Asianet News MalayalamAsianet News Malayalam
8 results for "

Whitehouse

"
white house says about the action against chinawhite house says about the action against china

'താമസിയാതെ മറ്റ് ചില കാര്യങ്ങളെക്കുറിച്ച് കേള്‍ക്കാം'; ചൈനയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുമായി വൈറ്റ് ഹൗസ്

കൊവിഡ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വളരെ വഷളായ സാഹചര്യമാണുള്ളത്. 
 

International Jul 9, 2020, 3:03 PM IST

health workers protest in america on george floyd deathhealth workers protest in america on george floyd death

കൊവിഡ്19; വർണ്ണവിവേചനത്തിനെതിരെ അമേരിക്കയില്‍ ആരോ​ഗ്യപ്രവർത്തകരുടെ പ്രതിഷേധം

അമേരിക്കൻ ഭരണകൂടത്തിന്റെ വർണ്ണവെറിയുടെ അവസാനത്തെ ഇര ജോർജ്ജ് ഫ്ലോയിഡിന് ആദരം അർപ്പിച്ചുകൊണ്ടും, ഭരണകൂടത്തെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ട് ആയിരക്കണക്കിന് ആരോഗ്യ  പ്രവർത്തകർ തെരുവിലിറങ്ങി. രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്ന കൊറോണ വ്യാപനവും മരണ നിരക്കും വകവയ്ക്കാതെയാണ് ആരോഗ്യപ്രവർത്തകർ തെരുവിലിറങ്ങിയത്. കൊറോണയെക്കാൾ മാരകം വർഗ്ഗവെറിയും വിവേചനവും തന്നെയാണെന്ന ഉറച്ച മാനവികബോധത്തിന്റെ സാക്ഷ്യങ്ങളാണ് അമേരിക്കയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളിൽ ഫ്ലോയിഡിന്റെ മരണശേഷം ഉയർന്നു വരുന്ന വിപ്ലവപ്രക്ഷോഭങ്ങൾ.

International Jun 13, 2020, 10:20 AM IST

man shot at protest by a car driverman shot at protest by a car driver

അമേരിക്കയിൽ പ്രതിഷേധക്കാർക്കിടയിൽ കാറോടിച്ചു കയറ്റി; വെടിവയ്പ്പ് !!

അമേരിക്കയിൽ കറുത്തവർ​ഗ്​ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർക്കിടയിലേക്ക് കൊറോടിച്ചുകയറ്റി അക്രമി. കാറിനെ തടയാൻ ശ്രമിച്ച പ്രതിഷേധക്കാരിൽ ഒരാളെ അക്രമിയായ ഡ്രൈവർ വെടിവച്ച് വീഴ്ത്തി. പരിക്കേറ്റയാളുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധക്കാർക്കിടയിലേക്ക് സമാനരീതിയിൽ ഒരു ട്രക്ക് പാഞ്ഞുകയറിയിരുന്നു. 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ജനങ്ങൾ. ലോറി ഡ്രൈവറെ ജനങ്ങൾ പൊലീസിന് കൈമാറി. പ്രാഥമികമായി ആർക്കും പരിക്കുകളുണ്ടായിരുന്നില്ല. എന്നാൽ ജനങ്ങൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതിനു പിന്നിലെ ഡ്രൈവറുടെ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ മാസം 25നാണ് അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 -ാകരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. ജോര്‍ജിന്‍റെ മരണത്തോടെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ തീയിട്ടു.

International Jun 9, 2020, 11:14 AM IST

sisters and priests came up against trumpsisters and priests came up against trump

ട്രംപിന്റെ അൾത്താര സന്ദർശനം; തെരുവിലിറങ്ങി കന്യാസ്ത്രീകളും പുരോഹിതന്മാരും

കറുത്തവർ​ഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ നരഹത്യയിൽ പ്രതിഷേധം അമേരിക്കയൊട്ടാകെ വ്യാപിക്കുമ്പോൾ വാഷിം​ഗടണിലെ പള്ളി സന്ദർശിക്കാൻ ഇറങ്ങി ട്രംപ്. വൻ സുരക്ഷാ അകമ്പടിയോടെയാണ് ട്രംപും ഭാര്യ മെലാനിയയും പള്ളിയിൽ എത്തിയത്. എന്നാൽ വഴിയിലുടനീളം ട്രംപിനെ സ്വീകരിച്ചത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും ട്രംപിന്റെ വർ​ഗ്​ഗവെറിക്കെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.
കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. എട്ട് മിനുട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നുന്നതായിരുന്ന ഫ്ലോയിഡിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴും ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിലേക്കും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ പൊലീസിന് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്.
ലോകരാജ്യങ്ങളൊന്നടങ്കം കറുത്തവർ​ഗ്ഗക്കാർക്കെതിരെയുള്ള അമേരിക്കയുടെ വർണ്ണവെറിയെ കുറ്റപ്പെടുത്തികൊണ്ട് രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. എന്നാൽ ട്രംപ് എടുക്കുന്ന നിലപാടുകൾ ഇപ്പൊഴും അടിച്ചമർത്തലിന്റെയാണ്.

International Jun 5, 2020, 10:47 AM IST

discrimination more deadly than coviddiscrimination more deadly than covid

കൊവിഡിനെക്കാൾ മാരകം 'വർഗ്ഗവെറി'

കൊവിഡിനെക്കാൾ മാരകം വർ​ഗ്ഗവെറിയും വിവേചനവും തന്നെയാണെന്ന് തെളിയിക്കുന്നതാണ് കൊവിഡ് എന്ന മഹാമാരിയെപ്പോലും വകവയ്ക്കാതെ അമേരിക്കൻ പൊലീസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കറുത്ത വർ​ഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഒത്തു കൂടിയ ജനങ്ങൾ. ലോകത്തെമ്പാടും കൊവിനെ വെല്ലുവിളി പോലും മറികടന്ന് ലക്ഷങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 
ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴും ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിലേക്കും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ പൊലീസിന് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്.
ലോകരാജ്യങ്ങളൊന്നടങ്കം കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള അമേരിക്കയുടെ വർണ്ണവെറിയെ കുറ്റപ്പെടുത്തികൊണ്ട് രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. എന്നാൽ ട്രംപ് എടുക്കുന്ന നിലപാടുകൾ ഇപ്പൊഴും അടിച്ചമർത്തലിന്റെയാണ്.

International Jun 3, 2020, 6:49 PM IST

huge military force to suppress protesthuge military force to suppress protest

ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ വൻ സൈനിക വ്യൂഹം തീർത്ത് ട്രംപ്

ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം അടിച്ചമർത്താൻ രണ്ടുംകൽപ്പിച്ച് പ്രസിഡന്റ് ട്രംപ്. സമരക്കാരുടെമേൽ മേൽക്കൈ നേടിയില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയാണ്" എന്നായിരുന്നു ട്രംപിന്റെ വിലയിരുത്തൽ. എന്നാൽ ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്ഥാവനകളെല്ലാം ജനങ്ങളെ പ്രകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ തെളിവാണ് ദിവസവും കൂടിക്കൂടി വരുന്ന പ്രക്ഷോഭകരുടെ എണ്ണം. 
ഇതിനോടകം പല ഇടങ്ങളിലും കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയപ്പോൾ അമേരിക്കൻ പൊലീസ് അധികാരികൾക്ക് പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ പ്ര​ക്ഷോ​ഭ​ത്തെ ക​ടു​ത്ത​രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്താ​ൻ ഗ​വ​ർ​ണ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടുകയാണ് ട്രം​പ് ചെയ്യുന്നത്. ‌പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ട്രം​പ് ഗ​വ​ർ​ണ​ർ​മാ​രോ​ട് പ​റ​ഞ്ഞ​താ​യി സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തി​നും അ​ക്ര​മ​ത്തി​നും പി​ന്നി​ൽ തീ​വ്ര ഇ​ട​തു ശ​ക്തി​ക​ളാ​ണെ​ന്ന വാദം ട്രംപ് ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. രാ​ജ്യ​ത്ത് തു​ട​രു​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തു​ക​യെ​ന്ന​ത് ഗ​വ​ർ​ണ​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ട്രം​പ് പറയുന്നു.

International Jun 3, 2020, 12:39 PM IST

huge protest in front of whitehousehuge protest in front of whitehouse

വൈറ്റ് ഹൗസ് അങ്കണം; കലാപഭൂമി... ബങ്കറിലൊളിച്ച് ട്രംപ് !!

ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നില്‍ സംഘർഷം സൃഷ്ടിക്കുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താൻ പൊലീസ് ശ്രമിക്കുമ്പോഴും കൂടൂതൽ ജനങ്ങൾ വൈറ്റ് ഹൗസിന് മുന്നില്‍ എത്തുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ ഗ്രനേഡും കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പൊലീസ് ഉപയോഗിക്കുകയാണ്. വൈറ്റ് ഹൗസിൽ അതീവ സുരക്ഷ മുന്നറിയിപ്പ് നിലനിൽക്കുന്നു. 2001 സെപ്റ്റംബറിലെ വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ്  ഇത്രവലിയ സുരക്ഷാ മുന്നറിയിപ്പ്.
എന്നാൽ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയപ്പോള്‍ പ്രസിഡന്റ് ട്രംപ് ഭൂഗര്‍ഭ അറയിലേയ്ക്ക് മാറി. പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ്  ട്രംപ് ബങ്കറിലേയ്ക്ക് പോയത് എന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജോർജ് ഫ്ലോയിഡ് വധത്തില്‍ പ്രതിഷേധം അമേരിക്കയിൽ കനക്കവേ പ്രതിഷേധക്കാരെ എന്തുവിലകൊടുത്തും നേരിടാനാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദേശം. വാഷിംഗ്‍ടണ്‍ ഗരത്തിൽ 250 ലേറെ സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ തുരത്താനും, ആവശ്യമെങ്കിൽ കസ്റ്റഡിയിൽ എടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഫിലാഡല്‍ഫിയയിലും ഓക്ലന്‍ഡിലും  വാഷിംഗ്‍ടണ്‍ ഡിസിയിലും പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ജനക്കൂട്ടം തടയാന്‍ സൈനിക ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് നടപടിയില്‍ ഓസ്റ്റനില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന് പരിക്കുപറ്റി. 
40 അമേരിക്കൻ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും തീവയ്പ്പും മോഷണവും തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.‌
ഇതിനിടയിൽ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ജോര്‍ജ് ഫ്ലോയ്ഡിന്‍റേത് 'നരഹത്യ'യാണെന്നും കഴുത്ത് ഞെരുങ്ങിയാണ് അയാള്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് മിനുട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നു. 

International Jun 2, 2020, 12:58 PM IST