Uae Cabinet

(Search results - 23)
• undefined

pravasamMar 21, 2021, 9:57 PM IST

യുഎഇയില്‍ ഇനി മുതല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കും

യുഎഇയില്‍ മള്‍പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ ഞായറാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭിക്കുമെന്ന് ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്‍തു.

UAE visa

pravasamMar 21, 2021, 4:36 PM IST

ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

• undefined

pravasamJan 24, 2021, 6:58 PM IST

യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം; വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം

യുഎഇയിലെ താമസ നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇയില്‍ പഠനം നടത്തുന്ന വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം.

• undefined

pravasamDec 19, 2020, 5:53 PM IST

യുഎഇയില്‍ അടുത്ത രണ്ട് വര്‍ഷങ്ങളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ബാധകമായ അവധി ദിനങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. പട്ടിക പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ...

Sheikh Mohammed

pravasamNov 1, 2020, 6:15 PM IST

അടുത്ത വര്‍ഷത്തേക്ക് 1.17 ലക്ഷം കോടിയുടെ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ

അടുത്ത വര്‍ഷത്തേക്ക് 58 ബില്യന്‍ ദിര്‍ഹത്തിന്റെ (1.17 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ) ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.

• Sheikh Mohammed

pravasamOct 19, 2020, 10:42 PM IST

ഇസ്രയേലുമായുള്ള കരാറിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ

ഇസ്രയേലുമായി ഒപ്പുവെച്ച സമാധാന കരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള തീരുമാനത്തിനും ഇതോടെ യുഎഇയുടെ ഔദ്യോഗിക അംഗീകാരമായി. കഴിഞ്ഞ മാസമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്.

Fire detector Fire sensor Fire Alarm

pravasamSep 13, 2020, 4:58 PM IST

യുഎഇയിലെ എല്ലാ വീടുകളിലും ഫയര്‍ ഡിറ്റക്ടറുകള്‍ നിര്‍ബന്ധമാക്കി

യുഎഇയിലെ എല്ലാ വീടുകളിലും ഫയര്‍ ഡിറ്റക്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അവ സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ശൃംഖലയുമായി ബന്ധിപ്പിക്കുകയും വേണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നല്‍കിയത്.

Sheikh Mohammed bin Rashid Al Maktoum

pravasamSep 8, 2020, 10:34 PM IST

ദേശീയ വാക്‌സിനേഷന്‍ നയത്തിന് യുഎഇയില്‍ അംഗീകാരം

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

UAE visa

pravasamJul 10, 2020, 11:48 PM IST

വിസാ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ മന്ത്രിസഭ; പ്രവാസികള്‍ക്ക് രേഖകള്‍ പുതുക്കാന്‍ സമയം അനുവദിക്കും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി യുഎഇ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പുതിയ വിസാ നിയമങ്ങള്‍ കൊണ്ടുവന്ന് യുഎഇ മന്ത്രിസഭ. വിസ, എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരമായി. ജൂലൈ 11 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫീസ് ജൂലൈ 12 മുതല്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചുതുടങ്ങും.

• Sheikh Mohammed

pravasamMay 31, 2020, 6:23 PM IST

എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാകണം; ആരോഗ്യത്തിന് പ്രഥമ പരിഗണയെന്ന് ശൈഖ് മുഹമ്മദ്

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ഓഫീസുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കമ്പനികളും സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പുതിയൊരു ഘട്ടം തുടങ്ങുകയാണെന്നും അദ്ദേഹം ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

• Sheikh Mohammed

pravasamMay 3, 2020, 11:30 PM IST

കൊവിഡിന് ശേഷം എന്ത്? പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് യുഎഇ ക്യാബിനറ്റ്

യുഎഇയില്‍ കൊവിഡിന് ശേഷമുളള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക വെര്‍ച്വല്‍ ക്യാബിനറ്റ് യോഗം ഞായറാഴ്ച ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്ന യോഗത്തില്‍ രാജ്യത്തിന്റെ ഭക്ഷ്യ, മെഡിക്കല്‍, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളും ഇതിനായുള്ള സാമ്പത്തിക, മനുഷ്യ വിഭവങ്ങളുടെ ഉപയോഗവുമാണ് പ്രധാന ചര്‍ച്ചയായത്.

• undefined

pravasamOct 31, 2019, 8:39 PM IST

യുഎഇയിലെ അവധി ദിനങ്ങള്‍; പുതിയ പട്ടികയ്ക്ക് ക്യാബിനറ്റ് അംഗീകാരം

യുഎഇയില്‍ 2019-20 വര്‍ഷങ്ങളിലേക്കുള്ള അവധി ദിനങ്ങളുടെ പുതിയ പട്ടികയ്ക്ക് അംഗീകാരം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

• UAE Cabinet

pravasamSep 30, 2019, 10:03 AM IST

യുഎഇയില്‍ സ്വദേശിവത്കരണം; സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രം

യുഎഇയിൽ സ്വദേശിവത്കരണം ഊർജിതമാക്കാൻ മന്ത്രിസഭാ തീരുമാനം.  മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്താനും കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

• UAE Leaders 07

pravasamJun 10, 2019, 11:14 PM IST

ജനങ്ങളുടെ ജീവിതനിലവാരമുയർത്താന്‍ 12 വര്‍ഷ പദ്ധതിയുമായി യുഎഇ

ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന 12 വർഷത്തെ പദ്ധതിക്ക് യു.എ.ഇ. മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ തൊഴിൽസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി യുഎഇയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ

• Eid

pravasamMay 26, 2019, 7:49 PM IST

യുഎഇയില്‍ പെരുന്നാളിന് 9 ദിവസം അവധി

ചെറിയപെരുന്നാളിന് യുഎഇയിലെ പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വാരന്ത്യത്തിലെ രണ്ട് അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയ്ക്ക് ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും.