Asianet News MalayalamAsianet News Malayalam
287 results for "

Sunrisers Hyderabad

"
IPL Retention : Rashid Khan not retained by Sunrisers Hyserabad, Umran Malik and Abdul Samad retainedIPL Retention : Rashid Khan not retained by Sunrisers Hyserabad, Umran Malik and Abdul Samad retained

IPL Retention : റാഷിദിനെ കൈവിട്ടു, പേസ് വിസ്മയത്തെ നിലനിര്‍ത്തി ഹൈദരാബാദ്

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad). സ്പിന്നര്‍ റാഷിദ് ഖാനെ കൈവിട്ട ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്(Kane Williamson) പുറമെ ജമ്മു കാശ്മീര്‍ താരം അബ്ദുള്‍ സമദിനെയും(Abdul Samad) ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കിനെയുമാണ്(Umran Malik) നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Cricket Nov 30, 2021, 8:10 PM IST

Sunrisers Hyderabad assistant coach reveals reason behind dropping David WarnerSunrisers Hyderabad assistant coach reveals reason behind dropping David Warner

'മോശം ഫോമായത് കൊണ്ടല്ല ഹൈദരാബാദ് വാര്‍ണറെ കയ്യൊഴിഞ്ഞത്'; കാരണം വ്യക്തമാക്കി അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍

ഹൈദരാബാദ് തഴഞ്ഞ വാര്‍ണറുടെ മികവിലാണ് ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായത്. മാന്‍ ഓഫ് ദ സീരിസും വാര്‍ണറായിരുന്നു. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

Cricket Nov 16, 2021, 2:42 PM IST

T20 World Cup David Warner wife takes indirect aim at Sunrisers HyderabadT20 World Cup David Warner wife takes indirect aim at Sunrisers Hyderabad

T20 World Cup| 'അദ്ദേഹത്തിന് വയസായത്രെ'; വാര്‍ണറുടെ ഭാര്യയുടെ പരിഹാസം, കൂടെ ഹൈദരാബാദിനൊരു കൊട്ടും

കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

Cricket Nov 15, 2021, 2:46 PM IST

IPL 2021 SRH fans started campaign to retain David Warner in IPL 2022 AuctionIPL 2021 SRH fans started campaign to retain David Warner in IPL 2022 Auction

'ഞങ്ങളുടെ വാറുണ്ണിയെ തിരിച്ചുവേണം'; വാര്‍ണര്‍ക്കായി മുറവിളികൂട്ടി സണ്‍റൈസേഴ്‌സ് ആരാധകര്‍! ക്യാംപയിന്‍

ദുബായ്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഡേവിഡ് വാര്‍ണര്‍(David Warner) മറക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍(IPL 2021) സീസണായിരിക്കും ഇത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ(Sunrisers Hyderabad) കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ഫ്രാഞ്ചൈസിയുടെ എക്കാലത്തെയും മികച്ച താരം ക്യാപ്റ്റന്‍ സ്ഥാനത്തും പ്ലേയിംഗ് ഇലവനില്‍ നിന്നും തെറിക്കുന്നതാണ് ഇക്കുറി ആരാധകര്‍ കണ്ടത്. ഹൈദരാബാദിനെ സ്വന്തം വീടുപോലെ കരുതുന്ന താരം സീസണിലെ അവസാന മത്സരങ്ങളില്‍ ടീമില്‍പ്പോലുമുണ്ടായില്ല എന്നതിനേക്കാള്‍ വലിയ അപമാനം ഐപിഎല്‍ കരിയറില്‍ വാര്‍ണര്‍ക്കുണ്ടാവില്ല. വരും സീസണിന് മുമ്പ് മെഗാ താരലേലം നടക്കും എന്നിരിക്കേ വാര്‍ണറുടെ ഐപിഎല്‍ ഭാവി ചോദ്യ ചിഹ്നമാണ്. വാര്‍ണറെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്താനുള്ള സാധ്യത വിരളമാണ് എങ്കിലും താരത്തെ ടീം നിലനിര്‍ത്തണം എന്ന് വാദിച്ച് ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് 'ഓറഞ്ച് ആര്‍മി'(Orange Army). പ്രിയ വാറുണ്ണിക്കായി ആരാധകര്‍ മുറവിളി കൂട്ടുന്ന ചില ട്വീറ്റുകള്‍ കാണാം. 

IPL 2021 Oct 13, 2021, 9:51 PM IST

IPL2021 I was not explained why I was dropped says David WarnerIPL2021 I was not explained why I was dropped says David Warner

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്ന് വാര്‍ണര്‍

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസഴ്സ് ഹൈദരാബാദിന്‍റെ(SunRisers Hyderabad) നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ആദ്യം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പിന്നീട് ടീമില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍(David Warner).

IPL 2021 Oct 12, 2021, 6:43 PM IST

IPL 2021: Rashid Khan Names His Top 5 Players In T20 CricketIPL 2021: Rashid Khan Names His Top 5 Players In T20 Cricket

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റാഷിദ് ഖാന്‍; പട്ടികയില്‍ 2 ഇന്ത്യന്‍ താരങ്ങളും

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നിരാശാജനകമായ പ്രകടനത്തിനിടയിലും ബൗളിംഗില്‍ തിളങ്ങിയ താരമാണ് റാഷിദ് ഖാന്‍.  ടി20 ലോകകപ്പില്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അഫ്ഗാന്‍. ലോകകപ്പ് തയാറെടുപ്പിലാണ് അഫ്ഗാനിസ്ഥാനിപ്പോള്‍.  ഇതിനിടെ ടി20 ലോകകപ്പിന്‍റെ പ്രചരണാര്‍ത്ഥം വിവിധ ടീമിലെ കളിക്കാരോട് അവരുടെ കാഴ്ചപാടില്‍ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപപെടുകയാണ് ഐസിസി. ഇതിന്‍റെ ഭാഗമായി റാഷിദ് ഖാന്‍ തെരഞ്ഞെടുത്ത 5 താരങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോ താരങ്ങളും ഇന്ത്യയില്‍ നിന്ന് രണ്ടുപേരുമാണുള്ളത്. റാഷിദിന്‍റെ പട്ടിക നോക്കാം.

 

IPL 2021 Oct 12, 2021, 5:41 PM IST

IPL 2021 Instagram post hints David Warner parting ways with Sunrisers HyderabadIPL 2021 Instagram post hints David Warner parting ways with Sunrisers Hyderabad

യുഗാന്ത്യം! വാര്‍ണര്‍ സണ്‍റൈസേഴ്‌സ് വിട്ടു? ഹൃദയഭേദകമായ ചിത്രങ്ങള്‍ സൂചനയോ...

വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ളതാണ് അവസാന ചിത്രം.

IPL 2021 Oct 10, 2021, 4:54 PM IST

T20 World Cup: Jammu and Kashmir pacer Umran Malik selected as Team India's net bowlerT20 World Cup: Jammu and Kashmir pacer Umran Malik selected as Team India's net bowler

ഐപിഎല്ലില്‍ വേഗം കൊണ്ട് അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്ക് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക്

ഐപിഎല്ലില്‍(IPL 2021) വേഗം കൊണ്ട് ശ്രദ്ധേയനായ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമിന്‍റെ (Indian Team)നെറ്റ് ബൗളറായി(Net Bowler) ഉള്‍പ്പെടുത്തി.

IPL 2021 Oct 9, 2021, 10:50 PM IST

IPL 2021 rare feat for Mohammad Nabi after match against MIIPL 2021 rare feat for Mohammad Nabi after match against MI

ഐപിഎല്‍ 2021: ബാറ്റിംഗിലും ബൗളിംഗിലും പരാജയം; എന്നിട്ടും മുഹമ്മദ് നബിക്ക് റെക്കോഡ്

ഇഷാന്‍ കിഷന്‍ (32 പന്തില്‍ 84), സൂര്യകുമാര്‍ യാദവ് (40 പന്തില്‍ 82) എന്നിവര്‍ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത  ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് മുംബൈ നേടിയത്.

IPL 2021 Oct 9, 2021, 9:30 AM IST

IPL 2021: Despite win against SRH, Mumbai Indians Eliminated Out Of IPLIPL 2021: Despite win against SRH, Mumbai Indians Eliminated Out Of IPL

ബാറ്റിംഗ് വെടിക്കെട്ടും തുണച്ചില്ല; ഹൈദരാബാദിനെ വീഴ്ത്തിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചിട്ടും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) 42 റണ്‍സിന് ജയിച്ചിട്ടും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് കാണാതെ പുറത്ത്. പ്ലേ ഓഫിലെത്താന്‍ കൂറ്റന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 235 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് കുറിച്ചതോടെയാണ് മുംബൈടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.

IPL 2021 Oct 8, 2021, 11:39 PM IST

IPL 2021: Mumbai Indians set 236 runs target for Sunrisers HyderabadIPL 2021: Mumbai Indians set 236 runs target for Sunrisers Hyderabad

മിന്നല്‍പ്പിണരായി ഇഷാന്‍ കിഷന്‍; വെടിക്കെട്ടുമായി സൂര്യകുമാര്‍; ഹൈദരാബാദിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്കോര്‍

ഐപിഎല്ലില്‍(IPL 2021) ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെയും(Ishan Kishan) സൂര്യകുമാര്‍ യാദവിന്‍റെയും(Suryakumar Ydav)വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad)  മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) കൂറ്റന്‍ സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും  വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു.

IPL 2021 Oct 8, 2021, 9:36 PM IST

IPL 2021: Mumbai Indians Ishan Kishan achieves these unique records with blistering knockIPL 2021: Mumbai Indians Ishan Kishan achieves these unique records with blistering knock

പൊള്ളാര്‍ഡിനെയും പിന്തള്ളി അതിവേഗ ഫിഫ്റ്റി, ഇഷാന്‍ കിഷന് റെക്കോര്‍ഡ്

ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) മുംബൈ ഇന്ത്യന്‍സിനായി(Mumbai Indians) 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇഷാന്‍ കിഷന്(Ishan Kishan) റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു മുംബൈ താരത്തിന്‍റെ അതിവേഗ അര്‍ധസെഞ്ചുറിയാണിത്. മുമ്പ് 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുള്ള കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും തന്‍റെ തന്നെയും റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് ഹൈദരാബാദിനെതിരെ മെച്ചപ്പെടുത്തിയത്.ത്.

IPL 2021 Oct 8, 2021, 8:22 PM IST

IPL 2021: Mumbai Indians VS Sunrisers Hyderabad Live UpdatesIPL 2021: Mumbai Indians VS Sunrisers Hyderabad Live Updates

16 പന്തില്‍ ഫിഫ്റ്റി അടിച്ച് ഇഷാന്‍ കിഷന്‍; ഹൈദരാബാദിനെതിരെ മുംബൈക്ക് വെടിക്കെട്ട് തുടക്കം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) വെടിക്കെട്ട് തുടക്കം. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍റെ മിന്നല്‍ പ്രഹരത്തിന്‍റെ കരുത്തില്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ മുംബൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 63 റണ്‍സോടെ ഇഷാന്‍ കിഷനും ഒരു റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. 13 പന്തില്‍ 18 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്.

IPL 2021 Oct 8, 2021, 8:04 PM IST

IPL 2021: Mumbai Indians Won the toss and choose to bat against Sunrisers HyderabadIPL 2021: Mumbai Indians Won the toss and choose to bat against Sunrisers Hyderabad

ഹൈദരാബാദിനെതിരെ മുംബൈക്ക് ടോസ്; രണ്ട് മാറ്റങ്ങളുമായി രോഹിത്തും സംഘവും, വില്യംസണില്ലാതെ ഹൈദരാബാദ്

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫിലെത്താന്‍ 171 റണ്‍സില്‍ കുറയാത്ത കൂറ്റന്‍ വിജയമെന്ന ലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സിന് മുന്നിലുള്ളത്. കഴിഞ്‍ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. സൗരഭ് തിവാരിക്ക് ക്രുനാല്‍ പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ ജയന്ത് യാദവിന് പകരം പിയൂഷ് ചൗള സീസണില്‍ ആദ്യമായി മുംബൈ ജേഴ്സിയല്‍ അരങ്ങേറ്റം കുറിക്കുന്നു.

IPL 2021 Oct 8, 2021, 7:16 PM IST

IPL 2021 SRH vs MI Rohit Sharma may bring back Quinton de Kock and Krunal Pandya in Playing XIIPL 2021 SRH vs MI Rohit Sharma may bring back Quinton de Kock and Krunal Pandya in Playing XI

ഹിമാലയന്‍ ജയത്തിന് രോഹിത്തിന്‍റെ മുംബൈ; ടീമില്‍ രണ്ട് മാറ്റത്തിന് സാധ്യത

പ്ലേ ഓഫിന് യോഗ്യത നേടാന്‍ കൂറ്റന്‍ ജയം നേടേണ്ട നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രണ്ട് താരങ്ങളെ തിരിച്ചുവിളിച്ചേക്കും

IPL 2021 Oct 8, 2021, 5:23 PM IST