Sri Lankan Navy  

(Search results - 4)
  • Sri Lankan navy officers shoot at fishermen from Tamil Nadu one woundedSri Lankan navy officers shoot at fishermen from Tamil Nadu one wounded

    IndiaAug 2, 2021, 8:31 PM IST

    തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു, ഒരാൾക്ക് പരിക്ക്

    നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം

  • Sri Lankan coast littered with plastic waste on fire at MV X Press Pearl Container shipSri Lankan coast littered with plastic waste on fire at MV X Press Pearl Container ship

    InternationalMay 29, 2021, 2:29 PM IST

    ചരക്ക് കപ്പലിലെ തീ; പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞ് ശ്രീലങ്കന്‍ തീരം

    എം വി എക്സ്-പ്രസ്സ് പേള്‍ എന്ന് ചരക്ക് കപ്പലിൽ നിന്നുള്ള ടൺ കണക്കിന് കത്തി ഉരുകിയ പ്ലാസ്റ്റിക്കുകള്‍ വെള്ളിയാഴ്ചയോടെ ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തടിഞ്ഞു.  ഇതേതുടര്‍ന്ന് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് സര്‍ക്കാര്‍ മത്സ്യബന്ധനം നിരോധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് 80 കിലോമീറ്റർ (50 മൈൽ) തീരപ്രദേശത്താണ് സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്. നിരോധനം ബാധിച്ച 5,600 ബോട്ടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും നിലവിൽ വിപണിയിലുള്ള സമുദ്രവിഭവങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും മത്സ്യത്തൊഴിലാളി മന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു. അതിനിടെ കപ്പലിനെ രക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പത്താം ദിവസത്തിലേക്ക് കടന്നു.  

  • fire at Container ship  MV X-Press Pearl near Colombo portfire at Container ship  MV X-Press Pearl near Colombo port

    InternationalMay 26, 2021, 1:10 PM IST

    കൊളംബോ തുറമുറത്തിന് സമീപം തീപിടിച്ച് ചരക്ക് കപ്പല്‍, തീയണയ്ക്കാന്‍ ഇന്ത്യന്‍ നാവിക സേനയും


    ശ്രീലങ്കയിൽ കൊളംബോ തുറമുഖത്തിന് ഒൻപത് നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) വടക്ക് ഭാഗത്തായി നങ്കൂരമിട്ടിരുന്ന സിംഗപ്പൂർ പതാക പതിപ്പിച്ച ചരക്ക് കപ്പലിലെ തീപിടിത്തം അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു.  ചരക്ക് കപ്പലില്‍ നിന്ന് കഴിഞ്ഞ ആറ് ദിവസമായി തീ ഉയരുകയാണ്. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ നാവീക സേന, ഇന്ത്യന്‍ നാവീക സേനയുടെ സഹായം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വ്യാഴാഴ്ച (21 ന്) കൊളംബോ തുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയായി നങ്കൂരമിട്ടിരുന്ന  എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പലിലാണ് തീ കണ്ടത്. സിംഗപ്പൂർ പതാകയുമായി ഗുജറാത്തില്‍ നിന്നും വരികയായിരുന്നു എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പല്‍. കപ്പലില്‍ 25 ടൺ നൈട്രിക് ആസിഡ് ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും രാസവസ്തുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍‌ന്ന് ചരക്ക് കപ്പലിനെ കൊളംബോ തുറമുറഖത്ത് നിന്ന് വടക്ക് പടിഞ്ഞാറ് 9.5 നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലിലേക്ക് മാറ്റുകയായിരുന്നു. (ചിത്രങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും നാവീക സേനകളുടെ ട്വിറ്റര്‍ പേജില്‍ നിന്ന് )

  • Indian fisherman shot dead by Sri Lankan navyIndian fisherman shot dead by Sri Lankan navy

    Mar 7, 2017, 4:15 AM IST

    രാമേശ്വരത്ത് മത്സ്യബന്ധന തൊഴിലാളിയെ ശ്രീലങ്കന്‍ സേന വെടിവെച്ചുകൊന്നു; മറ്റൊരാള്‍ക്ക് പരിക്ക്

    രാമേശ്വരത്തിനടുത്ത് കടലില്‍ മീന്‍ പിടിയ്‌ക്കാന്‍ പോയ മത്സ്യബന്ധനത്തൊഴിലാളി ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശി ബ്രിസ്റ്റോ (21) ആണ് മരിച്ചത്. ബ്രിസ്റ്റോയുടെ കഴുത്തിനാണ് വെടിയേറ്റത്. വെടിവെപ്പിനിടെ ബോട്ടില്‍ വീണ് പരിക്കേറ്റ മറ്റൊരാളെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാമേശ്വരം സ്വദേശി സരണ്‍ (37)എന്നയാള്‍ക്കാണ് പരിക്കേറ്റത്.