Thunderstorm

(Search results - 29)
• undefined

ScienceJul 20, 2021, 4:23 PM IST

അപൂര്‍വ മിന്നല്‍ കൊടുങ്കാറ്റ്, അന്തംവിട്ട് ശാസ്ത്രലോകം; സംഭവിച്ചത് ഇത്

ഈ മിന്നല്‍ കൊടുങ്കാറ്റുകള്‍ ആര്‍ട്ടിക് അതിര്‍ത്തിയിലുള്ള ബോറല്‍ വനങ്ങളെ അഗ്നിക്കിരയാക്കുമെന്നാണ് കരുതുന്നത്. വിദൂര പ്രദേശങ്ങളില്‍ ഇതിനകം തീ പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

• undefined

INDIAJul 20, 2021, 11:00 AM IST

ഉത്തരേന്ത്യയില്‍ കനത്ത മഴ; 38 മരണം

വടക്കേ ഇന്ത്യയില്‍ തുടരുന്ന അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും 38 പേര്‍ മരിച്ചു. താനെയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. മഹാരാഷ്ട്രാ, ഗുജറാത്ത്, ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും കൊങ്കണ്‍ മേഖലയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ വാപി, ഉമര്‍ഗം മേഖലയും മറ്റ് താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ടുകള്‍. മുംബൈയിലും കൊങ്കണ്‍ മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഗുഡ്ഗാവിലും ഐടിഒയിലും ഗതാഗതം സ്തംഭിച്ചു. ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥനാങ്ങളിലും അടുത്ത് 24 മണിക്കൂറില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

thunder storm

KeralaApr 12, 2021, 10:22 PM IST

ഇടിമിന്നലേറ്റ് കേരളത്തിൽ മൂന്ന് മരണം

മലപ്പുറത്ത് രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്. രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ  ഷമീം ആണ് മരിച്ചവരിൽ ഒരാൾ. വീട്ടിൽ വെച്ചാണ് മിന്നലേറ്റ് അപകടമുണ്ടായത്.

rain

pravasamNov 22, 2020, 12:27 AM IST

സൗദിയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ്

സൗദിയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസിന്‍റെ മുന്നറിയിപ്പ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

TN Prathapan MP

Video Icon

KeralaSep 7, 2020, 3:04 PM IST

കേരളം വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എവിടെ? സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് എംപി

2018ലെ പ്രളയകാലത്ത് പതിനായിരക്കണക്കിന് പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിളിച്ച നമ്മള്‍ അവരുടെ ജീവന്‍ അപകടത്തിലാകുമ്പോള്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍. ദുരന്തസമയങ്ങളില്‍ ഉപയോഗിക്കാനായി വാങ്ങിയ ഹെലികോപ്റ്റര്‍ ജനപ്രതിനിധികളെ കൊണ്ടുപോകുന്നതിനപ്പുറം ഇത്തരം അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം 'ഇന്നത്തെ വര്‍ത്തമാനം' പ്രത്യേക ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

• undefined

InternationalAug 23, 2020, 4:08 PM IST

ലോസ് ഏഞ്ചല്‍സില്‍ കത്തി നശിച്ചത് 3,14,000 ഏക്കർ വനം

യുഎസ്എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടിത്തമാണ് ഇപ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീയെന്ന് റിപ്പോര്‍ട്ട്. ഇതുവരെയായി ഏതാണ്ട് 3,14,000 ഏക്കർ വനപ്രദേശമാണ് കാട്ടുതീയില്‍ വെന്തുതീര്‍ന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീയായി ഇത് മാറി.  ഏതാണ്ട് 14,000 അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീയണയ്ക്കാനായി മുന്‍നിരയിലുണ്ട്. രണ്ട് ഡസനോളം വലിയ തീപിടുത്തങ്ങൾ ഉൾപ്പെടെ  585 ലധികം കാട്ടുതീകള്‍ പ്രദേശത്തിന്‍റെ പലഭാഗത്തായി പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് ആറ് പേരെങ്കിലും തീപിടിത്തത്തില്‍ മരിച്ചെന്ന് കണക്കാക്കുന്നു.

• undefined

InternationalAug 18, 2020, 1:03 PM IST

ആമസോണ്‍ കാടുകള്‍ക്ക് പുറമേ കാട്ടുതീയില്‍ ഉരുകി ലോസ് ഏഞ്ചല്‍സ്

ബ്രസീലിലെ ആമസോണ്‍ കാടുകള്‍ക്ക് പുറമേ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ കാടുകളിലും കാട്ടുതീ പടര്‍ന്ന് പിടിക്കുകയാണ്. ആമസോണില്‍ മനുഷ്യന്‍റെ ഇടപെടലാണ് കാട്ടുതീ പടര്‍ത്തുന്നതെങ്കില്‍ ലോസ് ഏഞ്ചല്‍സില്‍ പ്രകൃത്യാലുണ്ടാകുന്ന കാട്ടുതീയാണ് അപകടം വിതയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ കാടുകളില്‍ വിവിധ സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. ലോസ് ഏഞ്ചൽസിന് വടക്കന്‍ പ്രദേശത്തെ  നൂറുകണക്കിന് വീടുകളിൽ നിന്ന് ആളുകളെ നിർബന്ധിപൂര്‍വ്വം മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.

ভরদুপুরে আকাশ কালো করে উঠল ঝড়, বজ্রঘাতে প্রাণ হারালেন তিনজন

IndiaJun 25, 2020, 6:08 PM IST

ബിഹാറില്‍ കനത്ത മഴ, ഇടിമിന്നല്‍; 22 പേര്‍ മരിച്ചു

സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

taj mahal damage

IndiaMay 31, 2020, 6:59 PM IST

കനത്ത മഴയിലും ഇടിമിന്നലിലും താജ്മഹലിന്‍റെ കൈവരികള്‍ തകര്‍ന്നു

യമുനാനദിയുടെ ഭാഗത്തുള്ള മാര്‍ബിള്‍ കൈവരികളാണ് തകര്‍ന്നത്. രണ്ട് പാനലുകള്‍ തകര്‍ന്ന് നദിയിലേക്ക് പതിച്ചു

kerala rain

Video Icon

ExplainerApr 28, 2020, 7:42 PM IST

കേരളത്തില്‍ വേനല്‍മഴ കനക്കുന്നു, അടുത്തയാഴ്ച തീവ്രന്യൂനമര്‍ദ്ദത്തിന് സാധ്യത

കേരളത്തില്‍ കൂടുതല്‍ ജില്ലകളിലും കനത്തമഴ പെയ്തു. ആറ് ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തയാഴ്ചയും വേനല്‍മഴ തുടര്‍ന്നേക്കുമെന്നും ആന്‍ഡമാന്‍ കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

thunderstorm

HealthApr 26, 2020, 7:18 PM IST

ഇടിമിന്നൽ: ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.

• UAE Rain

pravasamJan 15, 2020, 11:09 AM IST

യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും - വീഡിയോ

ചൊവ്വാഴ്ച രാത്രിയും യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചു.

• Waterfall

MagazineJan 12, 2020, 2:46 PM IST

മുകളിലോട്ടൊഴുകുന്ന വെള്ളച്ചാട്ടമോ? ഈ പ്രതിഭാസത്തിന് കാരണമെന്ത്?

ആ മലനിരകളിൽ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. അവിടെ പക്ഷെ മറ്റെല്ലായിടത്തും കാണുന്ന പോലെ വെള്ളം താഴോട്ടല്ല പകരം മുകളിലോട്ടാണ് ഒഴുകുന്നത്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, സംഭവം വാസ്തവമാണ്.

• Australia fire

ScienceJan 6, 2020, 2:34 PM IST

ഓസ്ട്രേലിയന്‍ തീ ദുരന്തം: 'പൈറോക്യൂമുലോനിംബസ്' കൂടി രൂപപ്പെടുന്നു; ഭയക്കണമെന്ന് ശാസ്ത്രലോകം

2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു.

• undefined

pravasamDec 9, 2019, 2:50 PM IST

സൗദിയിൽ ശക്തമായ ഇടിമിന്നലില്‍ വന്‍ നാശനഷ്ടം

ശനിയാഴ്ച വൈകീട്ട് റിയാദ് നഗരത്തിലുണ്ടായ ശക്തമായ ഇടിമിന്നലിൽ വൻ സ്വത്ത് നാശം. മലയാളികളുൾപ്പെടെ പലരുടെയും സ്ഥാപനങ്ങളിലെയും വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ കേടായി. സി.സി ടി.വി കാമറകളും അനുബന്ധ ഉപകരണങ്ങളും നശിച്ചവയിൽ പെടുന്നു.