തുടങ്ങി. ഇന്ന് അഞ്ച് പാമ്പുകള്‍ക്ക് ഉടമയാണ് ആന്‍റണി. ജീവിത സഖിയായി കൊല്ലം സ്വദേശിയായ മോണിക്ക എത്തുമ്പോള്‍ തന്‍റെ വളര്‍ത്ത് മൃഗങ്ങളോടൊപ്പം സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്ത് കൊണ്ടാണ് ആന്‍റണി തന്‍റെ പാമ്പുകളോടുള്ള ഇഷ്ടം വ്യക്തമാക്കിയത്. അറിയാം ആന്‍റണിയുടെ സേവ് ദ ഡേറ്റ് വിശേഷങ്ങളും പിന്നെ പാമ്പുകളോടുള്ള സൌഹൃദവും. 
   

 • save the date photoshoot in paniya community culturesave the date photoshoot in paniya community culture

  viralJan 30, 2021, 3:37 PM IST

  ഗോത്രത്തനിമയില്‍ തരംഗമായി ഒരു സേവ് ദ ഡേറ്റ് !

  " ആണെ ഏക്കും ഉറട്ടിനെ കിട്ടുത്ത...
  പഠിചവനെയും കിനതിനെയും മിഞ്ഞലി പറഞ്ചു ഒപ്പിച്ചു  
  ഈ വഞ്ച ഫെബ്രുവരി മാസ 4 ക്കു കല്യാണ... 
  ഇവെ ഒരു അറിയിപ്പായി എടുത്തു ഒക്കളും വന്തൊയി മക്കളെ...
  അങ്കെനത്ത കൊറോണെ പൊ ഉളോ... 
  തൂച്ചിചൊയി...
  കൂയ്യ്..."

  " അങ്ങനെ എനിക്കും പെണ്ണുകിട്ടി. 
  ദൈവത്തെയും മണ്ണിനെയും ബോധിപ്പിച്ച്
  ഈ വരുന്ന ഫെബ്രുവരി 4 ന് കല്യാണം. 
  ഇത് ഒരു അറിയിപ്പായി എടുത്ത് എല്ലാരും പങ്കുചേരുക. 
  കോറോണയുണ്ട്... 
  സൂക്ഷിക്കുക...
  കൂയ്യ്..."

  വയനാട്ടിലെ പണിയ സമുദായാംഗമായ മണികണ്ഠന്‍, തന്‍റെ വിവാഹത്തിന് ഫേസ്ബുക്കിലൂടെ നല്‍കിയ വിവാഹ ക്ഷണമാണിത്. വിവാഹ ക്ഷണത്തില്‍ മാത്രമല്ല പ്രത്യേകത. സേവ് ദി ഡേറ്റ് ചിത്രങ്ങളും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാണ് മണികണ്ഠന്‍റെയും ഗ്രീഷ്മയുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങളെ സാമൂഹ്യമാധ്യമത്തില്‍ തരംഗമാക്കുന്നതും. വരുന്ന വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. പരമ്പരാഗത പണിയ വേഷത്തോടെയുള്ള ചിത്രങ്ങളാണ് മണികണ്ഠനും ഗ്രീഷ്മയും സേവ് ദി ഡേറ്റിനായി എടുത്തത്. കാണാം ആ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍. 

 • save the date photoshoot and a KSEB meter readingsave the date photoshoot and a KSEB meter reading

  GALLERYNov 20, 2020, 4:10 PM IST

  കെഎസ്ഇബി മീറ്റര്‍ റീഡിങ്ങ്, കൂടെ ഒരു സേവ് ദി ഡേറ്റും


  സേവ് ദി ഡേറ്റ് എന്ന് കേള്‍ക്കുമ്പോഴേ ചിലരിന്ന് നെറ്റി ചുളിക്കും. പലരും ആദ്യം പറയുന്നത് അതൊന്നും വേണ്ടെന്നായിരിക്കും. കാരണം, പല സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും സാമൂഹ്യമാധ്യമത്തില്‍ തരംഗമാകുന്നതിന് പുറകേ സാംസ്കാരിക - സാമൂഹിക ത്രാസുകളില്‍ തൂക്കി നോക്കി പുറകെ നടന്ന് തെറിപറയുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് തന്നെ. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഏറ്റുമാനൂര്‍ ഓണംതുരുത്തിലെ രാജേഷിന്‍റെയും ശരണ്യയുടെയും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയത്. 
   

 • ksrtc allows Double Decker bus for photoshootksrtc allows Double Decker bus for photoshoot

  auto blogOct 29, 2020, 10:48 AM IST

  ഡബിൾ ഡെക്കർ ബസിൽ ഫോട്ടോഷൂട്ട്; വെറൈറ്റി ഓഫറുമായി ആനവണ്ടി

  4000 രൂപ ചെലവിട്ടാല്‍ കിടിലന്‍ ഫോട്ടോഷൂട്ടിനുള്ള അവസരവുമായി കെഎസ്ആര്‍ടിസി. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിശ്ചിത കാലത്തേക്കുള്ള അടിപൊളി ഓഫറുമായി കെഎസ്ആര്‍ടിസി എത്തുന്നത്.

 • abhijith anjana save the date viral on social mediaabhijith anjana save the date viral on social media

  LifestyleJul 25, 2020, 12:18 PM IST

  ഒരു കഥ പോലെ 'സേവ് ദ് ഡേറ്റ്' ചിത്രങ്ങള്‍; അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ

  കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കിയും നിയന്ത്രിച്ചുമെല്ലാമാണ് നാം മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ലളിതമായ വിവാഹ ചടങ്ങുകളാണ് ഇന്ന് നാം കാണുന്നത്. അതിനിടെ വീണ്ടുമൊരു 'സേവ് ദ് ഡേറ്റ്' സമൂഹമാധ്യമങ്ങളില്‍ ഹൃദയം കവരുകയാണ്.
   

 • photo of Ronson Vincent and neeraja on elephant in wedding dressphoto of Ronson Vincent and neeraja on elephant in wedding dress

  spiceFeb 28, 2020, 9:40 PM IST

  'വില്ലന്‍ റൊമാന്‍സിലാണ്'; വിവാഹ വേഷത്തില്‍ ആനപ്പുറത്തുകയറി റോണ്‍സണും നീരജയും

  കഴിഞ്ഞദിവസം താരം പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹവേഷത്തില്‍ ആനപ്പുറത്ത് കയറിയ താരദമ്പതികളെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

 • save the date photo shoot post of ramesh pisharodysave the date photo shoot post of ramesh pisharody

  spiceFeb 19, 2020, 11:48 AM IST

  'ഇത് പൊളിക്കും'; സേവ് ദ ഡേറ്റ് ചിത്രവുമായി പിഷാരടി

  സേവ് ദ ഡേറ്റുകള്‍ ചര്‍ച്ചയ്ക്ക് കളംപിടിക്കുമ്പോള്‍, പിഷാരടിയുടെ സേവ് ദ ഡേറ്റ് വൈറലാവുകയാണ്.

 • gymnastic bridegroom s save the date viralgymnastic bridegroom s save the date viral

  LifestyleFeb 11, 2020, 12:00 PM IST

  ഇത് ജിമ്മനും കാന്താരിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി മറ്റൊരു സേവ് ദ ഡേറ്റ് കൂടി !

  സേവ് ദ ഡേറ്റ് തരംഗമാവുകയും വിവാദത്തിൽ അകപ്പെടുകയും ചെയ്യുന്ന കാലമാണിത്. ഇവ എങ്ങനെയൊക്കെ വൈറലാക്കാം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ജിമ്മന്‍റെയും കാന്താരിയുടെയും. 

 • Santhy Balachandran shared photo with Arun KurianSanthy Balachandran shared photo with Arun Kurian

  NewsFeb 2, 2020, 1:20 PM IST

  'സേവ് ദ ഡേറ്റ്'; അരുണ്‍ കുര്യനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശാന്തി ബാലചന്ദ്രന്‍

  നടന്‍ അരുണ്‍ കുര്യനൊപ്പം 'സേവ് ദ ഡേറ്റ്' ചിത്രം പങ്കുവെച്ച് നടി ശാന്തി ബാലചന്ദ്രന്‍. 

 • new save the date video goes viral in social medianew save the date video goes viral in social media

  LifestyleJan 18, 2020, 8:19 PM IST

  ഹൃദ്യം; ഇത് കണ്ണ് നനയ്ക്കും സേവ് ദ ഡേറ്റ് !

  സേവ് ദ ഡേറ്റ് തരംഗമാവുകയും വിവാദത്തിൽ അകപ്പെടുകയും ചെയ്യുന്ന കാലമാണിത്. ഇവ എങ്ങനെയൊക്കെ വൈറലാക്കാം എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തില്‍ മനസ്സ് നിറയ്ക്കുന്ന സേവ് ദ ഡേറ്റാണിത്.  

 • Money Heist Inspired Save the dateMoney Heist Inspired Save the date

  LifestyleJan 16, 2020, 3:51 PM IST

  ഇനി സേവ് ദ ഡേറ്റും വേറെ ലെവല്‍; തീ പാറിച്ച് വധുവും വരനും !

  കേരളത്തില്‍ ആരും പരീക്ഷിക്കാത്ത  സേവ് ദ് ഡേറ്റുമായി എത്തിയിരിക്കുകയാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാജിയോ വെഡ്ഡിങ് സ്റ്റുഡിയോ.

 • Save the date video in munshi backgroundSave the date video in munshi background

  LifestyleDec 27, 2019, 3:04 PM IST

  ഇങ്ങനെയുണ്ടോ ഒരു കല്യാണവിളി ! ഇത് മുന്‍ഷി മോഡല്‍ സേവ് ദ ഡേറ്റ്- വീഡിയോ

  സേവ് ദ ഡേറ്റുകള്‍ തരംഗമാകുന്ന കാലമാണിത്. പണ്ടൊക്കെ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ ഡേറ്റ് , പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ്. 

 • protest against nrc and caa in save the date wedding photo shoot in keralaprotest against nrc and caa in save the date wedding photo shoot in kerala

  viralDec 21, 2019, 9:26 AM IST

  കൈകോർത്ത് നടക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയമില്ല; സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലും പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം

  വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിൻ, അർജുൻ എന്നീ യുവാക്കളുടെ നേതൃത്വതിലുള്ള ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് വേറിട്ട ആശയവുമായി എത്തിയിട്ടുള്ളത്. 

 • viral save the date of old people from thrissur old age homeviral save the date of old people from thrissur old age home

  viralDec 16, 2019, 4:48 PM IST

  ഇവരുടെ വിവാഹമാണ് വരണം; വൈറലായി വ്യത്യസ്തമായ 'സേവ് ദ ഡേറ്റ്'

  സേവ് ദ ഡേറ്റുകള്‍ തരംഗമാകുന്ന കാലത്ത്. ഒരു സേവ് ദ ഡേറ്റ് ഫേസ്ബുക്ക് പോസ്റ്റും വൈറലാകുന്നു. ന്യൂ ജനറേഷന്‍ അല്ല അല്‍പ്പം ഓള്‍ഡ് ജനറേഷനാണ് കഥയിലെ നായകനും നായികയും.  

 • u certificated save the date video viral in social mediau certificated save the date video viral in social media

  viralDec 13, 2019, 10:34 AM IST

  'മുഖം ചുളിക്കാതെ കാണാം, കേരള പൊലീസിന്‍റെ യു സർട്ടിഫിക്കറ്റോട് കൂടിയ' സേവ്‌ ദി ഡേറ്റ് വീഡിയോ വൈറല്‍

  അടുത്തിടെ പുറത്തിറങ്ങിയ ചില സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന നിലപാടിലായിരുന്നു പൊലീസും.