Sexuality

(Search results - 48)

muria

CultureSep 27, 2020, 11:09 AM IST

പ്രായപൂര്‍ത്തിയായാല്‍ മുതിര്‍ന്നവരുടെ അനുവാദത്തോടെ ഒരുമിച്ച് കഴിയാം, പിരിയണമെങ്കില്‍ പിരിയാം; വേറിട്ട ആചാരം

ആചാരത്തിന് അതിന്റേതായ ചില നിയമങ്ങളൊക്കെയുണ്ട്. പെൺകുട്ടിയും ആൺകുട്ടിയും ഗോട്ടുലിൽ ചേർന്നുകഴിഞ്ഞാൽ പേര് മാറ്റേണ്ടതുണ്ട്. ഏഴു ദിവസത്തിനുശേഷം, അവർ ഒന്നുകിൽ കൂടെ കഴിയുന്ന പങ്കാളിയെ വിവാഹം കഴിക്കണം അല്ലെങ്കിൽ മറ്റൊരു പങ്കാളിയെ അന്വേഷിക്കണം.

• Pope Francis

InternationalSep 12, 2020, 6:05 PM IST

ലൈംഗികാനന്ദവും രുചികരമായ ഭക്ഷണവും ദൈവികമെന്ന് മാര്‍പ്പാപ്പ

ലൈംഗിക ആനന്ദം സ്‌നേഹത്തെ കൂടുതല്‍ മനോഹരമാക്കുകയും മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുകയും ചെയ്യുന്നു. ആനന്ദം ദൈവത്തില്‍ നിന്ന് നേരിട്ട് വരുന്നതാണ്. അത് കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റ് വ്യത്യാസമില്ലെന്നും തികച്ചും ദൈവികമാണെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

erectile dysfunction

HealthAug 20, 2020, 10:02 PM IST

ഉദ്ധാരണ പ്രശ്‌നങ്ങളെ നിസാരവത്കരിക്കരുത്; അറിയേണ്ട ചിലത്...

ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അപ്രഖ്യാപിതമായ വിലക്ക് ഏര്‍പ്പെടുത്തപ്പെട്ട സംസ്‌കാരമാണ് നമ്മുടേത്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങള്‍ പലപ്പോഴും ആരോഗ്യകരമായി കൈകാര്യം ചെയ്യപ്പെടാതെ വഷളാവുകയാണ് പതിവ്. ശരീരത്തിന്റെ മറ്റേത് വിഷമതകളേയും സമീപിക്കുന്നത് പോലെ തന്നെ ലൈംഗിക വിഷമതകളേയും സമീപിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് മനസിനേയും ഏറ്റവും മോശമായ തലത്തിലേക്ക് കൊണ്ടുപോയേക്കാം.

• undefined

InternationalJul 27, 2020, 10:15 AM IST

നിരീശ്വരവാദവും ലൈംഗിക വിപ്ലവവും മാറ്റിമറിച്ച റഷ്യ

നിരീശ്വരവാദത്തോടൊപ്പം റഷ്യയിൽ കരുത്താർജ്ജിച്ച വിപ്ലവങ്ങളിലൊന്നാണ് ലൈംഗിക വിപ്ലവം എന്ന് നിസ്സംശയം പറയാം. ലിംഗ സമത്വം എന്ന ആശയം നഗ്നതയോടും ലൈംഗികതയോടും ചേർന്നു നിൽക്കുന്ന ഒന്നാണെന്ന തിരിച്ചറിവും അന്ന് സോവിയറ്റ് യൂണിയന് ഉണ്ടായി. നഗ്നശരീരത്തോടുള്ള റഷ്യയുടെ ലജ്ജാവഹമായ സമീപനം ബൂർഷ്വാ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ഒന്നായിരുന്നു. എന്നാൽ ഒക്ടോബർ വിപ്ലവത്തോടെ സോവിയറ്റ് യൂണിയന്റെ "സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും" എന്ന ആശയം റഷ്യയിൽ ലൈംഗികതയ്ക്കും നഗ്നനശീരങ്ങളോടുള്ള സമീപനത്തിലും വിപ്ലവം സൃഷ്ടിച്ചു. തുടർന്ന് ന്യൂഡ് ഫോട്ടാഗ്രഫിക്കുപോലും റഷ്യയിൽ വൻ പ്രചാരം ലഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
സോവിയറ്റ് യൂണിയനെ സംബന്ധിച്ചടുത്തോളം നഗ്നത തീർത്തും പുതുമയുള്ള ഒരാശയം ആയിരുന്നെങ്കിൽക്കൂടിയും ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ജനത എന്ന നിലയക്ക് സൺബാത്തിങ്ങും നീന്തലുമെല്ലാം അവരുടെ ദിനചര്യകളിൽ വന്നു തുടങ്ങി. 1920കളിൽ പരിഷ്കരണവാദികളുടെ ഉയിർത്തെഴുന്നേൽപ്പും സോവിയറ്റ് യൂണിയന് ലൈംഗികപരമായ ആശയങ്ങളോടെല്ലാം ഇഴചേർന്ന് ചിന്തിക്കാൻ അവസരമൊരുക്കി. ഒരാശയം അതിന്റെ പരിപൂർണതിൽ നടപ്പിലാക്കാൻ എല്ലാ അർത്ഥത്തിലും ആ ആശയത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലണമെന്ന പരിഷ്കരണവാദം സോവിയറ്റ് യൂണിയന് ഉൾക്കൊള്ളേണ്ടിവന്നു. ഡൗൺ വിത്ത് ഷെയിം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിഷ്കരണവാദികളുടെ മുന്നേറ്റം.

sex men

HealthJun 20, 2020, 11:31 PM IST

ജോലിയും വരുമാനവും പുരുഷന്റെ 'സെക്‌സ്' ജീവിതത്തെ ബാധിക്കുന്നതായി പഠനം

ലൈംഗികത എന്നത് ശരീരത്തെ ആസ്പദമാക്കി മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന ധാരണ പലപ്പോഴും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

joe joseph

CultureMay 27, 2020, 4:44 PM IST

രതിമൂര്‍ച്ഛ: ആ കഴിവ് മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കും?

അങ്ങനെ വന്നാല്‍, ജിമ്മില്‍ പോകുന്നത് പോലെ ജോഗിങ് പോലെ യാന്ത്രികമായി മാറും ലൈംഗികത. ഒരു ലക്ഷ്യവും ഇല്ലാതെ നിരന്തരം പുഷ് അപ്പ് എടുക്കാന്‍ ആര് തയ്യാറാവും.

men sexuality

HealthApr 29, 2020, 11:23 PM IST

സ്വയംഭോഗത്തില്‍ നിന്ന് പിന്മാറുന്ന പുരുഷന്‍; പഠനം പറയുന്നു...

ധാരാളം ആശങ്കകളും ആശയക്കുഴപ്പങ്ങളും എല്ലാക്കാലത്തും പങ്കുവയ്ക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് സ്വയംഭോഗം. ശാസ്ത്രം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ശരീരത്തെക്കുറിച്ചും അതിന്റെ ധര്‍മ്മങ്ങളേയും ആവശ്യങ്ങളേയും കുറിച്ചും സൂക്ഷ്മമായ വിശകലനങ്ങളും ഗവേഷണങ്ങളും നടന്നിട്ടും പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകള്‍ പോലും ഈ വിഷയത്തില്‍ സാധ്യമാകുന്നില്ല എന്നതാണ് ഇത്തരം അവ്യക്തതകളെയെല്ലാം പരിഹരിക്കപ്പെടാതെ നിലനിര്‍ത്തുന്നതും.

• soya chunks

HealthApr 2, 2020, 5:23 PM IST

പുരുഷന്മാര്‍ 'സോയ' കഴിക്കുന്നത് ലൈംഗികാരോഗ്യത്തെ ബാധിക്കുമോ?

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരമായതുമായ ഒരു ഭക്ഷണമാണ് സോയ. സോയബീനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സോയ ചംഗ്‌സ്, ഗ്രാന്യൂള്‍സ് എല്ലാം മാര്‍ക്കറ്റില്‍ സുലഭമാണ്. നമ്മുടെ നാട്ടില്‍ അധികവും ഉപയോഗിച്ചുവരുന്നത് സോയ ചംഗ്‌സ് ആണ്. പാക്കറ്റുകളില്‍ ലഭിക്കുന്ന ഇതിനെ, ഇഷ്ടാനുസരണം കറി വച്ചോ, ഫ്രൈ ചെയ്‌തോ എല്ലാം നമ്മള്‍ കഴിക്കാറുണ്ട്.

• woman at work

WomanMar 13, 2020, 11:36 PM IST

തൊഴിലിടത്തിലെ ലൈംഗിക സംഭാഷണങ്ങള്‍; ഇന്ത്യന്‍ സ്ത്രീകളുടെ താല്‍പര്യം...

പൊതുവേ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിലും വെളിപ്പെടുത്തുന്നതിലുമെല്ലാം വളരെ പിന്നിലാണ് ഇന്ത്യന്‍ ജനതയെന്നാണ് വയ്പ്. പ്രത്യേകിച്ച് സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സ്ത്രീകളോട് പോലും തുറന്നുപറയാന്‍ മടിക്കാറുണ്ട്. എന്നാല്‍ പരമ്പരാഗതമായ ഈ അവസ്ഥയ്ക്ക് ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത്.

• woman abuse

WomanFeb 24, 2020, 11:12 PM IST

സ്ത്രീ ലൈംഗികത; ഓസ്‌ട്രേലിയയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്...

നമ്മുടെ രാജ്യത്തില്‍ നിന്ന് വിഭിന്നമായി, ലൈംഗികതയെ ആരോഗ്യത്തിന്റെ ഒരു ഭാഗമായിത്തന്നെ കണക്കാക്കുന്ന സംസ്‌കാരമാണ് പല രാജ്യങ്ങളിലുമുള്ളത്. അതുകൊണ്ട് തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങളെ മുഖവിലയ്‌ക്കെടുക്കാനും അതിന് ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുമെല്ലാം അവിടങ്ങളില്‍ കൃത്യമായ സംവിധാനങ്ങള്‍ മുന്‍കയ്യെടുക്കാറുണ്ട്.

• nived rahim

LifestyleJan 13, 2020, 10:28 AM IST

'സെക്ഷ്വല്‍ ജീവിതത്തെ കുറിച്ച് സ്ത്രീകള്‍ പോലും ചോദിക്കുന്നു, അതിന് മറുപടിയും നല്‍കാറുണ്ട്': ഗേ ദമ്പതികള്‍ പറയുന്നു...

സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ എത്തിയ ഗേ ദമ്പതികളാണ് നിവേദും അബ്ദുല്‍ റഹീമും. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയുണ്ടായി.

• Nived rahim

LifestyleJan 11, 2020, 4:19 PM IST

'സെക്ഷ്വാലിറ്റി' നിര്‍ണ്ണയിക്കുന്നത് ബാല്യകാല അനുഭവങ്ങളോ? ഗേ ദമ്പതികള്‍ മറുപടി പറയുന്നു...

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയായി മാറിയ ഗേ ദമ്പതികളാണ് നിവേദും അബ്ദുല്‍ റഹീമും. സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി നടന്നു.

• men sexual disease

LifestyleJan 10, 2020, 11:55 PM IST

മണിക്കൂറുകളോളം ഉദ്ധാരണം; പുരുഷന്മാര്‍ അറിയേണ്ട രോഗം

ഒരു പുരുഷനില്‍ ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന എന്തെങ്കിലും ബാഹ്യമായ ഘടകമുണ്ടായാല്‍ മാത്രമേ സാധാരണഗതിയില്‍ അയാളില്‍ ഉദ്ധാരണം സംഭവിക്കുകയുള്ളൂ. അങ്ങനെ ആണെങ്കില്‍ പോലും, ഉദ്ധാരണത്തിന് ഒരു നിശ്ചിത ദൈര്‍ഘ്യമുണ്ടായിരിക്കും. ഓരോരുത്തരിലും ഏറ്റക്കുറച്ചിലുണ്ടാകുമെങ്കില്‍ പോലും മിനുറ്റുകള്‍ എന്ന കണക്കില്‍ നിന്ന് ഇത് നീണ്ടുനില്‍ക്കാറില്ല.

• gay couple pride lgbt

LifestyleJan 2, 2020, 2:51 PM IST

ഗേ ദമ്പതികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ കണ്ടെത്തല്‍ ഇങ്ങനെ...

ഇന്ന് ആണും പെണ്ണും വിവാഹം കഴിക്കുന്ന പോലെ തന്നെ സാധാരണമായിരിക്കുകയാണ് രണ്ട് പുരുഷന്മാരോ സ്ത്രീകളോ തമ്മിലുളള വിവാഹവും. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് നടന്നുവരുന്നുണ്ട്.

• egg white general

HealthJan 1, 2020, 11:59 PM IST

പുരുഷന്മാര്‍ കഴിക്കേണ്ടത് മുട്ടയുടെ വെള്ള; കാരണം ഇതാണ്...

കുറഞ്ഞ ചിലവില്‍ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെത്തിക്കുന്ന സാധാരണക്കാരുടെ ഭക്ഷണമാണ് മുട്ട. വൈറ്റമിന്‍-എ, വൈറ്റമിന്‍- ബി, കാത്സ്യം, അയേണ്‍ തുടങ്ങി ഒരുപിടി ഘടകങ്ങള്‍ മുട്ടയെ സമ്പുഷ്ടമാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ മുട്ട കഴിക്കുന്നതിനെ ചൊല്ലി എപ്പോഴും തര്‍ക്കങ്ങള്‍ കേള്‍ക്കാം.