Asianet News MalayalamAsianet News Malayalam
35 results for "

Umrah Pilgrimage

"
foreign pilgrims above the age of 18 can perform Umrahforeign pilgrims above the age of 18 can perform Umrah

പ്രായപരിധി എടുത്തുകളഞ്ഞു; 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാം

18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും (foreign pilgrims) ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. 

pravasam Nov 27, 2021, 11:12 PM IST

pilgrims can book umrah permit by knowing the less crowded date and timepilgrims can book umrah permit by knowing the less crowded date and time

മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിഞ്ഞ് ഉംറ ബുക്കിങ് നടത്താൻ സംവിധാനം

ഉംറ പെർമിറ്റിന് (Umrah permit) അപേക്ഷിക്കുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ സംവിധാനം. തവക്കൽന (tawakkalna), ഇഅ്തമർന (eatmarna) എന്നീ ആപ്പുകൾ അപ്ഡേറ്റ് ചെയ്താൽ ഇതിനുള്ള സേവനം അവയിൽ കാണാൻ കഴിയും. ഈ ആപ്പുകൾ വഴി ഉംറ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ഈ പുതിയ സേവനം ലഭ്യമാകും. 

pravasam Nov 20, 2021, 8:08 PM IST

Umrah permits are available to foreigners of between 18 and 50 years of age onlyUmrah permits are available to foreigners of between 18 and 50 years of age only

18നും 50നും ഇടയിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് മാത്രം ഉംറക്ക് അനുമതി

സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാൻ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലുമാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

pravasam Nov 20, 2021, 6:39 PM IST

people over 70 years allowed to perform umrahpeople over 70 years allowed to perform umrah

സൗദിയിലുള്ള പ്രായാധിക്യമുള്ളവര്‍ക്ക് ഉംറക്ക് അനുമതി

സൗദി അറേബ്യയില്‍ പ്രായാടിസ്ഥാനത്തില്‍ ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ വീണ്ടും ഇളവ്. എഴുപത് വയസിന് മുകളിലുള്ളവര്‍ക്ക് കൂടി മക്കയിലെത്തി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കി.

pravasam Sep 30, 2021, 11:40 PM IST

first batch of foreign umrah pilgrims reach saudi arabia after lifting travel banfirst batch of foreign umrah pilgrims reach saudi arabia after lifting travel ban

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിച്ച ശേഷമുള്ള ആദ്യ സംഘം സൗദിയിലെത്തി

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വിദേശ തീർത്ഥാടകരുടെ ഉംറ പുനരാംഭിച്ച ശേഷം വിദേശത്തു നിന്ന് എത്തിയ ആദ്യ ഉംറ സംഘത്തിന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ ഊഷ്‍മള സ്വീകരണം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗകാലത്തു വിദേശത്തു നിന്നുള്ള ഉംറ സംഘങ്ങളെ സൗദി വിലക്കിയിരുന്നു. 

pravasam Aug 14, 2021, 11:13 PM IST

umrah pilgrims to be allowed from foreign countries from August 10umrah pilgrims to be allowed from foreign countries from August 10

വിദേശത്ത് നിന്നുള്ളവർക്ക് സൗദിയിലേക്ക് ഉംറ നിർവഹിക്കാൻ എത്താം: അനുമതി ഓഗസ്റ്റ് 10 മുതൽ

കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരിക്കുന്ന വിദേശത്തു നിന്ന് വരുന്നവർക്കുള്ള ഉംറ തീർത്ഥാടനം ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കും. ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10നാണ്. അന്ന് മുതൽ വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഉംറ നിർവഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു. 

pravasam Jul 26, 2021, 9:52 AM IST

umrah restarted in saudiumrah restarted in saudi

ഹജ്ജ് അവസാനിച്ചു, ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം വെള്ളിയാഴ്ച അവസാനിച്ചതോടെ ഇന്ന് ഉംറ തീര്‍ഥാടനം പുനരാരംഭിച്ചു.

pravasam Jul 25, 2021, 10:34 PM IST

covid Vaccination not required to perform Umrah in Ramadancovid Vaccination not required to perform Umrah in Ramadan

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും റമദാനില്‍ ഉംറ നിര്‍വഹിക്കാം

കൊവിഡ് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും റമദാനില്‍ ഉംറ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഈ ആനുകൂല്യമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

pravasam Apr 6, 2021, 2:59 PM IST

Saudi authorities prepare to receive umrah pilgrims in ramadanSaudi authorities prepare to receive umrah pilgrims in ramadan

റമദാനിൽ മക്കയിൽ ഉംറ തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കം തുടങ്ങി

റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക്​ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

pravasam Apr 5, 2021, 5:09 PM IST

saudi authorities permit pilgrims of age 18 to 70 to perform umrahsaudi authorities permit pilgrims of age 18 to 70 to perform umrah

സൗദിയിൽ 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് ഉംറയ്ക്ക് അനുമതി

കൊവിഡ് രണ്ടാം തരംഗം തടയാൻ സൗദി അറേബ്യയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ ഉംറ തീർഥാടനം 18നും 70നും മധ്യേ പ്രായമുള്ളവർക്കായി പരിമിതപ്പെടുത്തി.

pravasam Mar 19, 2021, 10:09 PM IST

more than 10 lakh pilgrims got permission for performing umrah in makkahmore than 10 lakh pilgrims got permission for performing umrah in makkah

ഉംറ പുനഃരാരംഭിച്ചപ്പോൾ ഇതുവരെ അനുമതി നേടിയത് 10 ലക്ഷത്തിലേറെ തീർത്ഥാടകർ

കൊവിഡ് കാലത്ത് ഉംറ കർമം പുനഃരാരംഭിച്ച ശേഷം അനുവദിച്ച പെർമിറ്റുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് അറിയിച്ചു. എന്നാൽ ഇതുവരെ തീർഥാടകരിൽ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

pravasam Nov 28, 2020, 8:50 PM IST

first batch of foreign umrah pilgrims after covid restrictions reaches saudi arabiafirst batch of foreign umrah pilgrims after covid restrictions reaches saudi arabia

വിദേശ ഉംറ തീർഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി

നീണ്ട എട്ടുമാസത്തെ ഇടവേളക്ക് ശേഷം വിദേശ ഉംറ തീർഥാടകരുടെ ആദ്യസംഘം മക്കയിലെത്തി. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര പുതിയ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ ഞായറാഴ്ച വൈകീട്ടാണ് തീർഥാടകരെയും വഹിച്ച ആദ്യ വിമാനമെത്തിയത്. പാകിസ്താനിൽ നിന്നുള്ള ആദ്യസംഘത്തിൽ 38 പേരാണുള്ളത്. 

pravasam Nov 1, 2020, 11:14 PM IST

third phase of umrah pilgrimage after covid restrictions begins on sundaythird phase of umrah pilgrimage after covid restrictions begins on sunday

മൂന്നാംഘട്ട ഉംറ തീർഥാടനത്തിന് ഇന്ന് തുടക്കമായി; വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീർഥാടകർക്കും അനുമതി

കൊവിഡിനെ തുടർന്ന് നിർത്തിവെച്ചതിന് ശേഷം പുനഃരാരംഭിച്ച ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്ച രാവിലെ തുടക്കം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി അനുമതി നൽകുന്ന ഈ ഘട്ടത്തിൽ മൊത്തം തീർത്ഥാടകരുടെ പ്രതിദിന എണ്ണം കൂടും. 

pravasam Nov 1, 2020, 7:09 PM IST

659430 pilgrims performed umrah within the last three weeks659430 pilgrims performed umrah within the last three weeks

മൂന്നാഴ്‍ച്ചക്കിടെ ഉംറ നിർവഹിച്ചത് 6,59,430 തീർഥാടകർ

കൊവിഡ് വ്യാപനത്തിന് ശേഷം ഉംറ തീർഥാടനം പുനഃരാരംഭിച്ച് മൂന്നാഴ്ചക്കിടെ 6,59,430 തീർഥാടകർ ഉംറ നിർവഹിച്ചു. ഈ മാസം നാല് മുതൽ 27 വരെ 24 ദിവസത്തെ കണക്കാണിത്. ഉംറയ്ക്കും മദീന സന്ദർശനത്തിനും അനുമതി പത്രം നേടാനുള്ള ഇഅ്തമർനാ ആപ്പിൽ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 14,33,176 ആയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു. 

pravasam Oct 29, 2020, 3:21 PM IST

preparations are going on in jeddah airport for receiving foreign umrah pilgrimspreparations are going on in jeddah airport for receiving foreign umrah pilgrims

വിദേശ ഉംറ തീർഥാടകർക്കായി ജിദ്ദ വിമാനത്താവളത്തിൽ ഒരുക്കം തുടങ്ങി

വിദേശ ഉംറ തീർഥടാകരെ സ്വീകരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ഉംറ ടെർമിനലിൽ ഒരുക്കങ്ങൾ തുടങ്ങി. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഉംറ തീർഥാടനം പുനരാരംഭിക്കുന്ന മൂന്നാംഘട്ടമായ നവംബർ ഒന്ന് മുതലാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ അനുവദിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 

pravasam Oct 24, 2020, 7:44 PM IST