Uae Accident  

(Search results - 45)
  • dead body

    pravasam19, May 2020, 10:53 PM

    കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് പ്രവാസി തൊഴിലാളി മരിച്ചു

    കെട്ടിട നിര്‍മാണ സ്ഥലത്ത് കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുള്ള  അല്‍ സല്‍മ ഏരിയയിലായിരുന്നു സംഭവം.  വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

  • <p>accident&nbsp;</p>

    pravasam6, May 2020, 4:20 PM

    കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് യുഎഇയില്‍ അമ്മയും മകനും മരിച്ചു

    യുഎഇയില്‍ കാറിന് മുകളില്‍ ട്രക്ക് വീണ് അമ്മയും മകനും മരിച്ചു.

  • <p>Dubai Accident</p>

    pravasam3, May 2020, 11:06 PM

    യുഎഇയില്‍ 13 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മുന്നറിയിപ്പുമായി പൊലീസ്

    എമിറേറ്റ്സ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം 13 വാഹനങ്ങളാണ് നിരനിരയായി റോഡില്‍ കൂട്ടിയിടിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു.

  • Sharjah Accident Death

    pravasam14, Apr 2020, 3:56 PM

    യുഎഇയില്‍ വാഹനാപകടം; ഇരട്ട സഹോദരങ്ങള്‍ മരിച്ചു

    ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍ മരിച്ചു. സ്വൈഹാന്‍ - അല്‍ ഐന്‍ റോഡില്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍, ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചതെന്നും ഗുരുതരമായി പരിക്കേറ്റ ഇരുവരും അപകടത്തിന്റെ ആഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
  • UAE accident death

    pravasam29, Feb 2020, 11:40 PM

    യുഎഇയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

    യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. തമിഴ്‍നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന്‍ (30), സുഭാഷ് കുമാര്‍ (29), സെന്തില്‍ കാളിയപെരുമാള്‍ (36) എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍ ഐനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

  • accident

    pravasam18, Feb 2020, 6:46 PM

    യുഎഇയിലെ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

    തിങ്കളാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ പ്രവാസി മരിച്ചു. സംഭവത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സ്വദേശികള്‍ സഹോദരങ്ങളാണെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു.

  • UAE minibus accident

    pravasam10, Feb 2020, 11:22 PM

    യുഎഇയില്‍ വാഹനാപകടം; മിനി ബസിനുമുകളില്‍ കണ്ടെയിനര്‍ വീണ് ഒരാള്‍ മരിച്ചു

    മിനി ബസിന് മുകളില്‍ കണ്ടെയ്‍നര്‍ വീണ് ഡ്രൈവര്‍ മരിച്ചു. ഏഷ്യക്കാരനായ പ്രവാസിയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം.

  • undefined

    pravasam23, Jan 2020, 11:21 AM

    യുഎഇയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

    യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ മിനി ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് മുഹമമ്ദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122ന് സമീപത്തായിരുന്നു സംഭവം.

  • UAE Rain traffic Dubai Police

    pravasam15, Jan 2020, 12:22 PM

    കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ പലയിടങ്ങളിലും വാഹനാപകടങ്ങള്‍, ഗതാഗതക്കുരുക്ക്

    ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പെയ്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. പ്രധാന ഹൈവേകളിലടക്കം ബുധനാഴ്ച രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

  • undefined

    pravasam2, Jan 2020, 6:34 PM

    യുഎഇയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

    യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 18ഉം 19ഉം വയസ് പ്രായമുള്ള രണ്ട് യുവാക്കള്‍ മരിച്ചു. റാസല്‍ഖൈമയിലെ അസാന്‍ സ്വദേശികളായ സുല്‍ത്താന്‍ ഹംദാന്‍, നവാഫ് സലീം എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • UAE Emirates Road Helicopter

    pravasam24, Dec 2019, 3:30 PM

    വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി - വീഡിയോ

    യുഎഇയിലെ എമിറേറ്റ്സ് റോഡില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍ വിങ് ഹെലികോപ്റ്റര്‍ എമിറേറ്റ്സ് റോഡിലിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിന്റെ വിശദാംശങ്ങളോ പരിക്കേറ്റ പ്രവാസിയുടെ വിവരങ്ങളോ ലഭ്യമായിട്ടില്ല.

  • undefined

    pravasam15, Dec 2019, 6:48 PM

    പിന്നിലേക്കെടുത്ത കാറിടിച്ച് യുഎഇയില്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം

    പിന്നിലേക്കെടുത്ത കാറിടിപ്പ് ഒന്നര വയസുകാരന് ദാരുണാന്ത്യം. യുഎഇയിലെ ഫുജൈറയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് ഫുജൈറ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങളെ സ്ഥലത്തേക്കയച്ചു. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • RAK accident

    pravasam6, Dec 2019, 10:34 AM

    യുഎഇയില്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിയമര്‍ന്നു

    നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി കത്തിയമര്‍ന്നു. റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്‍ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. 

  • UAE Accident Abu Dhabi

    pravasam2, Dec 2019, 4:35 PM

    യുഎഇയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

    ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ കാറുകളിലൊന്ന് ബനി യാസ് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

  • RAK Accident

    pravasam28, Nov 2019, 5:18 PM

    യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി; ഇന്ത്യക്കാരന് ദാരുണാന്ത്യം -വീഡിയോ

    യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന 25കാരനായ ഇന്ത്യക്കാരനാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.