Treasury
(Search results - 98)KeralaJan 19, 2021, 8:49 PM IST
വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ട്രഷറി ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്
ട്രഷറി തട്ടിപ്പ് കേസിൽ ഡയറക്ടർ എ എം ജാഫറിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ധനകാര്യവകുപ്പ് നിയോഗിച്ച സമിതി കണ്ടെത്തിയത്. സബ് ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ മുതൽ ചീഫ് കോർഡിനേറ്റർ വരെയുള്ളവർക്കും ശിക്ഷ താക്കീത് മാത്രം.
My MoneyJan 18, 2021, 8:28 PM IST
ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറച്ചു
വാണിജ്യ ബാങ്കുകൾ ഉൾപ്പടെയുളള ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചതോടെയാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കി. രണ്ട് വർഷം വരെയുളള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.40 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 8.50 ആയിരുന്നു.
KeralaDec 5, 2020, 8:55 AM IST
ട്രഷറിയിലെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് തട്ടിപ്പ്
5000 രൂപ സ്ഥിരനിക്ഷേപം നടത്തി സർട്ടിഫിക്കറ്റ് എടുത്ത കരാറുകാരൻ ഇതിന്റെ മൂന്ന് കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് മറ്റ് മൂന്ന് കരാറുകൾക്ക് കൂടി നൽകി. നാല് ഗ്യാരന്റിയിൽ ഒരേ നമ്പർ കണ്ട നഗരസഭാ ഉദ്യോഗസ്ഥനാണ് തട്ടിപ്പ് കണ്ടെത്തിയത്.
KeralaDec 4, 2020, 8:15 AM IST
ട്രഷറി വകുപ്പിൽ വീണ്ടും തിരിമറി; അക്കൗണ്ടിൽ ഉള്ളതിനേക്കാൾ തുക പിൻവലിച്ചു
ഒരു മാസത്തിനിടയിൽ നടത്തിയ പരിശോധനയിലാണ് അധികതുക പിൻവലിച്ച കാര്യം ട്രഷറി വകുപ്പ് അറിയുന്നത്. ഇത് പോലെയായിരുന്നു വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പ്.
KeralaNov 14, 2020, 7:39 AM IST
ട്രഷറി തട്ടിപ്പിന് വഴിയൊരുക്കിയത് ഉദ്യോഗസ്ഥ അനാസ്ഥ; പിഴവ് നേരത്തെ കണ്ടെത്തി, പരിഹാരമുണ്ടായില്ല, രേഖകൾ പുറത്ത്
സോഫ്റ്റ്വെയറിൽ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറിൽ തന്നെ ട്രഷറി വകുപ്പ് ഡയറക്ടർക്ക് അറിയാമായിരുന്നുവെന്ന രേഖയാണ് പുറത്തു വന്നത്. ബാലൻസ് ഇല്ലാത്ത അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച വിവരമറിയിച്ച് കഴിഞ്ഞ നവംബറിൽ സംസ്ഥാനട്രഷറി ഡയറക്ടർക്ക് ലഭിച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
KeralaNov 13, 2020, 9:58 AM IST
ട്രഷറി തട്ടിപ്പ് നടന്നിട്ട് മൂന്ന് മാസം; പുതിയ സംവിധാനങ്ങളൊരുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി
സോഫ്റ്റ്വെയറിലെ പഴുതുപയോഗിച്ചാണ് വഞ്ചിയൂർ സബ്ട്രഷറിയിലെ ഉദ്യോഗസ്ഥൻ ബിജുലാൽ തട്ടിപ്പ് നടത്തിയതെന്നാണ് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തിയത്.
KeralaNov 9, 2020, 7:54 AM IST
ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; പൊലീസ് അന്വേഷണം മതിയെന്ന് വാദം
തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. നേരത്തെ കേസ് വിജിലന്‍സിന് കൈമാറണമെന്നായിരുന്നു പൊലീസിന്റെ ശുപാര്‍ശ. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സോഫ്റ്റുവെയറിലെ തകരാര്‍ ഉള്‍പ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം.
KeralaNov 9, 2020, 7:29 AM IST
ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ, അട്ടിമറിയെന്ന് ആരോപണം
സോഫ്റ്റുവെയറിലെ തകരാർ ഉൾപ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം.
KeralaNov 8, 2020, 9:13 AM IST
പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല; ട്രഷറി തട്ടിപ്പ് കേസ് പ്രതിക്ക് ജാമ്യം ലഭിച്ചു
ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്.
IndiaOct 9, 2020, 12:22 PM IST
കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം
ചായ് ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. മൂന്ന് കേസുകൾ കൂടി നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും.
KeralaSep 22, 2020, 11:42 AM IST
തിരുവനന്തപുരത്തെ ട്രഷറി തട്ടിപ്പ് കേസില്‍ ഒരുമാസം കഴിഞ്ഞിട്ടും വിജിലന്‍സ് അന്വേഷണമില്ല
വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം ശുപാര്‍ശ ചെയ്തെങ്കിലും നടപടികള്‍ ഇഴയുകയാണ്. ഉന്നതരെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം ഉയരുന്നുKeralaSep 22, 2020, 7:47 AM IST
ട്രഷറി തട്ടിപ്പിൽ വിജിലന്‍സ് അന്വേഷണത്തിന് മടിച്ച് സര്‍ക്കാര്‍; ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം
സംസ്ഥാന ഖജനാവിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത സംഭവമാണ് വഞ്ചിയൂര്‍ ട്രഷറിയിലെ ജീവനക്കാരന് ഷിബുലാല്‍ നടത്തിയ തട്ടിപ്പ്. രണ്ട് കോടി എഴുപത്തിനാലു ലക്ഷം രൂപയാണ് ട്രഷറി സോഫ്റ്റ് വെയറിലെ പിഴവ് മുതലാക്കി തട്ടിയെടുത്തത്.
KeralaAug 19, 2020, 1:46 PM IST
ട്രഷറി തട്ടിപ്പ്; ബിജുലാലിന് ജാമ്യമില്ല, പണം തട്ടിയത് 16 ഇടപാടുകള്‍ വഴിയെന്ന് പ്രോസിക്യൂഷന്
കസ്റ്റഡിയില്‍ എടുത്ത തെളിവെടുപ്പിലാണ് തട്ടിപ്പിന്റെ വ്യാപ്തി തെളിഞ്ഞതെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
KeralaAug 14, 2020, 7:07 AM IST
കമ്പ്യൂട്ടറൈസേഷന്റെ പേരില്‍ ട്രഷറിയിൽ സാമാന്തര ഭരണം; ജീവനക്കാർക്കായി കൃത്യമായി ചട്ടമിറങ്ങിയിട്ടില്ല
കമ്പ്യൂട്ടർവത്ക്കരണം കഴിഞ്ഞശേഷം ജീവനക്കാർക്കായി കൃത്യമായ ചട്ടമിറങ്ങിയിട്ടില്ല. ട്രഷറി ചട്ടവും പഴയത് തന്നെ. ഇതിന് പരിഹാരമുണ്ടാകാതെ കമ്പ്യൂട്ടർവത്കരണത്തെ പഴി പറഞ്ഞ് രക്ഷപ്പെടാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്.
KeralaAug 13, 2020, 6:14 PM IST
ബിജുലാൽ കൂടുതൽ പണം തിരിമറി നടത്തി, തട്ടിപ്പ് കണ്ടെത്താതെ പോയത് ട്രഷറി അക്കൗണ്ടിലേക്ക് പണം മാറ്റിയതിനാൽ
തട്ടിപ്പ് നടത്തിയെടുത്ത പണം ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്