Sports

(Search results - 5486)

Jason Holder

Cricket9, Jul 2020, 11:22 PM

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഹോള്‍ഡറുടെ 'ആറാട്ട്'; വിന്‍ഡീസിന് മികച്ച തുടക്കം

കൊവിഡ് ഇടവേളക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 204 റണ്‍സിന് പുറത്തായി. മറുപടി ബറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്.

यूट्यूब में क्रिक कास्ट शो के दौरान भारत के पूर्व ओपनर आकाश चोपड़ा ने इस बात का खुलासा किया। आकाश चोपड़ा जिस घटना की बात कर रहे हैं, वो 2003 में न्यूजीलैंड के खिलाफ टेस्ट सीरीज की है।

Cricket9, Jul 2020, 9:34 PM

അയാള്‍ക്ക് അടുത്ത സെവാഗ് ആവാനുള്ള പ്രതിഭയുണ്ട്, പക്ഷെ...യുവതാരത്തെക്കുറിച്ച് വസീം ജാഫര്‍

യുവതാരം പൃഥ്വി ഷായ്ക്ക് ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗ് ആവാനുള്ള പ്രതിഭയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. പൃഥ്വി ഷായുടെ പ്രതിഭയില്‍ യാതൊരു സംശയവുമില്ല. ഇല്ലെങ്കില്‍ പത്തൊമ്പതാം വയസില്‍ സച്ചിനുമായി താരതമ്യം ചെയ്യപ്പെടില്ലല്ലോ. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വലിയ താരമായി വളരാനുള്ള പ്രതിഭയുണ്ടെങ്കിലും ചിലകാര്യങ്ങള്‍ പൃഥ്വി കുറച്ചുകൂടി തേച്ചുമിനുക്കേണ്ടിവരുമെന്നും ജാഫര്‍ ആകാശ് ചോപ്രയോട് പറഞ്ഞു.

Jason Holder

Cricket9, Jul 2020, 8:43 PM

സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഫ്യൂസൂരി ഹോള്‍ഡര്‍

കൊവിഡ് ഇടവേളക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 204 റണ്‍സിന് പുറത്തായി. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

• india won asia cup

Cricket9, Jul 2020, 8:10 PM

ഗാംഗുലിയെ ശരിവെച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും; ഏഷ്യാ കപ്പ് റദ്ദാക്കി

ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യഗികമായി പ്രഖ്യാപിച്ചു.കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളും നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്നതും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ടൂര്‍ണമെന്റ് അടുത്തവര്‍ഷം ജൂണ്‍വരെ നീട്ടിവെച്ചതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Ganguly-Nagma

Cricket9, Jul 2020, 7:50 PM

വൈകിയാണെങ്കിലും ദാദയെ തേടി നഗ്മയുടെ ആശംസയെത്തി; ട്രോളുമായി ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ 48-ാം പിറന്നാളായിരുന്നു ഇന്നലെ. ക്രിക്കറ്റ് ലോകവും  ആരാധകരും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദക്ക് ആശംസകള്‍ അറിയിച്ചപ്പോള്‍ കൂട്ടത്തല്‍ വേരിട്ടുനിന്നത് തെന്നിന്ത്യന്‍ നടിയായിരുന്ന നഗ്മയുടെ പിറന്നാള്‍ ആശംസയായിരുന്നു. വൈകുന്നേരത്തോടെയാണ് ട്വീറ്ററിലൂടെ നഗ്മ ഗാംഗുലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.

Black Lives Matter campaign Cricket

Cricket9, Jul 2020, 6:50 PM

വംശീയാധിക്ഷേപം; മുട്ടുകുത്തി... മുഷ്ടി ഉയര്‍ത്തി' ക്രിക്കറ്റ് താരങ്ങള്‍

സതാംപ്ടണ്‍: വംശീയാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു 116 ദിവസത്തെ കൊവിഡ്  ഇടവേളക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വീണ്ടും ആദ്യ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഇംഗ്ലണ്ട് ഓപ്പണർമാരും അംപയർമാരും പിച്ചിൽ മുട്ടുകുത്തി നിന്നപ്പോൾ വിൻഡീസ് താരങ്ങൾ കറുത്ത ഗ്ലൗസ് അണിഞ്ഞ മുഷ്ടി ഉയർത്തി.

এশিয়া কাপ বাতিলের ঘোষণা,সম্মুখ সমরে সৌরভ গঙ্গোপাধ্য়ায় ও পাকিস্তান ক্রিকেট বোর্ড

Cricket9, Jul 2020, 5:41 PM

ഏഷ്യാ കപ്പ് റദ്ദാക്കിയെന്ന ഗാംഗുലിയുടെ പ്രസ്താവനക്കെതിരെ പാക്കിസ്ഥാന്‍

ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രസ്താവനക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം പോലും ചേര്‍ന്നിട്ടില്ലെന്നിരിക്കെ ഗാംഗുലിയുടെ പ്രസ്താവനക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന് പാക് ബോര്‍ഡ് മീഡയ ഡയറക്ടര്‍ സമീയുള്‍ ഹസന്‍ പറഞ്ഞു.

Ganguly-Steve Waugh Toss

Cricket8, Jul 2020, 10:39 PM

ടോസിനായി സ്റ്റീവ് വോയെ കാത്തു നിര്‍ത്തിയത് മന:പൂര്‍വമായിരുന്നില്ലെന്ന് ഗാംഗുലി

സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി 15 ടെസ്റ്റുകള്‍ ജയിച്ച് 2001ല്‍ ഇന്ത്യയിലെത്തിയത് അവസാന ഭൂമികയും കീഴടക്കാനായിരുന്നു. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുക എന്നത് മാത്രമായിരുന്നു അന്നത്തെ അജയ്യരായ ഓസീസ് ടീമിന്റെ മുന്നിലെ പ്രധാന ലക്ഷ്യം. അന്നത്തെ ഫോമില്‍ അവര്‍ക്ക് അത് അസാധ്യവുമല്ലായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച് തുടര്‍ജയങ്ങളുടെ പരമ്പര 16ല്‍ എത്തിച്ച് ഓസീസിന് പക്ഷെ കൊല്‍ക്കത്തയില്‍ വിവിഎസ് ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും പ്രതിരോധത്തിന് മുന്നില്‍ അടിപതറി. സൗരവ് ഗാംഗുലിയെന്ന നായകന്റെ തന്ത്രങ്ങള്‍ മാറ്റുരച്ച പരമ്പര കൂടിയായിരുന്നു അത്.

ఆ నిబంధనల ప్రకారం జై షా కార్యదర్శి పదవీకాలం జూన్‌ 30తో ముగిసిపోయింది. జులై 27న బీసీసీఐ అధ్యక్షుడు సౌరవ్‌ గంగూలీ పదవీ కాలం ముగియనుంది. ఇప్పుడు కార్యదర్శి ఎవరో తెలియని సందిగ్థంలో పనిచేస్తోన్న బీసీసీఐ.. మరికొన్ని రోజుల్లో అధ్యక్షుడు ఉన్నారో లేదో తెలియని సంకటి స్థితిలో పనిచేయాల్సిన పరిస్థితి ముంచుకొస్తుంది.

బీసీసీఐ రాజ్యాంగం ప్రకారం ఇప్పుడు బోర్డుకు కార్యదర్శి లేరు. జులై 27 తర్వాత బోర్డుకు అధ్యక్షుడు కూడా ఉండబోరు. ఇది అక్షర సత్యం. గంగూలీ పదవీకాలం కూడా జులై 27న ముగియనుంది.

Cricket8, Jul 2020, 8:54 PM

പ്രേതത്തെ നേരില്‍ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ധീരനായ ക്യാപ്റ്റന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. എന്നാല്‍ ചെറുപ്പത്തില്‍ താന്‍ പ്രേതത്തെ നേരില്‍ക്കണ്ട് ഞെട്ടിവിറച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഗാംഗുലി. 48-ാം ജന്‍മദിനത്തില്‍ സ്പോര്‍ട്സ് കീഡയുടെ ഫ്രീ ഹിറ്റ് ചാറ്റിലായിരുന്നു ബിസിസിഐ പ്രസിഡന്റ് കൂടായായ ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

Sourav Ganguly

Cricket8, Jul 2020, 7:47 PM

ഏഷ്യാ കപ്പ് ക്രിക്കറ്റ് റദ്ദാക്കിയെന്ന് ഗാംഗുലി

ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന് തൊട്ടു മുമ്പാണ് ഗാംഗുലിയുടെ പ്രഖ്യാപനം. വിക്രാന്ത് ഗുപ്തയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ഗാംഗുലി ഏഷ്യാ കപ്പ് റദ്ദാക്കിയതായി അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഗാംഗുലി തയാറായില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണോ തീരുമാനമെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കിയില്ല.

Dom Sibley

Cricket8, Jul 2020, 7:04 PM

നാലു മാസത്തെ ഇടവേളക്കുശേഷം ക്രിക്കറ്റില്‍ ആദ്യ പന്തെറിഞ്ഞ് വിന്‍ഡീസ്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് നിശ്ചലമായ കായികലോകത്തിന് വീണ്ടും പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കി ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് സതാംപ്ടണില്‍ തുടക്കമായി. 116 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും പുനരാരംഭിക്കുന്നത്.

Ganguly-Kohli

Cricket8, Jul 2020, 6:45 PM

കോലിയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അഞ്ചുപേരെ തന്റെ ടീമിലേക്ക് തെരഞ്ഞെടുത്ത് ഗാംഗുലി; പൂജാരയില്ല

വിരാട് കോലിയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അഞ്ചുപേരെ തന്റെ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായ സൗരവ് ഗാംഗുലി ആരെയൊക്കെ തെരഞ്ഞെടുക്കും. ചോദ്യം, ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാളിന്റേതാണ്. ഗാംഗുലിയുമായുള്ള വീഡിയോ സംഭാഷണത്തിനിടെയാണ് മായങ്ക്, ഗാംഗുലിയെ കുഴക്കുന്ന ചോദ്യവുമായി എത്തിയത്.

Albino Gomes

Football8, Jul 2020, 6:20 PM

ഗോവൻ ഗോൾ കീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ

ഗോവയിൽ നിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിയുമായി കരാറൊപ്പിട്ടു.  26 കാരനായ ആൽബിനോ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർ താരമായിരുന്ന ആൽബിനോ 2015 ൽ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ്  ഐ‌എസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ചത്.

Sourav Ganguly

Cricket8, Jul 2020, 6:08 PM

ഗാംഗുലിക്ക് 48-ാം പിറന്നാള്‍; ദാദയെക്കുറിച്ച് അവര്‍ പറഞ്ഞത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 48-ാം പിറന്നാള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോഴ ആരോപണങ്ങളില്‍ വിശ്വാസം നഷ്മായ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപറ്റം ചെറുപ്പക്കാരുടെ പോരാട്ടവീര്യത്തിലൂടെ ആരാധകരുടെ മനസിലേക്ക് വീണ്ടുമാവാഹിച്ച നായകന്‍. അലങ്കരിക്കാന്‍ ലോക കിരീടങ്ങളോ അഹങ്കരിക്കാന്‍ സെഞ്ചുറികളില്‍ സെഞ്ചുറിയോ ഒന്നും ഇല്ലെങ്കിലും ക്യാപ്റ്റനെന്നാല്‍ ഗാംഗുലിയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ ഇന്നും കരുതുന്നുവെങ്കില്‍ അതുതന്നെയാണ് ദാദയുടെ ഏറ്റവും വലിയ നേട്ടം.

സെവാഗ്, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍, കൈഫ്, ധോണി എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച പേരുകള്‍ ആദ്യം കണ്ടെത്തിയതും അവരെ താരമാക്കിയതും ഗാംഗുലിയിലെ നായകമികവായിരുന്നു. 48-ാം പിറന്നാളാഘോഷിക്കുന്ന ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിയെക്കുറിച്ച് പറയാനേറെയുണ്ടെങ്കിലും ഗാംഗുലിയെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്താണെന്ന് നോക്കാം.

• Cricket8, Jul 2020, 2:39 PM

ഇന്ത്യൻ ക്രിക്കറ്റിന്റെ ബാംഗാൾ കടുവയ്ക്കിന്ന് ജന്മദിനം; ആഘോഷമാക്കി ട്രോളന്മാർ

ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയ്ക്ക് ഇന്ന് 48ാം ജന്മദിനം. 2000ലാണ് സൗരവ് ​ഗാം​ഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ഇതിനിടെ ഒരു തവണ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിപ്പിച്ചു. കോഴ വിവാദത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ തന്നെ മാറ്റിയ നായകനാണ് അദ്ദേഹം. 1992ല്‍ ബ്രിസ്ബനില്‍ വെസ്റ്റ് ഇന്റീസിനെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സെഞ്ചുറിയോടെയായിരുന്നു ഗാംഗുലിയുടെ അരങ്ങേറ്റം. 1996ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും സെഞ്ചുറി നേടി അരങ്ങേറ്റം കുറിച്ചു. ക്രിക്കറ്റിലേക്ക് ധോണി ഉൾപ്പടെയുള്ള മികച്ച കളിക്കാരെ സംഭാവന ചെയ്യുന്നതിൽ ​ഗാം​ഗുലി വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ എക്കാലത്തെയും വീര നായകനാണ് അവരുടെ പ്രിയപ്പെട്ട ദാദ. അദ്ദേ​ഹത്തിന്റെ ജന്മദിനം വ്യത്യസ്ഥമായ രീതീയിൽ ആഘോഷിക്കുകയാണ് ഒരു കൂട്ടം ട്രോളന്മാർ. കാണാം ചില രസകരമായ ട്രോളുകൾ...