Vanambadi
(Search results - 69)spiceJan 26, 2021, 11:32 PM IST
'മലയാളത്തിലെ പത്മിനിക്കൊപ്പം തമിഴിലെ പത്മിനി'; ചിത്രം പങ്കുവച്ച് അനുശ്രീ
മൗനരാഗമായെത്തുന്ന തമിഴിലെ വാനമ്പാടി അതിന്റെ വഴിത്തിരിവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മലയാളത്തില്‍നിന്നും മാറി കഥാമുഹൂര്ത്തങ്ങള്ക്കെല്ലാം ചെറിയ മാറ്റങ്ങളുണ്ടെങ്കിലും, അടിസ്ഥാനപരമായി കഥ ഒരുപോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്
spiceJan 21, 2021, 7:06 PM IST
'ഇതാര് കുട്ടിബുദ്ധിനിയോ'; വാനമ്പാടിയിലെ അനുമോളുടെ ചിത്രം വൈറല്‍
വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്.
spiceJan 14, 2021, 8:26 PM IST
ബിഗ് ബോസിലേക്കോ? സുചിത്ര നായർക്ക് പറയാനുള്ളത്
മലയാള ടെലിവിഷൻ ഷോകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് 'ബിഗ് ബോസ് സീസൺ-3. ഷോ തുടങ്ങുന്ന വിവരം അടുത്തിടെയാണ് ചാനൽ പ്രഖ്യാപിച്ചത്. നടൻ ടോവിനോ തോമസ് ആണ് പുതിയ സീസണിന്റെ ലോഗോ അനാച്ഛാദനം ചെയ്തത്. മോഹൻലാലും പുതിയ സീസൺ പ്രഖ്യാപനം നടത്തിയിരുന്നു.
spiceDec 21, 2020, 10:47 PM IST
സ്നേഹം ലോകത്തെ അനുഗ്രഹിക്കുന്ന കാലം; ക്രിസ്തുമസ് ആശംസയുമായി സുചിത്ര
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. മലയാളം പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ സുചിത്രയെ കരിയറില്‍ അടയാളപ്പെടുത്തിയത് വാനമ്പാടിയാണെന്നു വേണം പറയാന്‍.
spiceDec 14, 2020, 6:29 PM IST
സോഷ്യല്‍മീഡിയ ട്രെന്‍ഡിനൊപ്പം തംബുരു; വൈറലായി പുതിയ വീഡിയോകള്‍
മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയ കഥാപാത്രങ്ങളും ഒട്ടേറെ പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിച്ച് അവസാനിച്ച പരമ്പരയാണ് 'വാനമ്പാടി'. പരമ്പരയിലെ കുട്ടിത്താരങ്ങളുടെ അഭിനയം എടുത്തുപറയേണ്ടതു തന്നെ ആയിരുന്നു. മലയാളികളെ മിനിസ്ക്രീനിനു മുന്നില്‍ പിടിച്ചിരുത്തിയതില്‍ കുട്ടിത്താരങ്ങളുടെ മിടുക്കും പ്രധാനമായിരുന്നു. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ 'മോഹനും' 'അനുമോളും' 'തംബുരു'വുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തില്‍ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു.
spiceDec 13, 2020, 8:01 PM IST
'നമ്മളായിരിക്കുക.. സന്തോഷം തരുന്നത് ചെയ്യുക' ; പുത്തന്‍ ചിത്രങ്ങളുമായി 'പത്മിനി'
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. മലയാളം പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ സുചിത്രയെ കരിയറില്‍ അടയാളപ്പെടുത്തിയത് വാനമ്പാടിയാണെന്നുവേണം പറയാന്‍.
spiceDec 10, 2020, 6:35 PM IST
ഈ കുട്ടിത്താരത്തെ മനസ്സിലായോ? പതിനാലുവര്‍ഷം മുമ്പുള്ള ചിത്രവുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം
പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ആരാധകരുടെ നേരം പോക്കുകളാണ്. അത്തരത്തില്‍ പതിനാലു വര്‍ഷം മുന്നേയുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ അനുമോള്‍. ജനപ്രിയ പരമ്പരയായി മുന്നേറിയ വാനമ്പാടി അവസാനിച്ചിട്ട് നാളുകളായെങ്കിലും കഥാപാത്രങ്ങളെയെല്ലാംതന്നെ ആരാധകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്.
spiceNov 29, 2020, 6:39 PM IST
'അനുമോളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് തംബുരു' : ഗൗരിയുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ച് സോന ജെലീന
മിനിസ്ക്രീനിലെ ജനപ്രിയ പരമ്പരയായ വാനമ്പാടി അവസാനിച്ചിട്ട് നാളുകളായെങ്കിലും കഥാപാത്രങ്ങളെയൊന്നും തന്നെ ആരാധകര്‍ക്ക് മറക്കാനായിട്ടില്ല. പരമ്പരയിലെ കുട്ടിത്താരങ്ങളാണ് മലയാളികള്‍ക്കേവര്‍ക്കും പ്രിയപ്പെട്ടവരെന്ന് പറയാം. അതുകൊണ്ടുതന്നെ അവരുടെ ശരിക്കുള്ള പേരിനേക്കാള്‍ മലയാളികള്‍ക്കിഷ്ടം അനുമോളെന്നും തംബുരുവെന്നും വിളിക്കാന്‍ തന്നെയാണ്. പരമ്പരയിലെ മറ്റേത് താരങ്ങളെക്കാളും ആരാധകരുള്ള താരങ്ങളാണ് തംബുരുവായി വേഷമിടുന്ന സോനാ ജെലീനയും, അനുമോളെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്ണയും.
spiceNov 23, 2020, 11:05 PM IST
തെലുങ്ക് വാനമ്പാടിയിലെ 'അനുമോള്‍'ക്ക് പിറന്നാളാശംസകളേകി മോഹന്‍കുമാര്‍
പാട്ടുകാരന് മോഹന്‍കുമാറായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായ് കിരണ്‍ റാം. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍ ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറാണ്. മോഹന്‍ലാലിന്റെ ആരാധകനായ താരം, മലയാളിയെ വെല്ലുന്ന രീതിയില്‍ മലയാളം പറയുന്നതും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചതാണ്. തനതായ അഭിനയ ശൈലിയിലൂടെ സിനിമാ, സിരിയല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തി സായ് കിരണ്‍.
spiceNov 20, 2020, 10:54 PM IST
ഫേസ്ബുക്ക് ലൈവില്‍ ആരാധകര്‍ക്കുവേണ്ടി പാടി 'വാനമ്പാടി'യിലെ 'അര്‍ച്ചന'
വാനമ്പാടിയിലെ പ്രതിനായികാ കഥാപാത്രമായ പത്മിനിയെ കുഴപ്പിക്കുന്ന കഥാപാത്രമായിട്ടായിരുന്നു അനുശ്രി പരമ്പരയിലെത്തിയത്
spiceNov 19, 2020, 4:09 PM IST
ഗിത്താര്‍ വായിച്ച് പാട്ടുപാടി ആരാധകരെ കയ്യിലെടുത്ത് 'മോഹന്‍കുമാര്‍'
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് സായ് കിരണ്‍. 'വാനമ്പാടി' പരമ്പരയില്‍ 'മോഹന്‍ കുമാറാ'യി വേഷമിട്ട താരത്തെ ഇപ്പോള്‍ മിസ് ചെയ്യുന്നുവെന്നാണ് എല്ലാവരും പറയുന്നത്. നിറം എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'നുവ്വ കവാലി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ സായ് കിരണിന് പിന്നീട് മറ്റൊരു മേഖലയെപ്പറ്റിയും ചിന്തിക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ വാനമ്പാടി അടുത്തിടെയായിരുന്നു അവസാനിച്ചത്. ശേഷം തെലുങ്കില്‍ ഒരുമിച്ച് രണ്ട് പ്രൊജക്ടുകള്‍ സായ് ചെയ്യുന്നുണ്ട്.
spiceNov 12, 2020, 6:18 PM IST
'വാനമ്പാടിക്ക് രണ്ടാംഭാഗം പ്രതീക്ഷിക്കാമോ'? സായ് കിരണിന്റെ മറുപടി
മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലൂടെ മനസ് തുറന്നിരിക്കുകയാണ് സായ് കിരണ്‍
spiceOct 30, 2020, 10:30 PM IST
'ഒരിക്കല്‍ ശരീരം ചലിച്ചുതുടങ്ങിയാല്‍ അതു നിങ്ങള്‍ക്ക് മനസിലാവും'; ലക്ഷ്യത്തിലേക്ക് ചുവടുവച്ച് സുചിത്ര
നേരത്തെ പറഞ്ഞിരുന്നതുപോലെ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് സുചിത്ര ഇപ്പോള്‍
spiceOct 29, 2020, 10:29 PM IST
'ഏട്ടന്റെ ചിങ്കാരി'; സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച് 'തംബുരുമോള്‍'
'തംബുരു'വിനെ അവതരിപ്പിച്ച സോന ജെലീന സ്വന്തം സഹോദരനൊപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്.
spiceOct 28, 2020, 7:00 PM IST
'വാനമ്പാടി'യിലെ രുഗ്മിണി ഇനി 'മഹിളാമണി'; മിനിസ്ക്രീന്‍ തിരിച്ചുവരവിനെക്കുറിച്ച് പ്രിയ
അടുത്തായി സംപ്രേഷണം ആരംഭിക്കുന്ന 'സ്വന്തം സുജാത' എന്ന പരമ്പരയിലൂടെയാണ് പ്രിയ മേനോന് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം നന്നായി വഴങ്ങാത്ത 'മഹിളാമണി' എന്ന കഥാപാത്രമായാണ് പ്രിയ എത്തുന്നത്.