Vm Girija  

(Search results - 5)
 • secret woman

  29, Dec 2016, 11:24 AM IST

  സ്ത്രീകള്‍ ആനന്ദത്തില്‍ നിന്ന്  മുറിച്ചു മാറ്റപ്പെട്ടത് എങ്ങനെ?

  ആദ്യത്തെ രതി,ആദ്യത്തെ പ്രസവം,ആദ്യത്തെ മുലയൂട്ടല്‍ എന്നിവ എനിക്ക് വേദനാജനകമായിരുന്നു. എല്ലാവര്‍ക്കും അങ്ങനെയൊക്കെ  ആവും എന്ന് ഞാന്‍ കരുതുന്നു.മറിച്ചും അനുഭവം ഉണ്ടാവാം.മായാദേവി ബുദ്ധനെ പ്രസവിച്ച കഥ പോലെ ഒരു മൊട്ടു വിരിയും പോലെയോ കനി പാകമായി സുഗന്ധം പകര്‍ന്നു കൈക്കുമ്പിളില്‍ വീഴും പോലെയോ ഉള്ള പ്രസവങ്ങളും ഉണ്ടാകാം.അറിവിനെ അനുഭവത്തെ ആനന്ദമാക്കാന്‍  ഉള്ള പരിശീലനം സ്ത്രീക്ക് കിട്ടുന്നില്ല.പ്രത്യേകിച്ചും പരിഷ്‌ക്കാരം കൂടും തോറും  അടക്കലുകളും മൗനങ്ങളും കൂടുന്നു.

 • VM Girija father 1

  1, Dec 2016, 6:59 AM IST

  ഒരു മകള്‍ അച്ഛന് എഴുതാത്ത വരികള്‍!

  അച്ഛന്‍ ജാതിയിലോ മതത്തിലോ സമ്പത്തിലോ വിശ്വസിച്ചില്ല.കമ്മ്യൂണിറ്റ് ആയിട്ടാണ് ജീവിച്ചതും വോട്ട്  ചെയ്തതും.ക്ഷേത്രങ്ങളെ നിരസിച്ചു.എന്നാല്‍ ക്ഷേത്രകലകളെ,ക്ഷേത്രത്തിലെ നല്ല കൊത്തുപണികള്‍ ശില്പരീതികള്‍ ഒക്കെ ആസ്വദിച്ചു.ഗുരുവായൂര്‍ ക്ലബ് കളിക്ക് ഒരിക്കല്‍ എന്നെ കൊണ്ട് പോയി.കലാമണ്ഡലം കൃഷ്ണന്‍  നായരാശാന്റെ രണ്ടാം ദിവസത്തെ നളനും രാമന്‍കുട്ടി നായരുടെ കാട്ടാളനും ആയിരുന്നു. ഗുരുവായൂര്‍ അമ്പലത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.എന്നാല്‍ ദൈവം ഇല്ല എന്ന് വാദിച്ചു കേട്ടിട്ടില്ല.നല്ലത് ചെയ്യക മാത്രമാണ് ദൈവാരാധന എന്ന് ഇപ്പോഴും  പറഞ്ഞിരുന്നു. പ്രവര്‍ത്തിച്ചിരുന്നു. 
                     

 • lovers hands

  9, Nov 2016, 3:11 AM IST

  സ്‌നേഹം വേദനയുടെ ഒരു ലോകഭാഷ

  വി.എം.ഗിരിജ എഴുതുന്നു: ക്രോധം ഹിമാലയ പര്‍വതം ആണെങ്കില്‍ എവിടെ നിന്നോ വരുന്ന കൊച്ചു തെളിനീര്‍ ചാലാണ് സ്‌നേഹം,പ്രണയം,വാത്സല്യം എല്ലാം. അത് ഒരു കുഞ്ഞു പൂക്കാലമാണ്. നാം അടി മുടി പൂക്കുന്നു. നമുക്ക് അറിയില്ല എങ്ങനെ ഇത്രയധികം സുഖവും സുഗന്ധവും മൃദു സ്പര്‍ശങ്ങളുമായി നാം പരിണമിക്കുന്നു എന്ന്. ചുവടുകള്‍ എല്ലാം നൃത്തം. ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ തേടുന്നു എന്ന പാട്ടില്‍ പറയും പോലെ, ലോകത്തിന്റെ കേന്ദ്രം ഒറ്റവ്യക്തിയായി മാറുന്നു.ഊണിലും ഉറക്കത്തിലും ഒരേ സ്വരം കേള്‍ക്കുന്നു. .ഒരു പുഞ്ചിരിയാണ്, എല്ലാം പൊതിയുന്ന സ്പര്‍ശം....

   

 • Love

  Magazine31, Oct 2016, 8:18 AM IST

  രതി, ഒരു സ്പര്‍ശ കല മാത്രമല്ല!

  രതിയിലോ സ്‌നേഹത്തിലോ  ഒതുങ്ങുന്നതല്ല പ്രണയം. ത്യാഗമല്ല അതിന്റെ ഞരമ്പ്.മുറിച്ചു കളയാന്‍, കയര്‍ കുരുക്കില്‍ പിടയാന്‍  വിസമ്മതിക്കുന്ന പരസ്പര  സമത്വത്തിന്റെ,  പരസ്പര വിശ്വാസത്തിന്റെ, അപരനിലെ തനിക്കിഷ്ടമില്ലാത്ത പൊടിപ്പുകളെ  നുള്ളിക്കളയാതെ  വളരാന്‍ സമ്മതിക്കുന്ന കാരുണ്യത്തിന്റെ മൃദു സാന്നിധ്യം അതിനു വേണം.ഇക്കാലത്തു ഇക്കാലത്തു എന്ന് നാം കാലത്തെ കുറ്റപ്പെടുത്തും. കാലം നിര്‍മിക്കുന്നതും മനുഷ്യര്‍ തന്നെ. അറിവല്ല ആര്‍ദ്രതയാണ് ഇക്കാലത്തു എക്കാലത്തും വേണ്ടത്.

   

 • old age embrace

  Magazine21, Oct 2016, 10:33 AM IST

  ഒരാലിംഗനം കൊണ്ട്,  ഒരുമ്മ കൊണ്ട്...

  എഴുത്തുകാരി വി.എം ഗിരിജയുടെ കോളം തുടങ്ങുന്നു:

  ശരീരം എന്നാല്‍ ജീര്‍ണ്ണമാകുന്ന ഒരു സിസ്റ്റം ആണ്..ശീർണമാകുന്നത് നശിക്കുന്നത് ആണ്ശരീരം.അപ്പോഴും നിത്യ നൂതനമായ സ്‌നേഹത്തിനു അതിനെ അണച്ച് നിര്‍ത്താനും ഉമ്മ വെയ്ക്കാനും കഴിയുന്നു എങ്കില്‍ അതാണ് ജീവിതത്തിന്റെ അവസാന സുഖം.