Weather  

(Search results - 301)
 • rain

  Kerala19, Jul 2019, 6:51 PM IST

  കാലാവസ്ഥ പ്രവചനം; വിമര്‍ശനവുമായി ദുരന്തനിവാരണ അതോറിറ്റി

  കാലാവസ്ഥ പ്രവചനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

 • kozhikode rain
  Video Icon

  Kerala19, Jul 2019, 12:26 PM IST

 • idukki rain
  Video Icon

  Kerala19, Jul 2019, 9:02 AM IST

  അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഇടുക്കിയില്‍ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു

  ഇടുക്കിയില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടുമ്പന്‍ ചോലയില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 

 • red alert in two districts
  Video Icon

  Kerala18, Jul 2019, 9:18 AM IST

  എല്ലാ ജില്ലകളിലും കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലേറെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണ്‍സൂണ്‍ കാലഘട്ടത്തില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ മാത്രമേ വൈദ്യുതി പ്രതിസന്ധിയടക്കം മറികടക്കാനാകൂ.
   

 • heavy rain
  Video Icon

  Kerala16, Jul 2019, 5:34 PM IST

  സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യത

  കേരളത്തിൽ വിവിധ ജില്ലകളിലായി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 18,19,20 തീയതികളിലാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. 
   

 • world cup

  News14, Jul 2019, 9:55 AM IST

  കലാശക്കൊട്ടിന് മഴപ്പേടി വേണോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

  മത്സരത്തിന്‍റെ വാശിയേറുമ്പോള്‍ അത് കൊടുത്താന്‍ മഴ എത്തുമോയെന്ന് മാത്രമാണ് ക്രിക്കറ്റ് ആരാധകരുടെ ആശങ്ക. ലോകകപ്പിന്‍റെ ലീഗ് പോരാട്ടങ്ങളില്‍ തുടങ്ങി അവസാനം ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫെെനല്‍ വരെ മഴ വില്ലനായി എത്തി

 • Virat Kohli lead

  Match Report10, Jul 2019, 2:41 PM IST

  മാഞ്ചസ്റ്ററില്‍ നിന്ന് ശുഭവാര്‍ത്ത; ഇന്ത്യ- കിവീസ് സെമി കൃത്യസമയത്ത് പുനരാരംഭിക്കും

  തെളിഞ്ഞ കാലാവസ്ഥയാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 • Specials10, Jul 2019, 8:55 AM IST

  സെമിയില്‍ മഴക്കളി; മാഞ്ചസ്റ്ററിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

  മഴമൂലം നിര്‍ത്തിവച്ച ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഇന്ന് പുനരാരംഭിക്കും. 46.1 ഓവറില്‍  5 വിക്കറ്റിന് 211 റൺസ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്സ്  പുനരാരംഭിക്കുക. 

 • UAE Beach

  pravasam9, Jul 2019, 3:37 PM IST

  ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

  അറേബ്യന്‍ ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ ഫലമായി ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 • rain

  Specials9, Jul 2019, 1:16 PM IST

  മഴ മുടക്കുമോ ഇന്ത്യ- കിവീസ് സെമി? ഏറ്റവും പുതിയ വിവരങ്ങള്‍

  ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ മഴ പണിമുടക്കുമോയെന്ന ആശങ്കയിലാണ് എല്ലാവരും.  മത്സരത്തിനായി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇരുടീമുകളും എത്തിയെങ്കിലും  മൂടിക്കെട്ടിയ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

 • India8, Jul 2019, 5:24 PM IST

  മുംബൈ നഗരത്തില്‍ കനത്ത മഴ: ട്രെയിൻ, വിമാന സര്‍വ്വീസുകളെ ബാധിച്ചു, പലയിടത്തും വെള്ളപ്പൊക്കം

  ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയില്‍ കാഴ്ചാതടസ്സം നേരിടുന്നു. ലോക്കൽ ട്രെയിൻ സർവീസുകളെയും മഴ ബാധിച്ചു.

 • നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം

  Chuttuvattom3, Jul 2019, 1:23 PM IST

  വരള്‍ച്ച; നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം


  പ്രളയത്തിന് ശേഷമുള്ള വരള്‍ച്ചയിലേക്ക് കേരളം നടന്നടുക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരള്‍ച്ചയുടെ ദൃശ്യങ്ങളാണ് എങ്ങും. കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞു പോകുന്നത് ജൂണ്‍ മാസമോ ? അതേ മെയ് മാസമോ ? തകര്‍ത്തുപെയ്യേണ്ട മണ്‍സൂണ്‍ ഏത് വഴിക്ക് പറന്നുപോയെന്നുപോലും പറയാന്‍ പറ്റാതായിരിക്കുന്നു.

  കിണറുകളില്‍ കുളങ്ങളും വരണ്ടുണങ്ങിയപ്പോഴും പിടിച്ചു നിന്ന ഡാമുകള്‍ പലതും വറ്റിത്തുടങ്ങി. കേരളത്തിന്‍റെ കാശ്മീരെന്ന് പ്രകീര്‍ത്തിക്കപ്പെട്ട മൂന്നാറില്‍ പോലും വ്യത്യസ്തമല്ല കാര്യങ്ങള്‍. മൂന്നാറിലെ പ്രധാന ഡാമുകളിലൊന്നായ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങിത്തുടങ്ങി.

  1953 ല്‍ പണി പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യമായി പതിറ്റാണ്ടുകള്‍ പഴയമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ ഉയര്‍ന്നുവന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് സിമന്‍റ് ഉപയോഗിക്കാതെ കല്ലുകള്‍ ചുണ്ണാമ്പ് മിശ്രിതമായ സുര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ചുമരുകളാണ് ഇപ്പോഴും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കുന്നത്.

  ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെ തൊഴിലാളികളും, അന്നത്തെ തോട്ടം മാനേജര്‍മാരായ ബ്രിട്ടീഷുകാരും കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് സമീപ പ്രദേശങ്ങളായ കുട്ടിയാര്‍, കുണ്ടള എന്നിവടങ്ങളിലേക്ക് താമസം മാറുകയായിരുന്നു. ഇന്ന് വരള്‍ച്ചയുടെ മറ്റൊരു ദുരന്തചിത്രമായി മാറുകയാണ് മാട്ടുപ്പെട്ടി ഡാം.

   

 • airline

  India3, Jul 2019, 7:05 AM IST

  തുടർച്ചയായുണ്ടായ റൺവേ അപകടങ്ങൾ; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഉത്തരവ്

  ജയ്പ്പൂരിൽ നിന്ന് 167 യാത്രക്കാരുമായി മുംബൈയിലെത്തിയ സ്പൈസ്ജെറ്റ് വിമാനം കഴിഞ്ഞ ദിവസം റൺവേയിൽ തെന്നി നീങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.

 • India2, Jul 2019, 2:13 PM IST

  മുംബൈയുടെ വഴിമുടക്കി; പെയ്തൊഴിയാതെ പേമാരി...

  മണ്‍സൂണില്‍ ദക്ഷിണേന്ത്യയും ദില്ലിയും വിയര്‍ത്തൊഴുകുമ്പോള്‍ മുംബൈ നഗരം നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന്, തണുപ്പാറ്റി, വിറങ്ങലിച്ച് നില്‍ക്കുകയാണ്. രണ്ട് ദിവസമായി മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളും മഴയുടെ കാല്‍ച്ചുവട്ടിലാണ് ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും ഇതുവരെയായി 21 പേര്‍ മരിച്ചെന്നാണ് ഔദ്ധ്യോഗീക കണക്ക്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മലാഡിലും പുണെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് മരിച്ചത് 13 പേരാണ്. 

  താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കി. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയാണ്. 

  സിയോണ്‍ റയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ താനെ ബെലാപൂരില്‍ 111 മില്ലി മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റില്‍ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്ന മുംബൈയിലെ മറൈന്‍ ലൈന്‍സിലുടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.

  ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു.  ഇതേത്തുടര്‍ന്ന് 54 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു. വിമാനങ്ങള്‍ റദ്ദാകുമെന്ന് സ്പൈസ് ജെറ്റും ഇന്‍റിഗോയും വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെ കുറിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കമ്പനികള്‍ അറിയിച്ചു.  
   

 • Statue of Unity as rainwater leaks from viewing gallery ceiling

  viral30, Jun 2019, 12:17 PM IST

  സര്‍ദാര്‍ പ്രതിമയില്‍ ചോര്‍ച്ച: മഴയില്‍ നനഞ്ഞ് സന്ദര്‍ശകര്‍; വിശദീകരണം ഇങ്ങനെ

  ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ പട്ടേലിന്‍റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ ചോര്‍ച്ചയെന്ന് ആരോപണം. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.