Union President Aishe Ghosh
(Search results - 4)IndiaJan 12, 2020, 9:34 AM IST
ഒപ്പമുണ്ടാകും... കേരളത്തിന്റെ കരുതല്‍; ഐഷി ഘോഷിന് കരുത്ത് പകര്‍ന്ന് പിണറായി
ദില്ലി ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥി സമരങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സമരത്തിന് പിന്നീട് വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാത്രിയുടെ മറവില്‍ ക്യാമ്പസിലേക്ക് മുഖംമറച്ചെത്തിയ ക്രിമിനലുകള്‍ പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. ഈ അക്രമിസംഘം സംഘപരിവാര്‍ പിന്തുണയുള്ള എബിപിവി പ്രവര്‍ത്തകരാണെന്ന് സമരമുഖത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നെങ്കിലും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്.
IndiaJan 11, 2020, 2:29 PM IST
'അതവരുടെ പരിശീലനത്തിന്റെ ഭാഗമാണ്'; ഐഷി ഘോഷിനോട് പിണറായി പറഞ്ഞത്
എല്ലാം കേട്ട ശേഷം പോരാട്ടം തുടരണമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് ഐഷിയോടും കൂട്ടരോടും പിണറായി പറഞ്ഞത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പിണറായി വിജയനോട് ഐഷി നന്ദിയും പറഞ്ഞു
IndiaJan 7, 2020, 12:37 AM IST
ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസ്
ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്
IndiaJan 5, 2020, 7:40 PM IST
ജെഎൻയു അക്രമം: നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്, ഹോസ്റ്റൽ അടിച്ചുതകര്‍ത്തു, അക്രമി സംഘത്തിൽ പെൺകുട്ടികളും
ഗുരുതരമായി പരിക്കേറ്റ ഐഷ ഘോഷിനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥി യൂണിയൻ ആരോപിച്ചു