Uae Visa
(Search results - 69)pravasamNov 23, 2020, 3:18 PM IST
ദുബൈയില്‍ ഇതുവരെ ഗോള്‍ഡന്‍ വിസ അനുവദിച്ചത് 7000 പ്രവാസികള്‍ക്ക്
ഇതുവരെ ദുബൈയില്‍ 7000 പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, വിവിധ രംഗങ്ങളിലെ പ്രതിഭകള്‍, കായിക താരങ്ങള്‍ അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവരാണ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍പെട്ട 103 രാജ്യങ്ങളിലെ പ്രവാസികള്‍ ഇങ്ങനെ ദീര്‍ഘകാല വിസ സ്വന്തമാക്കിയിട്ടുണ്ട്.
pravasamNov 17, 2020, 4:39 PM IST
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി
യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി.
pravasamOct 23, 2020, 10:27 AM IST
ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിസാ ചട്ടങ്ങള്‍ പാലിക്കാത്തതിന് നിരവധി ഇന്ത്യക്കാര്‍ക്ക് അടുത്തിടെ യുഎഇയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുതെന്നാണ് അധികൃതരുടെ അറിയിപ്പ്.
pravasamOct 11, 2020, 3:20 PM IST
ഇളവ് അവസാനിച്ചു; യുഎഇയിലെ പ്രവാസികളില്‍ വിസ പുതുക്കാത്തവര് ഇന്നുമുതല്‍ പിഴ അടയ്ക്കണം
മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍.
pravasamOct 10, 2020, 3:46 PM IST
യുഎഇയിലെ പ്രവാസികള്‍ക്ക് വിസ പുതുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും
മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി ഒക്ടോബര്‍ പത്തിന് അവസാനിക്കും. ഇതിന് ശേഷം ഓവര്‍സ്റ്റേ ഫൈന്‍ അടയ്ക്കേണ്ടിവരുമെന്നാണ് ആമര്‍ സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
pravasamOct 6, 2020, 12:22 PM IST
യുഎഇയില്‍ താമസരേഖകള്‍ പുതുക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം
യുഎഇയില്‍ താമസരേഖകള്‍ പുതുക്കി നിയമാനുസൃതമാക്കുന്നതിനുള്ള സമയപരിധി ആറ് ദിവസങ്ങള്‍ കൂടി മാത്രം.
pravasamOct 6, 2020, 8:36 AM IST
യുഎഇയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു
യുഎഇയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു.
pravasamOct 6, 2020, 1:33 AM IST
യുഎഇയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിക്കാന്‍ തീരുമാനം
ആദ്യഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്ന് ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.
pravasamOct 5, 2020, 2:52 PM IST
യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ചു തുടങ്ങുന്നു
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്ച ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചത്.
pravasamAug 24, 2020, 11:11 AM IST
ആറ് മാസം രാജ്യത്തിന് പുറത്തുനിന്ന പ്രവാസികള്‍ക്കും യുഎഇയിലേക്ക് മടങ്ങി വരാം
കൊവിഡ് പ്രതിസന്ധി കാരണം ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുനിന്ന പ്രവാസികള്‍ക്കും മടങ്ങിവരാം. എന്നാല്‍ വിസാ കാലാവധി കഴിയാന്‍ പാടില്ല. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയാണ് ഇക്കാര്യം അറിയിച്ചത്. കാലാവധിയുള്ള താമസ വിസയുള്ള പ്രവാസികള്‍ ഇപ്പോള്‍ ഏത് രാജ്യത്താണുള്ളതെങ്കിലും അവര്‍ക്ക് തിരിച്ചുവരാന്‍ തടസമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.
pravasamAug 17, 2020, 8:49 AM IST
യുഎഇയിലെ പൊതുമാപ്പ്; വിസാ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസം കൂടി
യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാന്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. മേയ് 18ന് തുടങ്ങിയ ഈ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കവെയാണ് മൂന്ന് മാസം കൂടി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതോടെ നവംബര്‍ 17 വരെ പൊതുമാപ്പ് തുടരുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.
pravasamAug 12, 2020, 10:26 PM IST
മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികളുടെ മടക്കം; വിസയുടെ സാധുത സ്വയം പരിശോധിക്കാം
യുഎഇയിലെ താമസ വിസയുള്ളവര്‍ക്ക് പ്രത്യേക മുന്‍കൂര്‍ അനുമതിയില്ലാതെ മടങ്ങിവരാമെന്ന അറിയിപ്പ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ആറ് മാസത്തോളമായി നാട്ടില്‍ കുടുങ്ങിയ പലര്‍ക്കും തങ്ങള്‍ക്ക് ഇപ്പോള്‍ മടങ്ങാനാവുമോ എന്ന കാര്യത്തില്‍ സംശയവുമുണ്ട്.
pravasamAug 10, 2020, 10:55 PM IST
സന്ദര്‍ശക വിസക്കാര്‍ക്കും ഇനി യുഎഇയിലേക്ക് പോകാം; അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍
എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സഞ്ചരിക്കാം. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും യുഎഇയിലേക്ക് പോകാനുള്ള വഴി തെളിയുകയാണ്.
pravasamJul 17, 2020, 5:10 PM IST
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ സമയം അനുവദിക്കും
യുഎഇയില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ ഒരു മാസത്തെ ഗ്രേസ് പീരിഡിന് അപേക്ഷിക്കുകയോ വേണം. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.
pravasamJul 16, 2020, 1:22 PM IST
മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഒക്ടോബര്‍ 10 വരെ പുതുക്കാന്‍ അവസരം
യുഎഇയില്‍ താമസ വിസ പുതുക്കാന്‍ ഒക്ടോബര്‍ 10 വരെ സമയം ലഭിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്ക്കായിരിക്കും ഈ സൗകര്യം ലഭ്യമാവുകയെന്നും ആമര്‍ സെന്ററുകളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലുണ്ട്.