Turkey Military Coup  

(Search results - 6)
  • Recep Tayyip Erdoagan seconds the sugeestion of resuming capital punishment in turkeyRecep Tayyip Erdoagan seconds the sugeestion of resuming capital punishment in turkey

    Aug 8, 2016, 2:15 AM IST

    തുര്‍ക്കിയില്‍ വധശിക്ഷ തിരികെ കൊണ്ടുവരുന്നതിനെ അനുകൂലിച്ച് എര്‍ദോഗന്‍

    തുര്‍ക്കിയില്‍ വധശിക്ഷ തിരികെ കൊണ്ടുവരുന്നതിനെ എതിര്‍ക്കില്ലെന്ന് പ്രസിഡന്റ് ത്വയ്ബ് എര്‍ദോഗന്‍. അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടന്ന കൂറ്റന്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു എര്‍ദോഗന്‍. പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പമാണ് എര്‍ദോഗന്‍ റാലിയ്‌ക്കെത്തിയത്.

  • turkey government prevents teachers to travel outsideturkey government prevents teachers to travel outside

    Jul 20, 2016, 4:37 PM IST

    തുര്‍ക്കിയിലെ അട്ടിമറി ശ്രമം; അധ്യാപകര്‍ രാജ്യം വിടുന്നതിന് വിലക്ക്

    തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല അധ്യാപകര്‍ രാജ്യം വിടുന്നതിനും വിലക്ക്. അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമടക്കം 35,000 പേരെ പുറത്താക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അട്ടിമറിയെ പിന്തുണച്ചെന്ന് സംശയമുള്ളവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയാണ് ഭരണകൂടം. ഭരണകക്ഷി നേതാക്കളുടെ ഇ-മെയിലുകള്‍ പുറത്തുവിട്ടതോടെ വിക്കിലീക്‌സ് വെബ്സൈറ്റിന് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തി.

  • Analysis on Turkey militry coupAnalysis on Turkey militry coup

    Jul 19, 2016, 6:07 AM IST

    തുര്‍ക്കിയില്‍ നടക്കുന്നത്

    തുര്‍ക്കി ഒരു പട്ടാള അട്ടിമറി ശ്രമത്തെ അതിധീരമായി ചെറുത്തു തോല്‍പ്പിച്ചിരിക്കുന്നു. ജനാധിപത്യം ജനങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന ആവേശകരമായ കാഴ്ച. തുര്‍ക്കിയെ ഓര്‍ത്ത് ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനതയ്ക്കും അഭിമാനിക്കാം.  എന്നാല്‍  ജനം പട്ടാളത്തിന്റെ അട്ടിമറി ശ്രമത്തെ തോല്‍പ്പിച്ചുവെന്ന ഉപരിപ്ലവമായ കാഴ്ചയില്‍ ഒതുക്കേണ്ട ഒന്നല്ല തുര്‍ക്കിയിലെ സംഭവവികാസങ്ങള്‍. ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്തോറും അതിന് പിന്നിലെ കാരണങ്ങളും  ജനങ്ങളുടെ വിജയവും കൂടുതല്‍ സങ്കീര്‍ണമാകും. തുര്‍ക്കിയിലെ ആ സങ്കീര്‍ണത നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളവും പരിഗണിക്കപ്പെടേണ്ടിവരുമെന്നതാണ് വസ്തുത-സി.ആര്‍ ഹരിലാല്‍ എഴുതുന്നു

  • photos from Turkey streetsphotos from Turkey streets

    Jul 16, 2016, 6:45 AM IST

    സൈന്യത്തിനെതിരെ ജനങ്ങള്‍;  തുര്‍ക്കി തെരുവുകളില്‍ ക്യാമറ കണ്ടത്

    തുര്‍ക്കിയില്‍ അധികാരം പിടിച്ചടക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് ജനകീയ ഇടപെടല്‍. ടാങ്കുകളില്‍ നീങ്ങിയ സൈനികരെ തടയാന്‍ പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിെന തുടര്‍ന്ന്, ഉര്‍ദുഗാന്‍ അനുയായികളായ ആയിരങ്ങള്‍ തെരുവുകളില്‍ ഇറങ്ങി. ടാങ്കുകള്‍ക്കു മുന്നില്‍ നിരന്നു നിന്ന് അവര്‍ പട്ടാളത്തെ തടയാന്‍ ശ്രമിച്ചു. ചിലയിടങ്ങളില്‍ സൈന്യം ടാങ്കുകള്‍ ഉരുട്ടി തടയാന്‍ ശ്രമിച്ചവരുടെ വാഹനങ്ങള്‍ തള്ളിമാറ്റി. മറ്റ് ചിലയിടങ്ങളില്‍ സൈനിക ടാങ്കുകളിലേക്ക് പാഞ്ഞു കയറി പ്രതിഷേധക്കാര്‍ സൈനികരെ വലിച്ചു പുറത്തിട്ടു.

  • dramatic footages of Turkey military coupdramatic footages of Turkey military coup

    Jul 16, 2016, 6:24 AM IST

    തുര്‍ക്കി തെരുവുകളില്‍നിന്നുള്ള നാടകീയ രംഗങ്ങള്‍

    ചിലയിടങ്ങളില്‍ സൈന്യം ടാങ്കുകള്‍ ഉരുട്ടി തടയാന്‍ ശ്രമിച്ചവരുടെ വാഹനങ്ങള്‍ തള്ളിമാറ്റി. മറ്റ് ചിലയിടങ്ങളില്‍ സൈനിക ടാങ്കുകളിലേക്ക് പാഞ്ഞു കയറി പ്രതിഷേധക്കാര്‍ സൈനികരെ വലിച്ചു പുറത്തിട്ടു.