Us Open  

(Search results - 51)
 • GALLERY9, Sep 2019, 2:02 PM

  റഫേൽ നദാൽ; യുഎസ് ഓപ്പണ്‍ രാജാവ്

  ആവേശപ്പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ ടെന്നിസിൽ ചാമ്പ്യൻ പട്ടം വീശിയെടുത്ത് സ്പെയിനിന്‍റെ റഫേൽ നദാൽ. ഫൈനലിൽ റഷ്യൻ താരം ദാനി മദ്‍ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മദ്‍ദദെവ് മികച്ച വെല്ലുവിളിയുയർത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. ആദ്യ രണ്ട് സെറ്റുകൾ നദാലും അടുത്ത രണ്ടു സെറ്റുകൾ മെദ്‌വെദേവും സ്വന്തമാക്കുകയായിരുന്നു. അവസാന സെറ്റ് തിരിച്ചുപിടിച്ചാണ് നദാൽ കരിയറിലെ നാലാം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 7-5, 6-3, 5-7, 4-6, 6-4. 

 • GALLERY9, Sep 2019, 11:40 AM

  ബിയാന്‍ക ആന്‍ഡ്രിസ്ക്യുവ്; യുഎസ് ഓപ്പണിന്‍റെ രാജകുമാരി

  യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവിന് അട്ടിമറി വിജയം. 38 കാരിയായ സെറീനയെ കാനേഡിയന്‍ പുതുതാരവും കൗമാരക്കാരിയുമായ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവ് അക്ഷരാര്‍ത്ഥത്തില്‍ അടിയറവ് പറയിക്കുകയായിരുന്നു. ഫൈനലിൽ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാൻക, തന്‍റെ ആദ്യ ഗ്രാൻഡ്‍സ്ലാം കിരീടം നേടിയത്. സ്കോർ 6-3,7-5. യുഎസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ഈ പത്തൊൻപതുകാരി. കഴിഞ്ഞ മാസം റോജേഴ്സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാൻക കിരീടം നേടിയിരുന്നു. ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്‍റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍ക ഇതാദ്യമായാണ് യു.എസ് ഓപ്പണിന്‍റെ മെയിന്‍ ഡ്രോയില്‍ ഇടംപിടുക്കുന്നത്. മരിയാ ഷറപ്പോവയ്ക്ക് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ കൗമാരക്കാരിയാണ് ബിയാന്‍ക ആന്‍ഡ്രിസ്ക്യു. അതും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. 

  വിജയത്തിന് ശേഷമുള്ള ബിയാന്‍കയുടെ ആദ്യ പ്രതികരണം ഇങ്ങനെ "ഈ വര്‍ഷം ഇതൊരു സ്വപ്‌നസാക്ഷാത്കാരമാണ് " എന്നായിരുന്നു.  തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്‍റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരില്‍ വീഴ്ത്തിയത്. 38-ാം ജന്മദിനത്തിന് ദിവസങ്ങൾ അകലെ നില്‍ക്കുന്ന സെറീനക്ക്, 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടങ്ങളൊന്നും നേടാനായിട്ടില്ല.  ഏറ്റവും കൂടുതല്‍ ഗ്രാൻഡ്‍സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ (24) സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം. സെറീന 1999 ല്‍ തന്‍റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമായ യുഎസ് ഓപ്പണ്‍ നേടുമ്പോള്‍ ബിയാന്‍ക ആന്‍ഡ്രിസ്ക്യു ജനിച്ചിട്ട് പോലുമില്ലായിരുന്നു. 

  ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെമിയിൽ തോൽപ്പിച്ചാണ് അമേരിക്കൻ താരമായ സെറീന ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ: 6-3, 6-1. സെമിയിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെ തോൽപ്പിച്ചാണ് ബിയാന്‍ക ആന്‍ഡ്രിസ്ക്യു യുഎസ് ഓപ്പണിലെ തന്‍റെ ആദ്യ ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 7-6, 7-5. 

 • rafael nadal

  OTHER SPORTS9, Sep 2019, 7:07 AM

  'റാഫ' തന്നെ രാജാവ്: യുഎസ് ഓപ്പൺ ടെന്നിസിൽ റഫേൽ നദാൽ ചാമ്പ്യൻ

  നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 20 ഗ്രാൻഡ്സ്ലാം കിരീടമുള്ള റോജർ ഫെഡറർ മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മറികടക്കാൻ ബാക്കി. കളിമൺ കോർട്ടിന്‍റെ രാജാവ് താൻ തന്നെയെന്ന് ...

 • US Open

  OTHER SPORTS8, Sep 2019, 6:58 AM

  യുഎസ് ഓപ്പൺ: സെറീനയെ അട്ടിമറിച്ച് ബിയാൻക ആൻഡ്രിസ്‌ക്യുവിന് കിരീടം

  യുഎസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ഈ പത്തൊൻപതുകാരി

 • Bianca Andreescu and Serena Williams

  OTHER SPORTS6, Sep 2019, 11:08 AM

  യുഎസ് ഓപ്പണ്‍: വനിതകളില്‍ സെറീന-ബിയാന്‍ക ഫൈനല്‍

  യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടം ബിയാന്‍ക ആന്‍ഡ്രിസ്ക്യു സ്വന്തമാക്കി

 • Serena Williams

  OTHER SPORTS6, Sep 2019, 8:43 AM

  യുഎസ് ഓപ്പണ്‍: സെറീന വില്യംസ് ഫൈനലില്‍

  നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ: 6-3, 6-1. ഇരുപത്തി നാലാം ഗ്രാന്‍റ് സ്ലാം കിരീടമാണ് സെറീനയുടെ ലക്ഷ്യം.
   

 • Rafael Nadal

  OTHER SPORTS5, Sep 2019, 10:32 AM

  യുഎസ് ഓപ്പണ്‍: ഷ്വാര്‍ട്‌സ്മാനെ തകര്‍ത്ത് നദാല്‍ സെമിയില്‍

  സ്പാനിഷ് താരം ഗയേല്‍ മോണ്‍ഫില്‍സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ബറേറ്റിനി സെമിയില്‍ കടന്നത്. സ്‌കോര്‍ 3-6, 6-, 6-2, 3-6, 7-5. മറ്റൊരു സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ നേരിടും. 

 • Roger Federer

  OTHER SPORTS4, Sep 2019, 9:31 AM

  യുഎസ് ഓപ്പണ്‍: ഫെഡറര്‍ സെമി കാണാതെ പുറത്ത്; സെറീന സെമിയില്‍

  ഇതോടെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്ലാതെ ഫെഡറര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തന്നെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

 • Naomi Osaka

  OTHER SPORTS3, Sep 2019, 8:48 AM

  യുഎസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്ക പുറത്ത്

  നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി

 • Virat Kohli Sumith Nagal

  OTHER SPORTS2, Sep 2019, 12:49 PM

  സുമിത് നഗല്‍ പറയുന്നു, കോലിയുടെ സഹായമില്ലെങ്കില്‍ ഇവിടെ  എത്തില്ലായിരുന്നു

  ഈ വര്‍ഷം ഒരു ടൂര്‍ണമെന്റിന് ശേഷം ഞാന്‍ കാനഡയില്‍ നിന്ന് ജര്‍മനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അന്ന് എന്റെ പേഴ്‌സില്‍ ഉണ്ടായിരുന്നത് വെറും ആറ് ഡോളര്‍ മാത്രമാണ്.

 • Stan Wawrinka

  Cricket2, Sep 2019, 9:25 AM

  യുഎസ് ഓപ്പണ്‍: ദ്യോക്കോവിച്ചിനെ മറികടന്ന് വാവ്‌റിങ്ക ക്വാര്‍ട്ടറില്‍

  അഞ്ചാം സീഡ് ഡാനില്‍ മെദ്‌വെദേവാണ് ക്വാര്‍ട്ടറില്‍ വാവ്‌റിങ്കയുടെ എതിരാളി. ജര്‍മനിയുടെ ഡൊമിനിക് കോഫറെ തോല്‍പ്പിച്ചാണ് റഷ്യന്‍ താരം ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-3, 3-6, 2-6, 6-7.

 • Roger Federer

  OTHER SPORTS1, Sep 2019, 11:17 PM

  യുഎസ് ഓപ്പണ്‍: ഫെഡറര്‍ ക്വാര്‍ട്ടറില്‍, വനിതകള്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ പുറത്ത്

  ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് ഫെഡററെ ഒരു തരത്തിലും വെല്ലുവിളിക്കാനായില്ല. 6-2, 6-2, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മൂന്നാം സീഡായ ഫെഡററുടെ ജയം.

 • Nadal Autograph

  OTHER SPORTS1, Sep 2019, 6:18 PM

  ഓട്ടോഗ്രാഫിനായി തിരക്കുകൂട്ടിയ ആരാധകര്‍ക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടിയ കുഞ്ഞ് ആരാധകനെ രക്ഷിച്ച് നദാല്‍

  ഓട്ടോഗ്രാഫിനായി തിരക്കുകൂട്ടിയ ആരാധകര്‍ക്കിടയില്‍പ്പെട്ടുപോയെ ബാലനെ തിരക്കിനിടയില്‍ നിന്ന് രക്ഷിച്ച് ടെന്നീസ് താരം റാഫേല്‍ നദാല്‍. യുഎസ് ഓപ്പണ്‍ ടെന്നീസിനിടെയാണ് കുഞ്ഞ് ആരാധകനുനേരെ നദാലിന്റെ സ്നേഹ സ്പര്‍ശം എത്തിയത്.

 • Roger Federer

  OTHER SPORTS30, Aug 2019, 11:57 PM

  യു എസ് ഓപ്പണ്‍: ഫെഡറര്‍ നാലാം റൗണ്ടില്‍; നിഷികോറി പുറത്ത്

  ഇവാന്‍സിനെതിരെ 6-2, 6-2, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം. ഇതിന് മുമ്പ് നടന്ന രണ്ട് റൗണ്ടുകളിലും ഫെഡറര്‍ ആദ്യ സെറ്റ് വിട്ടുകൊടുത്തിരുന്നു. മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ അലക്‌സ് ഡി മിനൗര്‍ നിഷികോറിയെ അട്ടിമറിക്കുകയായിരുന്നു.

 • simona halep

  OTHER SPORTS30, Aug 2019, 8:18 AM

  യുഎസ് ഓപ്പണ്‍: സിമോണ ഹാലെപ്പും പെട്ര ക്വിറ്റോവയും പുറത്ത്

  ലോക റാങ്കിംഗിൽ നൂറ്റിപതിനാറാം സ്ഥാനക്കാരിയായ ടൈലർ ടൗൺസെൻഡാണ് ഹാലെപ്പിനെ വീഴ്‌ത്തിയത്