Viral News

(Search results - 440)
• viral10, Jul 2020, 9:43 PM

ആക്രമണത്തില്‍ പരിക്കേറ്റ പുലിയെ രക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; വീഡിയോ

രാത്രിയില്‍ കാട്ടിലൂടെ നീങ്ങുകയായിരുന്ന പുലിയെ പിടികൂടി ചികിത്സ നല്‍കുകയായിരുന്നു.

• viral7, Jul 2020, 12:12 PM

സ്വപ്നം പോലൊരു സ്വര്‍ണ്ണക്കടത്ത്; ന്യായീകരിച്ച് തളര്‍ന്ന് ട്രോളന്മാര്‍

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് ഏറെ വിവാദമായ കേസായിരുന്നു സോളാര്‍ കേസ്. പേപ്പര്‍ കമ്പനിയുടെ പേരില്‍ സോളാര്‍ പദ്ധതി നടത്തിപ്പിനായി നിരവധി പേരില്‍ നിന്ന് സരിത പണം വാങ്ങിയെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സ്വാധീനം ഉപയോഗിച്ചുമെന്നായിരുന്നു സോളാര്‍ കേസിന്‍റെ തുടക്കം. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇടതുപക്ഷം കഴിഞ്ഞ നാല് വര്‍ഷവും പലവിധ ആരോപണങ്ങളെയും ചെറുത്ത് നിന്നെങ്കിലും ഭരണ അവസാനിക്കാറായപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളം വഴി 30 കിലോ സ്വര്‍ണ്ണം ഡിപ്ലോമാറ്റിക്ക് ബാഗ് ഉപയോഗിച്ച് യുഎഇയില്‍ നിന്ന് കടത്തിയത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഓഫീസ് സെക്രട്ടറിയേയും ഉപയോഗിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇടത്പക്ഷം നേരിട്ട ഏറ്റവും വലിയ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നത്. ഇതോടെ ന്യായീകരണവും ആരോപണങ്ങളുമായി ട്രോളന്മാരും ഉണര്‍ന്നു. അതിനായി സോളാര്‍ കേസ് വരെ കുത്തിപ്പൊക്കുകയാണ് ട്രോളന്മാര്‍.

• viral5, Jul 2020, 3:40 PM

ആര് ഭരിക്കും ? പ്രളയം, വരള്‍ച്ച പിന്നെ കോണ്‍ഗ്രസ് ഭരണം; കാണാം തിരുവഞ്ചൂരിന്‍റെ സിദ്ധാന്തങ്ങള്‍

ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ ആണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും ഇടത് പക്ഷത്തിന്‍റെ തുടര്‍ഭരണമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍വേയില്‍ ബഹുദൂരം പിന്നിലേക്ക് പോയി. എന്നാല്‍, സര്‍വേയെ അടിമുടി തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു പടികൂടി കടന്ന്, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്നും ഇതിനിടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും അഭിപ്രായപ്പെട്ടു. കേള്‍കേണ്ട താമസം ട്രോളന്മാര്‍ കോണ്‍ഗ്രസിന്‍റെ ബറ്റണ്‍ തിരുവഞ്ചൂരിന് കൈമാറി. കാണാം ചില സര്‍വേ ട്രോളുകള്‍

• viral29, Jun 2020, 4:01 PM

'പെട്രോളടിക്കൂ, പാവപ്പെട്ടവന്‍റെ വിശപ്പ് മാറ്റൂ'; പൊട്രോള്‍ വിറ്റ് അരി വാങ്ങുന്നവരുടെ ട്രോള്‍ കാണാം

23 ദിവസത്തിനിടെ 22 ദിവസവും പെട്രോള്‍ ഡീസല്‍ വിലകള്‍ ഉയര്‍ന്നു തന്നെ നിന്നു.  കൊറവിഡ് 19 നെ തുടര്‍ന്ന് രാജ്യത്തേര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. പണ്ട് പെട്രോളിന് വിലകൂടിയപ്പോള്‍ കാളവണ്ടി ഓടിച്ചും സ്കൂട്ടര്‍ ഓടിച്ചും പ്രതിഷേധിച്ചവരെ പക്ഷേ ഇന്ന് മഷിയിട്ടിട്ടും കാണാനില്ല.  രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. പക്ഷേ അപ്പോഴും പറയുന്നത് നിങ്ങളടിക്കുന്ന പെട്രോളിലെ ഉയര്‍ന്ന വില പാവപ്പെട്ട ഒരാളുടെ വിശപ്പ് മാറ്റുമെന്നാണ്. ഏത് പാവപ്പെട്ടവന്‍റെ വിശപ്പാണ് മാറുന്നതെന്ന് ചോദിച്ചാല്‍ മറ്റാര്‍ക്കും ഉത്തരമില്ലെങ്കിലും ട്രോളന്മാര്‍ക്ക് ഉത്തരമുണ്ട്. കാണാം.

Photo Of Chief Justice Bobde On A Harley Bike Thrills Twitter

viral29, Jun 2020, 11:59 AM

സൂപ്പര്‍ ബൈക്കില്‍ ചീഫ് ജസ്റ്റിസ്; സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെ

കഴിഞ്ഞ നവംബറില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ പ്രധാന ന്യായാധിപനായി സ്ഥാനമേറ്റ ബോബ്ഡെ മുന്‍പും ബൈക്കുകളോട് തനിക്കുള്ള താല്‍പ്പര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

hiding python

viral28, Jun 2020, 4:35 PM

ഈ ചിത്രത്തിലൊരു ഭീമന്‍ പാമ്പ് ഒളിഞ്ഞിരിപ്പുണ്ട്, കണ്ടുപിടിക്കാമോ

ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് പാമ്പുപിടുത്ത സേവനം നടത്തുന്ന സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ചലഞ്ച് പ്രത്യക്ഷപ്പെട്ടത്.

shark attack

viral25, Jun 2020, 6:14 PM

കടലില്‍ ഇറങ്ങിയവര്‍ക്ക് തൊട്ടരികില്‍ ഭീമന്‍ സ്രാവ്, ഡ്രോണില്‍ പതിഞ്ഞ വീഡിയോ കണ്ട് അമ്പരന്ന് ട്വിറ്റര്‍

2019ല്‍ ലോകത്താകമാനം സ്രാവുകളില്‍ നിന്നുള്ള 140 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന്

• viral22, Jun 2020, 3:57 PM

നാര്‍ണിയയുടെ സ്വന്തം 'മറുപാതി'

'മറുപാതി' എന്നത് ഒരു ഇന്ത്യന്‍ സങ്കല്‍പ്പമാണ്. ശക്തിയും സൗന്ദര്യവും ഒത്തുചേരുന്നുവെന്ന ആത്മീയ സങ്കല്‍പത്തില്‍ ഇന്ത്യന്‍ ആത്മീയ ചിന്ത ശിവനെയും പാര്‍വ്വതിയേയുമാണ് ഒന്നിച്ച് ചേര്‍ത്തിരിക്കുന്നത്. ശക്തിയും സൗന്ദര്യവും എന്നതിനപ്പുറം പുരുഷനും സ്ത്രീയും ഒന്നായിരിക്കേണ്ടതാണെന്ന തുല്യതാ ബോധമാണ് ആ സങ്കല്‍പത്തിന്‍റെ അടിസ്ഥാനം. എന്നാല്‍ ഇവിടെ ചര്‍ച്ചാ വിഷയം നാര്‍ണിയ എന്ന പൂച്ചയാണ്. പൂച്ചയും മറുപാതിയും തമ്മിലെന്തെന്നാണ് എന്നാണോ ? നാര്‍ണിയയുടെ മറുപാതി നാര്‍ണിയ തന്നെ (കാഴ്ചയില്‍) എന്നാണ് ആ പ്രത്യേക. അറിയാം നാര്‍ണിയയുടെ വിശേഷങ്ങള്‍.

Granny and child

viral21, Jun 2020, 7:13 PM

പേരക്കുട്ടികള്‍ക്കൊപ്പം 'കൊത്തങ്കല്ല്' കളിക്കുന്ന മുത്തശ്ശി, വൈറലായി വീഡിയോ

പേരക്കുട്ടിക്കൊപ്പം 'കൊത്തങ്കല്ല്' കളിക്കുന്ന മുത്തശ്ശി. അവര്‍ ആസ്വദിച്ച് കളിക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

• viral20, Jun 2020, 12:29 PM

നിപ രാജകുമാരി, കൊവിഡ് റാണി, ... പദവികള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കപ്പെടും; കാണാം മുല്ലപ്പള്ളി ട്രോളുകള്‍

ഇന്ത്യയില്‍ ആദ്യമായി കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് ശേഷം മാസങ്ങള്‍ കടന്ന് പോയി. എന്നാല്‍ അതിന് ശേഷം  രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലപ്പോഴും കൊറോണാ വൈറസിനെതിരെ കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ലോകമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവുമുണ്ടായി. അതിനിടെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, നിപ രാജകുമാരി പദവിക്ക് ശേഷം കൊവിഡ് റാണി പട്ടത്തിനായി മത്സരിക്കുകയാണെന്ന വിവാദ പരാമര്‍ശം നടത്തിയത്. മുല്ലപ്പള്ളിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ട്രോളന്മാരുമെത്തി കാണാം മുല്ലപ്പള്ളിയുടെ പദവി വീതംവെപ്പുകള്‍...

• viral17, Jun 2020, 11:35 AM

എവിടെ ...ന്‍റെ തള്ളുകള്‍ ? സാമൂഹ്യ മാധ്യമങ്ങള്‍ ഇല്ലാതായാല്‍... ; കാണാം ട്രോളുകള്‍

മനുഷ്യരുടെ ലോകം സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിച്ച് തുടങ്ങിയിട്ട് അധിക കാലമായില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയത്. അടുത്ത കാലത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍പേരെ ആകര്‍ഷിച്ച ഒരു മാധ്യമോപാധിയാണ് സാമൂഹ്യ മാധ്യമങ്ങള്‍. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന വാര്‍ത്തയ്ക്ക് പെട്ടെന്ന് തന്നെ പ്രചാരം ലഭിച്ചു. ഒരു അടിസ്ഥാനവുമില്ലാതെ പ്രചരിച്ച ആ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ട്രോളന്മാര്‍. സാമൂഹിക ജീവിതത്തിലെ വിവിധ മേഖലകളില്‍ ഏങ്ങനെയൊക്കെ സാമൂഹ്യ മാധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്നുവെന്നതിന്‍റെ തിരിച്ചിവും ഈ ട്രോളുകളില്‍ കാണാം.

• viral16, Jun 2020, 12:05 PM

പെട്രോള്‍, ഡീസല്‍ പിന്നെ കറണ്ട് ബില്ലും; വില കേറിയ ട്രോളുകള്‍

ലോകം മുഴുവനും കോറോണാവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്നു. അതിനിടെ ലോകത്ത് കോറോണയേക്ക് രണ്ടാം തരംഗം വന്നെന്ന സൂചനകളുമെത്തി. സ്വാഭാവികമായും ക്രൂഡോയിലിന്‍റെ വില താഴേക്ക് പോയി. പക്ഷേ അപ്പോഴും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നുതന്നെ  നിന്നു. ഇതിനിടെയാണ് ലോക്ഡൗണിന് ശേഷമുള്ള ഇലക്ട്രിസിറ്റി ബില്ല് വരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ഉപയോഗിച്ച കറണ്ട് ബില്ല് കണ്ടപ്പോള്‍ പലര്‍ക്കും കണ്ണ് തള്ളി. ട്രോളന്മാരും സജീവമായി. പഴയ കാളവണ്ടി സമരവുമായി ട്രോളന്മാര്‍ രംഗത്തിറങ്ങി. പക്ഷേ, അപ്പോഴും പാവം ചക്കക്കുരുവിനെ മാത്രം വെറുതെ വിട്ടില്ല. കാണാം പെട്രോള്‍-ഡീസല്‍, കറണ്ട് ബില്‍ ട്രോളുകള്‍

• viral25, May 2020, 12:49 PM

അന്ന് ജോളി, ഇന്ന് സൂരജ്; കാണാം 'കുടുംബ ബന്ധ'ങ്ങളുടെ ചില ട്രോളുകള്‍

പതിനാറ് വര്‍ഷം കൊണ്ട് ആറ് പേരെ സയനൈഡ് കൊടുത്ത് കൊന്ന കൂടത്തായി ജോളിയെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ഭാര്യമാര്‍ തരുന്ന ചായയെ പോലും അവിശ്വസിക്കുന്ന ഭര്‍ക്കാന്മാരുടെ ട്രോളായിരുന്നു ട്രോള്‍ പേജുകളില്‍ നിറഞ്ഞത്. ഇന്ന്, ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന അടൂര്‍ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പഴയ ട്രോളുകള്‍ക്ക് തിരുത്തുമായി ട്രോളന്മാര്‍ തിരിച്ചെത്തിയിരിക്കുന്നു. കാണാം ട്രോളുകള്‍.

• International23, May 2020, 1:39 PM

സ്പ്രിംഗ്ളറോ സി-ഡിറ്റോ; ആരാ ശരിക്കും മൊതലാളി ? കാണാം സ്പ്രിംഗ്ളര്‍ ട്രോളുകള്‍

കൊറോണാ വൈറസ് ബാധയെ നേരിടുന്നതില്‍ ലോക ശ്രദ്ധനേടിയ സംസ്ഥാനമാണ് കേരളം. ഒരു രാജ്യമെന്ന നിലയില്‍ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ പരാജയപ്പെടുമ്പോഴാണ് വൈറസിനെ വിജയകരമായി പ്രതിരോധിച്ച് നിര്‍ത്താന്‍ കേരളത്തിനായത്. എന്നാല്‍ ഇടത്പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ കൊറോണാ വൈറസുമായി ബന്ധപ്പെട്ട ഡാറ്റകള്‍ കൈകാര്യം ചെയ്ത രീതി ഏറെ വിമര്‍ശിക്കപ്പെട്ടു. ഒരു പക്ഷേ കോറോണയല്ല, സ്പ്രിംഗ്ളര്‍ കമ്പനിയാണ് വൈറസ് എന്ന തരത്തില്‍ പോലും ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടായി. ഡാറ്റയാണ് വിഷയമെന്ന് സ്പ്രിംഗ്ളറിനെ കുറിച്ച് പറഞ്ഞവരെല്ലാം പറഞ്ഞു. ഒടുവില്‍ കോടതി ഇടപെട്ടപ്പോള്‍ സര്‍ക്കാര്‍, കൊറോണാ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കരാര്‍ സ്പ്രിംഗ്ളര്‍ കമ്പനിയില്‍ നിന്ന് പിന്‍വലിക്കുകയും സി ഡിറ്റിന് നല്‍കുകയും ചെയ്തു. പക്ഷേ ട്രോളന്മാര്‍ വിട്ടില്ല. അവര്‍ സ്പ്രിംഗ്ളറിന് പുറകേ കൂടി. എല്ലാം ട്രോളന്മാരുമല്ല കേട്ടോ. ചില ട്രോള്‍ ഗ്രൂപ്പുകള്‍ സ്പ്രിംഗ്ളറിനെതിരെ ഇട്ട ട്രോളുകളെല്ലാം വലിക്കുകയും ചെയ്തു. ഓരോരോ താല്‍പര്യങ്ങളെ. കാണാം സ്പ്രിംഗ്ളര്‍ ട്രോളുകള്‍.

Man hugs grandma

viral20, May 2020, 12:50 PM

കൊവിഡ് കാലത്ത് മുത്തശ്ശിയെ ചേര്‍ത്തണയ്ക്കാന്‍ യുവാവിന്‍റെ കണ്ടുപിടുത്തം...!

വീട്ടുമുറ്റത്ത് തയ്യാറാക്കി വച്ചതെല്ലാം കണ്ട് ആ മുത്തശ്ശി ആദ്യമൊന്ന് അമ്പരന്നു. പിന്നീട് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു.