Sheikh Mohammed Bin Rashid Al Maktoum  

(Search results - 33)
  • Sheikh Mohammed

    pravasam25, Jul 2020, 9:54 PM

    203 തടവുകാര്‍ക്ക് മാപ്പ് നല്‍കി ദുബായ് ഭരണാധികാരിയുടെ ഉത്തരവ്

    ബലി പെരുന്നാളിനോടനുബന്ധിച്ച് 203 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

  • Sheikh Mohammed

    pravasam25, Oct 2019, 12:18 PM

    ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

    ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

  • Dubai Arts and Culture

    pravasam1, Oct 2019, 3:01 PM

    യുഎഇയില്‍ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു

    അര്‍ട്ടിസ്റ്റുകള്‍ക്ക്  യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള തീരുമാനം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. 

  • Sheikh Mohammed

    pravasam29, Sep 2019, 7:28 PM

    യുഎഇയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; 20,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

    സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ പൗരന്മാര്‍ക്കുവേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. 

  • uae

    pravasam28, Sep 2019, 10:22 PM

  • Sheikh Mohammed UAE in Space

    pravasam26, Sep 2019, 1:24 PM

    ആ അഭിമാന നിമിഷങ്ങള്‍ ശൈഖ് മുഹമ്മദ് വീക്ഷിച്ചത് സൈക്കിള്‍ സവാരിക്കിടെ - വീഡിയോ

    യുഎഇയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിനമായിരുന്നു സെപ്തംബര്‍ 25. രാജ്യത്തിന്റെ അഭിമാനം ആകാശത്തിനും അപ്പുറത്തേക്കുയര്‍ത്തി ആദ്യമായൊരു എമിറാത്തി, ബഹിരാകാശത്ത് കാലുകുത്തി.  കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 12 പേടകം യാത്ര തിരിച്ചത്. യുഎഇയിലെ സ്വദേശികളും വിദേശികളും മുതല്‍ ഭരണാധികാരികള്‍ വരെ കാത്തിരുന്ന നിമിഷമായിരുന്നു ഇന്നലത്തേത്.

  • Sheikha Mariyam

    pravasam20, Sep 2019, 1:59 PM

    ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈഖ മറിയം വിവാഹിതയായി

    യുഎഇ വൈസ് പ്രസിഡന്റും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാനാണ് വരന്‍.

  • UAE Dirham

    pravasam15, Sep 2019, 12:41 PM

    തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് യുഎഇയില്‍ രണ്ട് മാസത്തെ അധിക ശമ്പളം ബോണസായി നല്‍കും

    മികച്ച പ്രകടനം കാഴ്ചവെച്ച യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെയും മോശം നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക കഴിഞ്ഞദിവസം ശൈഖ് മുഹമ്മദ് പുറത്തുവിട്ടിരുന്നു.

  • Sheikh Mohammed

    pravasam14, Sep 2019, 4:28 PM

    യുഎഇയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏറ്റവും മികച്ചവയും ഏറ്റവും മോശമായവയും ഇവയാണ്; പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്

    യുഎഇയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മോശം ഓഫീസുകളുടെയും പട്ടിക പുറത്തുവിട്ട് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യത്തെ അറുനൂറോളം സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ സമഗ്ര പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയിരുത്തിയാണ് അദ്ദേഹം ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. തെറ്റുകള്‍ തിരുത്താന്‍ സ്വയം വിലയിരുത്തല്‍ അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

  • Sharjah Accident

    pravasam4, Sep 2019, 11:15 PM

    പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചു; കാത്തിരുന്ന അതിഥിയെക്കണ്ട് ഞെട്ടി എട്ടാം ക്ലാസുകാരന്‍

    കല്‍ബയിലെ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖലീഫ അബ്‍ദുല്ല അല്‍ കാബി പതിവുപോലെ ഇന്നും ക്ലാസിലിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അവനെ വിളിപ്പിച്ചത്. അവിടെയെത്തിയപ്പോഴാകട്ടെ കാത്തിരുന്നത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞദിവസമുണ്ടായ ഒരു അപകടത്തില്‍ നിന്ന് തന്റെ സഹപാഠികളുടെ ജീവന്‍ രക്ഷിച്ച ഖലീഫയുടെ ധീരതയറിഞ്ഞ് അവനെ നേരിട്ട് അഭിനന്ദിക്കാനെത്തിയതായിരുന്നു ഭരണാധികാരി.

  • Sheikh Mohammed Birthday

    pravasam16, Jul 2019, 10:30 PM

    പിറന്നാള്‍ ദിനത്തില്‍ പേരക്കുട്ടികള്‍ക്കൊപ്പം ദുബായ് ഭരണാധികാരി - ചിത്രങ്ങളും വീഡിയോയും

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊച്ചുകൂട്ടുകാര്‍. മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചത്.

  • Sheikh Mohammed

    pravasam15, Jul 2019, 1:16 PM

    എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഴുപതാം പിറന്നാളിന്റെ നിറവില്‍. ഇരുന്നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ ജീവിക്കുന്ന ആഗോള നഗരമായി ദുബായിയെ മാറ്റിയെടുത്ത നേതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ദുബായിലെ സ്വദേശികളും പ്രവാസികളും. ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും പഴുതുകളില്ലാത്ത ആസൂത്രണവുമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി യുഎഇയെ വളര്‍ത്തിയെടുത്തത്. അതിവേഗം വളരുമ്പോഴും സഹാനുഭൂതിയും സഹവര്‍ത്തിത്തവും മുറുകെപ്പിടിക്കാന്‍ ഈ രാജ്യത്തിന് സാധിക്കുന്നതിന് കാരണവും അദ്ദേഹമുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യമാണ്.

  • Sheikh Mohammed

    pravasam1, Jul 2019, 4:44 PM

    യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ച് റാങ്ക് നല്‍കും; പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്

    യുഎഇയിലെ 600 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ പരിശോധിച്ച് അവയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും ഏറ്റവും മോശമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും പേരുകള്‍ സെപ്‍തംബര്‍ 14ന് പ്രഖ്യാപിക്കുമെന്നാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചത്. സേവനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. 

  • Dubai Mahina

    pravasam30, May 2019, 3:46 PM

    ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്ന ഒന്‍പത് വയസുകാരി...

    നന്മകള്‍ പൂത്തുലയുന്ന റമദാനില്‍ അപൂര്‍വമായൊരു സമാഗമത്തിനാണ് കഴിഞ്ഞ ദിവസം ദുബായ് സാക്ഷ്യം വഹിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ താജികിസ്ഥാനില്‍ നിന്നൊരു അതിഥിയെത്തി. ഒന്‍പത് വയസുകാരി മഹിന ഘനീവ.

  • Sheikh Mohammed

    pravasam21, May 2019, 3:49 PM

    യുഎഇയില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി; 'ഗോള്‍ഡന്‍ കാര്‍ഡ്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

    യുഎഇയിലെ പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.