Tractor Rally  

(Search results - 45)
 • undefined

  IndiaMar 25, 2021, 5:04 PM IST

  ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തിയ യുവാവിന്‍റെ കുടുംബത്തിന് പഞ്ചാബില്‍ ആദരം

  ട്രാക്ടര്‍ റാലിക്കിടെയാണ് ദേശീയപതാകയ്ക്കൊപ്പം മറ്റ് പതാകകള്‍ ഉയര്‍ത്തിയത്. ഈ കേസില്‍ പൊലീസ് തിരയുന്ന ജുഗ്രാജ് സിംഗിന്‍റെ പിതാവിനെയാണ് ആദരിച്ചത്. 

 • <p>farmers</p>

  IndiaMar 2, 2021, 5:17 PM IST

  റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ അറസ്റ്റിലായ കർഷകന് ജാമ്യം

  പൊലീസുകാരെ കൊലപ്പെടുത്താനോ, ആക്രമിക്കാനോ കർഷകൻ ശ്രമിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി കർഷകന് ജാമ്യം അനുവദിക്കുകയായിരുന്നു. 

 • undefined

  KeralaFeb 22, 2021, 6:31 AM IST

  കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

  വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി 24 ന് തിരികെ ദില്ലിക്ക് മടങ്ങും.

 • <p>lakka sadhana</p>

  IndiaFeb 20, 2021, 11:34 AM IST

  ചെങ്കോട്ട സംഘര്‍ഷം; തക്കതായ മറുപടി നല്‍കണമെന്ന വെല്ലുവിളി വീഡിയോയുമായി ഒളിവിലുള്ള പിടികിട്ടപ്പുള്ളി

   സംഘര്‍ഷത്തില്‍ പൊലീസ് തെരയുന്ന ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് 23 ന് പഞ്ചാബിലെ ബതിന്ദയിൽ നടക്കുന്ന കർഷക റാലിയിൽ കൂടുതൽ യുവാക്കൾ പങ്കെടുക്കണമെന്ന് ആഹ്വാനവുമായി ലക്കാ സാധനായുടെ പുതിയ വീഡിയോ എത്തുന്നത്.

 • undefined

  IndiaFeb 18, 2021, 2:51 PM IST

  ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍; ഉത്തരേന്ത്യയില്‍ റെയില്‍വേ സര്‍വ്വീസ് നിശ്ചലമായി


  വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 85 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ സമരം (ദില്ലി ചലോ) ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യപകമായി ട്രെയിന്‍ തടയല്‍ (റെയില്‍ രഖോ) സമരം നടത്തുകയാണ്. സമരത്തില്‍ നിന്ന് കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സമരമാണ് നടക്കുന്നത്. സമരത്തെ തുടര്‍ന്ന് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും നാല് മണിവരെ റദ്ദാക്കി. 12 മണി മുതല്‍ 4 വരെ ട്രെയിനുകള്‍ ഓടിക്കുന്നില്ലെന്നാണ് പശ്ചിമ റെയില്‍വേ അറിയിച്ചു. അതോടൊപ്പം ഉത്തര്‍‌പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും റെയില്‍ തടയല്‍ സമരം നടക്കുന്നുണ്ട്. ഇന്ന് പകല്‍ 12 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് ട്രെയില്‍ തടയാന്‍ കര്‍ഷക സംഘടനകള്‍ അറിയിച്ചത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ദീപു എം നായര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവിന്ദ്രന്‍. 

 • undefined

  IndiaFeb 12, 2021, 12:13 AM IST

  കര്‍ഷകസമരം ശക്തമാക്കാൻ കോണ്‍ഗ്രസ്; രാഹുലിന്‍റെ മഹാ പഞ്ചായത്ത് ഇന്ന്, നാളെ ട്രാക്ടർ റാലി

  രാജ്യത്തെ കർഷകസമരം ശക്തമാക്കാൻ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ന് രാജസ്ഥാനിൽ രാഹുലിന്‍റെ നേതൃത്വത്തിൽ മഹാ പഞ്ചായത്ത് നടക്കും

 • undefined

  IndiaFeb 9, 2021, 2:10 PM IST

  രാജ്യദ്രോഹ കേസ്: ശശി തരൂര്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

  ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്

 • undefined

  IndiaFeb 6, 2021, 11:36 AM IST

  രാജ്യവ്യാപക ദേശീയപാത ഉപരോധവുമായി; ദില്ലി അതിര്‍ത്തിയില്‍ 50,000 സൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍

  നീണ്ട 73 -ാം ദിവസമാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ എതിര്‍ക്കുമ്പോഴും നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും പിന്‍വലിക്കില്ലെന്നുമാണ് പ്രധാനമന്ത്രി മോദി ആവര്‍ത്തിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെലെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തിര്‍ത്തിക്ക് സമാനമായ തരത്തിലാണ് ദില്ലി അതിര്‍ത്തികളില്‍ ദില്ലി പൊലീസിന്‍റെ കരുതല്‍ തുടരുന്നത്. ഗാസിപ്പൂരിലെ ദേശീയ പാതയോരത്തെ പ്രധാന സമരവേദിയിലെത്താന്‍ 12 കിലോമീറ്റര്‍ നടക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത്തരത്തിലാണ് ദില്ലി പൊലീസ് സമരമുഖങ്ങളെ മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. അതിനിടെ സമരവേദികളെ ഒറ്റപ്പെടുത്തുന്ന ദില്ലി പൊലീസ് തന്ത്രത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി ദേശീയ പാതകളും സംസ്ഥാന പാതകളും  ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ ഇന്നത്തെ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരുതരത്തിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.  ഈ ഉപരോധത്തിനിടെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ അതിര്‍ത്തി കടന്ന് ദില്ലിയിലേക്ക് കടക്കാതിരിക്കാനായി 50,000 സായുധ സൈനീകരെയാണ് കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. ദില്ലി അതിര്‍ത്തിയില്‍ നിന്നും മൂന്നും നാലും കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയും ബാരിക്കേടുകളും കോണ്‍ക്രീറ്റ് ബീമുകളും നിരത്തി അതിസുരക്ഷയാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ ഗെറ്റി.

 • undefined

  viralFeb 4, 2021, 12:28 PM IST

  '#ഹാഷ്ടാഗു'കളില്‍ കത്തിപ്പിടിച്ച് അന്താരാഷ്ട്ര വിഷയമായി കര്‍ഷക സമരം

  രാജ്യത്ത് പെട്രോള്‍ വില 100 ലേക്ക് അടുക്കുന്നു. അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്കും തെരഞ്ഞെടുപ്പ് പ്രചാരണ യുദ്ധത്തിലേക്കും നീങ്ങുന്നു. അതിനിടെ രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ 71 -ാം ദിവസം തുടരുന്ന കര്‍ഷക സമരം ട്വിറ്റര്‍ ഹാഷ്ടാഗ് യുദ്ധത്തിലൂടെ അന്താരാഷ്ട്രാ തലത്തില്‍ ശക്തിപ്രാപിക്കുകയാണ്. പോപ് ഗായികയായ റിഹാനയുടെ " why aren't we talking about this?! #FarmersProtest " എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് കേന്ദ്രസര്‍ക്കാറില്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല. അന്താരാഷ്ടാതലത്തില്‍ നിരവധി പേര്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററില്‍ രംഗത്തെത്തി. ഈ ഹാഷ്ടാഗിനെതിരെ ആദ്യം തന്നെ രംഗത്ത് വന്ന പ്രമുഖ വ്യക്തി ആഭ്യന്തരമന്ത്രി അമിത് ഷായാണ്. #IndiaTogether #IndiaAgainstPropaganda എന്നീ ഹാഷ്ടാഗുകളാണ് അമിത് ഷാ ഇതിനായി മുന്നോട്ട് വച്ചത്. ഇതോടെ ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഒരു വിഭാഗം കേന്ദ്രസര്‍ക്കാറിന് പിന്നില്‍ അണിനിരക്കുകയും 'ഇന്ത്യയുടെ ഐക്യത്തിന് പുറത്തുനിന്നുള്ള താങ്ങ് ആവശ്യമില്ലെന്ന' ശക്തമായ സന്ദേശം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കാര്‍ഷിക പശ്ചാത്തലമുള്ള ചില സെലിബ്രിറ്റികള്‍ ഹാഷ്ടാഗ് ഉപയോഗിക്കാതെ കാര്യം പറഞ്ഞ് വച്ചു. കങ്കണയെ പോലെയുള്ള ചിലര്‍ രൂക്ഷമായ ഭാഷയില്‍ കര്‍ഷക അനൂകൂലികളെ അക്രമിച്ചു. കോലിയെ പോലെ ചിലര്‍ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞ് പോയി. ഇതിനിടെ കാരവന്‍ മാസികയുടെത് അടക്കമുള്ള ട്വിറ്റര്‍ അക്കൌണ്ടുകള്‍ വീണ്ടും മരവിപ്പിക്കണമെന്ന് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സാധ്യമല്ലെന്ന് ഔദ്ധ്യോഗീകമായി തന്നെ ട്വിറ്റര്‍ മറുപടി പറഞ്ഞു. 24 മണിക്കൂറിനിടെ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് ഇരുഭാഗങ്ങിളിലുമായി വരുന്നത്. സെലിബ്രിറ്റികള്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഹാഷ്ടാഗുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായി മുന്നേറുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഔദ്ധ്യോഗികമായി തന്നെ എംബസികള്‍ക്ക് അതാത് രാജ്യങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന കാര്‍ഷിക സമരത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വിവരവും പുറത്ത് വരികയാണ്. ഇതോടെ പാര്‍ലമെന്‍റിലും ദില്ലി അതിര്‍ത്തികളിലും ഇന്‍റര്‍നെറ്റിലും ഇന്ത്യന്‍ കര്‍ഷകരുടെ അതിജീവന പോരാട്ടം ശക്തിപ്പെടുകയാണ്. കാണാം ആ ഹാഷ്ടാഗ് യുദ്ധത്തിലെ ചില ഒളിയമ്പുകള്‍. 

 • undefined

  IndiaFeb 3, 2021, 11:36 AM IST

  കര്‍ഷക സമരം; ഓക്ടോബറില്‍ 40 ലക്ഷം ട്രാക്ടറുകളുടെ രാജ്യവ്യാപക റാലിയെന്ന് രാകേഷ് ടിക്കായത്ത്

  2020 നവംബര്‍ 26 ന് ആരംഭിച്ച കര്‍ഷക പ്രക്ഷോഭം 70 ദിവസം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍  നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമാവധി സമയം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ളില്‍ നിയമം പിന്‍വലിച്ചില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകൾ  രാജ്യവ്യാപകമായി ട്രാക്ടർ റാലി നടത്തുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചു. ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ദില്ലിക്ക് ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകളില്‍ കമ്പിയില്‍ തീര്‍ത്ത അള്ളുകളും ബാരിക്കേഡും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയും കിടങ്ങുകള്‍ കുഴിച്ചും മീറ്ററുകളോളം പ്രതിരോധം തീര്‍ത്ത് ദില്ലി പൊലീസ് നിലയുറപ്പിച്ചപ്പോഴാണ് രാജ്യവ്യാപകമായി ട്രാക്ടറകള്‍ നിരത്തിലിറക്കുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചത്. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്. 

 • <p>T N Prathapan</p>

  KeralaJan 31, 2021, 10:24 AM IST

  കർഷകർക്ക് പിന്തുണയുമായി തൃശൂർ നഗരത്തിൽ ഐഎൻടിയുസിയുടെ ട്രാക്ടർ റാലി, ഉദ്​ഘാടനം ചെയ്ത് ടിഎൻ പ്രതാപൻ

   ജയ് കിസാൻ ജയ് കിസാൻ, നരേന്ദ്രമോദി തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതാപൻ ട്രാക്ടറിലേക്ക് കയറിയത്...

 • undefined

  IndiaJan 29, 2021, 12:48 PM IST

  കേസും റെയ്ഡുമായി കര്‍ഷകരെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; വെടിയുണ്ടകള്‍ ഉതിര്‍ത്താലും പിന്‍മാറില്ലെന്ന് കര്‍ഷകര്

  65 ദിവസമായി വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ഗാസിപ്പൂരിലെത്തിയ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള വന്‍ പൊലീസ് സന്നാഹം കര്‍ഷകരോട് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. എന്നാല്‍ കര്‍ഷകര്‍ ശക്തമായി പിന്‍മാറില്ലെന്ന് പറഞ്ഞതോടെ പൊലീസ് സന്നാഹം തിരിച്ച് പോയി. പകല്‍ പൊതുവേ സമരസ്ഥലം ശാന്തമായിരുന്നെങ്കിലും ഇന്നലെ അര്‍ദ്ധരാത്രിയില്‍ ജില്ലാ മജിസ്ട്രേറ്റും വന്‍ പൊലീസ് സന്നാഹവും സമരസ്ഥലത്തെത്തി കര്‍ഷകരോട് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സമരപന്തലില്‍ നോട്ടീസ് പതിച്ചു. എന്നാല്‍, സര്‍ക്കാര്‍ നടപടിക്കെതിരെ സമരപന്തലിന് ചുറ്റുമിരുന്ന് പ്രതിഷേധിക്കാന്‍ സമരനേതാവായ രാഗേഷ് ടിക്കായത്ത് ആവശ്യപ്പെട്ടതോടെ ഇന്നലെ രാത്രിയില്‍ തന്നെ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നിരവധി കര്‍ഷകര്‍ സമരപന്തലിലെത്തി ചേര്‍ന്നു. തങ്ങള്‍ക്ക് നേരെ വെടിയുണ്ടകളുതിര്‍ത്താലും വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ തിരിച്ച് വീടുകളിലേക്ക് പോകില്ലെന്ന് രാഗേഷ് ടിക്കായത്ത് പറഞ്ഞു. ഇതോടെ ജില്ലാ മജിസ്ട്രേറ്റും പൊലീസ് സന്നാഹവും തിരിച്ച് പോയി. എങ്കിലും, സമരക്കാര്‍ക്കെതരെ ശക്തമായ നടപടികളുമായി മുന്നോട് പോകുമെന്ന തന്നെയാണ് കേന്ദ്രസര്‍ക്കാറിന്‍റെ നടപടികള്‍ കാണിക്കുന്നത്. സമരസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാരാമാന്മാരായ ഷിജോ ജോര്‍ജ്, അനന്തുപ്രഭ.

 • undefined

  IndiaJan 28, 2021, 11:36 AM IST

  കര്‍ഷക സമരം; അര്‍ദ്ധരാത്രിയില്‍ സമരവീഥി ഒഴിപ്പിക്കാന്‍ ദില്ലി പൊലീസ്


  റിപ്പബ്ലിക് ദിനത്തില്‍ പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ സിഖ് മതത്തിന്‍റെ പതാകയായ 'നിഷാൻ സാഹിബ്' ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കര്‍ഷക സമരത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 63 ദിവസമായി കൊടുംതണുപ്പിലും മഴയത്തും സമരം ചെയ്ത കര്‍ഷകരെ സംഘര്‍ഷത്തിന്‍റെ പേരില്‍ സമരവീഥിയില്‍ നിന്ന് ഒഴിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ശ്രമിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. സംഘര്‍ഷം കര്‍ഷകരെ ഒഴിപ്പിക്കാനുള്ള ആയുധമാക്കുകയാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചു. അതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുതിയ 25 കേസുകള്‍ കൂടി ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തു. 35 കര്‍ഷക നേതാക്കള്‍ക്കെതിരെ കലാപത്തിന് പ്രേയരിപ്പിച്ച കുറ്റം ചുമത്തി. യോഗേന്ദ്രയാദവ്, മേധാപട്കര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ഷകരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അവന്തുപ്രഭ. 

 • <p>farmers</p>
  Video Icon

  programJan 27, 2021, 6:20 PM IST

  227 വര്‍ഷങ്ങളുടെ ചൂഷണം; കര്‍ഷകനെ ഏറ്റവുമധികം വഞ്ചിച്ചത് ആരായിരുന്നു?

  ഇരുന്നൂറ്റിയിരുപത്തേഴ് വര്‍ഷങ്ങളുടെ ചൂഷണം,എരിതീയില്‍ എണ്ണയൊഴിച്ച മൂന്ന് കാര്‍ഷികനിയമങ്ങള്‍, കര്‍ഷകനെ ഏറ്റവുമധികം വഞ്ചിച്ചത് ആരായിരുന്നു? കാണാം അരനാഴികനേരം

 • undefined

  IndiaJan 27, 2021, 1:51 PM IST

  കര്‍ഷക സമരം തിരിച്ചുവിട്ട ദീപ് സിദ്ദു ആരാണ് ?

  62 ദിവസങ്ങളായി രക്തം പോലും മരവിക്കുന്ന ദില്ലിയിലെ തണുപ്പിലും നൂറ്റമ്പതോളം കര്‍ഷകര്‍ മരിച്ച് വീണപ്പോഴും സമാധാനപരമായി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തെ ഒറ്റ ദിവസം കൊണ്ട് വഴിതിരിച്ച് വിട്ട ദീപ് സിദ്ദു എന്ന പഞ്ചാബി യുവാവാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആരാണ് ദീപ് സിദ്ദു ? കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന ആദ്യ നാളുകളില്‍ തന്നെ ദീപ് സിദ്ദുവും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സമരസ്ഥലത്തേക്ക് പോവുകയായിരുന്ന കര്‍ഷകരെ അര്‍ദ്ധ സൈനീക വിഭാഗമായ സിആര്‍പിഎഫ് തടഞ്ഞപ്പോള്‍ ദീപ് സിദ്ദു സൈനീകരോട് കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ച് ദീര്‍ഘമായി ഇംഗ്ലീഷില്‍ സംസാരിക്കുന്ന് വീഡിയോകളായിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. തൊട്ട് പുറകെ ഇംഗ്ലീഷ് സംസാരിക്കുന്ന കര്‍ഷകനെന്ന തരത്തില്‍ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. സമരം ശക്തമായ ഈ വേളയില്‍ ദീപ് സിദ്ദു വീണ്ടും ദില്ലിയില്‍ നിന്നുള്ള കര്‍ഷക സമര വാര്‍ത്തകളില്‍ നിറയുകയാണ്.