Shane Nigams Film
(Search results - 9)NewsMar 5, 2020, 8:04 PM IST
താടിവെച്ച് 20 ദിവസം, താടിയില്ലാതെ അഞ്ച് ദിവസം, ഷെയ്നുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പുറത്ത്
മലയാളത്തിന്റെ യുവ നടൻ ഷെയ്ൻ നിഗത്തിനെതിരെയുള്ള വിലക്ക് കഴിഞ്ഞ ദിവസമായിരുന്നു പിൻവലിച്ചത്. താരസംഘടനയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സമവായമായത്. കുര്‍ബാനി, വെയില് എന്നീ സിനിമകള്‍ക്ക് ശേഷം മാത്രമായിരിക്കും ഷെയ്ൻ നിഗം വേറെ സിനിമകളില്‍ അഭിനയിക്കുന്നത്. കുറേ നാളുകളായുള്ള തര്‍ക്കത്തിനായിരുന്നു വിരാമമായത്. ഷെയ്ൻ നിഗവുമായുള്ള ചര്‍ച്ചയിലെ ധാരണകളുടെ വിശദാംശങ്ങള്‍ പുറത്തായി.
NewsNov 29, 2019, 2:31 PM IST
സ്വപ്നം സാക്ഷാത്ക്കരിക്കാൻ കാരവാനും എസിയുമില്ലാതെ കൂടെനിന്നു, ഷെയ്ൻ നിഗമിനെ കുറിച്ച് ഷാനവാസ് ബാവക്കുട്ടി
ഷെയ്ൻ നിഗത്തിന് പിന്തുണയുമായി കിസ്മത്ത് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി. സ്വന്തം സ്വപ്ന സിനിമയായ കിസ്മത്ത് സാക്ഷാത്ക്കരിക്കാൻ കാരവാനും എസി സ്യൂട്ട് റൂമുമില്ലാതെ പ്രതിഫലം വാങ്ങാതെ കൂടെ നിന്ന നടനാണ് ഷെയ്ൻ നിഗമെന്ന് ഷാനവാസ് ബാവക്കുട്ടി പറയുന്നു.
NewsNov 23, 2019, 1:56 PM IST
വിമര്‍ശിച്ചയാളെ അസഭ്യം പറയുന്നതിന്റെ ഓഡിയോ ഷെയര്‍ ചെയ്ത് ഷെയ്ൻ നിഗം
വിമര്‍ശിച്ച പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഷെയ്ൻ നിഗം തന്നെ ഇതിന്റെ ഓഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചു. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഓഡിയോ സന്ദേശം ഷെയര്‍ ചെയ്തിരിക്കുന്നത്.
NewsNov 22, 2019, 3:04 PM IST
വെയില് സിനിമ വീണ്ടും വിവാദത്തില്‍, ഷെയ്ൻ നിഗത്തെ പുതിയ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്ന് നിര്‍മ്മാതാക്കള്‍
വെയില് സിനിമയുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം. ഷെയിൻ നിഗത്തെ പുതിയ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനമെടുത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം.
NewsNov 22, 2019, 12:18 PM IST
ശരത് മേനോനെ സൂക്ഷിക്കണം, വെയില് സംവിധായകനെതിരെ ഷെയ്ൻ നിഗം
വെയില് സിനിമയുടെ സംവിധായകന് ശരത് മേനോനെതിരെ വിമര്‍ശനവുമായി നടന് ഷെയ്ന് നിഗം. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ന് നിഗം പറയുന്നത്.
NewsOct 24, 2019, 2:22 PM IST
എല്ലാവരും കുറ്റം മാത്രമേ കണ്ടുപിടിക്കൂ, നല്ല വശങ്ങള് പറയില്ല, വൈകാരികമായി പ്രതികരിച്ച് ഷെയ്ൻ നിഗം
ജോബി ജോര്‍ജ്ജ് കുടുംബത്തെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത് എന്ന് നടൻ ഷെയ്ൻ നിഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ ഷെയ്ൻ നിഗവും ജോബി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം.
NewsOct 19, 2019, 12:44 PM IST
ഷെയ്ൻ നിഗത്തിന്റെ സിനിമ കേരളത്തില്‍ ഓടിക്കില്ലെന്ന് പറഞ്ഞു, ജോബി ജോര്‍ജ്ജ് തട്ടിപ്പുകാരനെന്നും മഹാസുബൈര്‍
ജോബി ജോര്‍ജ്ജ് തനിക്ക് എതിരെ വധ ഭീഷണി നടത്തിയെന്ന് ആരോപിച്ച് നയൻ ഷെയ്ൻ നിഗം രംഗത്ത് എത്തിയിരുന്നു. തന്നെ ജീവിക്കാൻ വിടില്ലെന്ന് ജോബി ജോര്‍ജ്ജ് പറഞ്ഞെന്നായിരുന്നു ഷെയ്ൻ നിഗം പറഞ്ഞത്. താനുമുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ് ചെയ്തതെന്നും സിനിമയുടെ കണ്ടിന്യൂറ്റി നഷ്ട്മായെന്നും വ്യക്തമാക്കി ഷെയ്ൻ നിഗത്തിന്റെ ആരോപണം നിഷേധിച്ച് ജോബി ജോര്‍ജ്ജ് രംഗത്ത് എത്തി. ഇപ്പോഴിതാ ജോബി ജോര്‍ജ്ജിനെതിരെ മഹാസുബൈറും രംഗത്ത് എത്തിയിരിക്കുകയാണ്.
NewsOct 17, 2019, 1:01 PM IST
അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍, മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നുവെന്ന് വി എ ശ്രീകുമാര്‍ മേനോൻ
ജോബി ജോര്‍ജ്ജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഷെയ്ൻ നിഗം രംഗത്ത് എത്തിയിരുന്നു. ഷെയ്ൻ നിഗത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ.
NewsOct 17, 2019, 11:05 AM IST
നിരാശപ്പെടരുത്, എല്ലാ പിന്തുണയും- ഷെയ്ൻ നിഗത്തോട് മേജര്‍ രവി
ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി രംഗത്ത് എത്തിയ ഷെയ്ൻ നിഗത്തിന് പിന്തുണയുമായി സംവിധായകൻ മേജര്‍ രവി. ഷെയ്ൻ നിഗത്തിന് എല്ലാ പിന്തുണയുമെന്ന് മേജര്‍ രവി സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു.