Asianet News MalayalamAsianet News Malayalam
26 results for "

Social Workers

"
Social workers helped Keralite who lost job and suffering from diseaseSocial workers helped Keralite who lost job and suffering from disease

Gulf News : ജോലി നഷ്ടമായി, രോഗം ബാധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

കൊവിഡ് (Covid 19) പ്രതിസന്ധിയില്‍ ജോലി നഷ്ടമായും അസുഖബാധിതനായും നാട്ടിലേയ്ക്ക് മടങ്ങാനാവാതെയും മാനസികമായും ശാരീരികമായും തളര്‍ന്ന പ്രവാസിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. കൊല്ലം കാവല്‍പ്പുഴ സ്വദേശി നിസ്സാമുദ്ദീന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി റിയാദില്‍ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സ്‌പോണ്‍സര്‍ ശമ്പളമൊന്നും കൃത്യമായി നല്കുമായിരുന്നില്ല. എങ്കിലും കുടുംബത്തെ ഓര്‍ത്തു അദ്ദേഹം ആ ജോലിയില്‍ പിടിച്ചു നിന്നു.

pravasam Dec 1, 2021, 5:06 PM IST

keralites saved Tamilian in saudi from legal issueskeralites saved Tamilian in saudi from legal issues

തൊഴിലുടമയുടെ അശ്രദ്ധ മൂലം നിയമക്കുരുക്കില്‍; ദുരിതത്തിലായ തമിഴ്‌നാട്ടുകാരനെ മലയാളികള്‍ രക്ഷപ്പെടുത്തി

തൊഴിലുടമയുടെ അശ്രദ്ധ മൂലം സൗദിയില്‍(Saudi Arabia) നിയമക്കുരുക്കിലായ തമിഴ്നാട്ടുകാരന് മലയാളികള്‍ തുണയായി. കന്യാകുമാരി തക്കല സ്വദേശി ജോണ്‍ ഫിലിപ്പോസ് 30 വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ ഷുഖൈക്കില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും മാസം മുന്‍പ്, നാട്ടില്‍ പോകാനായി ഫിലിപ്പോസ് തന്റെ പാസ്സ്പോര്‍ട്ട് തിരിച്ചു ചോദിച്ചപ്പോള്‍, അത് കൈമോശം വന്നതായി തൊഴിലുടമ പറഞ്ഞു. അതിനു പുറമെ, മൂന്നു വര്‍ഷമായി ഇഖാമ പുതുക്കിയിട്ടില്ലായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍, അസുഖബാധിതനായിരുന്ന ഫിലിപ്പോസിനു കൃത്യമായി ആശുപത്രി ചികിത്സ കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു.

pravasam Nov 4, 2021, 12:27 PM IST

somalian lady in Jeddah abandoned by husband arrested for lack of documentssomalian lady in Jeddah abandoned by husband arrested for lack of documents

പേടിച്ച് ഇനിയും എത്ര നാള്‍? രേഖകളില്ല; മലയാളി ഉപേക്ഷിച്ച മുഅ്മിനയും മകളെയും പൊലീസ് പിടികൂടി, കുറിപ്പ്

സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ച(  abandoned by husband)സൊമാലിയന്‍ സ്വദേശിയായ(somalian lady) മുഅ്മിനയുടെയും ഏഴ് മക്കളുടെയും ദുരിതം അവസാനിക്കുന്നില്ല.

pravasam Oct 27, 2021, 7:45 PM IST

Indian man suffered many difficulties in saudi desert finally return homeIndian man suffered many difficulties in saudi desert finally return home

ഒട്ടകത്തെ മേയ്ക്കാന്‍ ഏല്‍പ്പിച്ചു, പൊതിരെ തല്ലി; ഇന്ത്യന്‍ യുവാവിന് മരുഭൂമിയില്‍ നരകയാതന, ഒടുവില്‍ മടക്കം

വീണ്ടും ഒരു ആടുജീവിതം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍. ഖത്തറുകാരനായ സ്‌പോണ്‍സറുടെ വിസയില്‍ അവിടെയെത്തിയ യുവാവിനെ സൗദി മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ കൊണ്ട് ചെന്നാക്കുകയായിരുന്നു.

pravasam Oct 22, 2021, 4:05 PM IST

Complaint against two persons for looting money from Swiss nationals who came to do social work in keralaComplaint against two persons for looting money from Swiss nationals who came to do social work in kerala

സാമൂഹ്യപ്രവ‍ർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ പറ്റിച്ച് പണം തട്ടി, രണ്ട് പേർക്കെതിരെ പരാതി

കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സിറ്റ്സ്വര്‍ലന്‍റ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്. 

Kerala Oct 14, 2021, 10:12 AM IST

expat who crtitically injured in road accident in saudi arabia returned home with the help of social workersexpat who crtitically injured in road accident in saudi arabia returned home with the help of social workers

സാമൂഹിക പ്രവർത്തകർ സഹായിച്ചു; ദുരിതപർവ്വം താണ്ടി ശങ്കർ നാട്ടിലേയ്ക്ക് മടങ്ങി

ഒരു വാഹനാപകടം ദുരിതം തീർത്ത പ്രവാസ ജീവിതത്തിൽ നിന്നും ഒടുവിൽ ശങ്കറിന് രക്ഷയായി. നവയുഗം സാംസ്ക്കാരിക വേദിയുടെ സഹായത്തോടെ അയാൾ നാട്ടിലേയ്ക്ക് മടങ്ങി. തെലുങ്കാന ഗോവിന്ദരം സ്വദേശിയായ ബുയ്യ ശങ്കറിന്റെ പ്രവാസ ജീവിതത്തെ ദുരിതമയമാക്കിയത്, ഒരു വാഹനാപകടമാണ്. 

pravasam Aug 5, 2021, 7:49 PM IST

social workers help stranded Indian women in Saudi Arabia to return homesocial workers help stranded Indian women in Saudi Arabia to return home

പണം ചിലവാക്കാൻ മടിച്ച് സ്‍പോണ്‍സര്‍ വഴിയിൽ ഉപേക്ഷിച്ച പ്രവാസി ഇന്ത്യക്കാരിക്ക് സാമൂഹ്യ പ്രവർത്തകർ തുണയായി

നാട്ടിലേയ്ക്ക് മടക്കി അയക്കാൻ പണം ചിലവാക്കാൻ മടിച്ച് സ്‍പോൺസർ വഴിയിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരിക്ക് ദമ്മാമിലെ നവയുഗം സാംസ്‍കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. ആന്ധ്രാപ്രദേശ് റുസ്‍തുംബദ സ്വദേശിനിയായ പെചെട്ടിപുഷ്‍പവതിയാണ് ദുരിതപർവ്വം താണ്ടി നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

pravasam Jul 20, 2021, 2:59 PM IST

Indian embassy helped homeless keralite stranded in bahrainIndian embassy helped homeless keralite stranded in bahrain

ജോലിയും താമസിക്കാനിടവുമില്ല, പാര്‍ക്കിലെ ബെഞ്ചില്‍ ഉറക്കം; പ്രവാസി മലയാളിക്ക് തുണയായി ഇന്ത്യന്‍ എംബസി

ബഹ്‌റൈനില്‍ ജോലിയും താമസസ്ഥലവും ഇല്ലാതെ ദുരിതത്തിലായ മലയാളിക്ക് തുണയായി ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും.

pravasam Jul 17, 2021, 12:08 PM IST

indian expatriate woman returned home after five years of distressindian expatriate woman returned home after five years of distress

അഞ്ചുവർഷം സൗദിയിൽ കുടുങ്ങിയ പ്രവാസി വനിത നാട്ടിലേക്ക് തിരിച്ചു; തുണയായത് സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്‍മ

വീട്ടുജോലിക്കെത്തി സൗദി അറേബ്യയിൽ അഞ്ചുവർഷം കുടുങ്ങിപോയ ആന്ധ്ര സ്വദേശിനിയെ മലയാളി, തമിഴ് സാമൂഹിക പ്രവർത്തകർ കൈകോർത്ത് നാട്ടിലയച്ചു. തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. അഞ്ച് വർഷം മുമ്പാണ് നാഗേശ്വരി സൗദിയിലെ ഹഫർ അൽബാത്വിനിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്.

pravasam Jul 11, 2021, 7:23 PM IST

expat social workers father died in homelandexpat social workers father died in homeland

സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പിതാവ് നിര്യാതനായി

സൗദി അറേബ്യയിലെ  സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തില്‍ ഷൗക്കത്ത് അലി നിര്യാതനായി.

pravasam Jul 8, 2021, 3:03 PM IST

malayali social workers found missing indian woman expatriate in saudi arabiamalayali social workers found missing indian woman expatriate in saudi arabia

സൗദി അറബ്യയിൽ കാണാതായ പ്രവാസി വനിതയെ മൂന്ന് വർഷത്തിന് ശേഷം കണ്ടെത്തി

സൗദി അറേബ്യയിൽ വീട്ടുജോലിയ്ക്കായുള്ള വിസയിലെത്തി മൂന്ന് വർഷം മുമ്പ് കാണാതായ ആന്ധ്രാ സ്വദേശിനിയെ മലയാളി സാമൂഹിക പ്രവർത്തകർ സൗദി പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായി ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തിലെ അദ്ദങ്കി വാരിലങ്ക സ്വദേശിനി കാരി ലക്ഷ്മിയെയാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത്. 

pravasam Jun 15, 2021, 8:48 AM IST

malayali expatriate returned home from saudi arabia with the help of social workersmalayali expatriate returned home from saudi arabia with the help of social workers

സുഹൃത്തിന് വേണ്ടി ജാമ്യം നിന്ന് നിയമക്കുരുക്കിൽ അകപ്പെട്ട പ്രവാസിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ നിയമക്കുരുക്കിൽ പെട്ട മലയാളിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. റിയാദിൽ ഹൗസ് ഡ്രൈവർ വിസയിൽ വന്ന് റബുഅ, ഖലീജിയ എന്ന സ്ഥലത്തു ജോലി ചെയ്യുന്നതിനിടയിൽ പണമിടപാടിൽ ജാമ്യം നിന്ന്  സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ടാണ് തിരുവനന്തപുരം, വർക്കല, നടയറ സ്വദേശിയായ യൂനിസ് കുഞ്ഞ് നാസർ നിയമകുരുക്കിൽ പെട്ടത്. 

pravasam May 18, 2021, 4:45 PM IST

Malayalee social workers repatriate a Tamil Nadu woman who wandered the streets in Saudi ArabiaMalayalee social workers repatriate a Tamil Nadu woman who wandered the streets in Saudi Arabia

സൗദിയിൽ തെരുവിൽ അലഞ്ഞ തമിഴ്നാട് സ്വദേശിനിക്ക് തുണയായി മലയാളി സാമൂഹ്യപ്രവർത്തകർ, തിരികെ നാട്ടിലെത്തിച്ചു

ശമ്പളം നൽകാത്ത സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടിയ തമിഴ്നട്ടുകാരിയായ വീട്ടുജോലിക്കാരി സൗദിയിൽ തെരുവിൽ.  ദുരിതത്തിനൊടുവിൽ മലയാളി സമൂഹ്യപ്രവർത്തകർ രക്ഷപ്പെടുത്തി നാട്ടിലേക്ക് കയറ്റിവിട്ടു

pravasam Apr 28, 2021, 8:04 PM IST

indian embassy and social workers try to help expat to return homeindian embassy and social workers try to help expat to return home

വൈദ്യുതാഘാതമേറ്റ് കൈകാലുകള്‍ നഷ്ടപ്പെട്ടു; ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാന്‍ എംബസിയും സാമൂഹികപ്രവര്‍ത്തകരും

സൗദി അറേബ്യയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് കൈകാലുകളും നഷ്ടപ്പെട്ട യു.പി സ്വദേശിയെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയും സാമൂഹികപ്രവര്‍ത്തകരും ശ്രമം തുടങ്ങി.

pravasam Apr 14, 2021, 10:33 PM IST

indian expatriate who injured in saudi arabia repatriated with the help of navayugam social workersindian expatriate who injured in saudi arabia repatriated with the help of navayugam social workers

ജോലിക്കിടെ പരിക്കേറ്റ പ്രവാസി 'നവയുഗം' ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ജോലിസ്ഥലത്തുണ്ടായ അപകടത്തിൽപ്പെട്ട് കിടപ്പിലായ പശ്ചിമ ബംഗാൾ സ്വദേശി, 'നവയുഗം' ജീവകാരുണ്യ വിഭാഗത്തിന്റ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കൊല്‍ക്കത്ത സ്വദേശിയായ ബാദൽ മണ്ഡൽ പത്തു വർഷമായി സൗദിയിൽ പ്രവാസിയാണ്. കുറേക്കാലം ഒരു സ്‍പോൺസറുടെ കീഴിൽ ജോലി ചെയ്തിരുന്നെങ്കിലും, പിന്നീട് അവിടെ നിന്ന് ഒളിച്ചോടിയതിനാൽ, സ്‍പോൺസർ ഹുറൂബ് ആക്കി. ഇവിടെത്തന്നെ ജോലി ചെയ്യുന്ന സഹോദരനുമൊത്ത് കൂലിപ്പണി ചെയ്തായിരുന്നു ജീവിതം.

pravasam Apr 12, 2021, 5:26 PM IST