Social Media Troll

(Search results - 34)

Troll Team India

CricketDec 19, 2020, 6:23 PM IST

എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി? കോലിപ്പടയുടെ നാണക്കേട് ആഘോഷിച്ച് ട്രോളര്‍മാര്‍

ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പരിഹാസവുമായി ട്രോളര്‍മാര്‍. പകല്‍- രാത്രി ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസ് 191 റണ്‍സിന് കൂടാരം കയറിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഒന്നിന് ഒമ്പത് എന്ന നിലയില്‍ നിന്ന് ഒമ്പതിന് 36 റണ്‍സ് എന്ന സ്‌കോറിലേക്ക് മൂക്കുംകുത്തി വീഴുകയായിരുന്നു ഇന്ത്യ. 70 മിനിറ്റിനിടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതോടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 90 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. എന്തായാലും ട്രോളര്‍മാര്‍ അടങ്ങിയിരുന്നില്ല. ട്രോളുകള്‍ കളം സോഷ്യല്‍ മീഡിയ കീഴടക്കി. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ചില ട്രോളുകള്‍ കാണാം.

Shaw Trolls

CricketDec 17, 2020, 9:06 PM IST

ഒരു മാറ്റവുമില്ല, വീണ്ടും മുട്ട; ഓസീസിനെതിരെ പൂജ്യത്തിന് പുറത്തായ പൃഥ്വി ഷായെ ചവിട്ടികൂട്ടി ട്രോളര്‍മാര്‍

ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചത് യുവതാരം പൃഥ്വി ഷാ ആയിരിക്കും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ താരം മടങ്ങുകയായിരുന്നു. ഒരു റണ്‍സ് പോലും താരത്തിന് കൂട്ടിച്ചേര്‍ക്കാനായില്ല. ഇക്കഴിഞ്ഞ ഐപിഎല്‍ മുതല്‍ താരം ഫോമിലല്ല. നിരന്തരം ചെറിയ സ്‌കോറിന് പുറത്തായ താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ഉയര്‍ന്നു. വളരെയധികം പ്രതീക്ഷകള്‍ നല്‍കി ക്രിക്കറ്റിലേക്ക് വന്ന താരമാണ് പൃഥ്വി. അരങ്ങേറ്റ സമയത്ത് ആ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് താരത്തിന്റെ വളര്‍ച്ച പിറകോട്ടായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ താരം മോശം പ്രകടനമാണ് പുറത്തെടുത്തത്. എന്നിട്ടും കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും മുകളില്‍ പൃഥ്വിക്ക് അവസരം നല്‍കി. എന്നാല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ വിക്കറ്റ് തെറിച്ചതോടെ താരത്തിനെതിരെ ട്രോളുകളും നിറഞ്ഞു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില ട്രോളുകള്‍ കാണാം.

Pujara Trolls

CricketDec 17, 2020, 3:39 PM IST

'പറ്റില്ലെങ്കി കുറ്റിക്കടിച്ച് ഇറങ്ങിപോണം ഹേ'; പൂജാരയുടെ ഇഴച്ചിലില്‍ ഉമേഷ് യാദവ് കലിപ്പിലാണ്- ട്രോളുകള്‍

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യക്ക്. അഡ്‌ലെയ്ഡില്‍ നടക്കുന്ന പകല്‍- രാത്രി ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 71 ഓവറില്‍ മൂന്നിന് 158 എന്ന നിലയിലാണ്. അജിന്‍ക്യ രഹാനെ (22), വിരാട് കോലി (66) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പൃഥ്വി ഷാ (0), മായങ്ക് അഗര്‍വാള്‍ (17), ചേതേശ്വര്‍ പൂജാര (43) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പൂജാരയുടെ ഇന്നിങ്‌സ് തന്നെയായിരുന്നു പിങ്ക് പന്ത് ടെസ്റ്റിലെ ആദ്യ ദിവസത്തെ പ്രത്യേകത. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ അദ്ദേഹം സാഹചര്യം അറിഞ്ഞ് കളിച്ചു. ഒന്നാം വിക്കറ്റിന് ശേഷം ക്രീസിലെത്തിയ പൂജാര 160 പന്തുകളില്‍ നിന്ന് 43 റണ്‍സാണ് നേടിയത്. നേരിട്ട 147ാം പന്തിലാണ് പൂജാര ആദ്യ ബൗണ്ടറി തന്നെ നേടിയത്. ഇതില്‍ നിന്ന് മനസിലാക്കാം എത്രത്തോളം പതിയെയാണ് അദ്ദേഹം കളിച്ചതെന്ന്. കേവലം രണ്ട് ബൗണ്ടറികള്‍ മാത്രം നിറഞ്ഞതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. പിങ്ക് പന്ത് ആയതുകൊണ്ടുതന്നെ അഡ്‌ലെയ്ഡില്‍ കളിക്കുക ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല നേരത്തെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. അതുകൊണ്ടുതന്നെയായിരിക്കാം പൂജാര ശ്രദ്ധയോടെ ബാറ്റുവീശിയത്. എന്തായാലും ട്രോളര്‍മാര്‍ അടങ്ങിയിരുന്നില്ല. താരത്തിനെതിരെ ട്രോളുകള്‍ നിറഞ്ഞു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വന്ന ചില ട്രോളുകള്‍ കാണാം...

Gopi Sundar

Movie NewsNov 6, 2020, 12:59 PM IST

'ഇത് കാശിന്‍റെ തിളപ്പല്ല സർ, കാശുണ്ടെങ്കിലും ഇല്ലെങ്കിലും തുടരും; ട്രോളിയവര്‍ക്ക് ഗോപി സുന്ദറിന്‍റെ മറുപടി

'എൻറെ പോസ്റ്റിനെ ട്രോളിയവരോട്, അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു, ഇത് കാശിന്‍റെ തിളപ്പമല്ല സർ, കനിവാണ് സ്നേഹമാണ് സന്തോഷമാണ്'.

Finland PM Sanna Marin

InternationalOct 16, 2020, 9:05 PM IST

കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന് പരിഹാസം, ഫിന്‍ലാന്റ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി ട്വിറ്റര്‍

സന്നയുടെ സ്ഥാനത്തിന് യോചിച്ചതല്ല ഇത്തരം വസ്ത്രധാരണം എന്നാരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയ ആക്രമണം...

கேதர் ஜாதவ், அவர் ஆடிய கடைசி 17 ஐபிஎல் இன்னிங்ஸ்களில் ஒரேயொரு முறை மட்டுமே 30 ரன்களுக்கு மேல் அடித்திருக்கிறார் என்பது குறிப்பிடத்தக்கது.

IPL 2020Oct 8, 2020, 10:01 AM IST

ത്രിപാഠിയല്ല, മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹന്‍ കേദാര്‍ ജാദവ്; താരത്തെ ഭിത്തിയിലൊട്ടിച്ച് ട്രോളര്‍മാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരിക്കല്‍കൂടി തോല്‍വി അറിഞ്ഞു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പത്ത് റണ്‍സിന്റെ തോല്‍വിയാണ് നേരിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 157 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഷെയ്ന്‍ വാട്‌സണ്‍ (40 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ 30) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. അവസാന ഓവറുകളില്‍ പന്തിനെക്കാള്‍ കൂടുതല്‍ റണ്‍സ് വേണമെന്നിരിക്കെ കേദാര്‍ ജാദവിന്റെ മെല്ലെപ്പോക്ക് ചെന്നൈയ്ക്ക് വിനയായി. 12 പന്തുകള്‍ നേരിട്ട താരത്തിന് ഏഴ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. തോല്‍വിയുടെ പ്രധാന കാരണമായി ആരാധകര്‍ കരുതുന്നത് ജാദവിന്റെ മെല്ലപ്പോക്കാണ്. ഇതോടെ താരത്തിനെതിരെ ട്രോളുകളും വന്നു. ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളി ക്രിക്കറ്റ് സോണില്‍ വന്ന ചില ട്രോളുകള്‍ കാണാം...

Mumbai Police

IndiaOct 6, 2020, 8:35 PM IST

'ട്രോളുന്നവര്‍'ക്കെതിരെ മുംബൈ പൊലീസ്, സോഷ്യല്‍ മീഡിയ 'വ്യാജ' അക്കൗണ്ടുകളില്‍ അന്വേഷണം

മുംബൈ പൊലീസ് കമ്മീഷണര്‍ പരമ്പീര്‍ സിംഗിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Liverpoll Troll

SpecialJun 26, 2020, 1:36 PM IST

കപ്പ് ലിവര്‍പൂളിന്, പരിഹാസം അര്‍ജന്റീനയ്ക്കും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും; ചില ട്രോളുകള്‍

മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് കിരീടം. ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ടീം പരാജയമറിഞ്ഞത്. രണ്ട് സമനിലയും. വര്‍ഷങ്ങളുടെ ഇടവേളയില്‍ ടീം കപ്പുയര്‍ത്തുമ്പോള്‍ ആരാധകര്‍ ആഘോഷിക്കാതിരിക്കുന്നത് എങ്ങനെയാണ്. സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും നിറയുകയാണ്. ലിവര്‍പൂളിന്റെ കിരീടധാരണത്തിന് ശേഷം വന്ന ചില ട്രോളുകള്‍ കാണാം.

knanaya trolls

viralJun 14, 2020, 8:47 AM IST

'ചരിത്രത്തില്‍ അഭിമാനിക്കാന്‍ അവകാശമില്ലേ'; ട്രോളുകള്‍ക്ക് ക്നാനായ അസോസിയേഷന്‍റെ മറുപടി

ക്നാനായക്കാരുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വിഷയം. സമുദായത്തിനു പുറത്തുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഈ വിഭാഗം. എന്നാല്‍ മറ്റു സമുദായത്തില്‍ നിന്നും ക്നാനായ അംഗങ്ങള്‍ കല്യാണം കഴിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. കുറവാണെന്നു മാത്രം.

• Prakash Javadekkar

IndiaMar 28, 2020, 5:04 PM IST

രാമായണം കാണുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍, മന്ത്രിയെ നീറോയെന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

പ്രകാശ് ജാവദേക്കറെ നീറോയോട് ഉപമിച്ചാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. പട്ടിണി കിടന്ന് കുട്ടി മുരിച്ചു. സാരമില്ല, നമുക്ക് രാമായണം കാണാം എന്നാണ് മറ്റൊരു ട്വീറ്റ്..

• modi mask corona

IndiaMar 5, 2020, 12:34 PM IST

കൊറോണയെ നേരിടാന്‍ ബിജെപി വിതരണം ചെയ്ത മോദി മാസ്കിന് ഗുണനിലവാരമില്ല; സമൂഹമാധ്യമങ്ങളില്‍ തമ്മിലടി

ഇന്നലെയാണ് കൊല്‍ക്കത്തയില്‍ മാസ്ക് വിതരണം നടന്നത്. കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷിക്കണം മോദി ജി എന്ന കുറിപ്പോടെയുള്ള മാസ്കാണ് വിതരണം നടത്തിയത്

• shifa al nima isis

LifestyleJan 17, 2020, 6:13 PM IST

'ഒളിച്ചിരുന്നത് ബേക്കറിയിലാണോ?'; പിടിക്കപ്പെട്ട ഐഎസ് ഭീകരന് വന്‍ ട്രോള്‍!

ഇക്കഴിഞ്ഞ ദിവസം ഇറാഖിലെ മൊസ്യൂളില്‍ വച്ച് ഐഎസിന്റെ ഒരു സുപ്രധാന നേതാവ് പിടിക്കപ്പെട്ടിരുന്നു. ഇറാഖി സുരക്ഷാസേനയാണ് മൊസ്യൂളിലെ ഒളിത്താവളത്തില്‍ നിന്ന് ഷിഫ അല്‍ നിമ എന്ന ഈ ഭീകരനെ കസ്റ്റഡിയിലെടുത്തത്.

• soori krishnan 2

ChuttuvattomJan 7, 2020, 1:28 PM IST

ജെഎന്‍യു അക്രമണം: പരിക്കേറ്റ എസ്എഫ്ഐ നേതാവ് നാട്ടിലെത്തിയപ്പോള്‍ പരിക്ക് കാണാനില്ലെന്ന് പ്രചാരണം

ഞായറാഴ്ച മുഖംമൂടി ആക്രമണത്തില്‍ ഏഴ് പേര്‍ ചേര്‍ന്ന് വളഞ്ഞ് ആക്രമിച്ചെന്നും തലയില്‍ പത്ത് തുന്നലുകളും രണ്ട് കയ്യില്‍ ചതവുകളമുണ്ടെന്നായിരുന്നു തിരുവനന്തപുരത്ത് തിരിച്ചെത്തിയ സൂരിയുടെ പ്രതികരണം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂരിയെ സ്വീകരിക്കാന്‍ എസ്എഫ്ഐ ജില്ലാ നേതൃത്വമെത്തിയിരുന്നു.

• bedi om

viralJan 4, 2020, 1:34 PM IST

സൂര്യന്‍ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍

ഏതാനും മണിക്കൂറുകള്‍കൊണ്ട് കിരണ്‍ ബേദിയുടെ ട്വീറ്റ് വൈറലായി. നിരവധിയാളുകളാണ് കിരണ്‍ ബേദിയുടെ ട്വീറ്റിന് പരിഹാസവുമായി എത്തുന്നത്.

• Child with birth mark

LifestyleDec 20, 2019, 4:34 PM IST

ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും മറുക്; അമ്മയോട് കുഞ്ഞിനെ കൊന്ന് കളയാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ

'' ഒരു സ്ത്രീ എന്നോട് പറഞ്ഞു, 'നിങ്ങളുടെ കുഞ്ഞിനെ കൊന്ന് കളയൂ, ഒരു ട്രെയിനിന് താഴേക്ക് വലിച്ചെറിയൂ...' എന്ന്''