Thiruvanchoor
(Search results - 54)KeralaOct 27, 2020, 8:12 AM IST
'സോളാര്‍ സമരം എല്‍ഡിഎഫ് എന്തുകൊണ്ട് പിന്‍വലിച്ചു?കാരണമറിയാം, സന്ദര്‍ഭം കിട്ടുമ്പോള്‍ വെളിപ്പെടുത്താം'
എല്‍ഡിഎഫിന്റെ സോളാര്‍ സമരം പിന്‍വലിക്കാനുള്ള കാരണം അറിയാമെന്നും സന്ദര്‍ഭം വരുമ്പോള്‍ വെളിപ്പെടുത്താമെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സോളാര്‍ വിവാദത്തിന് പിന്നിലാരൊക്കൊയാണെന്ന അധ്യായം തുറക്കാന്‍ ആഗ്രഹിക്കുന്നില്ല. ജോപ്പന്റെ അറസ്റ്റിലടക്കം അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ വിശദീകരിച്ചു.
KeralaOct 26, 2020, 11:22 AM IST
തിരുവഞ്ചൂര്‍ വീണ്ടും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍; സേവാഭാരതി ഊട്ടുപുരയും സന്ദര്‍ശിച്ചു
കോട്ടയം പനച്ചിക്കാട് ക്ഷേത്രം സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സേവാഭാരതിയുടെ ഊട്ടുപുരയും എംഎല്‍എ സന്ദര്‍ശിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചോയെന്ന് അറിയാനാണ് വന്നതെന്നും പനച്ചിക്കാട് ക്ഷേത്രത്തെ ഒരിക്കലും രാഷ്ട്രീയപരമായി ഉപയോഗിക്കരുതെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
KeralaOct 26, 2020, 10:34 AM IST
തിരുവഞ്ചൂര്‍ വീണ്ടും സേവാഭാരതി ഊട്ടുപുര സന്ദര്‍ശിച്ചു
സന്ദര്‍ശനത്തിനായി തിരുവഞ്ചൂര്‍ പനച്ചിക്കാട് എത്തി. നേരത്തെ സേവാഭാരതി ഊട്ടുപുര തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു.
KeralaOct 24, 2020, 11:06 AM IST
അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ; കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയെന്നും തിരുവഞ്ചൂർ
വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഇന്ന് പുലബന്ധം പോലുമില്ല.
KeralaOct 18, 2020, 9:00 PM IST
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആര്‍എസ്എസ് കാര്യാലയത്തില്‍ പോയോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ
വി ശിവന്‍കുട്ടിയൊക്കെ എന്നെ പരിസഹിക്കുന്നതിന് മുമ്പ് ബിജെപി പിന്തുണയോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് സിപിഎം ഭരിക്കുന്നതെന്ന് മറക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
KeralaSep 22, 2020, 3:11 PM IST
രണ്ട് മന്ത്രിമാരെ രാജിയില്‍ നിന്ന് രക്ഷിക്കാനാണ് അപ്പീല്‍ പോകുന്നത്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റിയാണ് നിയമസഭയില്‍ നടന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. രാഷ്ട്രീയ സമരമാണെന്ന് പറഞ്ഞൊഴിയാന്‍ സാധിക്കില്ല. 30 കൊല്ലത്തെ തന്റെ നിയമസഭാ കാലയളവില്‍ ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
KeralaAug 24, 2020, 11:54 AM IST
'ഇതെന്താ പ്രതികാരം തീര്‍ക്കുന്ന സര്‍ക്കാരോ?'; സൈബര്‍ ആക്രമണം സഭയില്‍ ഉന്നയിച്ച് തിരുവഞ്ചൂര്‍
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം സഭയില്‍ ഉന്നയിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഒരക്ഷരം മിണ്ടിയാല്‍ പകരം ചോദിക്കുമെന്ന മട്ടിലാണ്. ഇതെന്താ പ്രതികാരം തീര്‍ക്കുന്ന സര്‍ക്കാരാണോ എന്നും ജനാധിപത്യമാണോ ഇതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.
KeralaAug 24, 2020, 11:27 AM IST
പിണറായി അധികാരമേറ്റ ശേഷം അവതാരങ്ങളുടെ കാലം: വിമർശനവുമായി തിരുവഞ്ചൂർ
മന്ത്രിമാർ നിരുപദ്രവകാരികൾ. കൊവിഡ് കാലത്ത് 108 ദിവസവും പത്രസമ്മേളനത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല
News hourAug 22, 2020, 9:03 PM IST
അദാനിയോട് ഈ സർക്കാർ ഒരു 'തൻകുഞ്ഞ് നയം' എടുത്തു എന്നതാണ് യാഥാർത്ഥ്യമെന്ന് തിരുവഞ്ചൂർ
കൃത്യമായ തെളിവുകളും രേഖകളും കയ്യിൽവച്ചുതന്നെയാണ് സർക്കാരിനെതിരെ തങ്ങൾ ആരോപണം ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസും ബിജെപിയും ഒരേ വാദങ്ങൾ ഉയർത്തുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും മലയാളത്തിലെ 51 അക്ഷരങ്ങൾ ഏത് പാർട്ടി പറഞ്ഞാലും അത് ഒരുപോലെയെ ഇരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
KeralaJul 23, 2020, 4:58 PM IST
'രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നം, വിട്ടുവീഴ്ച ചെയ്യാനാകില്ല': തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സ്വര്‍ണക്കടത്ത് കേസില്‍ യഥാര്‍ത്ഥ വസ്തുത അറിയേണ്ടതുണ്ടെന്നും എന്‍ഐഎ അന്വേഷണം നല്ല രീതിയില്‍ പോകുന്നുവെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാനത്തെ ഇത്രയും അപകീര്‍ത്തികരമായ സ്ഥിതിയിലേക്ക് തള്ളിവിട്ടത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടെന്നും സന്ദീപ് പറഞ്ഞു. അതേസമയം, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിതെന്നും സത്യം പുറത്തുവരട്ടെ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു.
viralJul 5, 2020, 3:40 PM IST
ആര് ഭരിക്കും ? പ്രളയം, വരള്‍ച്ച പിന്നെ കോണ്‍ഗ്രസ് ഭരണം; കാണാം തിരുവഞ്ചൂരിന്റെ സിദ്ധാന്തങ്ങള്‍
ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ ആണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും ഇടത് പക്ഷത്തിന്റെ തുടര്‍ഭരണമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍വേയില്‍ ബഹുദൂരം പിന്നിലേക്ക് പോയി. എന്നാല്‍, സര്‍വേയെ അടിമുടി തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരു പടികൂടി കടന്ന്, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്നും ഇതിനിടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും അഭിപ്രായപ്പെട്ടു. കേള്കേണ്ട താമസം ട്രോളന്മാര് കോണ്‍ഗ്രസിന്റെ ബറ്റണ്‍ തിരുവഞ്ചൂരിന് കൈമാറി. കാണാം ചില സര്‍വേ ട്രോളുകള്‍
KeralaJul 4, 2020, 8:39 PM IST
ചെറുപ്പക്കാര്‍ക്ക് പക്വത വരുമ്പോള്‍ പിന്തുണ യുഡിഎഫിലേക്ക് മാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ഒരു ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം പോലും ചെറുപ്പക്കാര്‍ക്ക് കൊടുക്കാനാവാത്ത സര്‍ക്കാറാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പുതിയ വോട്ടര്‍മാരില്‍ ഏറെയും എല്‍ഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് -സിഫോര്‍ സര്‍വെഫലത്തില്‍ തെളിഞ്ഞത്.
KeralaJul 3, 2020, 9:37 PM IST
'കൊവിഡ് റാണി' സാഹിത്യഭാഷ; മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് തിരുവഞ്ചൂര്‍
ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
KeralaJul 3, 2020, 9:37 PM IST
മുല്ലപ്പള്ളിയുടെ കൊവിഡ് റാണി പരാമര്‍ശം: സാഹിത്യഭാഷയെന്ന് തിരുവഞ്ചൂര്‍, വീഡിയോ
കെകെ ശൈലജടീച്ചറിന് കൊടുക്കേണ്ടിയിരുന്ന പ്രധാന്യം കൊടുത്തില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മുല്ലപ്പള്ളി ശൈലജ ടീച്ചറിനെ കൊവിഡ് റാണിയെന്ന് വിളിച്ചത് സാഹിത്യ ഭാഷയില്‍ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
KeralaJul 3, 2020, 8:32 PM IST
കൊവിഡ് രോഗികള്‍ക്ക് പാരസെറ്റമോളാണ് മരുന്നായി കൊടുക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കൊവിഡ് കാലത്ത് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനം എങ്ങനെ ആയിരുന്നു ?മലയാളിയുടെ രാഷ്ട്രീയ മനസ്സ് അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസും - സീ ഫോറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വെ ഫലം പുറത്ത്