Thamilnadu  

(Search results - 63)
 • undefined

  IndiaJul 1, 2021, 11:14 AM IST

  18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്ത ആദ്യ ജില്ലയായി നീലഗിരി


  സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം 27,000 ആദിവാസികളാണ് നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. കഴിഞ്ഞ ഞായറാഴ്ച വരെ 21,500 പേര്‍ക്ക് കൊവിഡ് പ്രതിരോധകുത്തിവെപ്പ് എടുത്തിരുന്നു.

 • ലക്ഷദ്വീപുകാരും ഉദ്യോഗസ്ഥരും ഒത്തുപിടിച്ചപ്പോള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക്, ലക്ഷദ്വീപിലുറച്ച തങ്ങളുടെ ബോട്ട് തിരിച്ചെടുക്കാൻ കഴിഞ്ഞു.

  KeralaJun 13, 2021, 9:58 PM IST

  ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യാന്വേഷണ വിവരം, തമിഴ്നാടിനൊപ്പം കേരളത്തിലും ജാഗ്രതാ നിർദ്ദേശം

  കേരളത്തിലും ജാഗ്രതാ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവിമാർക്കും കോസ്റ്റൽ പൊലീസിനും ഡിജിപി ജാഗ്രതാ നിർദ്ദേശം നൽകി. 

 • undefined

  Coronavirus KeralaMay 9, 2021, 1:12 PM IST

  തമിഴ്നാടും കേരളവും ലോക്ക്ഡൌണില്‍ ; വാളയറില്‍ കര്‍ശന പരിശോധന


  കേരളാ തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്ക് പോസ്റ്റില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കി. കൊവിഡ് 19 ന്‍റെ അതിവ്യാപനത്തെ തുടര്‍ന്ന് കേരളവും തമിഴ്നാടും ലോക്ഡൌണിലേക്ക് പോയതാടെയാണ് പരിശോധന കര്‍ശനമാക്കിയത്. ലോക്ഡൌണ്‍ വിവരങ്ങളെകുറിച്ച് വ്യക്തമായ ധാരണയില്ലാതെ പലരും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. കൊവിഡ് അതിവ്യാപനത്തിനിടെ ലോക്ഡൌണ്‍ പ്രഖ്യാപിച്ചെങ്കിലും അന്തര്‍സംസ്ഥാന യാത്രയെ സംബന്ധിച്ച് കേരളം ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. വാളയാല്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ്  ന്യൂസ് ക്യാമറാമാന്‍ അഭിലാഷ് കെ അഭി. 

 • undefined

  Coronavirus KeralaApr 27, 2021, 11:28 AM IST

  കൊവിഡ് 19; കര്‍ണ്ണാടകയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

  കേരളത്തില്‍ കൊവിഡിന്‍റെ രണ്ടാം തരംഗം ശക്തിപ്രവിച്ച ദിവസങ്ങളിലും കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് വയനാട്. എന്നാല്‍ തമിഴ്നാടുമായും കര്‍ണ്ണാടകവുമായും അതിര്‍ത്തി പങ്കിടുന്നത് കൊണ്ട് തന്നെ ഏറെ കരുതലാവശ്യമുള്ള ജില്ല കൂടിയാണ് വയനാട്. തമിഴ്നാടില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ദ്ധനവില്ലാത്തതിനാല്‍ കര്‍ശനമായ പരിശോധനകള്‍ നടക്കുന്നില്ല. എന്നാല്‍, ഇന്ത്യയിലെ തന്നെ അതിവ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ കര്‍ണ്ണാടകയില്‍ അടുത്ത 14 ദിവസത്തേക്ക് കര്‍ഫ്യു എന്ന പേരില്‍ ലോക്ഡൌണ്‍ നീട്ടി. ഇതോടെ കര്‍ണ്ണാടകയില്‍ നിന്നുള്ള യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വി ആർ രാഗേഷ്.

 • undefined

  Other StatesMar 31, 2021, 12:51 PM IST

  വീരപ്പന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല; ഭാര്യയും മകളും സമുദായവും വിവിധ പാര്‍ട്ടികള്‍ക്കൊപ്പമെങ്കിലും !


  36 വര്‍ഷമാണ് കര്‍ണ്ണാടക, തമിഴ്നാട്, കേരളാ അതിര്‍ത്ഥികളിലെ വനമേഖലകളെ  അടക്കി ഭരിച്ച്, വിവിധ സര്‍ക്കാറുകളെ വിറപ്പിച്ച്, സത്യമംഗലം കാടുകള്‍ വീരപ്പന്‍ അടക്കിവാണിരുന്നത്.  2004 ഒക്ടോബര്‍ 18 നാണ് പ്രത്യേക ദൌത്വസംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെടുന്നത്. ഇതിനിടെ ഏതാണ്ട് 500 ഓളം കാടാനകളെ കൊന്നൊടുക്കി, ഏതാണ്ട് 16 കോടി രൂപയുടെ ആനക്കൊമ്പ് വ്യാപാരം ചെയ്തു. 65,000 കിലോ ചന്ദനമരം അനധികൃതമായി കടത്തി (ഏതാണ്ട് 143 കോടിയുടെ വ്യാപാരം). വനമേഖലയിലെ വീരപ്പന്‍റെ ഏകാധിപത്യം തകര്‍ക്കാനായി വീരപ്പന്‍ വേട്ടയ്ക്കായി കര്‍ണ്ണാടക - തമിഴ്നാട് സര്‍ക്കാരുകള്‍ ഏതാണ്ട് 100 കോടി രൂപ ചെലവിട്ടെന്നാണ് കണക്കുകള്‍. ഒറ്റയ്ക്കായിരിക്കുമ്പോഴും വിവിധ സംസ്ഥാന സര്‍ക്കാരുകളോട് ഏറ്റുമുട്ടിയ, അതേ സമയം സാധാരണക്കാരായ നാട്ടുകാരെ കൈയയച്ച് സഹായിച്ച വ്യക്തിയാണ് വീരപ്പന്‍. അതുകൊണ്ട് തന്നെ ഒരു കുറ്റവാളിയെന്നതിന് അപ്പുറം തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ മേട്ടൂര്‍ ഗ്രാമക്കാര്‍ക്ക് വീരപ്പന്‍ അന്നും ഇന്നും എന്നും ഒരു പോരാളിയാണ്. വിവരണം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍ , ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി
   

 • <p>cpm dmk</p>

  Other StatesMar 8, 2021, 12:44 PM IST

  'മുഖ്യശത്രു ബിജെപി', തമിഴ്നാട്ടിൽ സിപിഎം-ഡിഎംകെ-കോൺഗ്രസ് സഖ്യം തന്നെ, സിപിഎം സീറ്റ് ധാരണയായി

  കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും ബിജെപി വിരുദ്ധ പോരാട്ടത്തിനായാണ് സഖ്യമെന്നും സിപിഎം വിശദീകരിച്ചു.

 • undefined

  ChuttuvattomFeb 25, 2021, 10:02 AM IST

  നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

  വയനാട്, മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലയാണ് നീലഗിരി. നിരവധി മലയാളികള്‍ ഇവിടെ ജോലി ആവശ്യങ്ങള്‍ക്കും വ്യാപാര ആവശ്യങ്ങള്‍ക്കും ദിവസവും ഈ അതിര്‍ത്തികള്‍ കടന്നാണ് പോകുന്നത്.  
   

 • <p>&nbsp;</p>

<p>മുബൈയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ പാല്‍ഘറില്‍ ഏപ്രില്‍ 16നാണ്&nbsp;ആള്‍ക്കൂട്ടം മൂന്ന് പേരെ ആക്രമിച്ച് കൊന്നത്. രണ്ട് പേര്‍ സന്ന്യാസിമാരും ഒരാള്‍ ഡ്രൈവറുമാണ്. കേസില്‍ നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.&nbsp;</p>

  crimeDec 27, 2020, 12:03 AM IST

  തമിഴ്നാട്ടില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തിയത് കൈകാലുകള്‍ കെട്ടി മര്‍ദ്ദിച്ച്; കേസെടുക്കാതെ പൊലീസ്

  വീടുകുത്തിതുറക്കാന്‍ എത്തിയതാണെന്ന് സംശയിച്ചാണ് മലയാളി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. മലയന്‍കീഴ് സ്വദേശി ദീപുവിന്‍റെ കൈയ്യും കാലും കെട്ടിയിട്ടായിരുന്നു ആള്‍കൂട്ട ആക്രമണം. 

 • undefined

  IndiaDec 4, 2020, 3:50 PM IST

  ദ്രാവിഡ രാഷ്ട്രീയമല്ല ആത്മീയ രാഷ്ട്രീയം; പുതിയ പാര്‍ട്ടി പ്രഖ്യാപന തിയതി പ്രഖ്യാപിച്ച് രജനീകാന്ത്

  തമിഴ്നാടിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ പുതിയൊരു പാര്‍ട്ടിയായി രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഈ മാസം 31 ന് ഉണ്ടാകുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് രജനീകാന്തിന്‍റെ ട്വീറ്റ് വന്നതിന് പുറകേ രജനീകാന്ത്, ബിജെപിക്ക് തമിഴ് ദ്രാവിഡ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള വഴിവെട്ടുകയാണെന്ന ആരോപണങ്ങളും ശക്തമായി. "നമ്മളെല്ലാം തിരുത്തിക്കുറിക്കും. ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ നമ്മൾ വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെക്കും. മതേതരവും ആത്മീയത നിറഞ്ഞതുമായ രാഷ്ട്രീയമായിരിക്കും അത്. അത്ഭുതം സംഭവിക്കും"- വർഷങ്ങൾ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ട്, പഞ്ച് ഡയലോ​ഗിലൂടെയാണ് തമിഴ്നാടിന്റെ സ്റ്റൈൽ മന്നൻ രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ബിജെപി മാത്രമാണ് രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ക്യാമറാമാന്‍ അനൂപ് കൃഷ്ണ.

 • undefined

  IndiaDec 4, 2020, 1:47 PM IST

  ബുറേവി ചുഴലിക്കാറ്റ് ; ജാഗ്രതയോടെ, തയ്യാറെടുപ്പോടെ കേരളം

  തമിഴ്നാട്ടിലെ തൂത്തുക്കുടി വഴിഇന്ത്യന്‍ ഉപദ്വീപില്‍ കടന്ന ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞെങ്കിലും ആശങ്കയകലെയല്ലെന്ന് അധികാരികള്‍. ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുന്നതോടെ മഴ കനക്കാനാണ് സാധ്യത. എത്രദിവസം, എത്രയളവില്‍ മഴ പെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്.  മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. മഴ കുറച്ച് ദിവസത്തേക്ക് ഉണ്ടാകുമോ ഇന്ന് മുതൽ പെയ്യുമോ അതിന്‍റെ തീവ്രത എങ്ങനെയാവും എന്നൊക്കെയുള്ള കാര്യങ്ങൾ വിലയിരുത്തിയാകും മുന്നോട്ടുള്ള നടപടികളെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിൽ പറഞ്ഞു. ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളം ശക്തമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും പുറഞ്ഞു. കാറ്റിന്‍റെ ഗതി മാറിയതിനെ തുടര്‍ന്ന് മുന്‍കരുതാലായി പെന്‍മുടി ആനപ്പാറയിലെ കോളനിയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അക്ഷയ്.

 • undefined

  IndiaDec 4, 2020, 12:38 PM IST

  ബുറേവി; ഗതി മാറിയെങ്കിലും ജാഗ്രതവേണം , കേരളത്തില്‍ മഴയ്ക്ക് സാധ്യത


  ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് സംസ്ഥാനവും തിരുവനന്തപുരം ജില്ലാ ഭരണകൂടവും അറിയിച്ചു. മുന്‍കരുതലിനാവശ്യമായതെല്ലാം എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എങ്കിലും ജാഗ്രത തുടരും. അതിനിടെ 'ബുറേവി' ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ ഇപ്പോഴുള്ള കാലാവസ്ഥ ഇന്ന് രാത്രിയോടെ മാറിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്യാകുമാരിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല. 

 • undefined

  IndiaDec 3, 2020, 12:38 PM IST

  ലങ്ക കടന്ന് തമിഴകം പിടിക്കാന്‍ ബുറേവി; ജാഗ്രതയോടെ തെക്കന്‍ കേരളം


  ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബറേവി ബുധനാഴ്ച രാത്രിയോടെ ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് എത്തിചേര്‍ന്നു. ശക്തമായ കാറ്റില്‍ തീരദേശത്തെ കെട്ടിടങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും നാശനഷ്ടമുണ്ടാക്കിക്കൊണ്ടാണ് ബുറേവി കടന്നുപോയത്. ശ്രീലങ്കൻ അധികൃതർ തീരദേശത്ത് നിന്ന് 75,000 പേരെ മുന്‍കരുതലായി ഒഴിപ്പിച്ചിരുന്നു. ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് 90 കിലോമീറ്റർ (56 മൈൽ) വരെ വേഗത്തിലായിരുന്നു ബുറേവി വീശിയടിച്ചത്. ശ്രീലങ്കയുടെ കിഴക്കന്‍ പ്രദേശത്തെ ചിലയിടങ്ങളില്‍ 200 മില്ലിമീറ്ററിലധികം (8 ഇഞ്ച്) മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. നാശനഷ്ടത്തിന്‍റെ കണക്കെടുപ്പുകള്‍ നടക്കുകയാണ്. ഇന്ന് വൈകീട്ടോടെ ബുറേവി ശ്രീലങ്ക കടക്കും. ഇന്ന് രാത്രിയോടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ബുറേവി ഇന്ത്യന്‍ ഉപദ്വീപിലേക്ക് കടക്കും. നിലവില്‍ രാമേശ്വരത്തിനും രാമനാഥപുരത്തിനും ഇടയിലൂടെയാണ് ബുറേവിയുടെ സഞ്ചാരപഥം. നാളെ വൈകീട്ടോടെ തമിഴ്നാട് കടക്കുന്ന ബുറേവി നാളെ രാത്രിയോടെ കേരളാതിര്‍ത്തിയില്‍ കടക്കും പുനലൂര്‍, കൊല്ലം പ്രദേശത്തുകൂടിയാണ് ഇപ്പോഴത്തെ നിലയില്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥമെങ്കിലും ഇതില്‍ വ്യത്യാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ഭയാശങ്കയ്ക്ക് സാധ്യതയില്ലെങ്കിലും കാറ്റിന്‍റെ വേഗം കൂടുകയാണെങ്കില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
   

 • undefined

  IndiaNov 26, 2020, 3:19 PM IST

  നിവാര്‍ ചുഴലിക്കാറ്റ് ; മുന്‍കരുതല്‍ നാശം കുറച്ചു, മരണം അഞ്ച്

  തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ മാത്രം അഞ്ച് പേരാണ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍  മരിച്ചത്. സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശമുണ്ടായി. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കടലൂർ - പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. ഇന്ന് പുലർച്ച രണ്ടരയോടെ തീരത്തെത്തിയ നിവാർ ആറ് മണിക്കൂർ അതിതീവ്ര ചുഴലിക്കാറ്റായി വീശിയടിച്ചു. 

 • undefined

  IndiaNov 12, 2020, 7:07 PM IST

  തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് പരിശോധന, 814 കിലോ സ്വർണം പിടിച്ചെടുത്തു

  ഇയാളുടെ തിരുച്ചിറപ്പള്ളിയിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.

 • <p>sdsd</p>
  Video Icon

  IndiaOct 24, 2020, 3:26 PM IST

  നടന്‍ വിജയ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ വീട്ടില്‍ എത്തി; മനസ്സ് തുറക്കാതെ താരം

  കരുണാനിധിക്കും ജയലളിതക്കും ശേഷം തമിഴ്‌നാട്ടില്‍ ജനപിന്തുണയുള്ള ഏക നേതാവാണ് വിജയ് എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.