Serena Williams  

(Search results - 47)
 • <p>Serena Williams</p>

  Woman13, Jun 2020, 1:53 PM

  മഞ്ഞ ഗൗണില്‍ മകള്‍ക്കൊപ്പം നൃത്തം ചെയ്ത് സെറീന വില്യംസ്; വൈറലായി വീഡിയോ

  മഞ്ഞനിറത്തിലുള്ള ഗൗണ്‍ ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന അമ്മയുടെയും മകളുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

 • Other Sports24, Jan 2020, 6:56 PM

  ഓസ്‌ട്രേലിയന്‍ ഓപ്പണിണ്‍ അട്ടിമറികളുടെ ദിനം; സിറ്റ്‌സിപാസ്, സെറീന, ഒസാക പുറത്ത്

  പുരുഷ വിഭാഗത്തില്‍ ആറാം സീഡായ സ്റ്റാഫെനോസ് സിറ്റ്‌സിപാസിന് നാലാം റൗണ്ടിലെത്താനായില്ല. കാനഡയുടെ മിലോസ് റാവോണിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം പരാജയപ്പെട്ടത്.

 • Roger Federer

  Other Sports22, Jan 2020, 5:52 PM

  ഓസ്‌ട്രേലിയൻ ഓപ്പൺ: റോജർ ഫെഡറര്‍ മൂന്നാം റൗണ്ടില്‍

  ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ഫിലിപ് ക്രോജിനോവിച്ചിനെയാണ് തോൽപിച്ചത്

 • GALLERY9, Sep 2019, 11:40 AM

  ബിയാന്‍ക ആന്‍ഡ്രിസ്ക്യുവ്; യുഎസ് ഓപ്പണിന്‍റെ രാജകുമാരി

  യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവിന് അട്ടിമറി വിജയം. 38 കാരിയായ സെറീനയെ കാനേഡിയന്‍ പുതുതാരവും കൗമാരക്കാരിയുമായ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവ് അക്ഷരാര്‍ത്ഥത്തില്‍ അടിയറവ് പറയിക്കുകയായിരുന്നു. ഫൈനലിൽ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാൻക, തന്‍റെ ആദ്യ ഗ്രാൻഡ്‍സ്ലാം കിരീടം നേടിയത്. സ്കോർ 6-3,7-5. യുഎസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ഈ പത്തൊൻപതുകാരി. കഴിഞ്ഞ മാസം റോജേഴ്സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാൻക കിരീടം നേടിയിരുന്നു. ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്‍റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍ക ഇതാദ്യമായാണ് യു.എസ് ഓപ്പണിന്‍റെ മെയിന്‍ ഡ്രോയില്‍ ഇടംപിടുക്കുന്നത്. മരിയാ ഷറപ്പോവയ്ക്ക് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ കൗമാരക്കാരിയാണ് ബിയാന്‍ക ആന്‍ഡ്രിസ്ക്യു. അതും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. 

  വിജയത്തിന് ശേഷമുള്ള ബിയാന്‍കയുടെ ആദ്യ പ്രതികരണം ഇങ്ങനെ "ഈ വര്‍ഷം ഇതൊരു സ്വപ്‌നസാക്ഷാത്കാരമാണ് " എന്നായിരുന്നു.  തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്‍റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരില്‍ വീഴ്ത്തിയത്. 38-ാം ജന്മദിനത്തിന് ദിവസങ്ങൾ അകലെ നില്‍ക്കുന്ന സെറീനക്ക്, 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടങ്ങളൊന്നും നേടാനായിട്ടില്ല.  ഏറ്റവും കൂടുതല്‍ ഗ്രാൻഡ്‍സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ (24) സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം. സെറീന 1999 ല്‍ തന്‍റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമായ യുഎസ് ഓപ്പണ്‍ നേടുമ്പോള്‍ ബിയാന്‍ക ആന്‍ഡ്രിസ്ക്യു ജനിച്ചിട്ട് പോലുമില്ലായിരുന്നു. 

  ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെമിയിൽ തോൽപ്പിച്ചാണ് അമേരിക്കൻ താരമായ സെറീന ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ: 6-3, 6-1. സെമിയിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെ തോൽപ്പിച്ചാണ് ബിയാന്‍ക ആന്‍ഡ്രിസ്ക്യു യുഎസ് ഓപ്പണിലെ തന്‍റെ ആദ്യ ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 7-6, 7-5. 

 • US Open

  OTHER SPORTS8, Sep 2019, 6:58 AM

  യുഎസ് ഓപ്പൺ: സെറീനയെ അട്ടിമറിച്ച് ബിയാൻക ആൻഡ്രിസ്‌ക്യുവിന് കിരീടം

  യുഎസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ഈ പത്തൊൻപതുകാരി

 • Bianca Andreescu and Serena Williams

  OTHER SPORTS6, Sep 2019, 11:08 AM

  യുഎസ് ഓപ്പണ്‍: വനിതകളില്‍ സെറീന-ബിയാന്‍ക ഫൈനല്‍

  യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടം ബിയാന്‍ക ആന്‍ഡ്രിസ്ക്യു സ്വന്തമാക്കി

 • Serena Williams

  OTHER SPORTS6, Sep 2019, 8:43 AM

  യുഎസ് ഓപ്പണ്‍: സെറീന വില്യംസ് ഫൈനലില്‍

  നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ: 6-3, 6-1. ഇരുപത്തി നാലാം ഗ്രാന്‍റ് സ്ലാം കിരീടമാണ് സെറീനയുടെ ലക്ഷ്യം.
   

 • Naomi Osaka

  OTHER SPORTS3, Sep 2019, 8:48 AM

  യുഎസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്ക പുറത്ത്

  നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി

 • serena williams

  Lifestyle28, May 2019, 3:48 PM

  ഫ്രഞ്ച് ഓപ്പണില്‍ സീബ്രാ സ്റ്റൈലുമായി സെറീന; കൈയടിച്ച് ഫാഷന്‍ ലോകം

  റോളംഗ് ഗാരോസിലെ ടെന്നീസ് കോര്‍ട്ടില്‍ ഒരു സീബ്രയെ പോലെ ചാടികളിച്ച് സെറീന വില്യംസ്. എന്താ കായിക താരങ്ങള്‍ക്ക് ഫാഷന്‍ ആകാന്‍ പാടില്ല എന്നുണ്ടോ?  തന്‍റേതായ ഫാഷന്‍ സെന്‍സുളള ഒരു ടെന്നീസ് താരമാണ് സെറീന വില്യംസ്.

 • Serena Williams

  OTHER SPORTS23, Jan 2019, 12:12 PM

  ഓസ്ട്രേലിയന്‍ ഓപ്പണ്‍: സെറീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

  ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് സെറീന വില്യംസ് പുറത്തായി. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ എട്ടാം കിരീടം തേടിയിറങ്ങിയ സെറീനയെ തോൽപ്പിച്ചത്

 • serena
  Video Icon

  QuickView17, Jan 2019, 11:42 AM

  തുല്യത പഠിക്കാന്‍ മകള്‍ക്ക് കറുത്ത പാവക്കുട്ടിയെ നല്‍കി ടെന്നിസ് ഇതിഹാസം

  സമത്വവും പരസ്പര സ്നേഹവുമാണ് ഈ ലോകത്തേറ്റവും വലുതെന്നും തന്റെ മകൾ അത് തിരിച്ചറിയണമെന്നും സെറീന പറയുന്നുണ്ട്. 

 • serena topless

  SPORTS30, Sep 2018, 11:32 AM

  കാന്‍സര്‍ ബോധവല്‍ക്കരണത്തിന് 'ടോപ്‍ലെസാ'യി സെറീന; പുലിവാലു പിടിച്ച് വീഡിയോ

  സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്കാകതെ പാട്ടുപാടിയ ടെന്നീസ് താരം സെറീന വില്യംസിനെതിരെ പ്രതിഷേധം രൂക്ഷം. കാന്‍സറിനെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് സെറീന വില്യംസ് ടോപ്‍ലെസായി അഭിനയിച്ചത്. മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള  വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ പങ്കു വച്ച് പത്തുമണിക്കൂറിനുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 

 • Serena Williams-Martina

  OTHER SPORTS11, Sep 2018, 2:43 PM

  പുരുഷന്‍മാര്‍ ചെയ്താലും അത് തെറ്റുതന്നെ; സെറീനയോട് നവരത്തിലോവ

  യു എസ് ഓപ്പൺ വനിതാ സിംഗിള്‍സ് ഫൈനലിനിടെ സെറീന വില്യംസ് ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഇതിഹാസതാരം മാര്‍ട്ടീന നവരത്തിലോവ. ഫൈനലിനിടെ ചെയര്‍ അമ്പറോട് തര്‍ക്കിച്ച സെറീനയുടെ നടപടി തെറ്റുതന്നെയാണെന്നും അത് പുരുഷന്‍മാര്‍ ചെയ്താലും

 • Sereena Argue

  OTHER SPORTS10, Sep 2018, 1:26 PM

  യുഎസ് ഓപ്പണ്‍ തോല്‍വിക്ക് പിന്നാലെ സെറീനക്ക് മറ്റൊരു തിരിച്ചടി കൂടി

  യു എസ് ഓപ്പൺ ഫൈനലിനിടെ ചെയർ അംപയര്‍ കാര്‍ലോസ് റാമോസിനോട് മോശമായി പെരുമാറിയതിന് സെറീന വില്യംസിന് 12 ലക്ഷം രൂപ പിഴശിക്ഷ . മൂന്ന് കുറ്റങ്ങളാണ് സെറീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

   

 • Serena Williams at US Open 2018 final

  OTHER SPORTS10, Sep 2018, 7:24 AM

  ഒടുവില്‍ സെറീന വില്യംസിന് പണികിട്ടി; പതിനേഴായിരം ഡോളര്‍ പിഴ

  യുഎസ് ഓപ്പൺ വിവാദങ്ങള്‍ക്കിടെ സെറീനയ്ക്ക് തിരിച്ചടി. പതിനേഴായിരം ഡോളര്‍ പിഴ ഒടുക്കാന്‍ നിര്‍ദേശം.