Asianet News MalayalamAsianet News Malayalam
21 results for "

Uae Raffle

"
two year old indian boy gets cash prize of USD 1 million in Dubai duty free raffletwo year old indian boy gets cash prize of USD 1 million in Dubai duty free raffle

രണ്ട് വയസുള്ള മകന്റെ പേരില്‍ പ്രവാസി കുടുംബത്തിന് കൈവന്നത് 7.4 കോടിയുടെ സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന രണ്ട് വയസുകാരനായ ക്ഷാന്‍ യോഗേഷ് ഗോലയ്‍ക്കാണ് ഇന്ന് നടന്ന മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

pravasam Oct 20, 2021, 6:48 PM IST

Ten lucky winners share AED 1000000 in 43rd Mahzooz drawTen lucky winners share AED 1000000 in 43rd Mahzooz draw

അഞ്ച് സംഖ്യകള്‍ യോജിച്ചുവന്ന 10 ഭാഗ്യവാന്മാര്‍ക്ക് 1,000,000 ദിര്‍ഹം

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്‍ച രാത്രി നടന്ന 43-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 10 ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 100,000 ദിര്‍ഹം വീതമാണ് നേടിയത്. ഇതിനുപുറമെ, 307 വിജയികള്‍ 1,000 ദിര്‍ഹം വീതവും 4,569 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,466,915 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.  3, 6, 9, 11, 23, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

pravasam Sep 19, 2021, 6:57 PM IST

Seven lucky winners share AED 1000000 in 41 st Mahzooz drawSeven lucky winners share AED 1000000 in 41 st Mahzooz draw

അഞ്ച് സംഖ്യകള്‍ യോജിച്ചുവന്ന ഏഴ് ഭാഗ്യവാന്മാര്‍ സ്വന്തമാക്കിയത് 1,000,000 ദിര്‍ഹം

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് ശനിയാഴ്ച രാത്രി നടന്ന 41-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഏഴ് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 142,857 ദിര്‍ഹമാണ് നേടിയത്. ഇതിനുപുറമെ, 244 വിജയികള്‍ 1,000 ദിര്‍ഹം വീതവും 3,165 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,354,775 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 1, 7, 17, 25, 35, 43 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

pravasam Sep 5, 2021, 7:02 PM IST

keralite expatriate wins latest Dubai Duty Free Millennium drawkeralite expatriate wins latest Dubai Duty Free Millennium draw

യുഎഇയില്‍ ഏഴ് കോടി ലഭിച്ചത് 26കാരനായ കണ്ണൂര്‍ സ്വദേശിക്ക്; സമ്മാനത്തുക 10 പേരുമായി പങ്കുവെക്കും

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) 26 വയസുകാരനായ ശരത് കുന്നുമ്മല്‍ സ്വന്തമാക്കിയത്. ഒന്‍പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്.

pravasam Feb 17, 2021, 10:49 PM IST

expat who resigned job in Dubai wins Dh 50000 worth of goldexpat who resigned job in Dubai wins Dh 50000 worth of gold

ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം

ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.

pravasam Dec 28, 2020, 8:44 PM IST

Indian wins 1 million dollor at Dubai Duty Free raffleIndian wins 1 million dollor at Dubai Duty Free raffle

യുഎഇയില്‍ ഇന്ന് ഏഴ് കോടിയുടെ ഭാഗ്യവും തേടിയെത്തിയത് ഇന്ത്യക്കാരനെ

ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരനൊപ്പം. ബഹറൈനില്‍ താമസിക്കുന്ന 33 വയസുകാരന്‍ സുനില്‍ കുമാറിനെയാണ് 10 ലക്ഷ ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത്. മിലേനിയം മില്യനര്‍ 342 സീരിസിലെ 3904 എന്ന നമ്പറിലെ ടിക്കറ്റാണ് സുനിലിനെ കോടീശ്വരനാക്കിയത്.

pravasam Nov 4, 2020, 6:57 PM IST

Expat wins one million dollor in Dubai Duty Free raffleExpat wins one million dollor in Dubai Duty Free raffle

കൊവിഡ് കാലത്തും ഗള്‍ഫില്‍ ഭാഗ്യം കടാക്ഷിക്കുന്നത് ഇന്ത്യക്കാരെ; പ്രവാസി യുവാവിന് ഇന്ന് ലഭിച്ചത് ഏഴ് കോടി

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരന് തന്നെ. ദുബൈയില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്‍മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ബുധനാഴ്‍ച ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍, ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകള്‍ നടന്നത്.

pravasam Sep 9, 2020, 6:30 PM IST

seven year old Indian wins 7 crore in Dubai Duty Free raffleseven year old Indian wins 7 crore in Dubai Duty Free raffle

ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന് യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനം

യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഭാഗ്യം മിക്കവാറും ഇന്ത്യക്കാര്‍ക്കൊപ്പം തന്നെയാണ്. ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന്‍ കപില്‍രാജ് കനകരാജാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍  (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടി മറുനാട്ടിലെ ഭാഗ്യവാന്മാരുടെ പട്ടികയില്‍ പേരെഴുതി ചേര്‍ത്തത്.  അജ്മാനില്‍ താമസിക്കുന്ന അച്ഛന്‍ തമിഴ്നാട് സ്വദേശിയായ കനകരാജാണ് 237 സീരിസിലുള്ള 4234 എന്ന നമ്പറിലെ ടിക്കറ്റ് മകന്റെ പേരിലെടുത്തത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലൂടെ ഏഴ് വയസുകാരനെ ഭാഗ്യം തേടിയെത്തുകയായിരുന്നു.

pravasam Mar 17, 2020, 7:28 PM IST

11-month old Kerala baby wins seven crores in uae11-month old Kerala baby wins seven crores in uae

11 മാസം പ്രായമുള്ള മലയാളി ബാലന് യുഎഇയില്‍ ഏഴ് കോടി രൂപയുടെ സമ്മാനം

ഒന്നാം ജന്മദിനത്തിന് ദിവസങ്ങള്‍ ശേഷിക്കേ യുഎഇയില്‍ മലയാളി ബാലന് ഏഴ് കോടിയുടെ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് കണ്ണൂര്‍ സ്വദേശി റമീസ് റഹ്‍മാന്റെ മകന്‍ മുഹമ്മദ് സലാഹ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ഫെബ്രുവരി 13ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന മുഹമ്മദ് സലാഹിന് 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കുക.

pravasam Feb 5, 2020, 7:15 PM IST

Indian win  seven crore at Dubai Duty Free raffleIndian win  seven crore at Dubai Duty Free raffle

യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് എ.കെയാണ് ഒറ്റദിവസം കൊണ്ട് കോടീശ്വരനായത്. 20 വര്‍ഷമായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ടെക്നിക്കല്‍ മാനേജറാണ്. മുഹമ്മദിനൊപ്പം ഒരു ജോര്‍ദാന്‍ പൗരനും പത്ത് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു.

pravasam Jan 22, 2020, 11:02 AM IST

Pakistani expat wins Dh20 million Big Ticket Abu Dhabi rafflePakistani expat wins Dh20 million Big Ticket Abu Dhabi raffle

അബുദാബി ബിഗ് ടിക്കറ്റ്; ഇതുവരെയുള്ള ഏറ്റവും വലിയ തുകയുടെ സമ്മാനം സ്വന്തമാക്കി പാകിസ്ഥാന്‍ പൗരന്‍

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ പൗരന് രണ്ട് കോടി ദിര്‍ഹം (39 കോടിയിലധികം) ഇന്ത്യന്‍ രൂപ സമ്മാനം. ഇന്നലെ നടന്ന 'മൈറ്റി 20 മില്യന്‍ സീരീസ്'  211-ാം നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഷഹ്‍സാദ് ഹസന്‍ ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്.

pravasam Jan 4, 2020, 10:47 AM IST

Filipina nurse wins Dh12 million in Abu Dhabi Big TicketFilipina nurse wins Dh12 million in Abu Dhabi Big Ticket

യുഎഇയില്‍ ഫിലിപ്പൈന്‍സ് സ്വദേശിക്ക് 1.2 കോടി ദിര്‍ഹം സമ്മാനം; ഇന്ത്യക്കാര്‍ക്കും നിരവധി സമ്മാനങ്ങള്‍

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) ഫിലിപ്പൈന്‍ സ്വദേശിക്ക്. അബുദാബിയില്‍ നഴ്‍സായി ജോലി ചെയ്യുന്ന അനബെല്ല മനലസ്താസിനെയാണ് 283702 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. 

pravasam Dec 4, 2019, 11:25 AM IST

malayali expats get seven crore in dubai rafflemalayali expats get seven crore in dubai raffle

ദുബായില്‍ മലയാളികള്‍ക്ക് ഏഴ് കോടി രൂപ സമ്മാനം

ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം. തിരുവനന്തപുരം സ്വദേശിയായ കമലാസനന്‍ നാടാര്‍ വാസുവും (56), സുഹൃത്തായ പ്രസാദും ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കസാഖിസ്ഥാന്‍ പൗരനായ ഖുസൈന്‍ യറംഷവിനും 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചിട്ടുണ്ട്.

pravasam Oct 23, 2019, 10:56 AM IST

Filipino woman wins Dh10 million at Abu Dhabi Big Ticket drawFilipino woman wins Dh10 million at Abu Dhabi Big Ticket draw

അബുദാബി ബിഗ് ടിക്കറ്റ്; ഒരു കോടി ദിര്‍ഹത്തിന്റെ ഭാഗ്യം ഫിലിപ്പൈന്‍ കുടുംബത്തിന്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഫിലിപ്പൈന്‍ കുടുംബത്തിന്. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മെറിലി ഡേവിഡിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. തന്റെ കുടുംബത്തില്‍ തന്നെയുള്ള ഒന്‍പത് പേരുമായി ചേര്‍ന്നാണ് മെറിലി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള 172193-ാം നമ്പര്‍ ടിക്കറ്റെടുത്തത്. 

pravasam Sep 4, 2019, 5:42 PM IST

malayali driver gets one million prizemalayali driver gets one million prize

മലയാളി ഡ്രൈവറിന് യുഎഇയില്‍ 1.9 കോടി സമ്മാനം

ഗള്‍ഫിലെ നറുക്കെടുപ്പുകളില്‍ ഭാഗ്യം എപ്പോഴും മലയാളികള്‍ക്കൊപ്പമാണ്. ഏറ്റവുമൊടുവില്‍ അബുദാബി സമ്മര്‍ സെയില്‍സിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (1.93 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത് ഒരു മലയാളിയെ. അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലാം ഷാനവാസാണ് ഭാഗ്യം കോടീശ്വരന്മാരാക്കിയ മലയാളികളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടം നേടിയിരിക്കുന്നത്.

pravasam Aug 10, 2019, 9:50 AM IST