Snow  

(Search results - 68)
 • cream

  Web Specials11, Mar 2020, 3:41 PM IST

  മഹാത്മാ ഗാന്ധി തന്നെ വാങ്ങി ഉപയോഗിച്ചോളൂ എന്നുപറഞ്ഞ സൗന്ദര്യ വര്‍ധക ക്രീം, അഫ്‍ഗാന്‍ സ്‍നോ

  ഒടുവിൽ ഗാന്ധിജി ആ ക്രീമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ രംഗത്തെത്തി. അങ്ങനെ പൊതുജനം പുറത്തുനിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച ആ ഉൽപ്പന്നം ഉപയോഗിക്കാൻ ഗാന്ധിജി തന്നെ ഒരു പരസ്യം നൽകുകയായിരുന്നു.   

 • undefined

  International7, Mar 2020, 3:58 PM IST

  കാലാവസ്ഥാ വ്യതിയാനം; യൂറോപ്പില്‍ മഞ്ഞില്ലാതെ ഒരു മഞ്ഞ് കാലം

  കൊവിഡ് 19 ന്‍റെ പകര്‍ച്ചാ ഭീതിയുടെ കാലത്തും നമ്മെ വിടാതെ പിന്തുടരുന്ന മറ്റൊരു ഭീതിയാണ് കാലാവസ്ഥാ വ്യതിയാനം. ഇന്നും ഇന്നലെയും സംഭവിച്ച മാറ്റമല്ല കാലാസ്ഥയുടേത്. മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യന്‍റെ ഇടപെടല്‍ മൂലം ഭൂമിയിലെ കാലാവസ്ഥയില്‍ സംഭവിച്ച അസന്തുലിതാവസ്ഥയാണ് ഈ മാറ്റത്തിന് കാരണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വനനശീകരവുമാണ് ഈ വ്യതിയാനത്തിന്‍റെ പ്രധാനകാരണങ്ങള്‍. 

  ആല്‍പ്സ് പര്‍വ്വത നിരയുടെ താഴ്വാരത്തുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മഞ്ഞില്‍പ്പുതച്ച് നില്‍ക്കുന്ന കാഴ്ച എന്നും നയനമനോഹരമായിരുന്നു. എന്നാല്‍ ഇന്ന് യൂറോപില്‍ മഞ്ഞുകാലം ഒരു ഓര്‍മ്മയായി മാറുകയാണ്. ഇത്തവണത്തെ മഞ്ഞ് കാലം അതിന്‍റെ തുടക്കമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കാണാം മഞ്ഞില്ലാത്ത യൂറോപ്യന്‍ മഞ്ഞ് കാല കാഴ്ചകള്‍.

 • vulture

  Web Specials2, Mar 2020, 3:50 PM IST

  ചെന്നായ വിശപ്പടക്കി പിന്മാറിക്കഴിഞ്ഞാൽ, ആകാശത്തുനിന്ന് താടിക്കാരൻ കഴുകൻ താഴെയിറങ്ങി വന്ന് എല്ലുകൾ കൊത്തും

   ചെന്നായ പോകുന്നിടത്തെല്ലാം, തലക്കുമുകളിൽ കഴുകന്റെ സാന്നിധ്യമുണ്ടാകും. തികഞ്ഞ ക്ഷമയോടെ, ഒരു നിഴൽ പോലെ അത് ആ ചെന്നായയെ പിന്തുടരും.

 • bear cubs death
  Video Icon

  Explainer2, Mar 2020, 12:53 PM IST

  അമ്മക്കരടിയെ അറക്കവാള്‍ കാട്ടി തുരത്തി; കുഞ്ഞുങ്ങള്‍ മരവിച്ച് ചത്തു!

  രണ്ട് കരടിക്കുഞ്ഞുങ്ങളെയോര്‍ത്ത് ഇന്ന് ലോകം വിതുമ്പുകയാണ്. ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ തണുത്തുമരവിച്ച് ജീവനറ്റുപോയി. കിഴക്കന്‍ റഷ്യയിലെ അനുചിന്‍സ്‌കിയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. അനുചിന്‍സ്‌കി എന്ന സംസ്ഥാനത്തുകൂടി യാത്രചെയ്യുകയായിരുന്ന വേട്ടക്കാരാണ് കരടിക്കുഞ്ഞുങ്ങളുടെ ജഡങ്ങള്‍ കണ്ടെടുത്തത്.
   

 • sadhu seen praying in snow in himalayas minus 45 degrees
  Video Icon

  viral17, Feb 2020, 7:30 PM IST

  മൈനസ് 45 ഡിഗ്രി, അര്‍ദ്ധ നഗ്നനായി സന്ന്യാസിയുടെ പ്രാര്‍ത്ഥന; വീഡിയോ വൈറല്‍

  ഹിമാലയത്തില്‍ മൈനസ് 45 ഡിഗ്രിയില്‍ നടക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു സന്ന്യാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു നായയ്‌ക്കൊപ്പം അര്‍ദ്ധ നഗ്നനായാണ് ഇദ്ദേഹത്തെ വീഡിയോയില്‍ കാണുന്നത്. ഹിമാലയത്തില്‍ നിന്നും ഒരു സൈനികന്‍ ഷൂട്ട് ചെയ്തുവെന്ന് പറയപ്പെടുന്ന വീഡിയോയില്‍ സത്യാവസ്ഥയുണ്ടോ എന്നാണ് കമന്റുകള്‍.
   

 • undefined

  International12, Feb 2020, 10:45 AM IST

  മഞ്ഞില്‍ വിരിഞ്ഞ് ബാഗ്ദാദ്


  രാഷ്ട്രീയവും രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധവുമെല്ലാം മനുഷ്യനെ മാത്രം സംബന്ധിക്കുന്നതാണെന്നും പ്രകൃതിക്ക് അതിന്‍റെതായ വഴികളുണ്ടെന്നുമുള്ള തിരിച്ചറിവിന് ബാഗ്ദാദ് ഒരിക്കല്‍ കൂടി സാക്ഷിയായി. ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദ് ചൊവ്വാഴ്ച ഉറക്കമുണർന്നത് ഒരു ദശകത്തിലേറെയായി കാണാത്ത ഒരു കാഴ്ചയിലേക്കാണ്. ബാഗ്ദാദികളില്‍ പലരും ജീവിതത്തില്‍ തന്നെ ആദ്യമായി കാണുകയായിരുന്നു, തങ്ങളുടെ നഗരം മഞ്ഞ് മൂടിക്കിടക്കുന്ന ആ അത്യപൂര്‍വ്വകാഴ്ച. കുട്ടികളും പ്രായമായവരും പാർക്കുകളിൽ ഒത്തുകൂടി, സെൽഫികളിലും കളികളുമായി മഞ്ഞിനെ വരവേറ്റു. കാണാം ആ കാഴ്ചകള്‍. 

 • undefined

  pravasam11, Feb 2020, 3:15 PM IST

  സൗദിയില്‍ ശക്തമായ ശീതക്കാറ്റ്​, താപനില പൂജ്യം ഡിഗ്രിയിലും താഴും; സ്കൂളുകളുടെ പ്രവൃത്തിസമയം മാറ്റി

  സൗദി അറേബ്യയിൽ ഒരാഴ്​ച ശക്തമായ ശീതകാറ്റ്​ വീശുമെന്ന്​ കാലാവസ്ഥാ നീരീക്ഷകർ. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കാറ്റാണ് വീശുക. രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ചില ഭാഗങ്ങളിൽ കൊടും ശൈത്യം തന്നെ അനുഭവപ്പെട്ട്​ മഞ്ഞ് മൂടാൻ സാധ്യതയുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയോൺമെൻറ്​ അറിയിച്ചു. താപനില കുറയുന്നതോടെ വലിയ തോതിൽ തണുപ്പ് അനുഭവപ്പെടും. അതിശൈത്യം കണക്കിലെടുത്ത് വടക്കൻ അതിർത്തി പ്രവശ്യകളിലെ സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

 • undefined

  India7, Feb 2020, 10:21 PM IST

  സിയാച്ചിനിലെ സൈനികര്‍ക്ക് സ്‌നോ ബൂട്ടുകൾ അയയ്ക്കാനൊരുങ്ങി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്

  സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകൾ അയയ്ക്കാൻ തീരുമാനിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കൊടും ശൈത്യമേഖലായ സിയാച്ചിന്‍, ലാഡാക്ക് എന്നിവിടങ്ങളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും ആവശ്യമായ റേഷനും നല്‍കുന്നില്ലെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോൺ​ഗ്രസിന്റെ തീരുമാനം

 • army

  India5, Feb 2020, 6:23 PM IST

  തണുത്തു വിറയ്ക്കുന്ന ലഡാക്കിലും സിയാചിനിലും സൈനികര്‍ക്ക് ബൂട്ടുകളും കണ്ണടകളും ലഭ്യമാക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

  ലഡാക്കിലും സിയാച്ചിനിലും വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ബൂട്ടുകള്‍, കണ്ണടകളും ലഭ്യമാക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. 

 • undefined

  viral30, Jan 2020, 5:28 PM IST

  കനത്ത മഞ്ഞുവീഴ്ച; വധുവിന്റെ വീട്ടിൽ വരൻ എത്തിയത് നാല് കിലോമീറ്റർ നടന്ന്, ചിത്രങ്ങള്‍ വൈറല്‍

  വിവാഹ ദിവസം പ്രത്യേകമായി അലങ്കരിച്ച വാഹനങ്ങളിലാകും വധുവരന്മാർ പന്തലിലേക്ക് പോകാറ്. ചില സ്ഥലങ്ങളിൽ ആനപ്പുറത്തും കുതിരപ്പുറത്തും കയറിയാകും ഇവരുടെ വരവ്. എന്നാൽ, കനത്ത മഞ്ഞിലൂടെ കുടിയും ചൂടി വധുവിന്റെ വീട്ടിലേക്ക് പോകുന്ന വരന്റെ ചിത്രങ്ങളാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

 • Tibetan Border Police personnel republic day
  Video Icon

  India26, Jan 2020, 10:58 AM IST

  പതിനേഴായിരം അടി ഉയരത്തില്‍ ഇന്ത്യന്‍ പതാക; അതിര്‍ത്തിയിലെ പട്ടാളക്കാരുടെ റിപ്പബ്ലിക് ദിനാഘോഷം, വീഡിയോ


  ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥര്‍ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  17,000 അടി ഉയര്‍ത്തിലാണ് ലഡാക്കില്‍ ദേശീയ പതാക പാറിപറന്നത്. പതാക ഉയര്‍ത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 • undefined

  India26, Jan 2020, 10:10 AM IST

  17000 അടി ഉയരത്തില്‍, മൈനസ് 20 ഡിഗ്രിയില്‍, റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഹിംവീർസ്


  ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  17,000 അടി ഉയർത്തിലാണ് ലഡാക്കില്‍ ദേശീയ പതാക പാറിപറന്നത്. പതാക ഉയർത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്ന് വാർത്താ ഏജൻസി എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

  തണുത്ത കാലാവസ്ഥയിൽ രാജ്യത്തെ സേവിക്കുന്ന സൈനികരെ 'ഹിംവീർസ്' (ഹിമാലയത്തിലെ ധീര സൈനികർ) എന്നാണ് വിളിക്കുന്നത്.  സൈനികർ 'ഭാരത് മാതാ കി ജയ്', 'വന്ദേമാതരം' തുടങ്ങി ദേശസ്‌നേഹ മുദ്രാവാക്യങ്ങൾ ഏറ്റ് വിളിച്ചു. ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക് രാജ്യമായി മാറിയ ചരിത്ര നിമിഷത്തിന്‍റെ  ഓർമയ്ക്കായി എല്ലാ വർഷവും ജനുവരി 26 ന് ഇന്ത്യ, റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നിട്ട് ഇന്നേക്ക് 71 വര്‍ഷം തികഞ്ഞിരിക്കുന്നു. 
   

 • snow car Kashmir

  auto blog21, Jan 2020, 1:39 PM IST

  'മഞ്ഞില്‍ വിരിഞ്ഞ കാര്‍'; കശ്‍മീരി യുവാവിന്‍റെ അദ്ഭുത സൃഷ്ടി!

  ''കുട്ടിക്കാലം മുതലേ ഞാനിത് ചെയ്യാറുണ്ട്. മഞ്ഞുപയോഗിച്ച് എനിക്ക് എന്തുമുണ്ടാക്കാനാകും, താജ്‍മഹല്‍ പോലും. '' - സുബൈര്‍ അഹമ്മദ് പറഞ്ഞു...

 • snow fall in saudi arabia

  pravasam20, Jan 2020, 4:09 PM IST

  സൗദിയില്‍ ഉടനെയൊന്നും കുറയില്ല ഈ കൊടും തണുപ്പ്​

  സൗദി അറേബ്യയിൽ തണുപ്പിന്​ ഉ​ടനെയൊന്നും കുറവുണ്ടാവില്ലെന്ന്​ കാലാവസ്ഥ ​പ്രവചനം. ശൈത്യം അതികഠിനമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ​

 • Sunil kumar

  India20, Jan 2020, 12:47 PM IST

  മഞ്ഞുവീഴ്ച മൂലം കശ്മീരില്‍ നിന്ന് പുറത്തുകടക്കാനായില്ല, സൈനികന്റെ വിവാഹം മുടങ്ങി

  കഴിഞ്ഞ ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കശ്മീരിലെ കനത്തമഞ്ഞുവീഴ്ച മൂലം ഗതാഗത സംവിധാനം തകരാറിലായതോടെയാണ് സുനില്‍ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലേക്കെത്താന്‍ സാധിച്ചില്ല.