Uae  

(Search results - 1571)
 • unda

  News19, Jun 2019, 5:25 PM IST

  ഗള്‍ഫിലും ചാര്‍ജ്ജ് ഏറ്റെടുത്ത് 'മണിസാറും' സംഘവും; 'ഗാനഗന്ധര്‍വ്വന്റെ' സെറ്റില്‍ വിജയമാഘോഷിച്ച് മമ്മൂട്ടി

  യുഎഇയില്‍ 55 തീയേറ്ററുകളിലും ജിസിസിയില്‍ 37 തീയേറ്ററുകളിലും പ്രദര്‍ശനമുണ്ട്. ജിസിസി മേഖലയില്‍ ഒമാനിലാണ് വലിയ റിലീസ്. 15 തീയേറ്ററുകളിലായാണ് ഒമാനിലെ പ്രദര്‍ശനം. കൂടാതെ സൗദിയില്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മമ്മൂട്ടി ചിത്രവും ആയിരിക്കുകയാണ് 'ഉണ്ട'.

 • UAE Hot Weather

  pravasam19, Jun 2019, 4:38 PM IST

  യുഎഇയില്‍ ഉഷ്ണകാലം തുടങ്ങുന്നത് വെള്ളിയാഴ്ച മുതല്‍; ചൂട് ഇനിയും കൂടും

  യുഎഇയില്‍ ഉഷ്ണകാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ജൂണ്‍ 21 മുതലെന്ന് അധികൃതര്‍. രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. 

 • UAE Drug

  pravasam19, Jun 2019, 3:30 PM IST

  യുഎഇയില്‍ വന്‍മയക്കുമരുന്ന് വേട്ട; 12 പ്രവാസികള്‍ പിടിയില്‍

  അബുദാബി പൊലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച പൊലീസ് തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ക്രിസ്റ്റല്‍ ഡ്രഗ്സ്, മയക്കുമരുന്ന് ഗുളികള്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

 • Beach warning

  pravasam19, Jun 2019, 11:14 AM IST

  ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

  അറേബ്യന്‍ ഗള്‍ഫ് തീരങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ തിരമാലകളുമുണ്ടാകുമെന്നും കടലില്‍ പോകുന്നവരും ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 • pravasam19, Jun 2019, 9:17 AM IST

  ബി.ആര്‍ ഷെട്ടിക്ക് യുഎഇ 10 വര്‍ഷത്തെ വിസ അനുവദിച്ചു

  പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ ബി.ആര്‍ ഷെട്ടിക്ക് യുഎഇ 10 വര്‍ഷം കാലാവധിയുള്ള നിക്ഷേപക വിസ അനുവദിച്ചു. നിക്ഷേപകര്‍ക്കും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദഗ്ദര്‍ക്കും അടുത്തിടെയാണ് യുഎഇ ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്. മലയാളി വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഇതിനോടകം യുഎഇയുടെ ഗോള്‍ഡ് കാര്‍ഡ് വിസയും കൈപ്പറ്റിയിരുന്നു.

 • unda

  pravasam18, Jun 2019, 10:10 PM IST

  ഗള്‍ഫ് രാജ്യങ്ങളില്‍ 'ഉണ്ട' നാളെ റിലീസ് ചെയ്യും; സൗദിയിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം

  മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഉണ്ട' ബുധനാഴ്ച യുഎഇയില്‍ റിലീസ് ചെയ്യും. കേരളത്തില്‍ മികച്ച പ്രതികരണമുണ്ടാക്കി മുന്നേറുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രവാസി മലയാളികള്‍. ദുബായില്‍ തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അടുത്ത ദിവസം മുതല്‍ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം തുടങ്ങും.

 • UAE Dirham

  pravasam18, Jun 2019, 9:38 PM IST

  പ്രവാസികള്‍ ശ്രദ്ധിക്കുക... ഈ നിയമലംഘനത്തിന് ഇനി മൂന്ന് ഇരട്ടി പിഴ നല്‍കേണ്ടിവരും

  യുഎഇയിലെ റോഡുകളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്ത ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്ന പിഴ മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ആംബുലന്‍സുകള്‍, പൊലീസ് വാഹനങ്ങള്‍, ഔദ്യോഗിക പരേഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കാത്തവരില്‍ നിന്ന് 3000 ദിര്‍ഹം വീതം ഇനി പിഴ ഈടാക്കും.

 • dead body

  pravasam18, Jun 2019, 8:07 PM IST

  യുഎഇയില്‍ ഉറങ്ങിക്കിടന്ന മലയാളി അടിയേറ്റ് മരിച്ചു

  ഫുജൈറയില്‍ മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി മനോജാണ് ഒരേ മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തിന്റെ അടിയേറ്റ് മരിച്ചത്. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 • Cheque

  pravasam18, Jun 2019, 6:53 PM IST

  ഒപ്പിന്റെ പേരില്‍ തര്‍ക്കം; ബാങ്കില്‍ നിന്ന് 114 കോടി നഷ്ടപരിഹാരം തേടി വ്യവസായി കോടതിയില്‍

  താന്‍ മറ്റൊരാള്‍ക്ക് നല്‍കിയ ചെക്കിന്മേല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിന് ബാങ്കില്‍ നിന്ന് നഷ്ടപരിഹാരം തേടി യുഎഇയിലെ വ്യാപാരി. തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും പകരമായി യുഎഇയിലെ ബാങ്ക് ആറ് കോടി ദിര്‍ഹം (114 കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് ആവശ്യം. ഒരു കോടി ദിര്‍ഹത്തിന്റെ ചെക്കാണ് ഇയാള്‍ നല്‍കിയിരുന്നത്.

 • girl using mobile phone

  pravasam18, Jun 2019, 4:59 PM IST

  സ്പോണ്‍സറുടെയും മക്കളുടെയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് കൈമാറി; യുഎഇയില്‍ വീട്ടുജോലിക്കാരി കുടുങ്ങി

  യുഎഇയില്‍ സ്പോണ്‍സറായ വനിതയുടെയും അവരുടെ പെണ്‍മക്കളുടെയും മകളുടെയും ചിത്രങ്ങള്‍ പകര്‍ത്തി സ്വന്തം കാമുകന് കൈമാറിയ വീട്ടുജോലിക്കാരിക്കെതിരെ വിചാരണ തുടങ്ങി. ഏഷ്യക്കാരിയായ പ്രതി വീട്ടിലുള്ളവരുടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പോലും രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന് പുറമെ ഇവരെ സന്ദര്‍ശിക്കാന്‍ കാമുകന്‍ സ്ഥിരമായി വീട്ടിലെത്തുകയും ചെയ്യുമായിരുന്നു.

 • Saudi Court

  pravasam18, Jun 2019, 4:06 PM IST

  12 വയസുകാരനെ നിരവധി തവണ ബലാത്സംഗം ചെയ്ത ഇമാമിന് യുഎഇയില്‍ ശിക്ഷ വിധിച്ചു

  12 വയസുകാരനെ ഒന്‍പത് തവണ ബലാത്സംഗം ചെയ്ത ഇമാമിന് അജ്മാന്‍ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 31കാരനായ പ്രവാസിയായ പ്രതിയെ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അറബ് ബാലനെയാണ് പ്രതി നിരവധി തവണ ബലാത്സംഗം ചെയ്തത്.

 • Dubai Royal Passed Away

  pravasam18, Jun 2019, 3:01 PM IST

  ദുബായ് രാജകുടുംബാംഗം അന്തരിച്ചു

  ദുബായ് രാജകുടുംബാംഗം ശൈഖ് മന്‍സൂര്‍ ബിര്‍ അഹ്‍മദ് ബിന്‍ അലി അല്‍ ഥാനി അന്തരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ദുബായ് റോയല്‍ കോര്‍ട്ടിന്റ അറിയിപ്പ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

 • Dubai Boy Death

  pravasam17, Jun 2019, 12:36 PM IST

  ദുബായില്‍ ബസിനുള്ളില്‍ മലയാളി ബാലന്റെ മരണം; അന്വേഷണം തുടരുന്നു

  സ്കൂള്‍ ബസിനുള്ളില്‍ മലയാളി ബാലന്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ദുബായ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. കുട്ടി പുറത്തിറങ്ങിയെന്ന് ഉറപ്പാക്കാതെ ബസ് പൂട്ടി ഡ്രൈവര്‍ പുറത്തുപോയതിന് ശേഷം മണിക്കൂറുകളോളം കുട്ടി ബസിനുള്ളില്‍ കഴിഞ്ഞുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തലശേരി സ്വദേശികളായ ഫൈസല്‍-സല്‍ ദമ്പതികളുടെ മകന്‍ ഫര്‍ഹാനാണ് (6) ശനിയാഴ്ച മരിച്ചത്.

 • UAE Hot

  pravasam17, Jun 2019, 11:09 AM IST

  യുഎഇയില്‍ കനത്ത ചൂട്; താപനില 48 ഡിഗ്രിയിലെത്തുമെന്ന് അറിയിപ്പ്

  യുഎഇയില്‍ ഇന്ന് താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വിവിധയിടങ്ങളില്‍ കനത്തമൂടല്‍ മഞ്ഞും അനുഭവപ്പെട്ടു.

 • Anandu Janardhanan

  pravasam17, Jun 2019, 9:57 AM IST

  മലയാളി യുവാവ് യുഎഇയില്‍ മുങ്ങിമരിച്ചു

  മലയാളി യുവാവ് യുഎഇയില്‍ മുങ്ങിമരിച്ചു. 25കാരനായ അനന്ദു ജനാര്‍ദനനാണ് മരിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം ഉമ്മുല്‍ഖുവൈന്‍ ബീച്ചില്‍ നിന്തുന്നതിനിടെയായിരുന്നു അപകടം.