Asianet News MalayalamAsianet News Malayalam
986 results for "

Troll

"
Franco Mulakkal sprouting and then innocent trollsFranco Mulakkal sprouting and then innocent trolls

സ്തുതി ദൈവത്തിന് മാത്രമേയുള്ളോ ? കാണാം ഫ്രാങ്കോ മുളയ്ക്കലും പിന്നെ കുറ്റവിമുക്ത ട്രോളുകളും

കേസില്‍ വിധി പ്രഖ്യാപിക്കുന്ന ദിവസം പുറം വാതിലൂടെ കോടതിയില്‍ എത്തിയ കുറ്റാരോപിനും ജലന്ദര്‍ ബിഷപ്പുമായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറും നാല് മിനിറ്റിനുള്ളില്‍ കോടതി കുറ്റവിമുക്തനാക്കി. വിധി വന്നതോടെ പ്രതിഷേധ സ്വരങ്ങളുമുയര്‍ന്നു. നിരവധി പേര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പരസ്യമായി രേഖപ്പെടുത്തി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണ്. നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിതെന്നും  ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുന്‍ എസ്.പി എസ്. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിധി അറിഞ്ഞ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി പുറത്തേക്കിറങ്ങിയതും മധുര വിതരണവും ജലന്ദര്‍ രൂപതയുടെ അച്ചടിച്ച പത്രക്കുറിപ്പും പുറത്തിറങ്ങി. എന്നാല്‍, പൊതുസമൂഹം വിധിയില്‍ അസ്വസ്ഥരായിരുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളും വ്യക്തമാക്കുന്നു. കുറ്റവിമുക്തനെതിരെ ട്രോളന്മാരും രംഗത്തെത്തി. " നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് (റോമാ:12:14)" എന്ന ബൈബിള്‍ വാക്യമുദ്ധരിച്ചായിരുന്നു ട്രോളുകള്‍. 

viral Jan 15, 2022, 11:39 AM IST

CPIM Mega Thiruvathira TrollCPIM Mega Thiruvathira Troll

Mega Thiruvathira Troll: കാലം കാത്ത് വച്ച 'പാര്‍ട്ടി മെഗാ തിരുവാതിര'; ട്രോളുകള്‍ കാണാം

2021 ജനുവരി 10 നാണ് തളിപ്പറമ്പ് നിന്ന് ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കാനെത്തിയ ധീരജ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ചത്. ധീരജിന്‍റെ മൃതദേഹവുമായി തളിപ്പറമ്പിലേക്ക് ആംബുലന്‍സ് പോകുമ്പോള്‍ തന്നെ കേരളത്തിലങ്ങോളമിങ്ങോളും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അതിനിടയിലും കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ പാറശാലയില്‍ സിപിഐ(എം) ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി 502 സ്ത്രീകള്‍ ഉള്‍പ്പെടുന്ന മെഗാ തിരുവാതിര നടന്നു. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രതിനിധികളിലൊരാളായിരുന്ന ധീരജിന്‍റെ വിലാപയാത്രയ്ക്കിടെ പാര്‍ട്ടി തന്നെ പിണറായി സ്തുതികളോടെ മെഗാ തിരുവാതിരയുമായെത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. വിമര്‍ശനങ്ങളുയര്‍ന്നതോടെ നേതാക്കന്മാര്‍ മെഗാ തിരുവാതിരയ്ക്കെതിരെ രംഗത്തെത്തി. പക്ഷേ, അതിനുമുമ്പേ പാര്‍ട്ടിയുടെ നടപടിയെ വിമര്‍ശിച്ച് ട്രോളന്മാര്‍ അരങ്ങ് കീഴടക്കിയിരുന്നു. കാണാം ആ തിരുവാതിര ട്രോളുകള്‍... 

viral Jan 13, 2022, 12:24 PM IST

National Commission for Women against Siddharth over controversial tweet on Saina NehwalNational Commission for Women against Siddharth over controversial tweet on Saina Nehwal

NCW against Siddharth : 'സിദ്ധാര്‍ത്ഥിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശം'; താരത്തിന് വനിതാ കമ്മിഷന്റെ നോട്ടീസ്

എല്ലാത്തിന്റേയും തുടക്കം സൈന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ട്വീറ്ററിലിട്ട കുറിപ്പിലൂടെയാണ്. പ്രധാനമന്ത്രിയെ പഞ്ചാബില്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് സൈന ട്വീറ്റിട്ടത്.

Other Sports Jan 10, 2022, 4:43 PM IST

Minister v sivankutty troll poster edappal ottam viralMinister v sivankutty troll poster edappal ottam viral

'എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ... '; ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് മന്ത്രി ശിവൻകുട്ടി വക ട്രോൾ

എടപ്പാൾ ജംഗ്ഷനിൽ വച്ച് നാട്ടുകാർ വളഞ്ഞതോടെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു

viral Jan 7, 2022, 6:49 PM IST

Dileep family photo vanitha magazine cover become hot topic in social mediaDileep family photo vanitha magazine cover become hot topic in social media

ദിലീപിന്‍റെ കുടുംബ ചിത്രം; 'വനിത'യുടെ 'കവര്‍' സോഷ്യല്‍ മീഡിയ ചര്‍ച്ച; അനുകൂലിച്ചും പ്രതികൂലിച്ചും വാദം

പ്രതി ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയും, സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവര്‍ പുറത്ത് എത്തിയത്.

spice Jan 7, 2022, 12:02 PM IST

kerala s K rail silverline trollskerala s K rail silverline trolls

'സില്‍വര്‍ലൈനില്‍' കയറി പറപറക്കുന്ന കെ റെയില്‍ ട്രോളുകള്‍


സിപിഐ സമ്മേളനങ്ങളുടെ തുടക്കത്തില്‍ സില്‍വര്‍ ലൈന്‍ എന്ന കെ റെയിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സമ്മേളനം പുരോഗമിക്കുന്ന മുറയ്ക്ക് സിപിഐയും സിബിഐ(എം)ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടഞ്ഞ് നില്‍പ്പാണ്. കെ റെയിലിനായി ഇടത് പക്ഷം വാശി പിടിക്കുന്നതിനിടെയാണ് അതിനെക്കാള്‍ വേഗതയില്‍ ഒരു മൂന്നാം ലൈന്‍ വലിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി വരുന്നത്. റെയില്‍വേയുടെ അതിവേഗ റെയിലില്‍ ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുമ്പോള്‍, 135 കിലോമീറ്റര്‍ വേഗതയിലോടുന്ന കെ റെയിലില്‍ ആള് കേറുമോയെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നു. ആള് കേറി ലാഭം മാത്രമുണ്ടാകുമെന്ന് പറഞ്ഞ് തുടങ്ങിയ എറണാകുളത്തെ മെട്രോ ട്രെയിനില്‍ ഇപ്പോള്‍ ആളെക്കേറ്റാനായി എന്തെക്കെ പദ്ധതികള്‍ ആവിഷ്ക്കരിക്കാമെന്ന ഗവേഷണത്തിലാണെന്നും ഒരു പറച്ചിലുണ്ട്. അതിനിടെയാണ് കെ റെയില്‍ വന്നാല്‍ കേരളത്തിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ചിലരുടെ വാദം. ഉദാഹരണത്തിന് കാസര്‍കോടുള്ള ഒരു രോഗിക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് വന്ന് ചികിത്സ തേടാം. കണ്ണൂരുള്ള ഒരു തൊഴിലാളിക്ക് തൃശ്ശൂര് വന്ന് നാടന്‍ പണിയെടുത്ത് വൈകീട്ടത്തെ വണ്ടിക്ക് തിരിച്ച് പോകാം. അങ്ങനെ ചില പദ്ധതികള്‍ ട്രോളന്മാര്‍ തന്നെ അവതിരിപ്പിച്ച് കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ പിന്നെ കാസര്‍കോട് ഒരു കൊള്ളാവുന്ന ആശുപത്രിയും കണ്ണൂരെ തൊഴിലാളിക്ക് കണ്ണൂര് ഒരു തൊഴില്‍ സ്ഥാപനവും നിര്‍മ്മിച്ചുകൂടെയെന്ന് ചോദിച്ചാല്‍ അവര്‍ സംസ്ഥാന വിരുദ്ധനാകും. അതിനിടെയാണ് കെ റെയിലിനായി നാട്ടിയ കുറ്റികള്‍ പറിച്ചെറിയുമെന്ന് കെ സുധാകരന്‍ അവകാശപ്പെട്ടത്. എന്തായാലും കേരളം കുറച്ച് കാലത്തേക്ക് കെ റെയില്‍ ഇരുന്ന് യാത്ര ചെയ്യുമെന്ന് ട്രോളന്മാര്‍.

viral Jan 5, 2022, 12:40 PM IST

Ashes Wasim Jaffer trolls Michael Vaughan after australia all out for  68Ashes Wasim Jaffer trolls Michael Vaughan after australia all out for  68

Ashes : ഇക്കാലത്ത് ഏതെങ്കിലും ടീം 100ന് താഴെ പുറത്താവുമോ? വോണിന്റെ പഴയ ട്വീറ്റില്‍ ട്രോളുമായി വസിം ജാഫര്‍

മെല്‍ബണ്‍ ടെസ്റ്റില്‍ ദയനീയ പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്. സ്‌കോട്ട് ബോളണ്ടിന്റെ  ആറ് വിക്കറ്റ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ സന്ദര്‍ശകരെ 68ന് പുറത്താക്കി.

Cricket Dec 28, 2021, 1:57 PM IST

Actor Aju Varghese share self trollActor Aju Varghese share self troll

Aju Varghese troll : 'ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ല', സെല്‍ഫ് ട്രോള്‍ പങ്കുവെച്ച് അജു വര്‍ഗീസ്

മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഒന്നായ 'മിന്നല്‍ മുരളി'ക്ക് (Minnal Murali) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനൊ തോമസ് നായകനായ ചിത്രത്തില്‍ അജു വര്‍ഗീസും (Aju Varghese) ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 'ജേസണ്‍' എന്ന നായക കഥാപാത്രത്തിന്റെ അളിയനായിട്ടാണ് അജു വര്‍ഗീസ് അഭിനയിച്ചിരിക്കുന്നത്. ഇപോഴിതാ അജു വര്‍ഗീസ് ഒരു ട്രോള്‍ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
 

Movie News Dec 27, 2021, 11:25 PM IST

troll on minnal murali piracytroll on minnal murali piracy

മിന്നലടിച്ച ക്രിസ്തുമസ് ; മിന്നല്‍ മുരളി ഡൌണ്‍ലോഡ് ചെയ്താല്‍ കിട്ടുന്നത് മായാവി, ട്രോളോട് ട്രോള്‍

കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ ആഗ്രഹിച്ചതല്ല കിട്ടിയതെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന വിഷമമുണ്ടല്ലോ... അത് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഏതാണ്ട് അത് പോലെയാണ് ഇപ്പോള്‍ ട്രോളന്മാരുടെ അവസ്ഥ. മിന്നല്‍ മുരളി ഡൗണ്‍ലോഡ് ചെയ്തവര്‍ക്കൊക്കെ കിട്ടിയത് എട്ടിന്‍റെ പണി. കൈയില്‍ നിന്ന് പോയത് 1.5 ജിബി ഡാറ്റ. കാരണം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മിന്നല്‍ മുരളി നൈസായിട്ട് മരക്കാറും, മായാവിയും, ഇട്ടിമാണിയും അങ്ങനെ അങ്ങനെ പേരറിയാത്ത പല പടങ്ങളായി മാറി. പടം കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല. ജിബിയും പോയി. മിന്നല്‍ മുരളിയുടെ ഡൗണ്‍ലോഡ് ലിങ്കില്‍ മറ്റ് പടങ്ങളിട്ട് പണി കൊടുത്തത് സംവിധായകന്‍ ബേസിലാണെന്നാണ് ട്രോളന്മാരുടെ ഒരിത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി.  ടൊവിനോ കൂട്ടുകെട്ടില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഗോഥയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്‌ക്ക് പുറമെ അജുവര്‍ഗ്ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്. കാണാം മിന്നല്‍ മുരളിയുടെ മിന്നലടിച്ച ട്രോളുകള്‍ 

viral Dec 25, 2021, 4:27 PM IST

minnal murali piracy seekers get bitten replay and trolledminnal murali piracy seekers get bitten replay and trolled

Minnal Murali : മിന്നല്‍ മുരളി വ്യാജ പതിപ്പ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി; ട്രോള്‍

നിരവധി ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളിലും ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്. ഇത് സംബന്ധിച്ച നിരവധി ട്രോളുകളും വ്യാപകമാകുന്നുണ്ട്. 

spice Dec 25, 2021, 10:45 AM IST

Pakistani actress Ayesha Omar gets brutally trolled for dancing in weddingPakistani actress Ayesha Omar gets brutally trolled for dancing in wedding

Ayesha Omar : 'വൾ​ഗർ വസ്ത്രം, ബാര്‍ ഡാന്‍സറാണോ?'; ട്രോളിയവർക്ക് മറുപടിയുമായി നടി അയിഷ

'മുന്നി ബദ്നാം ഹുയി' എന്ന ​ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്ന അയിഷയെ ആണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ അയിഷയുടെ വസ്ത്രത്തെയും നൃത്തത്തെയും ട്രോളുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചെയ്തത്. 

Lifestyle Dec 24, 2021, 10:50 AM IST

Ashes 2021 : Bharat Army trolls Englands Barmy Army Adelaide defeatAshes 2021 : Bharat Army trolls Englands Barmy Army Adelaide defeat

Ashes 2021 : ഓസ്ട്രേലിയയില്‍ ജയിക്കുക അത്ര എളുപ്പമല്ല; ബാര്‍മി ആര്‍മിയെ ട്രോളി ഭാരത് ആര്‍മി

ആഷസ് പരമ്പരയില്‍(Ashes 2021) ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലും(Ashes Test in Adelaide) വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ(England Cricket Team) ആരാധക കൂട്ടമായ ബാര്‍മി ആര്‍മിയെ(Barmy Army) ട്രോളി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ആരാധക സംഘമായ ഭാരത് ആര്‍മി(Bharat Army). ഓസ്ട്രേലിയയില്‍ ജയിക്കുക അത്ര എളുപ്പമല്ലെന്ന് ഇപ്പോള്‍ മനസിലായില്ലെ എന്നായിരുന്നു അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഭാരത് ആര്‍മി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.

Cricket Dec 20, 2021, 11:03 PM IST

aim behind Zero rupee note in Indiaaim behind Zero rupee note in India

Zero rupee note : എപ്പോഴെങ്കിലും പൂജ്യം രൂപാ നോട്ട് കണ്ടിട്ടുണ്ടോ? ഇന്ത്യയിൽ അങ്ങനെയൊരു നോട്ടുണ്ട്!

കൈക്കൂലിക്കെതിരെ നിയമങ്ങൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കുക, അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥന്മാരെ നാണം കെടുത്തുകയോ, ഭയപ്പെടുത്തുകയോ ചെയ്യുക, ഏത് രൂപത്തിലും കൈക്കൂലി തടയുക എന്നിവയാണ് നോട്ടിന്റെ ഉദ്ദേശം. 

Web Specials Dec 18, 2021, 11:59 AM IST