Sreeram
(Search results - 215)KeralaJan 21, 2021, 1:55 PM IST
സര്‍ക്കാരിനെ തൊടാനാവാത്ത ദേഷ്യത്തിന് സ്പീക്കറെ തല്ലുന്നു; ഗോഡ് ഫാദറിലെ രംഗം ഉദ്ധരിച്ച് സ്പീക്കറുടെ പരിഹാസം
ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയെടാ, അഴിമതിയുണ്ടെങ്കിൽ തെളിയിക്കെടാ, അടിക്കാൻ പറ്റുമെങ്കിൽ അടിക്കെടാ എന്ന്. പക്ഷേ വെല്ലുവിളി ഏറ്റെടുക്കാനോ മറുപടി പറയാനോ പറ്റാത്ത അരിശത്തിന് സ്പീക്കറെ കേറി അടിച്ചു. അതാണ് ഈ അടിയന്തരപ്രമേയം...
KeralaJan 21, 2021, 1:51 PM IST
ശ്രീരാമകൃഷ്ണനെ ശക്തമായി പ്രതിരോധിച്ച് ഭരണപക്ഷം; അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി
പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി
KeralaJan 21, 2021, 1:08 PM IST
സ്പീക്കര്‍ കസേര മറിച്ചിട്ടയാൾക്ക് ആ പദവിയിലിരിക്കാൻ അര്‍ഹതയുണ്ടോയെന്ന് ചെന്നിത്തല
ഒറ്റമുണ്ടും ചുറ്റി കൈമുറിയൻ ഷര്‍ട്ടുമിട്ട് സഭയെ നിയന്ത്രിച്ചയാളാണ് പ്രഥമ സ്പീക്കര്‍ ശങ്കരൻ തമ്പി സാര്‍, ലാളിത്യത്തിൻ്റെ ആൾരൂപമായ അദ്ദേഹത്തിൻ്റെ പേരിലുള്ള ഹാളിലാണ് പ്രളയസഹായമായി ലോകബാങ്കിൽ നിന്നും കിട്ടിയ കോടിക്കണക്കിന് രൂപ കൊണ്ടു പോയി ധൂര്‍ത്തടിക്കുന്നത്.
KeralaJan 21, 2021, 1:07 PM IST
സ്വർണ്ണക്കടത്ത് ; കസ്റ്റംസ് രണ്ട് വിദേശമലയാളികളെ ചോദ്യം ചെയ്യുന്നു;സ്പീക്കറുടെ സിം ഇവരിലൊരാളുടെ പേരിലുള്ളത്
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും സുഹൃത്താണ് കസ്റ്റംസ് ചോദ്യം ചെയ്യുന്ന മറ്റൊരാളായ നാസ് അബ്ദുള്ള. സ്പീക്കർ ഉപയോഗിക്കുന്ന ഒരു സിം നാസിൻ്റെ പേരിലുള്ളതാണ്.
KeralaJan 21, 2021, 1:05 PM IST
പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി
ഇതിനിടെ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസരം കൊടുക്കുന്നതിനെ പിടി തോമസ് ചോദ്യം ചെയ്തു. ചർച്ച നടക്കുന്നതിനിടെ ചോദിച്ച് അനുവാദം തേടിയെന്ന് ഡപ്യൂട്ടി സ്പീക്കറും മുഖ്യമന്ത്രിയും വ്യക്തമാക്കി.
KeralaJan 21, 2021, 12:14 PM IST
ഉപ്പിട്ട കലം പോലെ യുഡിഎഫ് തകരും, പ്രതിപക്ഷത്തിന് അടിയന്തര മാനസിക ചികിത്സ വേണം: ജെയിംസ് മാത്യു
കേന്ദ്രസര്‍ക്കാരിൻ്റെ സര്‍വമാന അന്വേഷണ ഏജൻസികളും യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന എൽഡിഎഫ് സര്‍ക്കാരിനെ വേട്ടയാടുകയാണ്. എന്നാൽ ഈ കുതന്ത്രങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ അവസാനിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഈ പൊറാട്ടു നാടകത്തിൻ്റെ രണ്ടാം അങ്കത്തിനാണ് ഈ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിടുന്നത്
KeralaJan 21, 2021, 12:04 PM IST
സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ഒ.രാജഗോപാൽ
സ്പീക്കര്‍ സഭയിലെ എല്ലാ അംഗങ്ങൾക്കും മാതൃകയാവേണ്ട വ്യക്തിയാണ്. പൊതുപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദങ്ങൾക്കും വശീകരണങ്ങൾക്കും വഴിപ്പെട്ടുപോകാൻ പാടില്ല.
KeralaJan 21, 2021, 11:37 AM IST
സ്വര്‍ണക്കടത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ സ്പീക്കര്‍ ജയിലിൽ പോകുമെന്ന് പിടി തോമസ്
സ്പീക്കറുടെ നിരവധി വിദേശയാത്രകളിൽ ഡോളര്‍ കടത്തിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ ഇതിനോടകം ചോദ്യംചെയ്തു.
KeralaJan 21, 2021, 11:10 AM IST
നേതാക്കൾ തെക്കുവടക്ക് നടക്കാതെ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിക്കണമെന്ന് കെ.മുരളീധരൻ
ഒരു സഭാ അധ്യക്ഷന്‍ എതിരെ സ്വർണ്ണക്കടത്ത് കേസിൽ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്. കള്ളക്കടത്തിന് കൂട്ട് നിന്നതിനാണ് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്.
KeralaJan 21, 2021, 10:04 AM IST
സ്പീക്കർ വരുത്തിയ ദുർഗന്ധം മായില്ലെന്ന് പ്രതിപക്ഷം; തെളിവ് ചോദിച്ച് ഭരണപക്ഷം; പ്രമേയത്തെ പിന്തുണച്ച് ബിജെപി
ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി
KeralaJan 21, 2021, 9:14 AM IST
ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ധൂർത്തും അഴിമതിയും നടക്കുന്നുവെന്നും രമേശ് ചെന്നിത്തല
അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു
KeralaJan 21, 2021, 8:40 AM IST
പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തത്, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. താൻ വീണ്ടും മത്സരിക്കുമോയെന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു
KeralaJan 8, 2021, 10:20 AM IST
വന്നിരിക്കൂ എന്ന് പിജെ ജോസഫ് ; വിളക്ക് ചാരി പ്രതിപക്ഷ പ്രതിഷേധം നോക്കി നിന്ന് പിസി ജോര്‍ജ്ജ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പിജി ജോര്‍ജ്ജ് യുഡിഎഫിനൊപ്പം വരുമെന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് സഭയിൽ നിന്ന് ഇറങ്ങിയ പിസി ജോര്‍ജ്ജ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് അടുത്തേക്ക് എത്തിയത്
KeralaJan 8, 2021, 9:20 AM IST
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി
ഭരണഘടനാപരമായ കർത്തവ്യം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ഗവർണർ
KeralaJan 8, 2021, 9:16 AM IST
സ്പീക്കർ കസേര ഒഴിയണമെന്ന് ചെന്നിത്തല; പ്രതിഷേധം ജനങ്ങൾക്ക് വേണ്ടിയെന്ന് ഗവര്‍ണര്‍ക്ക് മറുപടി
നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചാണ് ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധം തുടങ്ങിയത്, സഭാ ഹാളിന് പുറത്ത് പ്രതിപക്ഷ നിര കുത്തിയിരിക്കുകയാണ്.