Us Election 2020
(Search results - 36)InternationalNov 27, 2020, 10:09 AM IST
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് വിടുമെന്ന് ട്രംപ്
എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തോല്‍വി അംഗീകരിക്കുന്നത് ബുദ്ധിമുട്ടാകും. ജനുവരി 20നിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു.
InternationalNov 20, 2020, 2:16 PM IST
രണ്ടാമത് വോട്ടെണ്ണിയിട്ടും ജോര്‍ജിയയില്‍ ബൈഡന് തന്നെ; ട്രംപിന്റെ വാദം പൊളിഞ്ഞു
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന സംസ്ഥാനമാണ് ജോര്‍ജിയ, 30 വര്‍ഷത്തിന് ശേഷമാണ് ഒരു ഡമോക്രാറ്റ് സ്ഥാനാർഥി ഇവിടുത്തെ മുഴുവന്‍ ഇലക്ട്രല്‍ വോട്ടുകളും കരസ്ഥമാക്കുന്നത്
InternationalNov 15, 2020, 10:08 PM IST
ബൈഡൻ ജയിച്ചെന്ന് സമ്മതിച്ച് ആദ്യ ട്വീറ്റ്; പിന്നാലെ നിലപാട് മാറ്റി, നിയമപോരാട്ടം തുടരുമെന്നും ട്രംപ്
എന്നാല്‍ ഈ ട്വീറ്റിന് ശേഷം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി ട്വീറ്റുകളാണ് ട്രംപ് തന്റെ വാദങ്ങള്‍ ഉയര്‍ത്തി ട്വീറ്റ് ചെയ്യുന്നത്. എല്ലാത്തിലും തെരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നു എന്ന രീതിയിലാണ് ട്രംപിന്റെ അവകാശവാദം.
InternationalNov 9, 2020, 5:07 PM IST
വിട്ടുകൊടുക്കാതെ ട്രംപ്; ഉടനെയൊന്നും തോല്‍വി അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
viralNov 8, 2020, 7:29 PM IST
ബൈഡന്റെ വിജയം; ലൈവില്‍ വികാരാധീനനായി സിഎന്‍എന്‍ അവതാരകന്; വീഡിയോ വൈറല്‍
വാര്‍ത്ത വന്ന്, അതില്‍ അഭിപ്രായം പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ സിഎന്‍എന്‍ അവതാരകന് വാന്‍ ജോണ്‍സിന്റെ സ്വരം ഇടറുന്നതും വികാരാധീനനാകുന്നതും കരയുന്നതും ലൈവില്‍ പ്രേക്ഷകര്‍ കണ്ടു.
InternationalNov 8, 2020, 4:59 PM IST
'താങ്കള്‍ തോറ്റിരിക്കുന്നു' ; ട്രംപിനെ കാര്യം ബോധ്യപ്പെടുത്താന്‍ മരുമകന്റെ ശ്രമം
ട്രംപിനെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബൈഡന് വിജയിച്ചതായ അവകാശവാദം വ്യാജമാണെന്നും താനാണ് യാഥാര്‍ത്ഥ വിജയി എന്നുമാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്.IndiaNov 7, 2020, 11:47 PM IST
ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി
273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്.
InternationalNov 7, 2020, 11:42 PM IST
'വീ ഡിഡ് ഇറ്റ് ജോ', ബൈഡന് അഭിനന്ദനവുമായി കമലാ ഹാരിസ്
വിജയിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോ എത്തുന്നത്. ട്രംപിനെ അട്ടിമറിച്ച സന്തോഷം കമലാ ഹാരിസ് മറച്ച് വയ്ക്കാതെയാണ് കമലാ ഹാരിസിന്റെ പ്രതികരണംInternationalNov 7, 2020, 10:26 PM IST
ട്രംപ് പുറത്ത്, ജോ ബൈഡന് യുഎസ് പ്രസിഡന്റ്; ഇന്ത്യന്‍ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റാകും
273 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡന് യുഎസ് പ്രസിഡന്റ്. അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റാണ് ബൈഡന്. പെന്‍സില്‍വേനിയയിലെ വോട്ടുകള്‍ നേടിയാണ് ബൈഡന് വിജയമുറപ്പിച്ചത്.
InternationalNov 7, 2020, 10:13 PM IST
ബൈഡന് യുഎസ് പ്രസിഡന്റ്; പെന്‍സില്‍വാനിയ ജയിച്ച് ഭൂരിപക്ഷം നേടി; ട്രംപ് പുറത്ത്
നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്റെ 46-ാമത് പ്രസിഡന്റായി ബൈഡന് സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്.
Fact CheckNov 7, 2020, 8:03 PM IST
തെരഞ്ഞെടുപ്പ് വാര്‍ത്തയ്ക്കിടെ സിഎന്‍എന്‍ ചാനലില്‍ 'പോണ് ഹബ്ബ്'; വസ്തുത ഇതാണ്
സിഎന്‍എന്‍ ചാനലില്‍ തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പോണ് ഹബ്ബ് എന്ന അശ്ലീല സൈറ്റിന്റെ ലോഗോ കടന്നുവന്നു എന്ന രീതിയിലാണ് ഈ ക്ലിപ്പ്. ഇതിന്റെ സത്യവസ്ഥ പരിശോധിക്കാം.
InternationalNov 7, 2020, 7:17 AM IST
ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ്; ബൈഡന്റെ സുരക്ഷ വര്‍ധിപ്പിച്ചു
നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതെസമയം ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.
InternationalNov 7, 2020, 6:40 AM IST
യുഎസ് തെരഞ്ഞെടുപ്പ്: തൊട്ടരികെ ബൈഡന്, ജോര്‍ജിയയില്‍ റീ കൗണ്ടിംഗ്
നേരിയ ഭൂരിപക്ഷം നേടിയ ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടക്കും. എക്കാലവും റിപബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കാറുള്ള ജോര്‍ജിയ പിടിച്ചെടുത്തതാണ് ബൈഡന്റെ ആധിപത്യം അനായാസസമാക്കിയത്.
KeralaNov 6, 2020, 12:34 PM IST
ട്രംപിന്റെ രണ്ടാമൂഴ സാധ്യത മങ്ങി, പെന്‍സില്‍വേനിയയും നഷ്ടമായേക്കും; ബൈഡന് വിജയത്തിലേക്കെന്ന് സൂചന
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് മുന്നേറുന്നു. പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിന്റെ ലീഡ് ഇടിഞ്ഞു. അതേസമയം, വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾ ട്രംപിൻറെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത് നിർത്തിവെച്ചു.
InternationalNov 6, 2020, 7:31 AM IST
അമേരിക്കയില്‍ ജയസാധ്യത ബൈഡന് തന്നെ; അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
അമേരിക്കയിൽ അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡൻ പ്രസിഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാൽ, നിയമപരമായി താൻ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാൾഡ് ട്രംപ് അൽപസമയം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നും അദ്ദേഹം ആരോപിച്ചു.