Tantora  

(Search results - 1)
  • undefined

    pravasam17, Feb 2020, 3:07 PM

    അനശ്വര പ്രണയത്തിന്​ അൽഉലയിലെ പൈതൃകങ്ങൾ സാക്ഷി: സൗദി പ്രേക്ഷകരെ വിസ്​മയിപ്പിച്ച്​ ഒരു നാടകം

    അനശ്വര പ്രണയത്തിന്​ അൽഉലയിലെ പൈതൃകങ്ങളെ സാക്ഷിയാക്കി നാടകാവിഷ്​കാരം. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ സൗദിയിലെ ഏറ്റവും വലിയ പൗരാണിക കേന്ദ്രമായ അൽഉലയിൽ കഴിഞ്ഞ മൂന്നുദിവസം അരങ്ങേറിയ ​െഎതിഹാസിക പ്രണയ നാടകാവിഷ്​കാരത്തിന്​ രംഗപടമായത്​ പുരാതന ശേഷിപ്പുകളാണ്​. സംരക്ഷിത പൗരാണിക നഗരമായ അൽഉലയിലെ ചരിത്രസ്​മാരകങ്ങൾ രംഗപടങ്ങളായി മാറിയ നൃത്ത സംഗീത നാടകം ഒരു കവിയുടെ ഇതിഹാസ തുല്യമായ പ്രണയകഥയുടെ ചുരുൾ നിവർത്തുന്നതായിരുന്നു​. പ്രശസ്​ത ലബനീസ്​ അന്താരാഷ്​ട്ര ഡാൻസ്​ തിയേറ്റർ ഗ്രൂപ്പായ കാരാകല്ല അവതരിപ്പിച്ച ‘ജാമിൽ ബൗതയ്​ന’ എന്ന നൃത്തനാടകം​ അൽഉലയിലെ ത്വൻതൂറ ഉത്സവം കാണാനെത്തിയവരെ വിസ്​മയഭരിതരാക്കി​.ജനുവരി 31ന് ആരംഭിച്ച സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ത്വൻതൂറ ​ശീതക​ാലോത്സവത്തി​െൻറ ഭാഗമായാണ്​ നാടകാവതരണത്തിന്​ വ്യാഴാഴ്​ച അരങ്ങുണർന്നത്​​. ശനിയാഴ്​ച തിരശീല വീഴുകയും ചെയ്​തു.