Uae Central Bank  

(Search results - 9)
  • UAE Central Bank

    pravasam19, Mar 2020, 6:57 PM

    കൊവിഡ് - 19 ജാഗ്രത; സുപ്രധാന നിര്‍ദേശവുമായി യുഎഇ കേന്ദ്ര ബാങ്ക്

    കൊവിഡ് 19നെതിരായ ജാഗ്രതാ നടപടികളുടെ ഭാഗമായി ജനങ്ങള്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് യുഎഇ കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. നോട്ടുകള്‍ക്ക് പകരം കോണ്‍ടാക്ട് ലെസ് പേയ്മെന്റോ മൊബൈല്‍ പേയ്മെന്റോ ഉപയോഗിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. അതേസമയം അവസരം മുതലെടുത്ത് തട്ടിപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.

  • WhatsApp Logo

    pravasam30, Jun 2019, 6:27 PM

    വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ കേന്ദ്ര ബാങ്ക്

    വാട്സ്ആപ് വഴി വ്യാജ സന്ദേശങ്ങള്‍ അയച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അതിനോട് പ്രതികരിക്കരുതെന്നും ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

  • undefined

    pravasam2, Jun 2019, 2:56 PM

    യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യക്കാര്‍

    കഴിഞ്ഞ വര്‍ഷവും യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാരെന്ന് കണക്കുകള്‍. യുഎഇ കേന്ദ്രബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കപ്പെട്ട പണത്തിന്റെ 38.1 ശതമാവും ഇന്ത്യയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്. പ്രതികൂല തൊഴില്‍ സാഹചര്യങ്ങളിലും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടുകയാണെന്നാണ് കണക്കുകള്‍.

  • CREDIT CARDS

    pravasam21, Mar 2019, 10:27 AM

    യുഎഇയില്‍ എമിറേറ്റ്സ് ഐഡി നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

    യുഎഇയിലെ വിവിധ ബാങ്കുകള്‍ നിരവധി ഉപഭോക്താക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. നേരത്തെ യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചതനുസരിച്ച് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കാത്തവരുടെ കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

  • UAE Central Bank

    pravasam8, Mar 2019, 1:32 PM

    പ്രവാസികള്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ കേന്ദ്ര ബാങ്ക്

    വ്യാജ ടെലിഫോണ്‍ കോളുകള്‍ വഴിയും എസ്എംഎസുകള്‍ വഴിയും പണം തട്ടാന്‍ ശ്രമിക്കുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്. യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നെന്ന പേരില്‍ തട്ടിപ്പുകാര്‍ ജനങ്ങളെ സമീപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

  • undefined

    pravasam11, Dec 2018, 2:46 PM

    യുഎഇയില്‍ ചെക്കുകള്‍ നല്‍കുന്നതിന് പുതിയ നിയമം

    അബുദാബി: ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ചെക്കുകള്‍ നല്‍കുന്ന കാര്യത്തില്‍ യുഎഇ കേന്ദ്ര ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെക്കുകള്‍ നല്‍കുന്നതിന് മുന്‍പ് അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വഴി ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുമാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.

  • gold bond

    pravasam24, Oct 2018, 10:12 AM

    യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമം; രണ്ട് പേര്‍ ജയിലില്‍

    അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് അഞ്ച് പെട്ടി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അപ്പീലുമായി കോടതിയെ സമീപിച്ചു. ഇറാന്‍ പൗരന്മാരായ മൂന്ന് പേരാണ് വ്യാജ രേഖകള്‍ നല്‍കി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത്. ഇവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

  • undefined

    pravasam30, Aug 2018, 10:46 AM

    കാര്‍ഡ് ദുരുപയോഗം; യുഎഇ കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്

    ദുബായ്: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് ഉപഭോക്താക്കളുടെ ബാധ്യതയാണെന്ന് യുഎഇ കേന്ദ്രബാങ്ക് അറിയിച്ചു. അനധികൃത ഉപയോഗത്തില്‍ നിന്ന് കാര്‍ഡ്, അക്കൗണ്ട് വിവരങ്ങള്‍ ഉപഭോക്താക്കള്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

  • UAE Central Bank

    pravasam15, Aug 2018, 11:55 AM

    യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

    ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ ബാങ്കകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയായിരിക്കും അവധി. വെള്ളിയാഴ്ചയിലെ സാധാരണയുള്ള അവധിക്ക് ശേഷം ഓഗസ്റ്റ് 25 മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.