Suriya  

(Search results - 113)
 • artist Suriya win at Indian Film Festival of Melbourne

  Movie NewsAug 21, 2021, 9:48 AM IST

  മികച്ച നടനും സിനിമയും; അന്താരാഷ്ട്ര നേട്ടം സ്വന്തമാക്കി സൂര്യയും 'സൂരറൈ പോട്രും'

  കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 

 • Madras high court reject plea of Actor Suriya

  Movie NewsAug 17, 2021, 1:06 PM IST

  നികുതി പലിശ ഇളവ്; നടൻ സൂര്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

  2007-08 , 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്...

 • jai bhim and three other films produced by suriya to release through amazon prime video

  Movie NewsAug 5, 2021, 1:39 PM IST

  'ജയ് ഭീം' ഉള്‍പ്പെടെ സൂര്യ നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് പ്രഖ്യാപിച്ചു

  സൂര്യ നായകനായ കഴിഞ്ഞ ചിത്രം 'സൂരറൈ പോട്ര്', ജ്യോതിക നായികയായ 'പൊന്മകള്‍ വന്താല്‍' എന്നിവ ആമസോണ്‍ പ്രൈമിലൂടെത്തന്നെയാണ് എത്തിയിരുന്നത്. ഇരുചിത്രങ്ങളുടെ നിര്‍മ്മാണവും 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആയിരുന്നു.

 • suriya 39 named jai bhim first look

  Movie NewsJul 23, 2021, 6:09 PM IST

  വക്കീല്‍ വേഷത്തില്‍ സൂര്യ; 'ജയ് ഭീ'മില്‍ നായിക രജിഷ

  ധനുഷ് നായകനായ 'കര്‍ണ്ണനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രം

 • Artist Dulquer wish Suriya

  Movie NewsJul 23, 2021, 2:36 PM IST

  ദുല്‍ഖര്‍ ഇത്തവണയും പതിവുതെറ്റിച്ചില്ല, ഏറ്റെടുത്ത് സൂര്യ ആരാധകര്‍

  നടൻ സൂര്യയുടെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യയിലെ സൂര്യ ആരാധകരൊക്കെ അത് ആഘോഷിക്കുകയുമാണ്. ഒട്ടേറെ താരങ്ങളാണ് സൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അതില്‍ ദുല്‍ഖറിന്റെ ആശംസയാണ് കേരളത്തിലെ സൂര്യ ആരാധകര്‍ ഏറ്റെടുക്കുന്നത്.

 • suriya starring vaadivaasal title look

  Movie NewsJul 16, 2021, 11:45 PM IST

  സൂര്യയുടെ 'ജല്ലിക്കട്ട്'; 'വാടിവാസല്‍' ടൈറ്റില്‍ ലുക്ക് എത്തി

  ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ള സിനിമ

 • Soorarai Pottru to be remade in Hindi

  Movie NewsJul 12, 2021, 3:26 PM IST

  'സൂരറൈ പോട്ര്' ഹിന്ദിയിലേക്ക്; നിർമ്മാതാവായി സൂര്യ

  കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ  സൂരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു.

 • suriya gautham vasudev menon portion in navarasa titled Guitar Kambi Mele Nindru

  Movie NewsJul 2, 2021, 11:38 PM IST

  'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്'; സൂര്യയ്‍ക്കൊപ്പം ഗൗതം മേനോന്‍

  പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സി ശ്രീറാം ആണ്

 • Suriya to hold covid 19 vaccination camp

  Movie NewsJul 2, 2021, 3:42 PM IST

  തമിഴ്നാട്ടിൽ വാക്‌സിനേഷന്‍ ക്യാമ്പൊരുക്കാന്‍ സൂര്യ

  മിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ നടൻ സൂര്യ. ജൂലൈ 6,7 ദിവസങ്ങളില്‍ ചെന്നെ ന​ഗരത്തിലാകും ക്യാമ്പ് സംഘടിപ്പിക്കുക. ചെന്നെെ കോർപ്പറേഷനും ഇതിൽ പങ്കാളികളാകുന്നുണ്ട്. താരത്തിന്റെ നിര്‍മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്‌സീന്‍ ലഭ്യമാക്കും. 

 • Suriya And Wife Jyothika Get First Dose Of COVID 19 Vaccine

  Movie NewsJun 23, 2021, 2:40 PM IST

  കൊവിഡ് വാക്സിൻ സ്വീകരിച്ച് ജ്യോതികയും സൂര്യയും

  രാജ്യം കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് ഇപോഴും. വാക്സിൻ എടുക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുക എന്നതാണ് പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. കൊവിഡിനെ തുടര്‍ന്നുള്ള മരണം ആശങ്കയാകുന്നുമുണ്ട്. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി അറിയിക്കുകയാണ് താര ദമ്പതിമാരായ ജ്യോതികയും സൂര്യയും.

 • Suriya J Menon share her photo

  Movie NewsJun 8, 2021, 5:14 PM IST

  ഇത് പുതിയ സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

  ബിഗ് ബോസിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സൂര്യ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് സൂര്യ ബിഗ്  ബോസിലെത്തിയത്. ബിഗ് ബോസില്‍ ആദ്യ എപിസോഡുകളില്‍ ദുര്‍ബലയെന്നായിരുന്നു മറ്റുള്ളവര്‍ സൂര്യയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ബിഗ് ബോസില്‍ ഏറ്റവും വിജയസാധ്യതയുള്ള ആളെന്ന പേരുനേടി മാത്രം പുറത്തായ സൂര്യയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 • Suriya and Manikutan love

  Bigg BossMar 17, 2021, 11:39 PM IST

  'എന്റെ സ്‍നേഹം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ', കണ്ണുകള്‍ കൊണ്ടും പ്രണയം പറഞ്ഞെന്ന് സൂര്യ

  മണിക്കുട്ടനോട് തനിക്ക് പ്രണയമുണ്ടെന്ന് സൂര്യ സൂചന നല്‍കിയിരുന്നു. ഒരു ടാസ്‍കിന്റെ ഭാഗമായി സൂര്യ  പ്രണയലേഖനമായി ഒരു കവിതയും മണിക്കുട്ടന് നല്‍കിയിരുന്നു. മോഹൻലാല്‍ സൂര്യയെ കൊണ്ടു കവിത വായിപ്പിക്കുയും ചെയ്‍തിരുന്നു. ഇന്നും പ്രണയത്തെ കുറിച്ച് മണിക്കുട്ടനും സൂര്യയും തമ്മില്‍ സംസാരിക്കുന്നത് ബിഗ് ബോസില്‍ കണ്ടു. മറ്റുള്ളവര്‍ തങ്ങള്‍ പ്രണയത്തിലാണ് എന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നതായാണ് മണിക്കുട്ടൻ പറഞ്ഞത്. എന്നാല്‍ മണിക്കുട്ടൻ പോയതിന് ശേഷം തനിക്ക് ഇഷ്‍ടമാണ് എന്ന് പലതവണ സൂര്യ ഒറ്റയ്‍ക്ക് പറയുന്നതും കാണാമായിരുന്നു.

 • Suriya love story hit

  Bigg BossMar 8, 2021, 10:31 PM IST

  'പുറകെ നടക്കാനൊന്നും ഞാനില്ല', ബിഗ് ബോസിലെ തന്റെ ഇഷ്‍ടത്തെ കുറിച്ച് റംസാനോട് സൂര്യ!

  കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ മത്സരാര്‍ഥികളുടെ പ്രണയകഥകള്‍ ചര്‍ച്ചയായിരുന്നു. ഓരോ മത്സരാര്‍ഥികളോടും മോഹൻലാല്‍ അവരവരുടെ പ്രണയം ചോദിച്ചറിഞ്ഞു. എല്ലാവരും അവരവരുടെ പ്രണയം തുറന്നുപറഞ്ഞു. ബിഗ് ബോസില്‍ ഉള്ള പ്രണയത്തെ കുറിച്ചും ചിലര്‍ പറഞ്ഞു. മോഹൻലാല്‍ തന്നെ എല്ലാവരെയും കൊണ്ട് പറയിപ്പിക്കുകയായിരുന്നു. ബിഗ് ബോസിലെ പ്രണയത്തെ കുറിച്ച് മോഹൻലാലിനോട് സൂചന നല്‍കിയ സൂര്യ ഇന്നും അതിനെ കുറിച്ച് സംസാരിച്ചു.

 • Mohanlal says Suriya love story

  Bigg BossMar 7, 2021, 9:59 PM IST

  ബിഗ് ബോസില്‍ ഒരാളോട് പ്രണയം, മോഹൻലാലിനോട് തുറന്നുപറഞ്ഞ് സൂര്യ


  ബിഗ് ബോസില്‍ ഇന്ന് മത്സരാര്‍ഥികളുടെ പ്രണയത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ഓരോ മത്സരാര്‍ഥികളുടെയും പ്രണയത്തെ കുറിച്ച് മോഹൻലാല്‍ ചോദിച്ചറിഞ്ഞു. മത്സരാര്‍ഥികള്‍ ഓരോരുത്തരുടെയും പ്രണയത്തെ കുറിച്ച് പറഞ്ഞു. ഒരാള്‍ മനസില്‍ ഒരാളെ പ്രണയിക്കുന്നുണ്ടല്ലോയെന്ന് മോഹൻലാല്‍ സൂര്യയെ ഉദ്ദേശിച്ച് പറഞ്ഞു. അത് ആരാണെന്നും മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ അത് മനസില്‍ തന്നെയിരിക്കിട്ടെയെന്നായിരുന്നു സൂര്യയുടെ മറുപടി.