Trolls  

(Search results - 169)
 • prakash raj

  News12, Oct 2019, 11:54 PM IST

  'അദ്ദേഹത്തെ ഒറ്റയ്ക്ക് വിട്ടത് ശരിയായില്ല'; മോദിയുടെ തീരം വൃത്തിയാക്കലിനെ പരോക്ഷമായി പരിഹസിച്ച് പ്രകാശ് രാജ്

  പ്രകാശ് രാജിന്റെ പരാമര്‍ശവും ട്വിറ്ററില്‍ വലി ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. എണ്ണായിരത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ ഷെയറുകളും ഈ ട്വീറ്റിന് ലഭിച്ചു.
   

 • airtel

  Technology12, Oct 2019, 11:06 PM IST

  'അണ്‍ലിമിറ്റഡ് ഫ്രീ-ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്'; ജിയോയെ പരോക്ഷമായി ട്രോളി എയര്‍ടെല്‍

  അൺലിമിറ്റഡ് കോള്‍, ഡാറ്റ ഓഫറുകളുമായി എത്തി ഒടുവില്‍ ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍

 • Kerala By-elections 20191, Oct 2019, 11:40 PM IST

  ഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി; കോണ്‍ഗ്രസിലെ സ്ഥാനമോഹികളെ കളിയാക്കി ശങ്കരനാരായണന്‍

  എറണാകുളത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയായിരുന്നു സദസില്‍ ചിരി പടര്‍ത്തി കൊണ്ട് മുൻ മന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന കെ.ശങ്കരനാരായണന്‍ പാര്‍ട്ടിയിലെ സ്ഥാനമോഹികളെ പരിഹസിച്ചത്.

 • mm mani mani c kappen

  Pala By-election27, Sep 2019, 1:50 PM IST

  'സിക്സര്‍' അടിക്കാന്‍ വന്ന് 'ഡക്ക്' ആയി; യുഡിഎഫിനെ ട്രോളി എം എം മണി

  എല്‍ഡിഎഫ് ആണ് ശരി.  ജനഹൃദയങ്ങളിൽ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോവുകയാണ്. മാണി സി കാപ്പനെ വിജയിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും മണി പറഞ്ഞു

 • shane nigam

  News21, Sep 2019, 5:45 PM IST

  'അടിച്ചത് നീലച്ചടയനല്ല'; ട്രോളന്മാര്‍ക്ക് ഷെയ്ന്‍ നിഗത്തിന്‍റെ മറുപടി

  ഷെയ്ന്‍ എന്ന വ്യക്തിയെ മാത്രമാണ് നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അതിലപ്പുറത്തേക്കുള്ളതിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. ട്രോളുകളൊക്കെ തമാശയാണ് അവര്‍ ആസ്വദിക്കട്ടെയെന്ന് ഷെയ്ന്‍ പറഞ്ഞു. എനിക്കതില്‍ സന്തോഷം മാത്രമാണുള്ളത്. 

 • say no to Amit Shah push for Hindi trolls

  India15, Sep 2019, 11:32 AM IST

  'എക് രാഷ്ട്ര്, എക് ഭാഷ'...'ഇതൊന്നും നടക്കില്ല സേട്ട', എന്ന് കേരളത്തില്‍ ജോലിക്കുവന്ന ഭായി

  ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദിക്ക് അനുകൂലമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലാണ് പ്രതിഷേധം കനക്കുന്നത്. കര്‍ണാടകയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം ആരംഭിച്ചു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് കന്നഡ സംഘടനകള്‍ മാര്‍ച്ച് നടത്തി. തമിഴ്‌നാട്ടില്‍ ഡിഎംകെ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയും അമിത് ഷായുടെ ആവശ്യം തള്ളി. വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചതിന് പിന്നാലെയാണ് ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന നിലപാടുമായി അമിത് ഷാ രംഗത്തുവരുന്നത്. എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ എല്ലാം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്...കേരളത്തിലെ ട്രോളന്മാരും മോശമാക്കിയില്ല അവര്‍ വിഷയത്തെ കണ്ടത് ഇങ്ങനെ.

 • GALLERY12, Sep 2019, 9:47 AM IST

  ഓണം വന്നോണം വന്നോണം വന്നേയ്...

  രാഷ്ട്രീയ ഓണാഘോഷമായിരുന്നു പല ട്രോള്‍ ഗ്രൂപ്പുകളിലെയും പ്രധാന ആഘോഷം. അതില്‍ തന്നെ യാതൊരു തത്വദീക്ഷയുമില്ലാതെ എതിര്‍ പാര്‍ട്ടിക്കാരെ കരിവാരി തേക്കുകയെന്ന ലക്ഷ്യമായിരുന്നു പല ട്രോളുകള്‍ക്കും. അതുകഴിഞ്ഞാല്‍ പിന്നെ വ്യക്ത്യാധിഷ്ഠിതമായ ഓണം ഓര്‍മ്മകളായിരുന്നു കൂടുതല്‍ ട്രോളുകളും. കാണാം തിരുവോണാലസ്യം കഴിഞ്ഞുള്ള ട്രോളുകള്‍. 

 • England Fans

  Cricket9, Sep 2019, 5:24 PM IST

  കര്‍മഫലം, അല്ലാതെന്ത് പറയാന്‍; ഇംഗ്ലീഷ് ആരാധകരെ ട്രോളി ഐസിസിയും

  പരമ്പരയിലെ നാലാം ടെസ്റ്റും ജയിച്ച് ആഷസ് കിരീടം ഓസ്ട്രേലിയ നിലനിര്‍ത്തിയതിന് പിന്നാലെ ഇംഗ്സീഷ് ആരാധകരെ ട്രോളി ഐസിസിയും.

 • GALLERY6, Sep 2019, 12:39 PM IST

  സ്വന്തം തകര്‍ച്ചയ്ക്കിടയിലും മറ്റൊരാളെ സഹായിക്കാനുള്ള പ്രധാനമന്ത്രിയുടെ ആ വിശാല മനസ് 'മെസ്സാണ്'; ചില സാമ്പത്തിക ട്രോളുകള്‍ കാണാം

  രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കഴിഞ്ഞ മാസം  റിസര്‍വ് ബാങ്ക് സൂചന നല്‍കിയതോടെയാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് അതുവരെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ ചില പന്തികേടുകള്‍ ഉണ്ടെന്ന് ജനത്തിന് സംശയമുണ്ടായി തുടങ്ങിയത്. അന്ന് മുതല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് എവിടെയും.  ഇതിനിടെ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം കൂടാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു നടപടി. രാജ്യത്തെ വളര്‍ച്ച നിരക്ക് 6.7 ശതമാനമായി റിസര്‍വ് ബാങ്ക് പുനര്‍നിര്‍ണയിക്കുകയും ചെയ്തു.

  നിലവില്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ഇത് വരും മാസങ്ങളില്‍ ഉയരാനുള്ള സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.  നിര്‍മാണ മേഖലയിലെ വളര്‍ച്ച 5 വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. പല വാഹന, ബിസ്ക്കറ്റ് കമ്പനികളും പൂട്ടലിന്‍റെ വക്കിലാണ്. പലരും ഉത്പാദനം കുറഞ്ഞതോടെ തങ്ങളുടെ പല പ്ലാന്‍റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുകഴിഞ്ഞു. 

  ഇതിനിടെ ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന്  1.76 ലക്ഷം കോടി രൂപ സർക്കാരിന് നൽകാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബിമൽ ജലാൻ സമിതി നിര്‍ദ്ദേശം അംഗീകരിച്ച ആര്‍ബിഐ സെൻട്രൽ ബോര്‍ഡ് തുക കൈമാറാൻ തീരുമാനം എടുക്കുകയായിരുന്നു. വരുന്ന മാര്‍ച്ച് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക അധികമായി റിസര്‍വ് ബാങ്കിൽ നിന്ന് ലഭിക്കും.  

  എന്നാല്‍ ഇതോടൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ കിഴക്കന്‍ ഏഷ്യയുടെ വികസനത്തിനായി ഒരു ബില്ല്യണ്‍ ഡോളര്‍ (7000 കോടി രൂപ) റഷ്യക്ക് വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകളും പുറത്തുവന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തയ്ക്കിടെ മറ്റൊരു രാജ്യത്തിന് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്യുന്നതെങ്ങനെയെന്നുള്ള ജനത്തിന്‍റെ സംശയങ്ങളും ഉയര്‍ന്നു. ഈ സംശയമാണ് ഇന്നത്തെ സാമ്പത്തിക ട്രോളുകളില്‍ ഏറെയും. സ്വന്തം തകര്‍ച്ചയ്ക്കിടയിലും മറ്റൊരാളെ സഹായിക്കാനുള്ള പ്രധാനമന്ത്രിയുടെ വിശാലമനസാണ് ഇതെന്നാണ് പല ട്രോളുകളും പറയുന്നത്. അതോടൊപ്പം മുന്‍ ധനമന്ത്രിയും പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിനെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും ട്രോളന്മാര്‍ കൂടെക്കൂട്ടുന്നു. 

 • Ajinkya Rahane, Hanuma Vihari

  Cricket3, Sep 2019, 10:05 PM IST

  എഴുന്നേറ്റോ..? കോഫി വേണോ..? ഇന്ത്യയുടെ വിജയാഘോഷത്തിനിടെ രഹാനെയെ ട്രോളി അശ്വിന്‍

  ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ട്രോളാണ് അതിന് കാരണം. ട്വിറ്ററിലായിരുന്നു അശ്വിന്റെ ട്രോള്‍. ഇന്ത്യയുടെ പരമ്പര നേട്ടത്തിന് ശേഷം രഹാനെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഒരു പോസ്റ്റ് ഇട്ടിരുന്നു.

 • K L Rahul

  Cricket2, Sep 2019, 1:38 PM IST

  ഇതിനേക്കാള്‍ നന്നായി ഇശാന്ത് ബാറ്റ് ചെയ്യും; രാഹുലിനെ പരിഹസിച്ച് ക്രിക്കറ്റ് പ്രേമികള്‍

  അവസാന വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് രാഹുല്‍ അവസാനമായ ഒരു സെഞ്ചുറി നേടിയത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടു. ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം നേടിയ ശേഷമാണ് പുറത്തായത്. 

 • Ravi Shastri

  Special27, Aug 2019, 11:07 AM IST

  കൊടും ചൂട്, ജ്യൂസ് കുടിക്കണമെന്ന് രവി ശാസ്‌ത്രി; 'ചിയേഴ്‌സ്' പറഞ്ഞ് ട്രോളര്‍മാര്‍

  ജ്യൂസിന് പകരം ബിയറും മദ്യവും ട്രോളുകളിലൂടെ ശാസ്‌ത്രിക്ക് നല്‍കുകയാണ് ആരാധകര്‍. തടി നോക്കണമെന്നും കുടവയര്‍ കാണണമെന്നും വരെ നീണ്ടു കമന്‍റുകള്‍.
   

 • Sarah Taylor

  Cricket25, Aug 2019, 7:08 PM IST

  ഇക്കുറി ബാറ്റേന്തി നഗ്‌നയായി സാറ ടെയ്‌ലര്‍; ട്രോളുമായി സഹതാരം

  ഒരു ആരോഗ്യമാസികയ്‌ക്ക് വേണ്ടി നഗ്‌നായി പോസ് ചെയ്ത സാറയുടെ ഒരു ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. പുതിയ ചിത്രവും വലിയ ചര്‍ച്ചയാവുകയാണ്. 

 • GALLERY12, Aug 2019, 11:43 AM IST

  ഇത് കേരളം; ഒറ്റക്കെട്ടായി നേരിടും

  പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങള്‍ക്കായി പ്രത്യേക മീമുകളും തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളിലേക്ക് കാര്യങ്ങളെ പെട്ടെന്ന് എത്തിക്കാന്‍ ഇത്തരം മീമുകള്‍ക്ക് കഴിയുന്നുവെന്നതിനാലാണ് സര്‍ക്കാര്‍ വകുപ്പുകളും ഇത്തരത്തില്‍ മീമുകള്‍ പുറത്തിറക്കുന്നത്. പ്രളയവുമായി ബന്ധപ്പെടുത്തി സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ മീമുകള്‍ കാണാം. 

 • GALLERY12, Aug 2019, 10:48 AM IST

  കരുതിയിരിക്കുക, ഇഴജന്തുക്കളെ...; പ്രളയ മീമുകള്‍ കാണാം

  മഴ പ്രവചനം ഉണ്ടെങ്കിലും തല്‍ക്കാലത്തേക്ക് മഴ മാറി നില്‍ക്കുകയാണ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇപ്പോഴും നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളിലേക്കാവശ്യമായ ആഹാര സാധനങ്ങള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍ അങ്ങനെ നിരവധി സാധനങ്ങള്‍ ആവശ്യമാണ്. അതോടൊപ്പം തന്നെ വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മാറിത്തുടങ്ങി. വെള്ളം കയറിയിറങ്ങിയ വീടുകളില്‍ ഇഴജന്തുക്കളടക്കം വലതും കാണാം. അതിനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. എല്ലാറ്റിനും കൂട്ടായി ട്രോളന്മാരുമുണ്ട്. കാണാം പ്രളയമീമുകള്‍.