Asianet News MalayalamAsianet News Malayalam
57 results for "

Uae Weather

"
Heavy rain dust storm and hail reported at various parts of UAE on mondayHeavy rain dust storm and hail reported at various parts of UAE on monday

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‍ച കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. പര്‍വത പ്രദേശങ്ങളില്‍‌ നിന്നും താഴ്‍വരകളില്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് ദുബൈ പൊലീസ് (Dubai Police) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റടിച്ചു. 

pravasam Nov 8, 2021, 8:10 PM IST

Fog alert issued in UAE temperature further dipsFog alert issued in UAE temperature further dips

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ്; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‍ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് (fog formation). ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞുവരികയാണ്,

pravasam Oct 18, 2021, 9:09 AM IST

Heavy rains lash parts of UAE on saturday afternoonHeavy rains lash parts of UAE on saturday afternoon

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലെ മഴയുടെ ദൃശ്യങ്ങള്‍ സ്വദേശികളും പ്രവാസികളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുകയും ചെയ്‍തിട്ടുണ്ട്.

pravasam Sep 4, 2021, 8:57 PM IST

weather alert issued in UAE Police urge motorists to reduce speedweather alert issued in UAE Police urge motorists to reduce speed

യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കുകയും കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

pravasam Jul 16, 2021, 11:46 PM IST

temperature to rise up to 46 degree Celsius in UAEtemperature to rise up to 46 degree Celsius in UAE

യുഎഇയില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

യുഎഇയില്‍ വെള്ളിയാഴ്‍ച അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. വാരാന്ത്യത്തില്‍ പൊടിനിറഞ്ഞ കാലാവസ്ഥായായിരിക്കുമെന്നും വെള്ളിയാഴ്‍ച ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Jun 11, 2021, 11:25 AM IST

Rain dust storm alert issued for Thursday in UAERain dust storm alert issued for Thursday in UAE

യുഎഇയില്‍ മഴയ്‍ക്കും പൊടിക്കാറ്റിനും സാധ്യത; ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ താമസ സ്ഥലങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്.

pravasam May 20, 2021, 7:39 PM IST

rain hits part of UAErain hits part of UAE

യുഎഇയില്‍ ശക്തമായ മഴ; പലയിടങ്ങളിലും പൊടിക്കാറ്റ്

യുഎഇയുടെ വിവിധ മേഖലകളില്‍ മഴയും പൊടിക്കാറ്റും.

pravasam Apr 29, 2021, 5:44 PM IST

chance of rain on Sunday in UAEchance of rain on Sunday in UAE

യുഎഇയില്‍ മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഞായറാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.

pravasam Apr 10, 2021, 10:05 PM IST

UAE weather alert Sand storm warning issuedUAE weather alert Sand storm warning issued

യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതരുടെ നിര്‍ദേശം. പൊടിക്കാറ്റുള്ള സമയത്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

pravasam Apr 3, 2021, 6:27 PM IST

weather warning issued in uaeweather warning issued in uae

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ കാറ്റ്, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത

യുഎഇയില്‍ ശക്തമായ കാറ്റിന് സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച മുന്നറിയിപ്പ് പുറത്തുവിട്ടത്.

pravasam Mar 28, 2021, 8:54 AM IST

42 degree celcius temperature recorded in UAE saturday42 degree celcius temperature recorded in UAE saturday

ചൂട് കൂടുന്നു; യുഎഇയില്‍ ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസിലെത്തി

യുഎഇയില്‍ ശൈത്യകാലം പിന്നിട്ട് അന്തരീക്ഷ താപനില ഉയര്‍ന്നു തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ നിരവധി തവണ രാജ്യത്തെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ശനിയാഴ്‍ച രാജ്യത്ത് 42 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

pravasam Mar 27, 2021, 8:56 PM IST

dust storm alert issued for most parts of the UAEdust storm alert issued for most parts of the UAE

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ഏഴ് മണി വരെ ജാഗ്രതാ നിര്‍ദേശം

യുഎഇയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

pravasam Mar 13, 2021, 2:22 PM IST

Cloudy weekend with chances of rain expected in UAECloudy weekend with chances of rain expected in UAE

യുഎഇയില്‍ മഴയ്ക്ക് സാധ്യത; താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്‍ക്ക് സാധ്യതയുള്ളത്.

pravasam Feb 26, 2021, 3:40 PM IST

thick fog in uae for the seventh daythick fog in uae for the seventh day

യുഎഇയില്‍ ഏഴാം ദിവസവും കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടത്.

pravasam Feb 16, 2021, 10:16 AM IST

temperature dips to below zero degree celsius in UAEtemperature dips to below zero degree celsius in UAE

അതിശൈത്യം വീണ്ടും; യുഎഇയില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി

യുഎഇയുടെ വിവിധ പ്രദേശങ്ങള്‍ അതിശൈത്യത്തിലേക്ക് കടക്കുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പറയുന്നു. ഈ സീസണില്‍ ആദ്യമായി രാജ്യത്ത് അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തുകയും ചെയ്‍തു.

pravasam Jan 9, 2021, 5:27 PM IST