Trp
(Search results - 23)IndiaJan 16, 2021, 7:39 AM IST
ടിആർപി തട്ടിപ്പ്: അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒയും തമ്മിലുള്ള 'ചാറ്റ്' പുറത്ത്
അർണാബും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയന്ന് പറയുന്ന ചാറ്റാണ് പ്രചരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്നാണ് പ്രചാരണം. എന്നാൽ, മുംബൈ പൊലീസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
IndiaJan 15, 2021, 10:56 PM IST
'അർണാബ് ഗോസ്വാമിയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍' ; വിവാദം, പ്രതികരിക്കാതെ മുംബൈ പൊലീസ്
പ്രശാന്ത് ഭൂഷണടക്കം പ്രമുഖർ പങ്കുവച്ച 500 ലേറെ പേജുള്ള വാട്സ് ആപ്പ് ചാറ്റ്. ട്വിറ്ററിനെ ഇളക്കിമറിക്കുകയാണ് അർണാബും പാർഥോ ദാസ് ഗുപ്തയും നടത്തിയതെന്ന് പറയപ്പെടുന്ന ഈ ചാറ്റ് വിവരങ്ങൾ.
spiceJan 14, 2021, 10:17 PM IST
മലയാള ടെലിവിഷനിൽ സൂപ്പർ താരങ്ങളില്ല, ടിആർപിയാണ് രാജാവ്; സാജൻ സൂര്യ പറയുന്നു
പതിറ്റാണ്ടുകളായി മലയാള ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ് നടൻ സാജൻ സൂര്യ. 'സ്ത്രീ'യിലെ ഗോപൻ എന്ന നിത്യഹരിത കഥാപാത്രം മുതൽ' ജീവിത നൗക'യിലെ പുതിയ കഥാപാത്രമായ ജയകൃഷ്ണൻ വരെ, ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ടെലിവിഷൻ രംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന സാജൻ, ഇവിടെ സൂപ്പർ സ്റ്റാറുകളില്ലെന്നും ടിആർപിയാണ് താരമെന്നും പറുയുന്നു. ഇ ടൈംസുമായി സംസാരിക്കുകയായിരുന്നു സാജൻ.
spiceJan 14, 2021, 8:47 PM IST
ടിആർപിയിൽ പാടാത്ത പൈങ്കിളിയെ പിന്തള്ളി 'അമ്മയറിയാതെ', ആധിപത്യം തുടർന്ന് കുടുംബവിളക്ക്
കഴിഞ്ഞ ആഴ്ചയിലെ ടിആർപി പുറത്തുവന്നിരിക്കുകയാണ്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ടെലിവിഷൻ പരമ്പരയായി കുടുംബവിളക്ക് തുടരുന്നു എന്നതാണ് പുതിയ കണക്കുകൾ പറയുന്നത്. മീര വാസുദേവും കെകെ മേനോനും പ്രധാന കഥാപാത്രങ്ങളായ കുടുംബവിളക്ക് മലയാള ടെലിവിഷനിലെ ഏറ്റവും ഇഷ്ടപ്പെടുന്ന പരമ്പരയായി തുടരുമ്പോൾ, കഴിഞ്ഞ ആഴ്ചയിൽ രണ്ടാം സ്ഥാനത്തെത്തിയ സാന്ത്വനം ഈ ആഴ്ചയിലും രണ്ടാം സ്ഥാനം നിലനിർത്തിയെന്നതാണ് മറ്റെരു പ്രത്യേകത.
spiceJan 10, 2021, 8:53 PM IST
'പാടാത്ത പൈങ്കിളി'യെ വെട്ടി സാന്ത്വനം രണ്ടാമത്; ടിആർപിയിൽ ഒന്നാം സ്ഥാനം കൈവിടാതെ കുടുംബവിളക്ക്
സാന്ത്വന'ത്തിന് ആഹ്ളാദിക്കാനുള്ള സന്തോഷവുമായി ഏറ്റവും പുതിയ ടിആർപി റിപ്പോർട്ടുകൾ പുറത്ത്. ചിപ്പി രഞ്ജിത്ത് - രാജീവ് പരമേശ്വർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാന്ത്വനം റേറ്റിംഗ് ചാർട്ടിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. 'പാടാത്തപൈങ്കിളി'യെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സാന്ത്വനത്തിന്റെ നേട്ടം.
IndiaDec 25, 2020, 10:28 AM IST
ടിആര്‍പി തട്ടിപ്പ്: ബാര്‍ക്ക് മുന്‍ സിഇഒയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
മുംബൈ പൊലീസ് ആണ് ബാര്‍ക്ക് മുന്‍ സിഇഒ ആയിരുന്ന പാര്‍ത്തോ ദാസ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15-ാമത്തെ വ്യക്തിയാണ് ഗുപ്ത.
IndiaDec 15, 2020, 7:19 PM IST
ടെലിവിഷൻ റേറ്റിംഗ് തട്ടിപ്പ് കേസ്; വികാസ് കഞ്ചൻധാനിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു
അറസ്റ്റിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. റിപ്പബ്ലിക് ടിവി സിഇഒ പ്രിയാ മുഖർജിയ്ക്ക് മുംബൈയിലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു തിടുക്കപ്പെട്ടുള്ള അറസ്റ്റ്.
IndiaDec 13, 2020, 10:32 AM IST
ടിആര്‍പി തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍
മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ.
IndiaDec 7, 2020, 6:27 PM IST
'നിങ്ങളുടേത് അതിമോഹം, ഹര്‍ജി പിന്‍വലിക്കുകയാണ് നല്ലത്'; റിപ്പബ്ലിക് ടിവിയോട് സുപ്രീം കോടതി
മഹാരാഷ്ട്ര പൊലീസ് കമ്പനിയെയും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെയും വേട്ടയാടുകയാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
IndiaNov 24, 2020, 6:16 PM IST
ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൂംബൈ പൊലീസിലെ ക്രൈം ഇൻറലിജൻസ് യൂണിറ്റാണ് കേസന്വേഷിക്കുന്നത്
IndiaOct 22, 2020, 10:49 AM IST
ടിആർപി റേറ്റിംഗ് തട്ടിപ്പ്; കൂടുതൽ വകുപ്പുകൾ ചുമത്തി മുംബൈ പൊലീസ്, എഫ്ഐആറിൽ രണ്ടു ചാനലുകൾ കൂടി
ടിആർപി റേറ്റിംഗ് തട്ടിപ്പ് കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തി മുംബൈ പൊലീസ്. എഫ്ഐആറിൽ രണ്ട് ചാനലുകളെ കൂടി ഉൾപ്പെടുത്തി. സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ചതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നീക്കം.
IndiaOct 20, 2020, 7:41 PM IST
ടിആർപി കേസിൽ വഴിത്തിരിവ്: അന്വേഷണം ഏറ്റെടുത്ത് സിബിഐ, നടപടി യുപി സർക്കാരിൻ്റെ ശുപാർശയിൽ
ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് യുപി പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം സിബിഐക്ക് വിടുകയായിരുന്നുവെന്നാണ് വിവരം.
IndiaOct 15, 2020, 1:18 PM IST
ടിആർപി തട്ടിപ്പ്: റേറ്റിംഗ് റിപ്പോർട്ടിംഗ് മൂന്ന് മാസത്തേക്ക് നിർത്തി ബാർക്ക്
അടുത്ത മൂന്ന് മാസത്തേക്ക് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കുന്നതായി റേറ്റിംഗ് ഏജൻസിയായ ബാർക്ക് അറിയിച്ചു.
IndiaOct 15, 2020, 12:36 PM IST
അന്വേഷണം വിലക്കണമെന്ന് റിപ്പബ്ലിക് ടിവി; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി
ടിആര്‍പി തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം വിലക്കണമെന്ന് ചാനല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പബ്ലിക് ടിവിയുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
IndiaOct 10, 2020, 9:03 AM IST
ടിആർപി തട്ടിപ്പിൽ ഇടപെട്ട് പാർലമെന്ററി സമിതി, എൻബിഎക്കും പ്രസാർഭാരതിക്കും നോട്ടീസ്
ടിആർപി അട്ടിമറിക്കാൻ ശ്രമിച്ചതിന് റിപ്പബ്ലിക് ടിവിക്കും രണ്ട് മറാഠി ചാനലുകൾക്കുമെതിരെ കേസെടുത്തതായി മുംബൈ പൊലീസ് കമ്മീഷണറാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.