Asianet News MalayalamAsianet News Malayalam
26 results for "

Vaccination In Oman

"
no side effects of covid vaccines reported in Oman Health ministry clarifiesno side effects of covid vaccines reported in Oman Health ministry clarifies

ഒമാനിൽ കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഒമാൻ ആരോഗ്യ മന്ത്രാലയം (Oman Health Ministry) അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാർശ്വഫലങ്ങളോ (Side effects) ഗുരുതരമായ സങ്കീർണതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നിർദിഷ്‍ട വാക്സിൻ ഡോസുകൾ പൂർത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

pravasam Jan 3, 2022, 12:14 PM IST

Oman announced mandatory vaccination  for expatsOman announced mandatory vaccination  for expats

Mandatory Vaccination : ഒമാനിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കി

ഒമാനിലേക്ക്(Oman) പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് (expats)രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍(Covid Vaccination) നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം.

pravasam Dec 27, 2021, 6:08 PM IST

Ministry of Health in Oman reduced the time period for the booster dose vaccinesMinistry of Health in Oman reduced the time period for the booster dose vaccines

Booster dose in Oman : ഒമാനില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയ പരിധി കുറച്ചു

ഒമാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് (Booster dose vaccine) എടുക്കാനുള്ള സമയ പരിധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി കുറച്ചു. വാക്സിന്റെ രണ്ടാം ഡോസ് (second dose) സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (Minisrtry of Health) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Dec 20, 2021, 9:48 PM IST

Oman supreme committee announced third dose vaccination due to omicronOman supreme committee announced third dose vaccination due to omicron

Omicron : ഒമിക്രോണ്‍: കരുതലോടെ ഒമാന്‍; മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് സുപ്രിം കമ്മറ്റി

18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ്(third dose) കൊവിഡ്-19(covid 19) വാക്സിന്‍(vaccine) നല്‍കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി(Supreme Committee) പുതിയ തീരുമാനങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചു. വാക്‌സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.

pravasam Dec 12, 2021, 11:56 PM IST

vaccine will be given to all expats in North Al Batinah from sundayvaccine will be given to all expats in North Al Batinah from sunday

ഒമാനില്‍ പ്രവാസികള്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും

ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ എല്ലാ പ്രവാസികള്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ്.

pravasam Oct 16, 2021, 2:41 PM IST

Expats in Oman to get Astra Zeneca vaccine from October 12Expats in Oman to get Astra Zeneca vaccine from October 12

ഒമാനില്‍ പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

ഒമാനില്‍ പ്രവാസികള്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ആസ്‍ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‍തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ covid19.moh.gov.om എന്ന വെബ്‍സൈറ്റ് വഴിയോ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Oct 12, 2021, 6:14 PM IST

90 percentage of school students vaccinated in oman90 percentage of school students vaccinated in oman

ഒമാനില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിനും വാക്സിന്‍ നല്‍കി

ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള സ്‍കൂളില്‍ വിദ്യാര്‍ത്ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.

pravasam Sep 9, 2021, 7:38 PM IST

deadline announced for ban on entry to offices without covid vaccination in Omandeadline announced for ban on entry to offices without covid vaccination in Oman

ഒമാനില്‍ അടുത്ത മാസം മുതല്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധം

ഒമാനിലെ പൊതു - സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കേണ്ടത് നിര്‍ബന്ധമാക്കി. വാക്സിനെടുക്കാനുള്ള സമയപരിധി സെപ്‍തംബര്‍ 30 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത്.

pravasam Sep 2, 2021, 4:53 PM IST

night lockdown and travel restrictions ends in Omannight lockdown and travel restrictions ends in Oman

ഒമാനിൽ ഇന്നു മുതൽ രാത്രി ലോക്ക്ഡൗണ്‍ ഇല്ല; രാജ്യത്തേക്ക് പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ നിലനിന്നിരുന്ന രാത്രി ലോക്ക്ഡൗണ്‍ ഇന്നു മുതൽ ഇല്ലാതാകും. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും നിലനിന്നിരുന്ന  നിയന്ത്രണം അവസാനിക്കും. 

pravasam Aug 21, 2021, 2:47 PM IST

more than 20 lakh people received covid vaccine in Oman says health ministrymore than 20 lakh people received covid vaccine in Oman says health ministry

ഒമാനിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 20 ലക്ഷം കവിഞ്ഞു

ഓഗസ്റ്റ്  15 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ 2,155,932  പേർ  കൊവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചതായി  ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

pravasam Aug 16, 2021, 7:03 PM IST

free covid vaccination for expatriates in Aldahira Governorate in Oman on Sundayfree covid vaccination for expatriates in Aldahira Governorate in Oman on Sunday

ഒമാനില്‍ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് നാളെ സൗജന്യ വാക്‌സിനേഷന്‍

ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് ഓഗസ്റ്റ് 15ന് കൊവിഡ് വാക്സിന്‍ നല്‍കും. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും വാക്സിന്‍ ലഭ്യമാവുക.

pravasam Aug 14, 2021, 7:19 PM IST

covid vaccination for expats above 18 years begins todaycovid vaccination for expats above 18 years begins today

ഒമാനില്‍ 18 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍

 ഒമാനില്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള  പ്രവാസികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് ( ഓഗസ്റ്റ് 13 )വെള്ളിയാഴ്ച മുതല്‍  നല്‍കി തുടങ്ങും.

pravasam Aug 13, 2021, 9:34 AM IST

covid vaccination started for above 12 years category in Omancovid vaccination started for above 12 years category in Oman

ഒമാനിൽ 12 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി

ഒമാനില്‍ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകളില്‍ പുരോഗമിക്കുന്നു. 12 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുമുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ ഇന്ന് രാവിലെ മുതൽ സജീവമായിക്കഴിഞ്ഞു. ഒമാൻ കൺവെൻഷൻ സെന്ററിൽ രാവിലെ 07:30  മുതൽ  തന്നെ വാക്സിന്‍ നൽകിത്തുടങ്ങി .

pravasam Aug 4, 2021, 7:09 PM IST

Oman completes vaccination of 53 percentage of eligible populationOman completes vaccination of 53 percentage of eligible population

ഒമാനിൽ ജനസംഖ്യയുടെ 53 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം

ഒമാൻ ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം തന്നെ വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Jul 26, 2021, 7:35 PM IST

drive through vaccination to resume in Oman from Sundaydrive through vaccination to resume in Oman from Sunday

ഒമാനിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ പുനഃരാരംഭിക്കുന്നു; 45നു മുകളിൽ പ്രായമുള്ളവർക്ക് നാളെ മുതൽ വാക്സിനെടുക്കാം

ഒരാഴ്ചത്തെ ഇടവേളയ്‍ക്ക് ശേഷം ഒമാനില്‍ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ 27 മുതല്‍ പുനഃരാംഭിക്കുന്നു. 45 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ഈ സംവിധാനത്തിലൂടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 3.00 മണി മുതൽ രാത്രി 7.00 വരെയായിരിക്കും വാക്സിൻ ലഭിക്കുക.

pravasam Jun 26, 2021, 11:33 PM IST