Sujo In Bigg Boss  

(Search results - 10)
 • alsandra biggboss
  Video Icon

  Bigg Boss21, Mar 2020, 3:53 PM

  'സുജോയ്ക്ക് കാമുകിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലേ? 'ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അലസാന്ദ്ര, വീഡിയോ

  ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി വരുമ്പോള്‍ എയര്‍ഹോസ്റ്റസും മോഡലുമായ അലസാന്‍ഡ്ര ജോണ്‍സനെ അധികമാര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍  അലസാന്‍ഡ്ര ചര്‍ച്ചയായി. സുജോയുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ലവ് സ്ട്രാറ്റജി എന്ന തരത്തില്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയത്. ഈ വാദങ്ങളോട് അലസാന്ദ്രക്ക് എന്താണ് പറയാനുള്ളത്?
   

 • Sujo

  Bigg Boss17, Mar 2020, 11:22 PM

  ബിഗ് ബോസ്സില്‍ പ്രാങ്ക് ടാസ്‍ക്, പുറത്തുപോകേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ച് സുജോ

  ബിഗ് ബോസ്സിലെ ആവേശകരമായ കാഴ്‍ചകളാണ് ടാസ്‍ക്കുകള്‍. ലക്ഷ്വറി ബജറ്റിനായും ക്യാപ്റ്റനെ നിശ്ചയിക്കാനും ടാസ്‍ക്കില്‍ കിട്ടുന്ന പോയന്റുകളാണ് അടിസ്ഥാനം. അതിനാല്‍ ടാസ്ക്കുകള്‍ തര്‍ക്കങ്ങളിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. ഇത്തവണ പക്ഷേ ഒരു പ്രാങ്ക് ടാസ്‍ക്കായിരുന്നു ബിഗ് ബോസ് നടത്തിയത്. സുജോയായിരുന്നു പ്രാങ്ക് ടാസ്‍ക്കില്‍ കബളിപ്പിക്കപ്പെട്ടത്.

 • rajith crying bigg boss malayalam season 2
  Video Icon

  Bigg Boss7, Mar 2020, 11:35 PM

  ലോകം ഇടിഞ്ഞുവീണാലും ഞാന്‍ കുലുങ്ങൂല, അമ്മയുടെ കാര്യത്തില്‍ അല്ല!സുജോയോട് തുറന്നുപറഞ്ഞ് രജിത്, വീഡിയോ

  കഴിഞ്ഞ ദിവസമാണ് അമ്മയെ ഓര്‍ത്ത് രജിത്ത് പൊട്ടിക്കരയുന്നത് നാം ബിഗ് ബോസില്‍ കണ്ടത്. മികച്ച മത്സരാര്‍ഥിയായ രജിത്തിന്റെ അങ്ങനെയൊരു മുഖം ആദ്യമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.അമ്മയെ സ്വപ്‌നം കണ്ടതിനെക്കുറിച്ച് അഭിരാമിയോടും സുജോയോടും പറയുകയാണ് രജിത്. അമ്മ സ്വപ്‌നത്തില്‍ വന്നു. എന്നെ തലോടി. നല്ല സുഖമായി ഉറങ്ങിയെന്നും രജിത് പറയുന്നു.
   

 • Ranjith and Sujo

  Bigg Boss7, Mar 2020, 4:00 PM

  രജിത്ത് ചൊറിയനും റൊമാന്റിക്കും, സുജോയും അഭിരാമിയും പറയുന്നത്

  രജിത് കുമാറിന്റെ ചൊറിയുടെ നട്ട് ലൂസാണെന്ന്  സുജോ ( രജിത് കുമാർ ചൊറിയനാണെന്നു സുജോ)
  ചൊറിയനും റൊമാന്റിക്കുമെന്ന് അഭിരാമി
  (ഫ്രീക്കനാണ്  ഇന്റലക്ച്വലാണ് , ചൊറിയനാണ് , തഗ് ആണ് , റൊമാന്റിക്കാണ് രജിത് എന്ന് അഭിരാമി )

 • bigg boss fukru and sujo
  Video Icon

  Bigg Boss5, Mar 2020, 1:33 PM

  ഫുക്രുവും സുജോയും നേര്‍ക്കുനേര്‍! നീ ആണുങ്ങളെ കണ്ടിട്ടില്ലെന്ന് സുജോയോട് ഫുക്രു, വീഡിയോ


  കോടതി ടാസ്‌ക് കഴിഞ്ഞ ശേഷം സുജോയും ഫുക്രുവും തമ്മില്‍ തര്‍ക്കം മുറുകുന്നതിന്റെ സൂചനകള്‍  പുറത്ത്. കോടതി മുറിക്കുള്ളില്‍ തുടങ്ങിയ തര്‍ക്കം പുറത്തേക്കും കടക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലേക്കുള്ള വാതിലിന് മുന്നിലും ഇരുവരും തര്‍ക്കിക്കുകയാണ്. 

 • Sujo and Rajithkumar

  Bigg Boss26, Feb 2020, 12:37 AM

  രജിത്തുമായും രഘുവുമായും കൂട്ടുകെട്ടുണ്ടാക്കി, ഒന്നാമതെത്തി സുജോ

  ബിഗ് ബോസ്സിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന ടാസ്‍ക്. ഓരോ ടാസ്‍കും വേറിട്ടതാക്കാൻ ബിഗ് ബോസ് ശ്രമിക്കാറുണ്ട്. ടാസ്‍ക്കിലാണ് മത്സരാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്താറുള്ളതും. ഇത്തവണത്തെ ടാസ്‍ക് സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണവും രത്നങ്ങളും കുഴിച്ചെടുക്കുന്നതായിരുന്നു. ഇന്ന് ടാസ്‍കില്‍ മുന്നിലെത്തിയതാകട്ടെ സുജോയും.

 • Fukru and Sujo

  Bigg Boss25, Feb 2020, 10:45 PM

  ഒന്നാമത് ഫുക്രു തന്നെയെന്ന് എല്ലാവരും സമ്മതിച്ചു, രണ്ടാം സ്ഥാനക്കാരനെ കണ്ടെത്താൻ വീണ്ടും മത്സരം

  ബിഗ് ബോസ് ആകര്‍ഷകമാക്കുന്നത് ഓരോ ആഴ്‍ചയിലെയും ടാസ്‍ക്കുകള്‍ കൂടിയാണ്. രസകരമായ ടാസ്‍ക്കുകളാണ് ഓരോ പ്രാവശ്യവും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി നല്‍കുക. വാശിയോടെ മത്സരിക്കുമ്പോള്‍ കയ്യാങ്കളിയോളം കാര്യങ്ങള്‍ എത്തുകയും ചെയ്യാറുണ്ട്. ഇന്നത്തെ ടാസ്‍ക്കില്‍ ഒരു ഘട്ടത്തില്‍ ആരാണ് രണ്ടാമത് എത്തിയത് എന്നതിനെ ചൊല്ലിയായിരുന്നു ഇന്നത്തെ തര്‍ക്കം. ഒന്നാമത് എത്തിയത് ഫുക്രു ആയിരുന്നു.

 • Manju Pathrose

  Bigg Boss12, Feb 2020, 12:02 AM

  നാലുപേരെ ബിഗ് ബോസ് സ്വന്തം വീടുകളിലേക്ക് പറഞ്ഞയച്ചു, പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസ്

  ബിഗ് ബോസ് വളരെ സജീവമായി പ്രേക്ഷകപ്രീതിയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ചില മത്സരാര്‍ഥികള്‍ അസുഖബാധിതരായതാണ് ചെറിയ കല്ലുകടിയായത്. ആള്‍ക്കാരുടെ എണ്ണം കുറവെങ്കിലും ബിഗ് ബോസ് വീട്ടിലെ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും തുടരുകയും ചെയ്യുന്നു. കണ്ണിന് അസുഖത്തെ തുടര്‍ന്ന് അഞ്ചുപേരെ ബിഗ് ബോസ് വീട്ടില്‍ നിന്ന് ചികിത്സയ്‍ക്കായി മാറ്റിത്താമസിപ്പിച്ചിരുന്നു. എന്നാല്‍ അവരില്‍ നാല് പേര്‍ക്കും വിദഗ്ദ്ധ ചികിത്സ ആവശ്യമായെന്നും ഒരാള്‍ തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചത് വീട്ടില്‍ സങ്കടത്തിനും സന്തോഷത്തിനും കാരണമായി.

   

 • Sujo

  Bigg Boss22, Jan 2020, 11:49 PM

  പെണ്‍കുട്ടി ചുംബിച്ച ടീഷര്‍ട്ട് സൂക്ഷിച്ച സുജോ, ആ ടീഷര്‍ട്ട് വേണമെന്ന് കളിയാക്കിക്കൊണ്ട് രേഷ്‍മ

  ബിഗ് ബോസ്സില്‍ മത്സരാര്‍ഥികളുടെ രസകരമായ പ്രകടനങ്ങള്‍ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കുകയാണ്. ഓരോ മത്സരാര്‍ഥികളുടെയും പ്രത്യേകതകളും രീതികളും പ്രേക്ഷകര്‍ മനസ്സിലാക്കുന്നു. ബിഗ് ബോസ്സില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടാകുന്നു. അതിനിടയില്‍ ചിലര്‍ പ്രണയത്തിലാണെന്ന സൂചനകളും കാണുന്നു. ബിഗ് ബോസ്സിലെ പ്രണയ നായകനായി ആദ്യം പറഞ്ഞ സുജോയുടെ ടീഷര്‍ട്ടില്‍ ഒരു പെണ്‍കുട്ടി ചുംബിച്ച സംഭവമാണ് രേഷ്‍മയും അലസാൻഡ്രയും എലീനയും ചര്‍ച്ചയാക്കുന്നത്.

 • Alasandra and Rajith kumar

  Bigg Boss15, Jan 2020, 12:16 AM

  അലസാൻഡ്രയോട് സുജോയ്‍ക്ക് പ്രണയം ഉണ്ടെന്ന് തെളിവുകള്‍ പറഞ്ഞ് സമര്‍ഥിച്ച് രജിത് കുമാര്‍

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ആരൊക്കെയാണ് യഥാര്‍ഥ കൂട്ടുകാര്‍ എന്നറിയാത്ത അവസ്ഥയിലാണ് മോഹൻലാലും പ്രേക്ഷകരും. ഓരോ രംഗത്തും ഓരോ ആള്‍ക്കാര്‍ തമ്മില്‍ കൂട്ടുകൂടുന്നു. അടുത്ത രംഗം കാണുമ്പോള്‍ അവര്‍ പരസ്‍പരം കുറ്റം പറയുന്നു. അതിനിടയില്‍ അലസാൻഡ്രയും സുജോയും പ്രണയത്തിലാണെന്നും പറയുന്നു. അലസാൻഡ്രയോട് സുജോയ്‍ക്ക് പ്രണയമുണ്ടെന്ന് രജിത് കുമാര്‍ സമര്‍ഥിക്കുകയും ചെയ്‍തു ഇന്നത്തെ രംഗത്ത്.