Wedding Anniversary

(Search results - 105)

pradeep chandran

spiceJul 15, 2021, 8:22 PM IST

'വിവാഹ വാര്‍ഷികമെങ്കിലും ആഘോഷിക്കാമെന്ന് കരുതിയതാണ് കൊറോണ സമ്മതിക്കില': പ്രദീപ് ചന്ദ്രന്‍

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കറുത്തമുത്ത് പരമ്പരയിലെ ഡി.സി.പി അഭിറാം എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ പേരാണ് പ്രദീപ് ചന്ദ്രന്‍. പരമ്പരയിലൂടെ ഹൃദയത്തിലേറ്റിയ താരത്തെ മലയാളികള്‍ അടുത്തറിഞ്ഞത് ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായെത്തി, ശക്തമായ മത്സരം കാഴ്ചവച്ച പ്രദീപ് നിരവധി ആരാധകരെ സ്വന്തമാക്കിയാണ് മടങ്ങിയത്. കഴിഞ്ഞ ലോക്ക്ഡൗണിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങളോടെ താരത്തിന്റെ വിവാഹം. കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമയായിരുന്നു വധു. അടുത്തിടെ താരം അച്ഛനായ വിവരവും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ അറിഞ്ഞിരുന്നു

• undefined

Movie NewsJul 8, 2021, 11:20 AM IST

'എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍', അപൂര്‍വ ഫോട്ടോയുമായി അനു സിത്താര

മലയാളത്തിന്റെ നായികമാരില്‍ ഇന്ന് മുൻനിരയിലാണ് അനു സിത്താരയുടെ സ്ഥാനം. ചെറിയ വേഷങ്ങളിലൂടെ നായികയായി വളര്‍ന്ന താരം. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കുകയും ചെയ്‍തു അനു സിത്താര. ഇപോഴിതാ വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് വിഷ്‍ണുപ്രസാദിന് ആശംസകള്‍ നേരുകയാണ് അനു സിത്താര.

• undefined

Movie NewsJun 3, 2021, 12:20 PM IST

'വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി', 1973ലെ ഫോട്ടോയുമായി അമിതാഭ് ബച്ചൻ

രാജ്യത്ത് ഏറ്റവും ആരാധകരുളള താര ദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. ഇരുവരുടെയും നാല്‍പ്പത്തിയെട്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ  വിവാഹ ആല്‍ബത്തില്‍ നിന്നുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

jishin and varada

spiceMay 26, 2021, 10:31 PM IST

'പോസ്റ്റിടാന്‍ വൈകുമ്പോള്‍ പിണക്കമാണെന്ന് കരുതും' : വിവാഹ വാര്‍ഷികത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവച്ച് ജിഷിന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിന്‍. വില്ലന്‍ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിത പങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ജിഷിന്റേയും വരദയുടേയും മകനായ ജിഷാനും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്.

• undefined

Movie NewsMay 12, 2021, 10:32 AM IST

'പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തല്‍', കുറിപ്പുമായി ബാലചന്ദ്ര മേനോൻ

വിവാഹ വാര്‍ഷിക ദിനത്തില്‍ ബാലചന്ദ്ര മേനോന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭര്‍ത്താവായി എന്നാണ് വിവാഹത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറയുന്നത്. കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്ന് കരുതിയ ആളാണ് ഞാൻ എന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ഒടുവില്‍ അപ്പൂപ്പൻ വരെയെത്തിയ ജീവിതത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

• undefined

Movie NewsMay 8, 2021, 5:20 PM IST

'ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍', സോനം കപൂറിന് വിവാഹ വാര്‍ഷിക ആശംസയുമായി സഹോദരി

നടി സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹ ആല്‍ബത്തില്‍ നിന്നുള്ള മനോഹരമായ ഫോട്ടോ പങ്കുവെച്ച് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സഹോദരി റിയ കപൂര്‍.

deepan murali family

spiceApr 30, 2021, 9:36 AM IST

ഒന്നിച്ച് തുഴയുന്ന മൂന്നാം വര്‍ഷം: ദീപനും മായയ്ക്കും ആശംസകളോടെ ആരാധകര്‍

വിവാഹം കഴിഞ്ഞ് ഏറെ വൈകാതെയായിരുന്നു ദീപന്‍ ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപന്റെ ഭാര്യ മായയെയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം, ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ മകള്‍ മേധസ്വിയും ആരാധകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന്‍ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാന്‍ വയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്.

grandma gown

WomanApr 22, 2021, 9:22 AM IST

അമ്പതാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് മുത്തശ്ശിയുടെ സര്‍പ്രൈസ്; വീഡിയോ

വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് വധുവിനെ പോലെ ഒരുങ്ങുന്ന മുത്തശ്ശിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

• undefined

spiceMar 6, 2021, 6:15 PM IST

'മനോഹരമായ പത്ത് വർഷങ്ങൾ'; വിവാഹ വാർഷികത്തിൽ സ്നേഹയെ ചേർത്തുനിർത്തി അല്ലു അർജുൻ

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകൾക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അല്ലു.

milind soman and ankita

LifestyleFeb 27, 2021, 10:19 PM IST

വിവാഹവാര്‍ഷികത്തില്‍ അങ്കിതയ്ക്ക് വേണ്ടി പ്രണയാര്‍ദ്രമായ കുറിപ്പുമായി മിലിന്ദ് സോമന്‍

മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കന്‍വാറും സോഷ്യല്‍ മീഡിയയിലെ മാതൃകാ ദമ്പതികളും പ്രിയപ്പെട്ട വ്യക്തിത്വങ്ങളുമാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ഇവരെ ഇത്രമാത്രം പ്രശസ്തരാക്കാനുള്ള പ്രധാന കാരണം. മിലിന്ദിന് ഇപ്പോള്‍ അമ്പത്തിയഞ്ച് വയസും അങ്കിതയ്ക്ക് ഇരുപത്തിയൊമ്പത് വയസുമാണ് പ്രായം.

• undefined

spiceFeb 14, 2021, 11:51 AM IST

'എനിക്ക് പ്രണയദിനം മാത്രമല്ല.. ഞങ്ങളുടെ വിവാഹവാർഷികം കൂടിയാണ്'; ജീവിത സഖിക്കൊപ്പം കോട്ടയം നസീർ

സ്വതസിദ്ധമായ നർമ്മത്തിലൂടെ വേദിയിലും സിനിമയിലും സ്വന്തമായ ഒരു ഇരിപ്പിടം കണ്ടെത്തിയ കലാകാരനാണ് കോട്ടയം നസീർ. മിമിക്രി, അഭിനയം, സംഗീതം എന്നിങ്ങനെ താരത്തിന്റെ വിവിധ കഴിവുകളാൽ പ്രേക്ഷകർക്ക് വിരുന്നൊരുക്കി. ഇപ്പോഴിതാ ഈ പ്രണയദിനത്തിൽ വിവാഹ വാർഷികം കൂടി ആഘോഷിക്കുകയാണ് നസീർ. വാർഷികവുമായി ബന്ധപ്പെട്ട് ഭാ​ര്യയ്ക്കൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവച്ചു.

mounaragam

spiceJan 27, 2021, 11:18 PM IST

ആർത്തുല്ലസിച്ച് 'മൗനരാഗം' ടീം; ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് 'പാറുക്കുട്ടി'

ഷ്യാനെറ്റിന്റെ ഏറെ പ്രേക്ഷകപ്രിയമുള്ള  പരമ്പരകിളിലൊന്നാണ് 'മൗനരാഗം'. നലീഫ് ജിയ-ഐശ്വര്യ റാംസായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ടിആർപിയിലും മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ  കണ്ടത്. നായികയായ കല്യാണി മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിവരെ ഓരോ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.

• undefined

spiceJan 25, 2021, 8:11 PM IST

'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; വിവാഹ വാർഷികദിനത്തിൽ സരിതയോട് ജയസൂര്യ

'ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ' എന്ന ചിത്രലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം ആദ്യമായി തിയറ്ററിൽ റിലീസ് ചെയ്ത വെള്ളം എന്ന ചിത്രത്തിൽ എത്തി നിൽക്കുകയാണ് ജയസൂര്യ എന്ന വിസ്മയം. ഇന്ന് 17ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സരിതയും ജയസൂര്യയും.

• undefined

spiceJan 22, 2021, 2:03 PM IST

'ഓരോ തവണയും എപ്പോഴും നിന്നെ തന്നെ തിരഞ്ഞെടുക്കും'; പ്രിയതമന് വിവാഹ വാർഷികാശംസകൾ നേർന്ന് ഭാവന

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല.

• undefined

spiceJan 15, 2021, 9:31 AM IST

ലൊക്കേഷനിൽ ജാഫർ ഇടുക്കിയുടെ വിവാഹവാർഷികാഘോഷം, സന്തോഷം പങ്കിട്ട് ജയസൂര്യയും; വീഡിയോ

ടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികം സിനിമ ലൊക്കേഷനിൽ ആഘോഷിച്ചു. നാദിർഷായുടെ പുതിയ സിനിമയായ ഗാന്ധി സ്‌ക്വയർ 2021 എന്ന സിനിമയുടെ ചിത്രീകരണത്തനിടെയാണ് വിവാഹ വാർഷിക ആഘോഷം നടന്നത്. ഭാര്യ സിമി, മകൻ മുഹമ്മദ്‌ അൻസാഫ് എന്നിവർ സെറ്റിൽ എത്തിയിരുന്നു.