Uae Flight Ban  

(Search results - 9)
  • India UAE flights suspended until at least Aug 2 says Etihad

    pravasamJul 26, 2021, 5:53 PM IST

    ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ വിമാനമില്ലെന്ന് ഇത്തിഹാദ്

    ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍‌വേയ്‍സ് അറിയിച്ചു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചതായും വിമാനക്കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി.

  • Expo 2020 participants will be allowed to fly into UAE from banned countries

    pravasamJul 23, 2021, 11:02 AM IST

    ഇന്ത്യ ഉള്‍പ്പെടെ യുഎഇയില്‍ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുമതി

    ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി. ഇന്ത്യയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്തോനേഷ്യയും ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇങ്ങനെ അനുമതി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അനുമതി ലഭിക്കുക.

  • Emirates general civil aviation authority extends flight ban from countries including india

    pravasamJul 20, 2021, 8:41 PM IST

    പ്രവാസികളുടെ പ്രതീക്ഷ മങ്ങുന്നു; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ

    ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് തുടരും. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

  • Etihad airways tweets that India Abu Dhabi flight suspension extended till July 21

    pravasamJun 29, 2021, 4:19 PM IST

    ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള സര്‍വീസുകളില്ലെന്ന് ഇത്തിഹാദ്

    ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകളില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‍സ് അറിയിച്ചു. നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വിമാന വിലക്ക് നീട്ടുന്നതെന്നും കമ്പനിയുടെ വിശദീകരണത്തില്‍ പറയുന്നു.  സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ട്വിറ്ററിലൂടെ ഉപഭോക്താക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം ഇത്തിഹാദ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

  • Emirates to resume flights from India to Dubai from June 23

    pravasamJun 19, 2021, 11:43 PM IST

    23 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ്

    ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. നേരത്തെ ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നെങ്കിലും പുതിയ അനുമതിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 23ന് തന്നെ സര്‍വീസ് തുടങ്ങാനാണ് എമിറേറ്റ്സ് പദ്ധതിയിടുന്നത്.

  • UAE tightens Covid rules for passenger and charter flights from restricted countries including india

    pravasamJun 15, 2021, 2:09 PM IST

    ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്കും ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കി യുഎഇ

    ഇന്ത്യ ഉള്‍പ്പെടെ യുഎഇ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും കര്‍ശന സുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പുതിയ സര്‍ക്കുലര്‍ പ്രകാരം യുഎഇയിലെത്തുന്ന എല്ലാവരും എല്ലാവരും പ്രത്യേക ട്രാക്കിങ് ഉപകരണം (റിസ്റ്റ് ബാന്‍ഡ്) പത്ത് ദിവസമെങ്കിലും ധരിക്കണം. ഇപ്പോഴത്തെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും യുഎഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും സാഹചര്യം നിരീക്ഷിച്ച് ആവശ്യമെങ്കിലും കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

  • India UAE flights suspension extended until June 30

    pravasamMay 30, 2021, 5:46 PM IST

    ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

    ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഞായറാഴ്‍ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.

  • UAE suspends entry for travellers from Pakistan Bangladesh Nepal Sri Lanka

    pravasamMay 10, 2021, 3:55 PM IST

    പാകിസ്ഥാന്‍ ഉള്‍പ്പെടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ

    കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 12 ബുധനാഴ്‍ച രാത്രി 11.59 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

  • Indian expatriates struggles to return to UAE before flight suspension begins

    pravasamApr 23, 2021, 10:31 PM IST

    കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക്; വിലക്കിന് മുമ്പ് യുഎഇയിലെത്താന്‍ പ്രവാസികളുടെ നെട്ടോട്ടം

    ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ദിവസത്തെ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തിരിച്ചെത്താന്‍ നെട്ടോട്ടമോടി നാട്ടിലുള്ള പ്രവാസികള്‍. വിമാന വിലക്ക് സംബന്ധിച്ച അറിയിപ്പ് വന്നതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. ഒപ്പം കൊവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസമെടുക്കുന്നത് കൊണ്ടുള്ള ആശങ്ക വേറെയും.